നക്ഷത്രക്കണ്ണുള്ള സക്കൂറയ്ക്ക് വെറും ഏഴു വയസ്സു മാത്രമേ പ്രായമുള്ളൂ. മൂന്നോ നാലോ കൊല്ലം കഴിയുമ്പോള്‍ ആര്‍ത്തവമാകും. അതിനുശേഷം ഉടന്‍തന്നെ അവളുടെ കല്യാണവുമാകും. 50 ആടുകളെ നല്‍കുന്നയാള്‍ക്ക് പെണ്‍കുട്ടിയെ വിവാഹം ചെയ്തുകൊടുക്കണമെന്നാണ് ഗോത്രത്തിലെ നിയമം. ഈ അവസ്ഥയില്‍ തന്റെ മകളുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കയിലാണ് പിതാവ് അരാഫത്ത്. ഇവാന്‍ വോദിനെന്ന റഷ്യന്‍ ഡോക്യുമെന്ററി സംവിധായകനാണ് സക്കൂറയുടെയും അരാഫത്തിന്റെയും ജീവിതം പുറംലോകത്തെ അറിയിച്ചത്. ഇസ്രയേല്‍-പലസ്തീന്‍ അതിര്‍ത്തിയില്‍ വാദി ക്വെല്‍റ്റ് താഴ്‌വരയില്‍ ജീവിക്കുന്ന നാടോടി ഗോത്രത്തില്‍പ്പെട്ടവവരാണ് ഇവര്‍. ആര്‍ത്തവം തുടങ്ങിയാല്‍ പെണ്‍കുട്ടികളെ വിവാഹം കഴിച്ചയക്കുന്നതാണ് ഗോത്രത്തിലെ രീതി. 50 ആടുകള്‍ക്ക് പകരമായി പെണ്‍കുട്ടിയെ നല്‍കണമെന്നാണ് ആചാരം. എന്നാല്‍ തന്റെ മകളെ ശൈശവ വിവാഹം കഴിച്ചയയ്ക്കാന്‍ ഈ പിതാവ് തയ്യാറല്ല. വോദിനുമായുള്ള പരിചയത്തിലൂടെ പുറംലോകത്തെക്കുറിച്ചറിഞ്ഞ അരാഫത്തിന് മകളെ മോസ്്‌കോയില്‍ അയച്ച് പഠിപ്പിക്കണമെന്നാണ് ആഗ്രഹം. തുടക്കത്തില്‍ മകളെ വോദിന് വിവാഹം ചെയ്തുകൊടുക്കാമെന്നുപോലും അരാഫത്ത് വാഗ്ദാനം ചെയ്തു.…
Read More