തിരുവനന്തപുരം: പാലാരിവട്ടം പാലം തുറന്നു കൊടുക്കവേ, പാലം പണിയിൽ സഹകരിച്ച തൊഴിലാളികളെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഫേസ്ബുക്കിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ അഭിനന്ദനം. എന്നാൽ ഡിഎംആർസി ഉപദേഷ്ടാവ് ഇ. ശ്രീധരന്റെ പേര് മുഖ്യമന്ത്രി പരാമർശിച്ചില്ല. പാലം പണി റെക്കോഡ് വേഗത്തിൽ പൂർത്തിയാക്കിയത് ഇ. ശ്രീധരന്റെ നേട്ടമാണെന്ന് ബിജെപി അവകാശപ്പെടുമ്പോഴാണ് മെട്രോമാനെ പരാമർശിക്കാതെയുള്ള മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്:- ‘തീബ്സിലെ ഏഴു കവാടങ്ങൾ നിർമ്മിച്ചതാരാണ്? പുസ്തകങ്ങൾ നിറയെ രാജാക്കന്മാരുടെ പേരുകളാണ്. പരുക്കൻ പാറകളുയർത്തി അവ പടുത്തത് രാജാക്കന്മാരാണോ?’വിപ്ലവ കവിയായ ബർതോൾഡ് ബ്രെഹ്ത് തന്റെ സുപ്രസിദ്ധമായ ഒരു കവിത ആരംഭിക്കുന്നത് ഇങ്ങനെയാണ്. മനുഷ്യരാശിയുടെ നേട്ടങ്ങളുടെ അവകാശികൾ രാജാക്കന്മാരോ ഭരണാധികാരികളോ അല്ല, മറിച്ച് തന്റെ വിയർപ്പും രക്തവും ചിന്തി അദ്ധ്വാനിക്കുന്ന തൊഴിലാളികളാണ്. ആ സത്യം ചരിത്രം പലപ്പോളും വിസ്മരിക്കുകയാണ് ചെയ്തിട്ടുള്ളത്. ഈ സർക്കാരിന്റെ കാലത്ത് നിരവധി നേട്ടങ്ങൾ നമ്മൾ സ്വന്തമാക്കിയിട്ടുണ്ട്.…
Read MoreTag: palarivattam
അഴിമതിയുടെ കറപുറണ്ട ഫയലുകൾ മുങ്ങുന്നത് ആരെ രക്ഷിക്കാൻ?; പാലാരിവട്ടം പാലം അഴിമതിലെ നിർണായക രേഖകൾ അപ്രത്യക്ഷമായി
കൊച്ചി: പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട നിർണായക രേഖ പൊതുമരാമത്ത് വകുപ്പിൽ നിന്നും കാണാതായെന്ന് സംശയം. പാലം നിർമിച്ച ആർഡിഎസ് കന്പനിക്ക് മുൻകൂർ പണം നൽകാൻ ഉത്തരവിട്ട നോട്ട് ഫയലാണ് അപ്രത്യക്ഷമായത്. നോട്ട് ഫയൽ ആവശ്യപ്പെട്ട് പൊതുമരാമത്ത് സെക്രട്ടറിക്ക് വിജിലൻസ് ഡയറക്ടർ കത്ത് നൽകിയിട്ടുണ്ട്. എന്നാൽ ഫയൽ വകുപ്പിൽ നിന്നും നേരത്തെ തന്നെ അപ്രത്യക്ഷമായെന്നാണ് റിപ്പോർട്ടുകൾ. പാലം നിർമാണ കരാർ കന്പനിയായ ആർഡിഎസിന് മുൻകൂറായി 8.25 കോടി നൽകാൻ മന്ത്രി ഉത്തരവിട്ട ഫയലാണിത്. ഈ തുക ആവശ്യപ്പെട്ട് റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷനാണ് ആർഡിഎസ് കന്പനി ആദ്യം അപേക്ഷ നൽകിയത്. ഈ അപേക്ഷ അവർ പൊതുമരാമത്ത് സെക്രട്ടറിക്ക് നൽകി. പൊതുമരാമത്ത് സെക്രട്ടറിയാണ് പണം നൽകാൻ നിർദ്ദേശിച്ച് റോഡ് ഫണ്ട് ബോർഡിന് അപേക്ഷ നൽകിയത്. റോഡ് ഫണ്ട് ബോർഡ് അപേക്ഷ പിന്നീട് മന്ത്രിയുടെ പരിഗണനയ്ക്ക് അയച്ചു. മന്ത്രി ഫയലിൽ…
Read Moreഇബ്രാഹിംകുഞ്ഞിനെതിരായ നീക്കം പാലാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടെന്ന് ഉമ്മൻ ചാണ്ടി
കോട്ടയം: പാലാരിവട്ടം മേൽപ്പാലം നിർമാണത്തിൽ അഴിമതിയുണ്ടെന്നും ഇബ്രാഹിംകുഞ്ഞാണ് കുറ്റക്കാരൻ എന്നുമൊക്കെയുള്ള തരത്തിൽ നടത്തുന്ന പ്രചാരണം പാലാ ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ളത് മാത്രമാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് സമയത്ത് ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം എന്തിനാണെന്ന് എല്ലാവർക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു. ഏത് വിധത്തിലുള്ള അന്വേഷണവും നടക്കട്ടെയെന്നും അതിനെ ആരും എതിർത്തിട്ടില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. പാലം നിർമാണവുമായി ബന്ധപ്പെട്ട് ഏത് അന്വേഷണവും നേരിടാൻ ഒരുക്കമാണെന്ന് ഇബ്രാഹിംകുഞ്ഞ് തന്നെ വ്യക്തമാക്കിയിട്ടുണ്ടല്ലോ എന്നും അദ്ദേഹം ചോദിച്ചു.
Read Moreപാലാരിവട്ടം മേൽപ്പാലം അഴിമതി; പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ വിജിലൻസ് സംഘം
കൊച്ചി: പാലാരിവട്ടം മേൽപ്പാലം അഴിമതിയുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുന്ന പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനൊരുങ്ങി വിജിലൻസ് സംഘം. നാലു പ്രതികളെയും കസ്റ്റഡിയിൽ ലഭിക്കുന്നതിനായുള്ള അപേക്ഷ ഇന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ സമർപ്പിക്കും. കേസിലെ അഴിമതിയെക്കുറിച്ച് പ്രതികൾ ഒരുകാര്യവും പറയുന്നില്ലെന്നും അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയ വിജിലൻസ് പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന് ഇന്നലെ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. പൊതുമരാമത്ത് മുൻ സെക്രട്ടറി ടി.ഒ. സൂരജ്, പാലം നിർമാണ കരാറുകാരായ ആർഡിഎസ് പ്രോജക്ട്സ് എംഡി സുമിത് ഗോയൽ, റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ കേരളയുടെ(ആർബിഡിസികെ) മുൻ അഡീഷണൽ ജനറൽ മാനേജർ എം.ടി. തങ്കച്ചൻ, കിറ്റ്കോ ജോയിന്റ് ജനറൽ മാനേജർ ബെന്നി പോൾ എന്നിവരാണ് അറസ്റ്റിലായവർ. സെപ്റ്റംബർ 12 വരെ പ്രതികളെ റിമാൻഡ് ചെയ്യണമെന്നായിരുന്നു വിജിലൻസിന്റെ ആവശ്യമെങ്കിലും കോടതി അനുവദിച്ചില്ല. സെപ്റ്റംബർ രണ്ടുവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട പ്രതികളുടെ ജാമ്യാപേക്ഷയും കോടതി അന്നേദിനം…
Read Moreപാലാരിവട്ടം മേൽപ്പാലം അഴിമതി; രാഷ്ട്രീയ നേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പണം കൈമാറിയോ; സുമിത് ഗോയലിനെ വിജിലൻസ് ചോദ്യം ചെയ്തു
കൊച്ചി: പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിലെ ഒന്നാം പ്രതി സുമിത് ഗോയലിനെ വിജിലൻസ് അന്വേഷണ സംഘം ചോദ്യം ചെയ്തു. പാലം നിർമ്മിച്ച ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന കരാർ കന്പനിയായ ആർഡിഎസ് പ്രോജക്ട്സിന്റെ എംഡിയാണ് സുമിത് ഗോയൽ. കൊച്ചിയിലെ വിജിലൻസ് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യൽ നടന്നത്. ആര്‍ഡിഎസിന്റെയും സുമിത് ഗോയലിന്റെയും മുഴുവന്‍ ബാങ്ക് അക്കൗണ്ട് രേഖകളും വിജിലന്‍സ് സംഘം നേരത്തേ പിടിച്ചെടുത്തിരുന്നു. സുമിതിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് രാഷ്ട്രീയ നേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പണം കൈമാറിയോ എന്നറിയാനായിരുന്നു വിജിലൻസിന്റെ നടപടി. ഇതുമായി ബന്ധപ്പെട്ട രേഖകൾ വിജിലൻസിന്റെ കൈയിലുണ്ട്.
Read Moreകോഴിക്കോടു നിന്ന് ടാക്സി വിളിച്ചത് ജയറാമിന്റെ വീട്ടിലേക്ക് എന്നു പറഞ്ഞ്; പാലാരിവട്ടത്തെത്തിയപ്പോള്‍ ഇപ്പം കാശുമായി വരാമെന്നു പറഞ്ഞ് നൈസായി മുങ്ങി; ടാക്സിക്കാരനെ പറ്റിച്ച് യുവതി മുങ്ങിയ കഥയിങ്ങനെ…
കോഴിക്കോട്: സിനിമാ നടന് ജയറാമിന്റെ വീട്ടിലേക്ക് പോകണമെന്നാവശ്യപ്പെട്ട് യുവതി തന്റെ ടാക്സിയില്‍ കയറുമ്പോള്‍ ഡ്രൈവര്‍ ഇങ്ങനെയൊരു പണി സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ടാക്സി വിളിച്ച യുവതി എറണാകുളത്ത് എത്തിയ ശേഷം പണം നല്‍കാതെ മുങ്ങിയപ്പോള്‍ ഡ്രൈവറിന് 6000 രൂപയാണ് നഷ്ടമായത്.കോഴിക്കോട് നിന്ന് എറണാകുളത്തേക്ക് ദീര്‍ഘദൂര ഓട്ടം ലഭിച്ചതിന്റെ സന്തോഷത്തില്‍ കൂടുതല്‍ വിരങ്ങള്‍ അന്വേഷിക്കാതെ പോയതാണ് െ്രെഡവറിന് വിനയായത്. കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെ ടാക്സി ഓടിക്കുന്ന കക്കോടി സ്വദേശി എം.ഷിനോജാണ് കബളിപ്പിക്കപ്പെട്ടത്. കബളിക്കപ്പെട്ടുവെന്നു മനസിലാക്കിയ ഷിനോജ് തന്റെ ടാക്സി നിരക്കായ ആറായിരത്തിലധികം രൂപ നല്‍കാതെ യുവതി കടന്നു കളഞ്ഞെന്നു കാണിച്ച് കോഴിക്കോട് ടൗണ്‍ പോലീസിലും പാലാരിവട്ടം പോലീസ് സ്റ്റേഷനിലും പരാതി നല്കി. കഴിഞ്ഞ ഞായറാഴ്ച രാത്രി എട്ടുമണിക്കാണ് മുപ്പതു വയസു തോന്നിക്കുന്ന യുവതിയും നാലു വയസോളം പ്രായമുള്ള രണ്ടുപെണ്‍കുട്ടികളും കോഴിക്കോട് റെയില്‍വേസ്റ്റേഷനില്‍ നിന്ന്…
Read More