രണ്ടു പേര്‍ക്ക് ഒരേ ആളിനോടു പ്രണയം തോന്നുന്നത് അത്ര അപൂര്‍വമായ കാര്യമല്ല. ഇവിടെ രണ്ടു യുവതികളുടെ പ്രേമഭാജനമായിത്തീര്‍ന്ന ഒരു യുവാവാണ് വെട്ടിലായത്. രണ്ട് പേര്‍ക്കും കാമുകനെ പിരിയാന്‍ കഴിയില്ലെന്നായി. ഒടുവില്‍ ആരെ വരിക്കണം എന്ന് തീരുമാനിച്ചത് ടോസിട്ട്. കര്‍ണാടകത്തിലാണ് സംഭവം. ടോസിട്ട് വിവാഹം നടത്തിയതും പഞ്ചായത്തിന്റെ കാര്‍മികത്വത്തില്‍. 27 കാരനായ യുവാവിനെ രണ്ട് പെണ്‍കുട്ടികള്‍ പ്രണയിച്ചതോടെയാണ് തീരുമാനത്തിലെത്താന്‍ പഞ്ചായത്തിന് ടോസ് ഇടേണ്ടി വന്നത്. കര്‍ണ്ണാടകയിലെ ഹാസന്‍ ജില്ലയിലെ സക്ലേഷ്പൂരിലാണ് സംഭവം. ഒരു വര്‍ഷം മുമ്പ് സകലേഷ്പൂരിലെ ഒരു ഗ്രാമത്തില്‍ നിന്നുള്ള 27കാരനായ യുവാവ് അയല്‍ഗ്രാമത്തിലെ 20 വയസ്സുള്ള ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലായതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇടക്കിടെ ഇരുവരും ആരും അറിയാതെ സമാഗമിക്കുകയും ചെയ്തിരുന്നു. ആറുമാസം മുമ്പ്, അതേ ഗ്രാമത്തില്‍ നിന്നുള്ള അതേ പ്രായത്തിലുള്ള മറ്റൊരു പെണ്‍കുട്ടിയുമായി ഇയാള്‍ ബന്ധം സ്ഥാപിച്ചു. ആരും അറിയാതെയുള്ള യാത്രകള്‍ ഇയാള്‍ ഇവിടെയും…
Read MoreTag: panjayath president
ഒരു പഞ്ചായത്തില്‍ രണ്ടു സെക്രട്ടറിമാര്‍ ! നാടകീയ രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച് മുതുകുളം പഞ്ചായത്ത് ഓഫീസ്;സംഭവം ഇങ്ങനെ…
നാടകീയ രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച് മുതുകുളം പഞ്ചായത്ത്. ഒരേ സമയം രണ്ടു സെക്രട്ടറിമാര്‍ ജോലിയ്‌ക്കെത്തിയതാണ് ഏവരെയും ഞെട്ടിച്ചത്. സ്ഥലം മാറ്റിയ പഞ്ചായത്ത് സെക്രട്ടറി ഉത്തരവിന് സ്റ്റേ വാങ്ങി തിരികെയെത്തിയതാണ് ബുധനാഴ്ച രാവിലെ പഞ്ചായത്തില്‍ നാടകീയ രംഗങ്ങള്‍ക്കിടയാക്കിയത്. രാവിലെ പുതിയ പഞ്ചായത്ത് സെക്രട്ടറിയായ ആര്‍ ദിലീപ് കുമാര്‍ എത്തിയപ്പോഴാണ് മാറിപ്പോയ സെക്രട്ടറി ലത വീണ്ടും ചാര്‍ജെടുത്ത വിവരം അറിയുന്നത്. മുകളില്‍നിന്ന് ഉത്തരവ് ലഭിക്കാത്തതിനാല്‍ ദിലീപ് കുമാറും പഞ്ചായത്തില്‍ തന്നെ തുടരുകയായിരുന്നു. ഇരുവരും സുഭിക്ഷ കേരളം പദ്ധതിയുടെ പഞ്ചായത്തുതല യോഗത്തില്‍ പങ്കെടുക്കുകയും ചെയ്തു. മുതുകുളത്ത് കുറച്ചുനാളുകളായി പഞ്ചായത്ത് ഭരണസമിതിയും സെക്രട്ടറിയും തമ്മില്‍ ശീതസമരത്തിലാണ്. പ്രസിഡന്റ് ജെ ദാസന്‍ ഉള്‍പ്പെടെയുള്ള 10 അംഗങ്ങള്‍ സെക്രട്ടറിയെ മാറ്റണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഡയറക്ടര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഭരണസമിതിയോട് ആലോചിക്കാതെ തന്നിഷ്ടപ്രകാരമാണ് സെക്രട്ടറി കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നായിരുന്നു പ്രസിഡന്റിന്റെ പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ സെക്രട്ടറിയെ സ്ഥലം മാറ്റുകയായിരുന്നു. തുടര്‍ന്ന്…
Read Moreലൈംഗികാരോപണം രാഷ്ട്രീയപ്രേരിതം! മാനദണ്ഡമനുസരിച്ചാണ് ഇന്റര്‍വ്യൂ നടത്തിയതും ലിസ്റ്റ് അയച്ചതും; വീട്ടമ്മയുടെ ലൈംഗികാരോപണത്തിന് മറുപടിയുമായി ഉദയനാപുരം പ്രസിഡന്റ്…
കോട്ടയം:വീട്ടമ്മ തനിക്കു നേരെ ഉന്നയിച്ച ലൈംഗികാരോപണം രാഷ്ട്രീയപ്രേരിതമെന്ന് ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.മോഹനന്‍. സിപിഎം ഭരിക്കുന്ന പഞ്ചായത്തിന്റെ പ്രസിഡന്റിനെതിരേ ആരോപണമുയര്‍ന്നത് പാര്‍ട്ടിയെയും പ്രതിരോധത്തിലാക്കിയിരുന്നു. പത്രസമ്മേളനത്തിലൂടെയായിരുന്നു യുവതി പ്രസിഡന്റിനെതിരേയും പഞ്ചായത്ത് ഭരിക്കുന്ന സിപിഎമ്മിനെതിരേയും രംഗത്തു വന്നത്. എന്നാല്‍ അഴിമതി ആരോപണവുമായി നേരത്തെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. പഞ്ചായത്തിലെ അംഗന്‍വാടി ഹെല്‍പ്പര്‍, വര്‍ക്കര്‍ നിയമനങ്ങളില്‍ അഴിമതിയും ക്രമക്കേടുമുണ്ടെന്നായിരുന്നു പ്രതിപക്ഷം അന്ന് ആരോപിച്ചിരുന്നു. എന്നാല്‍ ഇതിനെ ശരിവെക്കുന്നതായിരുന്നു യുവതിയുടെയും ആരോപണങ്ങള്‍. താന്‍ വിധവയും ഒരു കുട്ടിയുടെ മാതാവുമാണ്. സ്വന്തമായി വീടോ സ്ഥലമോ ഇല്ലാത്തതിനാല്‍ തന്റെ അമ്മയോടൊപ്പമാണ് താമസം. 2017 മെയ് 23മുതല്‍ നവംബര്‍ 20 വരെ ആറ് മാസക്കാലം ഉദയനാപുരം വില്ലേജില്‍ അംഗന്‍വാടി ഹെല്‍പ്പര്‍ ആയിരുന്നു. രണ്ടാം ഘട്ടമായി 180 ദിവസവും ജോലി ചെയ്തിട്ടുണ്ട്. സ്ഥിരം തസ്തികയിലേക്ക് കഴിഞ്ഞ ഒക്ടോബറില്‍ ഇന്റര്‍വ്യൂവിന് പോയി. നിയമനത്തെക്കുറിച്ച് പഞ്ചായത്ത് പ്രസിഡന്റിനോട് ആന്വേഷിച്ചപ്പോള്‍ ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നാണ്…
Read Moreഅവിശ്വാസത്തിലൂടെ പ്രമേയത്തിലൂടെ പഞ്ചായത്ത് പ്രസിഡന്റിനെ പുറത്താക്കി ! പാര്‍ട്ടിയ്‌ക്കെതിരേ ആത്മഹത്യാ കുറിപ്പെഴുതി പ്രസിഡന്റ് കൊച്ചിക്കായലില്‍ ചാടി; വൈപ്പിനില്‍ നടന്ന അപ്രതീക്ഷിത സംഭവങ്ങള്‍ ഇങ്ങനെ…
വൈപ്പിന്‍: അവിശ്വാസപ്രമേയം നേരിട്ട് പുറത്തായ എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. കൃഷ്ണന്‍(72) കൊച്ചിക്കായലില്‍ ചാടി. ഇന്നലെ രാത്രി ഏഴരയോടെ ഫോര്‍ട്ട്‌കൊച്ചിയില്‍നിന്നു വൈപ്പിനിലേക്കു പോയ ബോട്ട് ജെട്ടിയില്‍ അടുക്കാനിരിക്കെയാണ് ഇയാള്‍ കായലിലേക്കു ചാടിയത്. കായലിലേക്കു ചാടുന്നതിനു തൊട്ടുമുമ്പ് യാത്രക്കാരനെ ഏല്‍പ്പിച്ച ആത്മഹത്യാക്കുറിപ്പ് മുളവുകാട് പോലീസ് പരിശോധിച്ചു. ഫോര്‍ട്ട്‌കൊച്ചി പോലീസും കോസ്റ്റല്‍ പോലീസും രാത്രി വൈകിയും തെരച്ചില്‍ തുടര്‍ന്നെങ്കിലും ഇയാളെ കണ്ടെത്താനായില്ല. വളപ്പ് വട്ടത്തറ കുടുംബാംഗമായ ഇദ്ദേഹം 13 വര്‍ഷമായി ഗ്രാമപഞ്ചായത്തംഗമാണ്. ഇന്നലെ നടന്ന പഞ്ചായത്ത് കമ്മിറ്റിയില്‍ സജീവമായി പങ്കെടുത്തിരുന്നു. രണ്ടു കോണ്‍ഗ്രസ് റിബലുകളുടെ പിന്തുണയോടെയായിരുന്നു സിപിഎമ്മുകാരനായ കൃഷ്ണന്‍ പ്രസിഡന്റായത്. എന്നാല്‍ ഇവര്‍ കോണ്‍ഗ്രസിലേക്കു തിരികെപോയതു ഭരണമാറ്റത്തിനു കാരണമായി. തന്നെ പുകച്ചുപുറത്തു ചാടിക്കാന്‍ എളങ്കുന്നപ്പുഴ ലോക്കല്‍ കമ്മറ്റി ശ്രമിക്കുന്നതായി കൃഷ്ണന്‍ ആത്മഹത്യാക്കുറിപ്പില്‍ കുറ്റപ്പെടുത്തിയിട്ടുണ്ട്. സ്ഥാനനഷ്ടമല്ല ആത്മഹത്യക്കു കാരണമെന്നും തന്നെ പുകച്ചുപുറത്താക്കുന്ന പാര്‍ട്ടിയാണ് എളങ്കുന്നപ്പുഴ സി.പി.എം. ലോക്കല്‍ കമ്മറ്റിയെന്നും കത്തില്‍ പറയുന്നു.…
Read Moreപാടത്ത് കക്കൂസ് മാലിന്യം നിക്ഷേപിക്കാനെത്തിയ വാഹനം തടഞ്ഞ പഞ്ചായത്ത് പ്രസിഡന്റിനെ മര്‍ദ്ദിച്ച് അവശനാക്കി ചെളിയില്‍ താഴ്ത്തി;മര്‍ദ്ദിച്ചത് ഇടിക്കട്ട കൊണ്ട്
ആലുവ: പാടത്ത് കക്കൂസ് മാലിന്യം നിക്ഷേപിക്കാനെത്തിയ ഗുണ്ടാസംഘം പഞ്ചായത്ത് പ്രസിഡന്റിനെ മര്‍ദ്ദിച്ച് അവശനാക്കി പാടത്തെ ചെളിയില്‍ താഴ്ത്തി. കക്കുസ് മാലിന്യവുമായെത്തി വാഹനം പഞ്ചായത്ത് പ്രസിഡന്റ് തടഞ്ഞതാണ് ഗുണ്ടകളെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് പ്രസിഡന്റ് ഗുണ്ടാ സംഘത്തിനെതിരേ പോലീസില്‍ പരാതിപ്പെട്ടു. കുപ്രസിദ്ധ ഗുണ്ട തമ്മനം ഫൈസലിനും സംഘത്തിനുമെതിരെ ചെങ്ങമനാട് പഞ്ചായത്ത് പ്രസിഡന്റും സി പി എം അംഗവുമായ പി ആര്‍ രാജേഷാണ് ചെങ്ങമനാട് പൊലീസില്‍ മൊഴി നല്‍കിയിട്ടുള്ളത്. ആക്രമത്തില്‍ രാജേഷിനും തലപ്പിള്ളി സ്വദേശികളായ കെ പി രമേശ്, അഭിലാഷ് എന്നിവര്‍ക്കും പരിക്കേറ്റിരുന്നു. ഇടിക്കട്ടകൊണ്ടുള്ള പ്രഹരത്തിന്റെ ചതവുകള്‍ ഇപ്പോഴും ദേഹത്തുണ്ട്. ശാരീരിക അസ്വസ്ഥതകള്‍ ഉള്ളതിനാല്‍ ചികത്സ തുടരുകയാണെന്നു രാജേഷ് വ്യക്തമാക്കി. സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്നും പ്രതികളെ അന്വേഷിച്ചുവരികയാണെന്നുമാണ് പൊലീസില്‍ നിന്നും ലഭിക്കുന്ന വിവരം. സംഭവത്തെക്കുറിച്ചു രാജേഷ് നല്‍കുന്ന വിവരം ഇങ്ങനെ, രാത്രി 12 മണിയോടെ തലപ്പിള്ളിയില്‍ നിന്നും നാട്ടുകാരിലൊരാള്‍ മൊബൈലില്‍ വിളിച്ച്, പാടത്ത്…
Read More