ഒരു വര്‍ഷം മുമ്പ് ചെങ്ങന്നൂരിലെ വീട്ടിലെ ടാപ്പില്‍ നിന്നും ഭൂഗര്‍ഭ മത്സ്യം പുറത്തു വന്നത് ഇപ്പോള്‍ ആഗോള തലത്തില്‍ തന്നെ വാര്‍ത്തയായിരിക്കുകയാണ്. തിരുവന്‍വണ്ടൂരിലെ വീട്ടിലെ കുളിമുറിയില്‍ കുളിച്ചുകൊണ്ടിരുന്നപ്പോഴാണ് ഏബ്രഹാം അക്കാര്യം ശ്രദ്ധിക്കുന്നത്. ഒരു ചെറുമീന്‍ ടാപ്പില്‍ നിന്ന് ചാടി ബക്കറ്റില്‍ വന്നിരിക്കുന്നു. അതൊരു അതൊരു ആഗോള വാര്‍ത്തയാകും എന്നൊന്നും ഈ മുന്‍ പട്ടാളക്കാരന് കരുതിയില്ല. ഇക്കാര്യം ടൈറ്റാനിക് താരം ലിയനാര്‍ഡോ ഡി കാപ്രിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചതാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. ഡി കാപ്രിയോയുടെ റീവൈല്‍ഡ് എന്ന ബ്ലോഗില്‍ അമേരിക്കന്‍ എഴുത്തുകാരിയായ ലോറ മൊറോനോ ഇതേക്കുറിച്ച് വിശദമായി എഴുതിയ കാര്യമാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ഒരു പരിസ്ഥിതി പ്രവര്ത്തകന് കൂടിയായ ഡികാപ്രിയോ ചൊവ്വാഴ്ചയാണ് ഇക്കാര്യം പോസ്റ്റ് ചെയ്തത്. ശുദ്ധജല മല്‍സ്യമായ പാന്‍ജിയോ പാതാള (Pangio Pathala) എന്ന മീനാണ് അത്. കേരള ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസ് സര്‍വകലാശാലയിലെ…
Read More