ഉഭയസമ്മതപ്രകാരം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ പങ്കാളിയുടെ ജനനത്തീയതി ജുഡീഷ്യല്‍ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതില്ലെന്ന നിരീക്ഷണവുമായി ഡല്‍ഹി ഹൈക്കോടതി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ പ്രതിയ്ക്ക് ജാമ്യം അനുവദിക്കവേയാണ് കോടതിയുടെ നിരീക്ഷണം. ഉഭയസമ്മതത്തോടെയുള്ള ശാരീരികബന്ധത്തിന് മുന്‍പ് പങ്കാളിയുടെ പ്രായം അറിയുന്നതിനായി ആധാര്‍ കാര്‍ഡോ പാന്‍ കാര്‍ഡോ സ്കൂള്‍ രേഖകളോ പരിശോധിക്കണമെന്നില്ലെന്നാണ് കോടതി പറഞ്ഞത്. പെണ്‍കുട്ടി സമര്‍പ്പിച്ച രേഖകള്‍ പ്രകാരം മൂന്ന് വ്യത്യസ്ത ജനനതീയതികളാണുള്ളതെന്നും കോടതി വ്യക്തമാക്കി. ആധാര്‍ കാര്‍ഡില്‍ രേഖപ്പെടുത്തിയിരിക്കുന്ന 01- 01- 1998 എന്ന ജനനതീയതി പ്രകാരം പീഡനം നടന്ന സമയം പെണ്‍കുട്ടി പ്രായപൂര്‍ത്തിയായിരുന്നു എന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ജസ്മീത് സിംഗിന്റേതാണ് വിധി. 2019ലും 2021ലും നടന്നതായി ആരോപിക്കപ്പെടുന്ന സംഭവങ്ങള്‍ക്ക് ഏപ്രിലിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇത്രയും കാലതാമസമുണ്ടായതിന് പരാതിക്കാര്‍ തൃപ്തികരമായ കാരണങ്ങളൊന്നും ബോധിപ്പിക്കുന്നില്ല. ഇത് ഹണി ട്രാപ്പിംഗ് കേസാണെന്നാണ് പ്രഥമാദൃഷ്ട്യാ മനസിലാകുന്നത്. 2019 മുതല്‍ പ്രതിയുമായി…
Read MoreTag: pan
നന്നായി…ഇനി നല്ല രീതിയില്‍ തുപ്പാമല്ലോ ! പുകയില, മദ്യവില്‍പ്പനശാലകള്‍ തുറക്കുന്നതിനെതിരേ തുറന്നടിച്ച് ജാവേദ് അക്തറും രവീണ ടണ്ടനും…
പുകയില ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയും മദ്യശാലകളിലൂടെയുള്ള മദ്യവിതരണവും പുനരാരംഭിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരേ ആഞ്ഞടിച്ച് ബോളിവുഡ് താരം രവീണ ടണ്ടണും ഗാനരചയിതാവ് ജാവേദ് അക്തറും. കൊറോണ വൈറസ് ലോക്ക്ഡൗണ്‍ മെയ് 17വരെ നീട്ടിക്കൊണ്ട് വെള്ളിയാഴ്ച പ്രഖ്യാപിച്ച നിരവധി ഇളവുകളുടെ ഭാഗമായാണ് മദ്യവില്‍പ്പന ശാലകള്‍ അടക്കം തുറക്കാനുള്ള തീരുമാനം. ”പാന്‍, ഗുട്ക കടകള്‍ക്ക് യായ്..നന്നായി, തുപ്പല് വീണ്ടും ആരംഭിക്കട്ടെ…അതിയശകരം!” എന്നാണ് എഎന്‍ഐയുടെ ട്വീറ്റ് പങ്കുവച്ചുകൊണ്ട് രവീണ ടണ്ടണ് ട്വിറ്ററില്‍ കുറിച്ചത്. ‘ലോക്ഡൗണിനിടെ മദ്യശാലകള്‍ തുറക്കുന്നത് വിനാശകരമായ ഫലങ്ങള്‍ മാത്രമേ നല്‍കുകയുള്ളു. ഇപ്പോള്‍ ഗാര്‍ഹിക പീഡനങ്ങള്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. മദ്യം കൂടി നല്കുമ്പോള് ഈ ദിവസങ്ങള്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കൂടുതല്‍ അപകടകരമാകും” എന്നായിരുന്നു ജാവേദ് അക്തറിന്റെ ട്വീറ്റ്.
Read More