കണ്ണൂർ: ലീഗ് പ്രവര്ത്തകന് മന്‍സൂറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സിപിഎം പ്രവര്ത്തകന് ഷിനോസിന്റെ മൊബൈല്‍ ഫോണ്‍ പോലീസിന് ലഭിച്ചു. ഫോണില്‍ നിന്നും പോലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന. വിശദപരിശോധനയ്ക്കായി ഫോണ്‍ സൈബര്‍ സെല്ലിന് കൈമാറി. സംഭവത്തില്‍ കൂടുതല്‍ പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. പാനൂരിലെ കൊലയ്ക്ക് പിന്നിൽ രാഷ്ട്രീയ വിരോധമെന്ന് റിമാൻഡ് റിപ്പോർട്ട്. ആക്രമണം കൊല്ലണമെന്ന ഉദ്ദേശത്തോടെയായിരുന്നു. 11 പേർ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തു. കണ്ടാലറിയാവുന്ന മറ്റ് 14 പേർക്കും കൊലപാതകത്തിൽ ബന്ധമുണ്ട്. മൻസൂറിനെ ബോംബെറിഞ്ഞ് വീഴ്ത്തിയശേഷം വടിവാളുകൊണ്ട് വെട്ടുകയായിരുന്നു. രക്തം വാർന്നാണ് മൻസൂർ മരിച്ചതെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. അതേസമയം കൊലക്കേസ് പ്രതി ഷിനോസിനെ റിമാൻഡ് ചെയ്തു. 14 ദിവസത്തേയ്ക്കാണ് റിമാൻഡ് ചെയ്തത്. നടപടി തലശേരി ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ്. പാനൂരിനടുത്ത് കടവത്തൂർ പുല്ലൂക്കര മുക്കിൽപീടികയിൽ പോളിംഗ് ദിനത്തിലുണ്ടായ അക്രമത്തിൽ യൂത്ത് ലീഗ്…
Read MoreTag: panoor case
പാനൂരിലെ ലീഗ് പ്രവർത്തകന്റെ കൊലപാതകം; ഏഴ് പ്രതികളെ തിരിച്ചറിഞ്ഞു; കൊല നടത്തിയത് 12 അംഗ സംഘം; സംഘർഷ മേഖലയിൽ സായുധസേനയെ വിന്യസിച്ചു
തലശേരി: മുസ്ലിംലീഗ് പ്രവർത്തകൻ കടവത്തൂർ മുക്കിൽ പീടിക പാറാൽ വീട്ടിൽ മൻസൂറിനെ കൊലപ്പെടുത്തിയ സംഘത്തിലെ ഏഴ് പ്രതികളെ പോലീസ് തിരിച്ചറിഞ്ഞു.അക്രമി സംഘം എത്തിയതെന്ന് കരുതുന്ന മൂന്ന് ബൈക്കുകൾ പോലീസ് കസ്റ്റഡിയിലെടുത്തു. പന്ത്രണ്ട് പേരടങ്ങുന്ന സംഘമാണ് കൊലപാതകം നടത്തിയതെന്ന നിഗമനത്തിലാണ് പോലീസ്. കേസിൽ ഇന്നലെ അറസ്റ്റിലായ സിപിഎം പ്രവർത്തകൻ കെ. ഷനോസിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. എസിപി വി. സുരേഷ്, ചൊക്ലി സിഐ സുഭാഷ്, എസ്പിയുടേയും എസിപിയുടെയും സ്ക്വാഡംഗങ്ങൾ ഉൾപ്പെട്ട പ്രത്യേക സംഘമാണ് കേസന്വേഷിക്കുന്നത്. മൻസൂറിന്റെ വിലാപ യാത്രക്കിടയിലുണ്ടായ അക്രമത്തിൽ ആറ് സിപിഎം ഓഫീസുകൾക്ക് തീയിടുകയും നിരവധി സിപിഎം പ്രവർത്തകരുടെ വീടുകൾ അക്രമിക്കുകയും ചെയ്തു. തീവെപ്പ് ഉൾപ്പെടെയുള്ള അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് പതിനൊന്ന് മുസ്ലിംലീഗ് പ്രവർത്തകരെ ചൊക്ലി പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി നടന്ന പോലീസ് റെയ്ഡിലാണ് മുസ്ലിംലീഗ് പ്രവർത്തകർ അറസ്റ്റിലായത് . കടുത്ത സംഘർഷാവസ്ഥ നിലനിൽക്കുന്ന…
Read More