പാന്‍ മസാലയുടെ പരസ്യത്തില്‍ അഭിനയിച്ച മുന്‍ ക്രിക്കറ്റ് താരങ്ങളായ വീരേന്ദര്‍ സെവാഗ്, സുനില്‍ ഗാവസ്കര്‍, കപില്‍ ദേവ് എന്നിവര്‍ക്കെതിരേ കടുത്ത വിമര്‍ശനവുമായി ഗൗതം ഗംഭീര്‍. ഒരു സ്പോര്‍ട്സ് മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ ‘വെറുപ്പുളവാകുന്നതും നിരാശപ്പെടുത്തുന്നതുമെന്നാണ്’ ഗംഭീര്‍ ഇതു സംബന്ധിച്ച ചോദ്യത്തിനു മറുപടി നല്‍കിയത്. ഒരു പാന്‍ മസാലയുടെ പരസ്യത്തില്‍ അഭിനയിക്കുന്നതിന് 20 കോടി ഓഫര്‍ ചെയ്തിട്ടും സച്ചിന് അതു വേണ്ടെന്നു വച്ചതായും ഗൗതം ഗംഭീര്‍ വ്യക്തമാക്കി. ഗംഭീറിന്റെ വാക്കുകള്‍ ഇങ്ങനെ…ഇത്തരം കാര്യങ്ങള്‍ നിരാശപ്പെടുത്തുന്നതാണ്. നിങ്ങളുടെ റോള്‍ മോഡലുകളെ തിരഞ്ഞെടുക്കുമ്പോള്‍ സൂക്ഷിക്കണമെന്നു ഞാന്‍ പറയുന്നത് അതുകൊണ്ടാണ്. ഒരാളെ അംഗീകരിക്കുന്നത് അയാളുടെ പേരല്ല, ചെയ്യുന്ന കാര്യങ്ങളാണ്. കോടിക്കണക്കിന് കുട്ടികളാണ് ഇതു കാണുന്നത്. 2018ല്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞപ്പോള്‍ മൂന്ന് കോടി രൂപയാണു ഞാന്‍ വേണ്ടെന്നുവച്ചത്. എനിക്ക് അതു സ്വീകരിക്കാമായിരുന്നു. എന്നാല്‍ അര്‍ഹിക്കുന്നതേ സ്വന്തമാക്കാവൂ എന്നു ഞാന്‍ വിശ്വസിക്കുന്നു.…
Read MoreTag: pan masala
ഭക്ഷണപ്പൊതികള്‍ക്കൊപ്പം പാന്മസാലകളും മദ്യക്കുപ്പികളും ! കോവിഡ് കേന്ദ്രത്തില്‍ അഴിഞ്ഞാടി രോഗികള്‍; ആരോഗ്യവകുപ്പ് അധികൃതര്‍ക്കെതിരേ വിളിച്ചത് നല്ല പുളിച്ചതെറി; ഒപ്പം എല്ലാവര്ക്കും കോവിഡ് പടര്‍ത്തുമെന്ന ഭീഷണിയും…
കോവിഡ് ചികിത്സാകേന്ദ്രത്തിലേക്ക് ഭക്ഷ്യവസ്തുക്കള്‍ക്കൊപ്പം ലഹരിവസ്തുക്കളും കടത്താനുള്ള ശ്രമം പിടികൂടി. ലഹരി കിട്ടാതായതോടെ പലരും അക്രമാസക്തരാവുകയും ചെയ്തു. കൊല്ലം ആദിശനല്ലൂര്‍ കോവിഡ് ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ് സെന്ററിലാണ് ലഹരി കിട്ടാതായതോടെ രോഗികള്‍ അഴിഞ്ഞാടിയത്. പുറത്തു നിന്നും എത്തിക്കുന്ന ഭക്ഷണപ്പൊതികളില്‍ ഒളിച്ച് ലഹരി കടത്താനുള്ള ശ്രമം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പൊളിക്കുകയായിരുന്നു. പഴത്തിനുള്ളില്‍ പാന്‍പരാഗ് അടക്കമുള്ള ലഹരിവസ്തുക്കള്‍ നിറച്ചും ഭക്ഷണപ്പൊതികള്‍ക്കൊപ്പം മദ്യക്കുപ്പികള്‍ ഒളിപ്പിച്ചുമാണ് കടത്താന്‍ ശ്രമിച്ചത്. എന്നാല്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഭക്ഷണപ്പൊതികള്‍ പരിശോധിച്ചതോടെ മദ്യവും മറ്റ് ലഹരിവസ്തുക്കളും കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പുറത്തുനിന്നുള്ള ഭക്ഷണം അനുവദിക്കില്ലെന്നും അറിയിച്ചു. ഇതോടെയാണ് ചികിത്സയിലുള്ള കോവിഡ് രോഗികളില്‍ ചിലര്‍ മുറിയില്‍നിന്ന് പുറത്തിറങ്ങി ബഹളംവെച്ചത്. കെട്ടിടത്തില്‍ നിന്ന് പുറത്തിറങ്ങിയ രോഗികള്‍ ആരോഗ്യപ്രവര്‍ത്തകരെ പച്ചത്തെറി വിളിക്കുകയായിരുന്നു. എല്ലാവര്ക്കും കോവിഡ് പടര്‍ത്തുമെന്നും ഭീഷണിപ്പെടുത്തി. രോഗികളുടെ ഭീഷണിയും തെറിവിളിയും മണിക്കൂറുകളോളം നീണ്ടുനിന്നെന്നാണ് വിവരം. സംഭവം വിവാദമായതോടെ ജില്ലയിലെ കോവിഡ് ചികിത്സാകേന്ദ്രങ്ങളില്‍ പുറത്തുനിന്ന് ഭക്ഷണം എത്തിക്കുന്നത്…
Read Moreഊണു കഴിഞ്ഞാല്‍ ഒന്നു ഹാന്‍സ് വയ്ക്കണം…അതു നിര്‍ബന്ധാ ! പാലും ഒരു തൈരും വേണ്ട, ചിക്കന്‍ വേണമെന്ന് കട്ടായം പറഞ്ഞ് ‘അതിഥി’കള്‍; ഹാന്‍സ് ഉണ്ടോയെന്ന അതിഥികളുടെ ചോദ്യം കേട്ട് കണ്ണുതള്ളി പോലീസുകാരും…
മലയാളികളേക്കാള്‍ കാര്യമായാണ് കേരള സര്‍ക്കാരും പോലീസും അതിഥി തൊഴിലാളികളെ ഇപ്പോള്‍ പരിചരിച്ചു കൊണ്ടിരിക്കുന്നത്. ലോക്ക് ഡൗണ്‍ കാലഘട്ടത്തില്‍ അവര്‍ ആവശ്യപ്പെടുന്ന ഭക്ഷണമാണ് നല്കി വരുന്നത്. ഡല്‍ഹി മോഡലില്‍ ചങ്ങനാശ്ശേരിയിലെ പായിപ്പാട്ട് അതിഥികള്‍ പ്രക്ഷോഭവുമായി തെരുവിലിറങ്ങിതോടെയാണ് കേരള സര്‍ക്കാര്‍ പെട്ടത്. ഭക്ഷണവും കുടിവെള്ളവും അവശ്യസാധനങ്ങളും ലഭ്യമാക്കണം എന്നതായിരുന്നു ഇവരുടെ പരാതി. പരാതി പരിഹരിച്ച് പൊലീസ് അന്വേഷമം തുടങ്ങിയപ്പോള്‍ പിന്നില്‍ വ്യാജ സന്ദേശം എന്നും കണ്ടെത്തി. ഇപ്പോഴിതാ സര്‍ക്കാര്‍ അവശ്യത്തിന് എല്ലാ സാധനങ്ങളും എത്തിച്ച് അതിഥികലെ സല്ക്കരിക്കുമ്പോള് അതിഥി തൊഴിലാളികളുടെ ആവശ്യം കേട്ട് അമ്പരക്കുകയാണ് പൊലീസ്. ഭക്ഷണത്തിന് പുറമെ അതിഥികള്‍ക്ക് അര ലിറ്റര്‍ പാലും നല്‍കുന്നുണ്ട്. 103 ക്യാമ്പുകളിലായി 4086 പേര്‍ക്കാണ് ഇന്നലെ മില്‍മ പാല് വിതരണം ചെയ്തത്. ഇന്ന് ഒരു കവര്‍ വീതവും തൈരും വിതരണം ചെയതു. അരിയും സവാളയും ഉള്ളിയും പരിപ്പും പയറും വിതരണം ചെയ്യുവാനാണ് തീരുമാനമെങ്കിലും…
Read More