ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനായിരുന്ന ധീരുഭായ് അംബാനിയുടെ മരണശേഷം മക്കളായ മുകേഷും അനിലും തമ്മില്‍ സ്വത്തു തര്‍ക്കമുണ്ടാകുകയും പിന്നീട് സ്വത്ത് പങ്കു വയ്ക്കുകയുമായിരുന്നു. അംബാനിമാര്‍ രണ്ടായതോടെ ആളുകള്‍ കരുതി ഇവര്‍ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുമെന്ന്. എന്നാല്‍ ഏവരെയും അതിശയിപ്പിക്കുന്നതായിരുന്നു അംബാനി സഹോദരന്മാരുടെ പിന്നീടുള്ള വളര്‍ച്ച. എന്നാല്‍ ജ്യേഷ്ഠന് മുകേഷ് ഒരിക്കല്‍ ലോക കോടീശ്വരപ്പട്ടം അലങ്കരിച്ച സമയത്ത് ലോകത്തെ ശതകോടീശ്വരന്മാരില് ആറാംസ്ഥാനമായിരുന്നു അനില്‍ അംബാനിക്കുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ എല്ലാവരേയും അതിശയിപ്പിച്ച് അനില്‍ അംബാനി ബ്രിട്ടീഷ് ഹൈക്കോടതിയില്‍ പാപ്പര്‍ ഹര്‍ജി നല്‍കിയിരിക്കുകയാണ്. നിലവില്‍ പൂജ്യം ആസ്തിയുള്ള താന്‍ പാപ്പരാണെന്നും ജാമ്യത്തുക കെട്ടിവയ്ക്കാന്‍പോലും നിവൃത്തിയില്ലെന്നും അനില്‍ കോടതിയെ അറിയിച്ചു. നാലുലക്ഷം കോടിയിലേറെ രൂപയാണു മുകേഷിന്റെ ആസ്തി. അനിലിന്റെ ഉടമസ്ഥതയിലുള്ള റിലയന്‍സ് കമ്യൂണിക്കേഷനു (ആര്‍കോം) 2012 ഫെബ്രുവരിയില്‍ 70 കോടി ഡോളര്‍ (ഏകദേശം 5000 കോടി രൂപ) വായ്പ നല്കിയ മൂന്നു ചൈനീസ് ബാങ്കുകളാണു…
Read More