കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ കുറ്റപത്രം തയാറാക്കി വിജിലന്‍സ്. ഇന്നലെ ഹൈക്കോടതിയിലാണ് അന്വേഷണസംഘം ഇതുസംബന്ധിച്ച വിവരങ്ങള്‍ നല്‍കിയത്. കേസില്‍ അന്വേഷണം പൂര്‍ത്തിയായെന്നും കുറ്റപത്രം വിജിലന്‍സ് ഡയറക്ടറുടെ അനുമതിക്കായി സമര്പ്പിച്ചിരിക്കുകയാണെന്നുമാണു വിജിലന്‍സ് അന്വേഷണ സംഘം കോടതിയില്‍ വ്യക്തമാക്കിയത്. കേസില്‍ പ്രതിയായ മുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് മുന്‍കൂര്‍ അനുമതി ഇല്ലാതെ എറണാകുളം ജില്ലവിട്ടു പോകരുതെന്ന ജാമ്യവ്യവസ്ഥ ഒഴിവാക്കാനായി നല്കിയ ഹര്‍ജിയില്‍ വാദം നടക്കുന്നതിനിടെയാണ് വിജിലന്‍സ് ഇക്കാര്യം അറിയിച്ചത്. ഹര്‍ജിയില്‍, മുന്‍കൂര്‍ അനുമതി ഇല്ലാതെ എറണാകുളം ജില്ലവിട്ടു പോകരുതെന്ന ജാമ്യവ്യവസ്ഥ ഹൈക്കോടതി ഒഴിവാക്കി നല്‍കിയിട്ടുണ്ട്. ഉന്നത സ്വാധീനമുള്ള വ്യക്തിയായതിനാല്‍ തിരുവനന്തപുരം ജില്ലയില്‍ പ്രവേശിക്കാന്‍ അനുവദിക്കരുതെന്നു വിജിലന്‍സ് വാദിച്ചെങ്കിലും കോടതി അനുവദിച്ചില്ല. പ്രതിപക്ഷത്തിനെതിരേയുള്ള സര്‍ക്കാരിന്റെ ആയുധങ്ങളിലൊന്നാണു പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസ്. വി.കെ. ഇബ്രാഹിംകുഞ്ഞടക്കം 13 പ്രതികളാണ് കേസിലുള്ളത്. പാലത്തിന്റെ നിര്‍മാണ കരാര്‍ ആര്‍ഡിഎക്സ് കമ്പനിക്ക് നല്കാന് ഇബ്രാഹിംകുഞ്ഞിന്റെ നേതൃത്വത്തില്‍ ഗൂഡാലോചന നടന്നുവെന്നാണു…
Read MoreTag: palarivattam bridge
ചരിത്രം വിസ്മരിച്ച ആസത്യം ഓർമിപ്പിച്ച്… നാട് കടപ്പെട്ടിരിക്കുന്നത് അർപ്പണബോധത്തോടെ അധ്വാനിച്ച അസംഖ്യം തൊഴിലാളികളോട്; ഇ. ശ്രീധരനെ പരാമർശിക്കാതെ മുഖ്യമന്ത്രി; പാലാരിവട്ടം പാലം തുറന്നു…
തിരുവനന്തപുരം: പാലാരിവട്ടം പാലം തുറന്നു കൊടുക്കവേ, പാലം പണിയിൽ സഹകരിച്ച തൊഴിലാളികളെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഫേസ്ബുക്കിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ അഭിനന്ദനം. എന്നാൽ ഡിഎംആർസി ഉപദേഷ്ടാവ് ഇ. ശ്രീധരന്റെ പേര് മുഖ്യമന്ത്രി പരാമർശിച്ചില്ല. പാലം പണി റെക്കോഡ് വേഗത്തിൽ പൂർത്തിയാക്കിയത് ഇ. ശ്രീധരന്റെ നേട്ടമാണെന്ന് ബിജെപി അവകാശപ്പെടുമ്പോഴാണ് മെട്രോമാനെ പരാമർശിക്കാതെയുള്ള മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്:- ‘തീബ്സിലെ ഏഴു കവാടങ്ങൾ നിർമ്മിച്ചതാരാണ്? പുസ്തകങ്ങൾ നിറയെ രാജാക്കന്മാരുടെ പേരുകളാണ്. പരുക്കൻ പാറകളുയർത്തി അവ പടുത്തത് രാജാക്കന്മാരാണോ?’വിപ്ലവ കവിയായ ബർതോൾഡ് ബ്രെഹ്ത് തന്റെ സുപ്രസിദ്ധമായ ഒരു കവിത ആരംഭിക്കുന്നത് ഇങ്ങനെയാണ്. മനുഷ്യരാശിയുടെ നേട്ടങ്ങളുടെ അവകാശികൾ രാജാക്കന്മാരോ ഭരണാധികാരികളോ അല്ല, മറിച്ച് തന്റെ വിയർപ്പും രക്തവും ചിന്തി അദ്ധ്വാനിക്കുന്ന തൊഴിലാളികളാണ്. ആ സത്യം ചരിത്രം പലപ്പോളും വിസ്മരിക്കുകയാണ് ചെയ്തിട്ടുള്ളത്. ഈ സർക്കാരിന്റെ കാലത്ത് നിരവധി നേട്ടങ്ങൾ നമ്മൾ സ്വന്തമാക്കിയിട്ടുണ്ട്.…
Read Moreപാലാരിവട്ടം പാലം റെഡി; ചോദിച്ചത് 9 മാസം; 5 മാസം കൊണ്ട് പണി പൂർത്തിയാക്കി! നാളെ ആര്‍ബിഡിസികെയ്ക്ക് പാലം കൈമാറും; ഇതു സന്തോഷമുഹൂര്ത്തമെന്ന് ഇ ശ്രീധരൻ
കൊച്ചി: പാലാരിവട്ടം മേൽപ്പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി നാളെ റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്പ്മെന്റ് കോര്പ്പറേഷന് (ആര്‍ബിഡിസികെ) കൈമാറുമെന്ന് ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്. ഇന്നു രാവിലെ പാലാരിവട്ടം പാലത്തില്‍ അവസാനവട്ട പരിശോധനയ്ക്കു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദേഹം. പാലത്തിന്റെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചു. ഇതു സന്തോഷമുഹൂര്ത്തമാണെന്നും അദേഹം പറഞ്ഞു.അഞ്ചുമാസം കൊണ്ടാണു പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഒമ്പതു മാസം കൊണ്ട് പൂര്‍ത്തിയാക്കാമെന്ന് ഉറപ്പു നല്‍കിയാണ് സര്‍ക്കാരില്‍നിന്നും ഡിഎംആര്‍സി പാലം നിര്‍മാണം ഏറ്റെടുത്തത്. നിര്‍മാണ കരാര്‍ കൊടുത്ത ഊരാളുങ്കല്‍ സൊസൈറ്റിക്ക് എട്ടു മാസം കൊണ്ട് പൂർത്തിയാക്കാനാണ് ഡിഎംആര്‍സി കരാര്‍ നല്‍കിയത്. എന്നാല്‍ അവര്‍ അഞ്ചുമാസവും 10 ദിവസവും കൊണ്ട് പണി പൂര്‍ത്തിയാക്കി. ഇക്കാര്യത്തില്‍ ഊരാളുങ്കല്‍ സൊസൈറ്റിയോട് പ്രത്യേക നന്ദിയുണ്ടെന്നും ഇ. ശ്രീധരന് പറഞ്ഞു. വളരെ വേഗത്തിലും ഗുണനിലവാരത്തിലുമുള്ള നിര്‍മാണമാണ് പാലത്തില്‍ നടത്തിയിരിക്കുന്നത്. നാളെ പാലം ആര്‍ബിഡിസിക്ക് കൈമാറാനാണു…
Read Moreകിട്ടിയതാവട്ടെ; പാലാരിവട്ടം മേൽപ്പാലം അഴിമതി; കരാറുകാരനിൽനിന്ന് നാലരക്കോടി രൂപ പിടിച്ചെടുത്തു
കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതിയിലെ നഷ്ടം തിരിച്ചു പിടിക്കാനുള്ള നടപടികൾ തുടങ്ങി. കരാര്‍ കമ്പനിയായ ആര്‍ഡിഎസിൽനിന്ന് നാലരക്കോടി രൂപ റോഡ്സ് ആന്റ്സ് ബ്രിഡ്ജസ് കോർപ്പറേഷൻ പിടിച്ചെടുത്തു. പെർഫോമിംഗ് ഗ്യാരന്റിയായി ആർഡിഎസ് കമ്പനിക്ക് നൽകിയിരുന്ന തുകയാണ് കോർപ്പറേഷന്റെ അക്കൗണ്ടിലേക്ക് മാറ്റിയത്. ഇതിനായുള്ള നടപടിക്രമങ്ങൾക്ക് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ നിർദേശം നൽകുകയും ചെയ്തിരുന്നു. പാലം തകർന്ന സാഹചര്യത്തിൽ നഷ്ടം കരാറുകാരിൽ നിന്ന് ഈടാക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. മേല്‍പ്പാലം നിര്‍മാണത്തില്‍ കരാര്‍ കമ്പനിയും ഉദ്യോഗസ്ഥരും ഒത്തുകളിച്ച് കോടികളുടെ ലാഭം ഉണ്ടാക്കിയെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍.
Read Moreമുൻകൂർ പരിപാടിയില്ല; പാലാരിവട്ടം അഴിമതിക്കേസിൽ ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണത്തിനു വിജിലൻസ്
കൊച്ചി: പാലാരിവട്ടം മേൽപ്പാല നിർമാണ ക്രമക്കേടിൽ പൊതുമരാമത്ത് വകുപ്പ് മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം വേണമെന്ന് വിജിലൻസ്. മുൻകൂർ പണം അനുവദിച്ചതിൽ ഇബ്രാഹിം കുഞ്ഞും ഉത്തരവാദിയാണെന്നു വിജിലൻസ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. കരാറുകാരനു മുൻകൂർ തുക നൽകിയതിലാണ് അന്വേഷണം. ആവശ്യം ഉന്നയിച്ച് സർക്കാരിന് വിജിലൻസ് കത്ത് നൽകിയിട്ടുണ്ട്. കൊച്ചി പാലാരിവട്ടം മേൽപ്പാലം അഴിമതി കേസിൽ പ്രതികൾക്ക് ജാമ്യം നൽകുന്നതിനെ എതിർത്ത് വിജിലൻസ് ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം വേണമെന്ന് വിജിലൻസ് ചൂണ്ടിക്കാട്ടുന്നത്. അഴിമതി നിരോധന നിയമപ്രകാരം ഇത്തരത്തിൽ അന്വേഷണം തുടങ്ങണമെങ്കിൽ സർക്കാരിന്റെ മുൻകൂർ അനുമതി തേടേണ്ടതുണ്ട്. അഴിമതി നിരോധന നിയമത്തിലെ ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് അനുമതി തേടിയത്. മന്ത്രിയുടെ പേര് പറഞ്ഞു കൊണ്ടു തന്നെയാണ് ഹൈക്കോടതിയിലെ റിപ്പോർട്ട്. മൊബിലൈസേഷൻ അഡ്വാൻസ് ആയി കരാറുകാർക്ക് അനുവദിച്ചതിൽ മന്ത്രിക്ക് പങ്കുണ്ടെന്നു വിജിലൻസ് സംശയിക്കുന്നു. എട്ടേകാൽ കോടി…
Read Moreപാലാരിവട്ടം പാലം; അഴിമതി പണം മന്ത്രിയിലേക്ക് എത്തിയതിന്റെ സൂചന ലഭിച്ചതായി വിജിലൻസ്
കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസുമായി ബന്ധപ്പെട്ട് മുൻ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെതിരെ വിജിലൻസ്. ഇബ്രാഹിംകുഞ്ഞ് കരാറുകാരന് ചട്ടം ലംഘിച്ച് വായ്പ അനുവദിച്ചതിൽ ഗൂഢലക്ഷ്യമെന്ന് വിജിലൻസ് കോടതിയെ അറിയിച്ചു. പലിശ കുറച്ചത് വഴി 56 ലക്ഷം സർക്കാരിന് നഷ്ടമുണ്ടാക്കി. ടി.ഒ. സൂരജ് ഇബ്രാഹിം കുഞ്ഞിന്റെ പങ്കിനെക്കുറിച്ച് മൊഴി നൽകിയിട്ടുണ്ടെന്നും വിജലൻസ് കോടതിയെ അറിയിച്ചു. പാലം പണിയുമായി ബന്ധപ്പെട്ട അഴിമതി പണം മന്ത്രിയിലേക്ക് എത്തിയെന്നതിന്റെ ഉൾപ്പടെയുള്ള തെളിവുകൾ വിജിലൻസ് ശേഖരിച്ചുവെന്നാണ് സൂചന.
Read Moreചട്ടലംഘനമൊന്നുമില്ല! പാലാരിവട്ടം പാലത്തിന്റെ കാര്യത്തില്‍ എടുത്തത് നയപരമായ തീരുമാനമെന്ന് ഇബ്രാഹിം കുഞ്ഞ്
കൊച്ചി: പാലാരിവട്ടം പാലം നിര്‍മാണത്തില്‍ കരാര്‍ കമ്പനിക്ക് മുന്‍കൂര്‍ പണം നല്‍കിയതിനെ ന്യായീകരിച്ച് മുന്‍മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ്. പാലത്തിന്റെ കാര്യത്തില്‍ നയപരമായ തീരുമാനമാണ് എടുത്തതെന്നും ഇന്ന് രാവിലെ കൊച്ചിയില്‍ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മൊബൈലൈസേഷന്‍ അഡ്വാന്‍സ് കൊടുക്കുന്നത് പതിവാണ്. മുന്‍കൂര്‍ പണം നല്‍കുന്നത് സാധാരണ രീതിയാണ്, ഇതില്‍ ചട്ടലംഘനമൊന്നുമില്ല. അത് ഈ സര്‍ക്കാരിന്റെ കാലത്തും മുന്‍സര്‍ക്കാരിന്റെ കാലത്തും വിവിധ പദ്ധതികള്‍ക്കായി മുന്‍കൂറായി പണം നല്കുന്ന രീതിയുണ്ട്. ബജറ്റില്‍ വകയിരുത്താത്ത പദ്ധതികള്‍ക്കും മുന്‍കൂര്‍ പണം നല്‍കാറുണ്ട്. എന്നാല്‍, ഇത്തരത്തില്‍ മൊബൈലേസേഷന്‍ അഡ്വാന്‍സ് കൊടുക്കുന്ന കാര്യം കരാറിലുണ്ടായിരുന്നില്ലല്ലോയെന്ന ചോദ്യത്തിന് അത് ഒരു മന്ത്രിയുടെ വിവേചനാധികാരമാണെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി സുപ്രീം കോടതിയുടെ വിധിയുണ്ടെന്നുമായിരുന്നു ഇബ്രാഹിംകുഞ്ഞിന്റെ മറുപടി. എന്‍ജിനീയറിംഗ് പ്രൊക്യൂര്‍മെന്റ് കോണ്‍ട്രാക്ടായിരുന്നു ഇത്. കെഎസ്ടിപി അടക്കമുള്ള എല്ലാ പ്രോജക്ടുകള്‍ക്കും ഇത്തരത്തില്‍ അഡ്വാന്‍സ് നല്‍കാം. കമ്പനിക്ക് മുന്‍കൂര്‍ പണം നല്‍കുന്നതുമായി ബന്ധപ്പെട്ട് താഴെത്തട്ടിലെ ഉദ്യോഗസ്ഥരില്‍ നിന്നും…
Read Moreപാലാരിവട്ടം പാലം പുതുക്കി പണിയും; ഒരു വര്‍ഷംകൊണ്ട് പണി പൂര്‍ത്തിയാകുന്ന പദ്ധതിയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പാലാരിവട്ടം പാലം പുതുക്കി പണിയാൻ തീരുമാനിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമയബന്ധിതമായി പാലം പണി പൂര്‍ത്തിയാക്കാൻ ഇ ശ്രീധരനെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒക്ടോബറിൽ പണി തുടങ്ങാനാണ് ഉദ്ദേശിക്കുന്നതെന്നും ഒരു വര്‍ഷത്തിനകം പണി പൂര്‍ത്തിയാകുന്ന പദ്ധതിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read Moreപാലാരിവട്ടം മേൽപ്പാലം അഴിമതി; പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ വിജിലൻസ് സംഘം
കൊച്ചി: പാലാരിവട്ടം മേൽപ്പാലം അഴിമതിയുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുന്ന പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനൊരുങ്ങി വിജിലൻസ് സംഘം. നാലു പ്രതികളെയും കസ്റ്റഡിയിൽ ലഭിക്കുന്നതിനായുള്ള അപേക്ഷ ഇന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ സമർപ്പിക്കും. കേസിലെ അഴിമതിയെക്കുറിച്ച് പ്രതികൾ ഒരുകാര്യവും പറയുന്നില്ലെന്നും അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയ വിജിലൻസ് പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന് ഇന്നലെ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. പൊതുമരാമത്ത് മുൻ സെക്രട്ടറി ടി.ഒ. സൂരജ്, പാലം നിർമാണ കരാറുകാരായ ആർഡിഎസ് പ്രോജക്ട്സ് എംഡി സുമിത് ഗോയൽ, റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ കേരളയുടെ(ആർബിഡിസികെ) മുൻ അഡീഷണൽ ജനറൽ മാനേജർ എം.ടി. തങ്കച്ചൻ, കിറ്റ്കോ ജോയിന്റ് ജനറൽ മാനേജർ ബെന്നി പോൾ എന്നിവരാണ് അറസ്റ്റിലായവർ. സെപ്റ്റംബർ 12 വരെ പ്രതികളെ റിമാൻഡ് ചെയ്യണമെന്നായിരുന്നു വിജിലൻസിന്റെ ആവശ്യമെങ്കിലും കോടതി അനുവദിച്ചില്ല. സെപ്റ്റംബർ രണ്ടുവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട പ്രതികളുടെ ജാമ്യാപേക്ഷയും കോടതി അന്നേദിനം…
Read Moreമാതാപിതാക്കള്‍ ഇട്ട സിറാജ് എന്ന പേര് ടി.ഒ സൂരജ് എന്നാക്കിയത് തന്നെ വ്യക്തമായ ഉദ്ദേശ്യത്തോടു കൂടി !മാറാട് കലാപകാലത്ത് കോഴിക്കോട് കളക്ടര്‍ എന്ന നിലയില്‍ നടത്തിയ ഇടപെടലുകള്‍ ഇന്നും സംശയ നിഴലില്‍ ; പാലാരിവട്ടം കേസില്‍ അറസ്റ്റിലായ സൂരജ് അഴിമതിയുടെ ആശാന്…
പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി.ഒ സൂരജ് തട്ടിപ്പിന്റെ ഉസ്താദ്. സൂരജ് അടക്കം അടക്കം നാലു പേരെയാണ് കേസില്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. അഴിമതി, വഞ്ചന, ഗൂഢാലോചന, ഫണ്ട് ദുര്‍വിനിയോഗം എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. മാതാപിതാക്കള്‍ ഇട്ട സിറാജ് എന്ന പേര് ടി.ഒ സൂരജ് എന്ന് മാറ്റിയതു പോലും വ്യക്തമായ ലക്ഷ്യത്തോടെയായിരുന്നു. മാറാട് കലാപകാലത്ത് കോഴിക്കോട് കളക്ടര്‍ ആയ സൂരജ് നടത്തിയ ഇടപെടലുകള്‍ ഇന്നും സംശയ നിഴലിലാണ്. അതിനാല്‍ തന്നെ പാലാരിവട്ടം അഴിമതിക്കേസില്‍ സൂരജ് കുടുങ്ങിയത് മലയാളികളെ അദ്ഭുതപ്പെടുത്താന്‍ വഴിയില്ല. കിറ്റ്കോ മുന്‍ എം.ഡി ബെന്നി പോള്‍, നിര്‍മ്മാണക്കമ്പനിയായ ആര്.ഡി.എസ് പ്രൊജക്ട്സ് എം.ഡി സുമിത് ഗോയല്‍, ആര്.ബി.ഡി.സി.കെ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ പി.ഡി തങ്കച്ചന് എന്നിവരാണ് പാലാരിവട്ടത്തെ കേസില്‍ അറസ്റ്റിലായ മറ്റു പ്രമുഖര്‍. സൂരജ് സെക്രട്ടറി ആയിരിക്കുമ്പോഴാണ് പാലത്തിന് കരാര്‍ നല്‍കുന്നത്. ഇതിന്‍പ്രകാരം…
Read More