പാലാ: പാലാരിവട്ടം പാലം നിർമാണവുമായി ബന്ധപ്പെട്ട് ഏത് അന്വേഷണത്തേയും സ്വാഗതം ചെയ്യുന്നതായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. അഴിമതി കാണിച്ചവർ നിയമത്തിനു മുന്നിൽ വരണം. ഒരു തെറ്റും ചെയ്തിട്ടില്ലെന്ന മനസാക്ഷിയുടെ ശക്തിയിലാണ് ഇത് പറയുന്നതെന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു. പാലാരിവട്ടം കേസിൽ ഉമ്മൻ ചാണ്ടിക്കു രക്ഷപ്പെടാൻ കഴിയില്ലെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയ്ക്കു പിന്നാലെയാണ് ഉമ്മൻ ചാണ്ടിയുടെ മറുപടി.
Read MoreTag: palarivattom bridge
പാലാരിവട്ടം മേൽപ്പാലം; കേസിൽ ആകെയുള്ളത് 17 പ്രതികൾ; കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും
കൊച്ചി: പാലാരിവട്ടം മേൽപ്പാലത്തിന്റെ ബലക്ഷയം അതീവ ഗുരുതരമാണെന്ന് ചൂണ്ടിക്കാട്ടി വിജിലൻസ് അന്വേഷണസംഘം കഴിഞ്ഞ ജൂണ്‍ നാലിന് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ എഫ്ഐആർ സമർപ്പിച്ചിരുന്നു. കരാറുകാരനും ഉദ്യോഗസ്ഥരും കണ്‍സൾട്ടൻസിയും ഉൾപ്പെടെ 17 പേരെ പ്രതി ചേർത്താണ് വിജിലൻസ് റിപ്പോർട്ട് സമർപ്പിച്ചിരുന്നത്. തുടർന്നു പാലം നിർമാണ അഴിമതിയുമായി ബന്ധപ്പെട്ട് മുൻമന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്, ടി.ഒ. സൂരജ്, സുമിത് ഗോയൽ എന്നിവരടക്കം നിരവധി പേരെ വിജിലൻസ് ചോദ്യം ചെയ്തിരുന്നു. സുമിത് ഗോയലിന്റെയും സൂരജിന്റെയും മൊഴികളിലെ വൈരുദ്ധ്യത്തെ തുടർന്ന് ഇന്നലെ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ സൂരജിനോട് അന്വേഷണസംഘം നിർദേശിക്കുകയായിരുന്നു. തുടർന്നാണ് അറസ്റ്റ് സംബന്ധിച്ച് നടപടികളിലേക്ക് വിജിലൻസ് കടന്നത്. അന്വേഷണത്തിന്റെ ഭാഗമായി 17 പേരെയാണ് കുറ്റക്കാരെന്ന് സംശയിക്കുന്നവരുടെ പട്ടികയിൽ വിജിലൻസ് ഉൾപ്പെടുത്തിയിരുന്നത്. ഫൈള ഓവർ കോണ്ട്രാക്ടർ ആർഡിഎസ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ സുമിത് ഗോയൽ, കിറ്റ്കോ മുൻ മാനേജിംഗ് ഡയറക്ടർ സിറിയക്…
Read More