കൊച്ചി: ശ്രീവല്‍സം ഗ്രൂപ്പ് ഉടമ എം.കെ.ആര്. പിള്ള കരുതിയതിലും വലിയ ക്രിമിനല്‍. പിള്ള നാഗാ കലാപകാരികള്‍ക്കും പണം നല്‍കിയിട്ടുണ്ടെന്ന് കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ ആദായനികുതി വകുപ്പ് അന്വേഷണം തുടങ്ങി. ശ്രീവത്സം ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് രണ്ടു വര്‍ഷം മുമ്പ് ഇന്റലിജന്‍സ് ഏജന്‍സികള്‍ വിവരം നല്‍കിയെങ്കിലും യുഡിഎഫ് സര്‍ക്കാര്‍ അവഗണിക്കുകയായിരുന്നെന്നാണ് വിവരം. രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരുന്ന കാലത്തായിരുന്നു ഇത്. ശ്രീവല്‍സം ഗ്രൂപ്പുമായി തനിക്ക് ബന്ധമില്ലെന്ന് ചെന്നിത്തല പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് പുതിയ വിവരം പുറത്തുവന്നതും. ശ്രീവല്‍സം ഗ്രൂപ്പിനെതിരെ ഉന്നയിച്ച ഇടപാടുകളെക്കുറിച്ച് ഒരു അന്വേഷണവും നടന്നില്ല. ഇതിന് കാരണം ഉന്നത തല ബന്ധങ്ങളാണെന്നാണ് സൂചന. പണം കടത്താനായി പിള്ള നാഗാലാന്‍ഡ് പോലീസിന്റെ ഔദ്യോഗിക വാഹനങ്ങള്‍ ഉപയോഗിച്ചതായും ആരോപണമുയര്‍ന്നിരുന്നു. കൂടാതെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായി ഭൂമിയിടപാടും ഗ്രൂപ്പ് നടത്തിയെന്നു സൂചനയുണ്ട്. ഈ സംശയങ്ങളാണ് പോലീസിനെ പിള്ളയിലേക്കെത്തിച്ചത്. പ്രദേശത്തു നിന്നു…
Read More