തലശേരി:പാനൂർ കടവത്തൂർ പാലത്തായിലെ നാലാം ക്ലാസുകാരിയെ സ്കൂളിലെ ശുചി മുറിയിൽ വെച്ച് പീഡനത്തിനിരയാക്കിയെന്ന കേസിൽ പ്രതിയായ അധ്യാപകനും ബിജെപി നേതാവുമായ കടവത്തൂർ മുണ്ടത്തോടിലെ കുറുങ്ങാട്ട് കുനിയിൽ പത്മരാജനെതിരെ വധശിക്ഷ വരെ ലഭിക്കാവുന്ന പോക്സോയും ബലാത്സംഗ കുറ്റവും ചുമത്തി. തളിപ്പറമ്പ് ഡിവൈഎസ്പി ടി.കെ രത്നകുമാർ സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിലാണ് വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തിയിട്ടുള്ളത്. നേരത്തെ ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തിൽ രണ്ട് വർഷം തടവ് ലഭിക്കാൻ മാത്രമുള്ള ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള കുറ്റമാണ് ചുമത്തിയിരുന്നത്. ഇപ്പോൾ സമർപ്പിച്ചിട്ടുള്ള അനുബന്ധ കുറ്റപത്രം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രതിഭാഗം അഭിഭാഷകൻ അഡ്വ.പി .പ്രേമരാജൻ രാഷ്ട്രദീപികയോട് പറഞ്ഞു. ചൈൽഡ് ലൈനിന് പെൺകുട്ടി നൽകിയ ആദ്യ മൊഴിയും വിശദമായ മെഡിക്കൽ റിപ്പോർട്ടുകളും പെൺകുട്ടിയുടേയും സുഹൃത്തുക്കളുടേയും മാതാവിന്റെയും ബന്ധുക്കളുടേയും മൊഴികളും നിരവധി ശാസ്ത്രീയ തെളിവുകളും ഉൾപ്പെടുത്തിയാണ് പോലീസ് തലശേരി പോക്സോ (ഒന്നാം…
Read MoreTag: PALATHAYI CASE
പാലത്തായി പീഡനം: ശുചിമുറിയിലെ ടൈൽസിൽ രക്തക്കറ; ബിജെപി നേതാവായ അധ്യാപകനെതിരേ തെളിവ്
തലശേരി: പാലത്തായിയിൽ വിദ്യാർഥിനിയെ സ്കൂളിലെ ശുചി മുറിയിൽ അധ്യാപകൻ പീഡിപ്പിച്ചെന്ന കേസിൽ അന്വേഷണം പൂർത്തിയായി. കോസ്റ്റൽ എഡിജിപി ഇ. ജെ. ജയരാജൻ, ഡിവൈഎസ്പി രത്നകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘമാണ് സംസ്ഥാന തലത്തിൽ തന്നെ ഏറെ വിവാദമായ പാലത്തായി കേസിന്റെ അന്വഷണം പൂർത്തിയാക്കിയത്. തെളിവ് കണ്ടെത്തി പെൺകുട്ടി പീഡനത്തിരയായതായി കണ്ടെത്തിയ അന്വഷണ സംഘം ഇതു സംബന്ധിച്ച ശസ്ത്രീയ തെളിവുകളും ശേഖരിച്ചു. സ്കൂളിലെ ശുചി മുറിയിൽനിന്നു പൊളിച്ചെടുത്ത ടൈൽസിൽ രക്തക്കറയുള്ളതായി ഫോറൻസിക് പരിശോധനയിൽ കണ്ടെത്തി. നിർണായകമായ ഫോറൻസിക് റിപ്പോർട്ട് കൂടി ലഭിച്ചതോടെ അന്വഷണ സംഘം കുറ്റ പത്രം പൂർത്തിയാക്കുകയായിരുന്നു. എഡിജിപി നേരിട്ടു മേൽ നോട്ടം വഹിച്ച കേസിൽ കുറ്റപത്രം ഡിജിപിയുടെ അനുമതിയോടെ അടുത്ത ദിവസംതന്നെ കോടതിയിൽ സമർപ്പിക്കുമെന്നാണ് അറിയുന്നത്. നേരത്തെ അന്വഷണം നടത്തിയ സംഘങ്ങൾ കണ്ടെത്തിയ ശുചി മുറിയിലല്ല പീഡനം നടന്നതെന്ന് എഡിജിപിയുടെ നേതൃത്വത്തിലുള്ള അന്വഷണ…
Read More