സ്വന്തം ലേഖകൻ ചെന്നൈ: മുൻ മുഖ്യമന്ത്രിയും എഐഎഡിഎംകെ പനീർശെൽവം വിഭാഗം നേതാവുമായ ഒ. പനീർശെൽവം വീണ്ടും തമിഴ്നാട് മഖ്യമന്ത്രിയായേക്കും. മുഖ്യന്ത്രി എടപ്പാടി പളനിസ്വാമി വിഭാഗം എംഎൽഎ മാരും മന്ത്രിമാരും ഇതു സംബന്ധിച്ച് ഇന്നലെ ചെന്നൈയിൽ നടത്തിയ യോഗത്തിൽ ഏകദേശ ധാരണയായതായാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന.ഇപ്പോൾ അഴിമതിക്കേസിൽ ബംഗളൂരുവിൽ ജയിലിൽ കഴിയുന്ന പാർട്ടി ജനറൽ സെക്രട്ടറി ശശികലയോടും ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ടിടിവി ദനകരനോടും പാർട്ടിയിലെ എല്ലാ സ്ഥാനങ്ങളും രാജിവയ്ക്കാനും ആവശ്യപ്പെടും . ഇതിന് രണ്ടു ദിവസമാണ് നൽകിയിട്ടുള്ളത്. രാജിവയ്ക്കാത്ത പക്ഷം ഇരുവരേയും പുറത്താക്കാനും ആലോചനയുണ്ട്. ധാരണയനുസരിച്ച് ഉടൻതന്നെ പനീർശെൽവം പാർട്ടി ജനറൽസെക്രട്ടറി സ്ഥാനം ഏറ്റെടുക്കും. തത്കാലത്തേക്ക് ഇടപ്പാടി പളനിസ്വാമി മുഖ്യമന്ത്രിയായി തുടരുകയും ചെയ്യും. തുടർന്നാകും പനീർശെൽവത്തിന്റെ മുഖ്യമന്ത്രിയായുള്ള തിരിച്ചുവരവ്. ഡെപ്യൂട്ടി ജനറൽസെക്രട്ടറി സ്ഥാനം ഏറ്റെടുത്തതുമുതൽ ദിനകരനെതിരേ നിരവധി അഴിമതി ആരോപണങ്ങളാണ് ഉയർന്നിട്ടുള്ളത്. ഇതിനിടെ ആർകെ നഗർ…
Read More