കോഴഞ്ചേരി: പമ്പാനദിയുടെ കരകളില്‍ മാലിന്യം വലിച്ചെറിയുന്നവരെ കാമറ സ്ഥാപിച്ച് കണ്ടെത്തി, അവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്. ‘നവകേരളം വൃത്തിയുള്ള കേരളം’ കാമ്പയിന് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ‘ശുചിത്വ ഹര്‍ത്താല്‍’ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. പൊതുമരാമത്ത് വകുപ്പ് ടൗണ്‍ പ്ലാനിംഗിനായി തെരഞ്ഞെടുത്ത മൂന്ന് നഗരങ്ങളില്‍ ഒന്ന് കോഴഞ്ചേരി ആണെന്നും പുതിയ പാലത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനോടനുബന്ധിച്ച് ആവശ്യമായ ഗതാഗതക്രമീകരണങ്ങള് കൊണ്ടുവരണമെന്നും മന്ത്രി പറഞ്ഞു.
Read MoreTag: pamba
പമ്പയുടെ തീരത്ത് മുഴങ്ങിയത് ജയ് പമ്പാ മാതാ…എന്നു തുടങ്ങുന്ന പമ്പാ ഭജന്‍ ! ആചാരവും വിശ്വാസവും സംരക്ഷിക്കാന്‍ നിയമം കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉറപ്പ്; ഒടുവില്‍ ബിജെപിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് പന്തളം രാജകുടുംബം
ഇതുവരെ നിലപാട് വ്യക്തമാക്കാതിരുന്ന പന്തളം രാജകുടുംബം ഒടുവില്‍ ബിജെപിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. ശബരിമലയിലെ വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കാന്‍ നിയമം കൊണ്ടുവരുമെന്ന് പന്തളം രാജകുടുംബാംഗങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പു നല്‍കുകയും ചെയ്തു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് മോദിയുമായി രാജകുടുംബാംഗങ്ങള്‍ സംസാരിച്ചത്. പന്തളം രാജകൊട്ടാരം നിര്‍വാഹക സംഘം പ്രസിഡന്റ് പിജി ശശികുമാരവര്‍മ, സെക്രട്ടറി പിഎന്‍ നാരായണ വര്‍മ, ട്രഷറര്‍ ദീപാവര്‍മ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ശബരിമല വിഷയത്തില്‍ കേന്ദ്രത്തിന് മാത്രമേ എന്തെങ്കിലും ചെയ്യാന്‍ കഴിയൂവെന്നാണ് പ്രതിനിധികള്‍ മോദിയോടു പറഞ്ഞത്. അയ്യപ്പചരിതം തുടങ്ങിയ കാലം മുതലുള്ള ആചാരം ഒരു കോടതിവിധിയുടെ പേരില്‍ അട്ടിമറിക്കാന്‍ കഴിയുന്നതല്ല എന്നും അവര്‍ ചൂണ്ടിക്കാട്ടി. പ്രതിനിധികളുടെ ആവശ്യം സശ്രദ്ധം കേട്ട മോദി അടുത്ത സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലുടന്‍ ഇതിന് വേണ്ട നടപടി സ്വീകരിക്കുമെന്നും ഉറപ്പു നല്കി. കോടതി വിധി വരുന്നത് എന്തുമായിക്കൊള്ളട്ടെ…
Read Moreസംഹാരതാണ്ഡവമാടി നദികള്‍ ! നിലനില്‍ക്കുന്നത് പമ്പയും മണിമലയാറും ഒന്നു ചേര്‍ന്നൊഴുകുന്ന ഭീകരമായ അവസ്ഥ; വരട്ടാറും കരകവിഞ്ഞതോടെ ജീവിതവും മരണവും മുഖാമുഖം കണ്ട് കുടുങ്ങിക്കിടക്കുന്നത് ആയിരക്കണക്കിന് കുടുംബങ്ങള്‍
തിരുവല്ല:കനത്തമഴയില്‍ നദികളുടെ പ്രളയതാണ്ഡവം. അഞ്ചുകിലോമീറ്റര്‍ അകലത്തില്‍ ഒഴുകുന്ന പമ്പയാറും മണിമലയാറും ഒന്നിച്ചൊഴുകുന്ന ഭീകരമായ അവസ്ഥയാണ് പ്രദേശത്ത് നിലനില്‍ക്കുന്നത്. ഇതിനിടയിലുള്ള വരട്ടാറും കരകവിഞ്ഞതോടെ ആയിരക്കണക്കിനു കുടുംബങ്ങള്‍ ജീവിതവും മരണവും മുഖാമുഖം കണ്ട് കുടുങ്ങിക്കിടക്കുകയാണ്. ആരെയൊക്കെ ആദ്യം രക്ഷപ്പെടുത്തണമെന്നറിയാതെ രക്ഷാപ്രവര്‍ത്തകരും ഉഴറുകയാണ്. മിക്ക രണ്ടു നിലവീടുകളുടെ മുകളിലത്തെ നിലകളില്‍ അയല്‍വാസികള്‍ ഉള്‍പ്പെടെ രക്ഷപെടുത്താനുള്ള വിളികള്‍ മാത്രം. വെള്ളവും വെളിച്ചവും ഭക്ഷണവും രക്ഷപെടാനുള്ള വഴിയും അറിയാതെ കൊച്ചുകുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുള്ളവര്‍ ഇത്തരം സ്ഥലങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ് ദിവസവും മുടങ്ങാതെ മരുന്നു കഴിക്കേണ്ട നിരവധി ആളുകള്‍ മരുന്നു കിട്ടാതെ ബുദ്ധിമുട്ടുന്ന അവസ്ഥയും നിലവിലുണ്ട്. കവിയൂര്‍, കുറ്റൂര്‍, ചെങ്ങന്നൂര്‍ നഗരസഭ, പാണ്ടനാട്, തിരുവന്‍വണ്ടൂര്‍, കടപ്ര, നിരണം, നെടുമ്പ്രം, പെരിങ്ങര, എന്നീ പഞ്ചായത്തുകളിലെ ജനങ്ങളുടെ രണ്ടു ദിവസമായുള്ള അവസ്ഥ ഇതാണ്. എംസി റോഡ് ഉള്‍പ്പെടെ പ്രധാന റോഡുകളും ഗ്രാമീണ റോഡുകളെല്ലാം മുങ്ങിക്കിടക്കുകയാണ്. പോരാത്തതിന് പുഴയിലേതിന് സമാനമായ ഒഴുക്കും.…
Read Moreപമ്പാ നദിയില്‍ മുതലക്കുഞ്ഞ് ? പമ്പയില്‍ നിന്ന് പിടികൂടിയ മുതലക്കുഞ്ഞിന്റേതെന്നു പറഞ്ഞ് പ്രചരിക്കുന്ന ചിത്രത്തിന്റെ സത്യാവസ്ഥ ഇതാണ്…
കാവാലം: പമ്പാ നദിയില്‍ നിന്ന് മുതലക്കുഞ്ഞിനെ എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമെന്ന് വിവരം. കാവാലം കുന്നുമ്മ ക്ഷേത്രത്തിന് സമീപം നദിയില്‍ നിന്ന് മുതലക്കുഞ്ഞിനെ പിടികൂടി എന്ന വാര്‍ത്ത നാട്ടുകാരെ ആശങ്കയിലാഴ്ത്തിയിരുന്നു. ഒരു മുതലക്കുഞ്ഞിന്റെ ചിത്രം സഹിതമാണ് വാട്സ് ആപ്പിലും ഫെയ്സ്ബുക്കിലും പ്രചരണം നടന്നത്. ഇതേ തുടര്‍ന്ന് ആശങ്കയിലായ നാട്ടുകാര്‍ പിന്നീട് സംഭവം വ്യാജമാണെന്ന് അറിഞ്ഞു. നാട്ടുകാര്‍ നദീ തീരത്ത് തിരച്ചിലും നടത്തി. കുട്ടനാട്ടിലെ മാധ്യമ സ്ഥാപനങ്ങളിലേയ്ക്കും വാര്‍ത്തയുടെ സത്യാവസ്ഥ തിരക്കി ഫോണ്‍ വിളികള്‍ ചെന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് റബ്ബര്‍ കൊണ്ടുള്ള മുതലക്കുഞ്ഞിന്റെ രൂപം ഉപയോഗിച്ച് ചില സാമൂഹ്യ വിരുദ്ധര്‍ നടത്തിയ പ്രചരണമാണെന്ന് മനസ്സിലായത്. വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസ് എടുക്കണമെന്നാണ് നാട്ടുകാര്‍ ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
Read More