പാലക്കാട് കല്ലടിക്കോട് മദ്യപിച്ച് ലക്കുകെട്ട് ലോറിയോടിക്കാന്‍ ശ്രമിച്ച ഡ്രൈവറെ നാട്ടുകാര്‍ തടഞ്ഞ് പോലീസില്‍ ഏല്‍പ്പിച്ചു. തമിഴ്നാട്ടില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ചരക്ക് ലോറി ഡ്രൈവര്‍ ബാലകുമാറിനെയാണ് നാട്ടുകാര്‍ പിടികൂടി പോലീസിനെ ഏല്‍പ്പിച്ചത്. കല്ലടിക്കോട് മാപ്പിള സ്കൂള്‍ ജംഗ്ഷന് സമീപം വാഹനം നിര്‍ത്തിയ ഡ്രൈവര്‍ അമിതമായി മദ്യപിക്കുകയും തുടര്‍ന്ന് വാഹനത്തില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ സമനില തെറ്റി താഴെ വീഴുകയുമായിരുന്നു. അമിതമായി മദ്യപിച്ച ശേഷം ബാലകുമാര്‍ ലോറിയില്‍ കയറാന്‍ ശ്രമിക്കുന്നതിടെ താഴെവീഴുന്ന ദൃശ്യങ്ങളും നാട്ടുകാര്‍ വീഡിയോയില്‍ പകര്‍ത്തി. നാട്ടുകാര്‍ വിവരം അറിയിച്ചതോടെ പോലീസെത്തി ഡ്രൈവറെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Read MoreTag: palakkadu
വിസ തട്ടിപ്പ് ! പാലക്കാട് സ്വദേശി അറസ്റ്റിൽ
തിരുവനന്തപുരം: വിസ നൽകാമെന്ന് കബളിപ്പിച്ച് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നായി നിരവധി പേരിൽ നിന്നും പണം തട്ടിയെടുത്ത പാലക്കാട് സ്വദേശി അറസ്റ്റിൽ. പാലക്കാട് സ്വദേശിയായ ശ്രീക്കുട്ടനെയാണ് കടയ്ക്കാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. കടയ്ക്കാവൂർ സ്വദേശികളായ യുവാക്കൾക്ക് വ്യാജ വിസയും എയർടിക്കറ്റും നൽകി കബളിപ്പിച്ച കേസിലാണ് അറസ്റ്റ്. വിവിധ സ്ഥലങ്ങളിലെ 29 ൽപരം ആൾക്കാർക്ക് മലേഷ്യയിലേക്ക് പോകാനുള്ള വിസ വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് രൂപ ഇയാൾ തട്ടിയെടുത്തെന്ന് പോലീസ് പറഞ്ഞു. വർക്കല ഡിവൈഎസ്പി. മാർട്ടിന്റെ നിർദേശാനുസരണം കടയ്ക്കാവൂർ എസ്എച്ച്ഒ സജിൻ ലൂയിസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പാലക്കാട് നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Read Moreപ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ എംഡിഎംഎ അടക്കമുള്ള ലഹരികള്‍ നല്കി പീഡിപ്പിച്ചു ! 14 പേര്‍ക്കെതിരേ കേസെടുത്തു…
പാലക്കാട് ഒറ്റപ്പാലത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലഹരി നല്കി നിരവധിപേര്‍ പീഡിപ്പിച്ചെന്ന് പരാതി. കഞ്ചാവ്, എംഡിഎംഎ, മദ്യം എന്നിവ നല്‍കിയാണ് പീഡിപ്പിച്ചത് എന്നും പെണ്‍കുട്ടിയുടെ പരാതിയിലുണ്ട്. കൊല്ലം, തൃശൂര്‍, എറണാകുളം, വയനാട് ജില്ലകളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ 14 പേര്‍ക്കെതിരേ പോലീസ് കേസെടുത്തു. ജൂണ്‍ 21 മുതല്‍ ഓഗസ്റ്റ് നാല് വരെയുള്ള കാലയളവിലായിരുന്നു പീഡനം. ജൂണിലാണ് കുട്ടിയെ വീട്ടില്‍ നിന്നു കാണാതായത്. ബന്ധുക്കള്‍ നല്കിയ പരാതി പരിഗണിച്ചു പോലീസ് നടത്തിയ അന്വേഷണത്തില്‍ ഓഗസ്റ്റില്‍ തലസ്ഥാനത്തുനിന്നു പൊലീസ് കുട്ടിയെ കണ്ടെത്തി. പിന്നീട് പാലക്കാട്ടെ സിഡബ്ല്യുസിക്കു കൈമാറുകയായിരുന്നു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയാണ് വിഷയത്തില്‍ ആദ്യം ഇടപെട്ടത്. പിന്നീട് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ഒറ്റപ്പാലം പോലീസിന് പരാതി കൈമാറുകയായിരുന്നു. പീഡനം നടന്ന ജില്ലകളിലെ പോലീസ് സ്റ്റേഷനുകളിലേക്കും ഓരോ കേസുകളും കൈമാറിയിട്ടുണ്ട്. പ്രാഥമികമായി കേസ് രജിസ്റ്റര്‍ ചെയ്തത് ഒറ്റപ്പാലം പോലീസ്…
Read Moreപാലക്കാട്ട് മൂന്നു വയസുകാരന്റെ മുഖമടക്കം തെരുവുനായ കടിച്ചുമുറിച്ചു ! കോഴിക്കോട്ട് ആറാംക്ലാസ് വിദ്യാര്ഥിയ്ക്കെതിരേയും ആക്രമണം…
പത്തനംതിട്ട പെരുനാട്ടില്‍ 12കാരി അഭിരാമി പേവിഷബാധയേറ്റു മരിച്ചതിന്റെ നടുക്കം വിട്ടൊഴിയുന്നതിനു മുമ്പുതന്നെ പിഞ്ചുകുട്ടികള്‍ക്കു നേരെ വീണ്ടും തെരുവുനായ ആക്രമണം. അട്ടപ്പാടി ഷോളയൂരില്‍ മൂന്ന് വയസ്സുകാരനെ തെരുവുനായ കടിച്ചു പരിക്കേല്‍പ്പിച്ചു. നായയുടെ ആക്രമണത്തില്‍ കുട്ടിയുടെ മുഖത്തടക്കം പരിക്കേറ്റു. വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് ആകാശ് എന്ന മൂന്നുവയസുകാരനെ തെരുവുനായ ആക്രമിച്ചത്. തിരുവോണ ദിനത്തിലായിരുന്നു സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ അടുത്തേക്ക് പാഞ്ഞെത്തിയ നായ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ ആകാശ് കോട്ടത്തറ ആശുപത്രിയില്‍ ചികിത്സയിലാണ്. നിലവില്‍ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. അട്ടപ്പാടിയില്‍ മാത്രം കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പത്തു പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു. കോഴിക്കോട്ടെ ആറാംക്ലാസ് വിദ്യാര്‍ഥിയ്ക്കും തെരുവുനായയുടെ കടിയേറ്റു. വിലങ്ങാട് മലയങ്ങാട് സ്വദേശി അങ്ങാടി പറമ്പില്‍ ജയന്റെ മകന് ജയസൂര്യ (12) നാണ് കടിയേറ്റത്. ഞായറാഴ്ച രാവിലെ 11ന് വിലങ്ങാട് പെട്രോള്‍ പമ്പിനു സമീപമാണ് സംഭവം. സഹോദരനൊപ്പം കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി…
Read Moreപാലക്കാട് കൊലപാതകത്തില്‍ സ്വതന്ത്രമായ അന്വേഷണം വേണം ! കഴിഞ്ഞ കുറേ ദിവസങ്ങളായി സിപിഎം സെല്‍ഫ് ഗോളടിച്ചുകൊണ്ടിരിക്കുകയാണെന്ന് വി ഡി സതീശന്…
പാലക്കാട് സിപിഎം പ്രാദേശിക നേതാവ് ഷാജഹാന് കൊല്ലപ്പെട്ട സംഭവത്തില്‍ സ്വതന്ത്രമായ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. കൊലപാതകത്തിന് പിന്നില്‍ ബിജെപിയാണെന്ന് കരുതുന്നില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന് നടത്തിയ പ്രസ്താവനയേയും അദ്ദേഹം ന്യായീകരിച്ചു. ‘കഴിഞ്ഞ കുറേ ദിവസങ്ങളായി സിപിഎം സെല്‍ഫ് ഗോളടിച്ചുകൊണ്ടിരിക്കുകയാണ്. എകെജി സെന്ററില്‍ പടക്കം എറിഞ്ഞ് കോണ്‍ഗ്രസാണെന്ന് പ്രചരിപ്പിച്ചു. അതിന്റെ പേരില്‍ വ്യാപകമായി കോണ്‍ഗ്രസ് ഓഫീസുകള്‍ തകര്‍ത്തു. ഇതിന്റെ എല്ലാം പശ്ചാത്തലത്തിലാകാം കെപിസിസി പ്രസിഡന്റ് അത്തരത്തിലുള്ള പരാമര്‍ശം നടത്തിയത്’ സതീശന് പറഞ്ഞു. എകെജി സെന്ററിലേക്ക് പടക്കമെറിഞ്ഞത് ആരാണെന്ന് കണ്ടെത്താന്‍ സ്വതന്ത്രമായ അന്വേഷണം നടത്തിയാല്‍ സിപിഎം നേതാക്കളിലേക്ക് എത്തിച്ചേരും. അതിന് സമ്മതിക്കില്ല. പാലക്കാട് കൊലപാതകത്തില്‍ സ്വതന്ത്രമായ അന്വേഷണം നടത്തണം. പിന്നിലുള്ള ഗൂഢാലോചന പുറത്തുവരണം. ആദ്യം പാലക്കാട് എസ്പി പറഞ്ഞത് കൊലപാതകത്തില്‍ രാഷ്ട്രീയ വൈര്യം ഇല്ലെന്നാണ്. എഫ്ഐആറില്‍ രാഷ്ട്രീയ വൈരാഗ്യമുണ്ടെന്നും ബിജെപിയാണ് പിന്നിലെന്നും പറഞ്ഞു. പിന്നീട്…
Read Moreതൊഴുത്തില്‍ നിന്നുള്ള വെള്ളം ഒഴുക്കുന്നതില്‍ തര്‍ക്കം ! പാലക്കാട്ട് വയോധികനെ അയല്‍ക്കാര്‍ അടിച്ചു കൊന്നു…
തൊഴുത്ത് കഴുകിയ വെള്ളം ഒഴുക്കുന്നതിലുള്ള തര്‍ക്കത്തെത്തുടര്‍ന്ന് പാലക്കാട്ട് വയോധികനെ അയല്‍ക്കാര്‍ അടിച്ചു കൊന്നു. ആലത്തൂര്‍ തോണിപ്പാടം അമ്പാട്ടുപ്പറമ്പ് ബാപ്പുട്ടി(63)യെയാണ് അയല്‍വാസിയായ അബ്ദുറഹ്മാനും രണ്ട് മക്കളും ചേര്‍ന്ന് മര്‍ദിച്ച് കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. തൊഴുത്ത് കഴുകിയ വെള്ളം ഒഴുക്കികളയുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. ഇതേച്ചൊല്ലി അബ്ദുറഹ്മാന് നേരത്തെയും ബാപ്പൂട്ടിയെ മര്‍ദിച്ചിരുന്നു. ഈ കേസില്‍ അറസ്റ്റിലായി അടുത്തിടെയാണ് ഇയാള്‍ ജാമ്യത്തിലിറങ്ങിയത്.
Read Moreസാമ്രാജ്യത്വത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്ത്്!എല്‍ഡി ക്ലര്‍ക്ക് പാലക്കാട്, പത്തനംതിട്ട ജില്ലകളിലെ പരീക്ഷകള്‍ വിവാദത്തിലേക്ക്; സിലബസില്‍ ഇല്ലാത്ത ചോദ്യങ്ങള്‍; വി-ഗൈഡിലെ ചോദ്യങ്ങള്‍ അതേപടി കോപ്പിയടിച്ചെന്ന് ആരോപണം
ഇന്നലെ പത്തനംതിട്ട, പാലക്കാട് ജില്ലകളിലേക്ക് നടന്ന എല്‍ഡി ക്ലര്‍ക്ക് പരീക്ഷകള്‍ വിവാദത്തിലേക്ക്. സിലബസിലില്ലാത്തതാണ് പല ചോദ്യങ്ങളും. പത്താക്ലാസിലെ പാഠപുസ്തകവും വി-ഗൈഡും അതേപടി കോപ്പിയടിച്ചിരിക്കുകയാണെന്ന് ചോദ്യപ്പേപ്പര്‍ കാണുന്ന ആര്‍ക്കും തോന്നിപ്പോകും. ഫാസിസം, സോവിയറ്റ് യൂണിയന്, റഷ്യ, ചൈന, ജര്‍മനി എന്നിവയുമായി ബന്ധപ്പെട്ടാണ് ചരിത്രത്തില്‍ നിന്നുള്ള ചോദ്യങ്ങള്‍ മുഴുവന്‍ വന്നിരിക്കുന്നത്. സാമ്രാജ്യത്വത്തിന്റ ഏറ്റവും വലിയ പ്രത്യേകത, ഫാസിസത്തിന്റെ ജര്‍മനിയിലെ രൂപം, ചൈനയില്‍ പ്രവര്‍ത്തിച്ചു വന്ന വിവിധ വിപ്ലവ സംഘടനകളെ യോജിപ്പിച്ചു കൊണ്ട് സണ്‍യാറ്റ്സണ്‍ രൂപീകരിച്ച സംഘടന, ഇങ്ങനെ പോകുന്നു ചോദ്യങ്ങള്‍. ഒരേ ടോപ്പിക് തന്നെ ആവര്‍ത്തിച്ചു വരുന്നതാണ് മറ്റൊരു വൈരുദ്ധ്യം. ഇന്ത്യന്‍ ഭരണഘടന, പഞ്ചവത്സര പദ്ധതികള്‍, എന്തിന് ഇന്ത്യന്‍ ചരിത്രം പോലും ചോദ്യകര്‍ത്താക്കള്‍ മറന്നുവെന്ന് വേണം ഇതില്‍ നിന്നു കരുതാന്‍. അജണ്ടാപരമായ നീക്കമാണിതെന്നും അട്ടിമറി സാധ്യതയുണ്ടെന്നും വരെ ആരോപണമുയരുന്നു. കട്ടോഫ് മാര്‍ക്ക് പാലക്കാട് 38-42ഉം, പത്തനംതിട്ട 35-38ഉം ആകാനാണ് സാധ്യത.…
Read More