ഒടുവില്‍ പഞ്ച്ശീറും വീണതോടെ അഫ്ഗാനിസ്ഥാന് പൂര്‍ണമായും ഇനി താലിബാന്റെ കിരാതഭരണത്തിന് സാക്ഷ്യം വഹിക്കും. താലിബാന് വക്താവ് സബീഹുല്ല മുജാഹിദാണ് പഞ്ചശിര്‍ തങ്ങള്‍ പിടിച്ചെടുത്തതായി പ്രഖ്യാപനം നടത്തിയത്. പഞ്ച്ശീര്‍ പ്രവിശ്യാ ഗവര്‍ണറുടെ കോമ്പൗണ്ട് ഗേറ്റിന് മുന്നില്‍ താലിബാന് അംഗങ്ങള്‍ നില്ക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.ഒപ്പം പ്രദേശത്ത് താലിബാന് തങ്ങളുടെ കൊടി ഉയര്‍ത്തുകയും ചെയ്തു. പഞ്ച്ശീറിലെ താലിബാന് വിരുദ്ധ പ്രതിരോധ സേനയുടെ വക്താവ് ഫഹിം ദഷ്ടി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് പ്രദേശം താലിബാന് കീഴടക്കിയത്. ജാമിയത്ത്-ഇ-ഇസ്ലാമി പാര്‍ട്ടിയിലെ മുതിര്‍ന്ന അംഗവും അഫ്ഗാന് മാധ്യമപ്രവര്‍ത്തക ഫെഡറേഷനില്‍ അംഗവുമായിരുന്നു ഫഹിം ദഷ്ടി. കാബൂളിന് 145 കിലോമീറ്റര്‍ വടക്കുകിഴക്കായി ഹിന്ദുക്കുഷ് മലനിരകളിലാണ് പഞ്ച്ശീര്‍ താഴ്വര. അമേരിക്കന്‍ സേനയുടെ പിന്മാറ്റത്തോടെ അഫ്ഗാന്റെ നിയന്ത്രണം കൈക്കലാക്കിയെങ്കിലും താലിബാനു മുമ്പില്‍ ശക്തമായ ചെറുത്തു നില്‍പ്പ് നടത്തിയ പ്രദേശമായിരുന്നു പഞ്ച്ശീര്‍. കടുത്ത പ്രരോധമാണ് അഹമ്മദ് മസൂദിന്റെ നേതൃത്വത്തിലുള്ള പ്രതിരോധസേന ഈ…
Read More