കണ്ണൂര്‍: ശബരിമലയിലെ യുവതിപ്രവേശം സംബന്ധിച്ച സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന് ആണയിടുന്നവരാണ് സിപിഎം. എന്നാല്‍ സിപിഎം പാര്‍ട്ടിഗ്രാമത്തിലെ ഒരു ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് സമ്പൂര്‍ണ വിലക്കാണ് കല്പ്പിച്ചിരിക്കുന്നത്. കണ്ണൂരിലെ പാര്‍ട്ടി ഗ്രാമമായ കല്യാശേരി, കീച്ചേരിയില്‍ സിപിഎമ്മുകാര്‍ ഭാരവാഹികളായ പാലോട്ടുകാവ് ക്ഷേത്രവളപ്പിലാണു സ്ത്രീകള്‍ക്കു പ്രവേശനമില്ലാത്തത്. ശബരിമലയില്‍ 10-നും 50-നുമിടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കാണു വിലക്കെങ്കില്‍, പാലോട്ടുകാവില്‍ ഒരുപ്രായത്തിലുമുള്ള സ്ത്രീകള്‍ക്കു പ്രവേശനമില്ല. ശബരിമലയില്‍ അയ്യപ്പന് ബ്രഹ്മചാരിയായതിനാലാണു യുവതികളെ തടയുന്നതെങ്കില്‍ പാലോട്ടുകാവില്‍ കന്നിമൂല ഗണപതിക്കാണു സ്ത്രീസാന്നിധ്യം അഹിതമെന്നു വിശ്വാസികള്‍ കരുതുന്നു. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഒട്ടേറെ പാലോട്ടുകാവ് ക്ഷേത്രങ്ങളുണ്ടെങ്കിലും കീച്ചേരിയിലെ കാവില്‍ സി.പി.എമ്മാണ് അവസാനവാക്ക്. വിഷു മുതല്‍ ഏഴുദിവസം മാത്രം നിത്യപൂജയുള്ള ഇവിടെ സ്ത്രീകള്‍ പ്രവേശിക്കാനേ പാടില്ലെന്നാണ് ആചാരം. വിശാലമായ വയല്ക്കരയില് സ്ഥിതിചെയ്യുന്ന കാവില്‍ പാലോട്ട് ദൈവത്താര്‍, അങ്കക്കാരന്‍, പഞ്ചുരുളി, കുണ്ഡോറ ചാമുണ്ഡി തുടങ്ങി നിരവധി തെയ്യങ്ങള്‍ കെട്ടിയാടാറുണ്ട്. കാന മഠത്തില്‍, കപ്പച്ചേരി, നമ്പിടി, തച്ചോളി…
Read More