ചിക്കന്‍ സൂപ്പും നാരങ്ങാവെള്ളവും പാരസെറ്റാമോളും മാത്രം കഴിച്ചതിനെത്തുടര്‍ന്ന് തന്റെ ശരീരത്തില്‍ നിന്ന് കൊറോണ വൈറസ് പമ്പ കടന്നെന്ന് അവകാശപ്പെട്ട് ഡോക്ടര്‍. കോവിഡ് സ്ഥിരീകരിച്ച ബ്രിട്ടനിലുളള സീനിയര്‍ ഡോക്ടറാണ് തന്റെ അസുഖം ഭേദമായതായി വെളിപ്പെടുത്തിയത്. ന്യൂയോര്‍ക്കില്‍ ഒരു സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയെത്തിയപ്പോഴാണ് ഡോക്ടറില്‍ കൊറോണ സ്ഥിരീകരിച്ചത്. തുടക്കത്തില്‍ ചുമയും ക്ഷീണവുമാണ് അനുഭവപ്പെട്ടതെന്ന് ക്ലെയര്‍ ജെറാഡ് പറയുന്നു. ദീര്‍ഘദൂരം വിമാനത്തില്‍ യാത്ര ചെയ്തത് കൊണ്ടുളള ക്ഷീണമാണെന്നാണ് താന്‍ ആദ്യം കരുതിയതെന്ന് റോയല്‍ കോളജിലെ ജിപി വിഭാഗം മുന്‍ മേധാവി കൂടിയായ ക്ലെയര്‍ ജെറാഡ് വിവരിക്കുന്നു. പിന്നീട് തൊണ്ടവേദനയും ശരീരോഷ്മാവിന്റെ പെട്ടെന്നുള്ള വര്‍ധനയും ഉണ്ടായതോടെ ഇവര്‍ വീട്ടില്‍ വിശ്രമിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇന്റര്‍നെറ്റിന്റെ സഹായത്തോടെ അസുഖത്തെ കുറിച്ച് കൂടുതല്‍ അറിയാന്‍ ശ്രമിച്ചു. തുടര്‍ന്ന് ലോക്കല്‍ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് കൊറോണ വൈറസ് ബാധിച്ചതായി തിരിച്ചറിഞ്ഞതെന്ന് തന്റെ അനുഭവകഥ തുറന്ന് പറയുന്നതിനിടെ ക്ലെയര്‍ ജെറാഡ്…
Read MoreTag: paracetamol
കൊറോണയുടെ ‘സൈഡ് എഫക്ട്’ ബാധിച്ച് പാരസെറ്റമോള്‍ ! വില ഇന്ത്യയില്‍ കുതിച്ചുയരുന്നു;കാരണം ഇങ്ങനെ…
കൊറോണ വൈറസ് ലോകത്തിന്റെ വിവിധ മേഖലകളെ ദോഷകരമായി ബാധിച്ചിരിക്കുകയാണ്. കൊറോണ ബാധയെത്തുടര്‍ന്ന് പാരസെറ്റമോളിന്റെ വില ഇന്ത്യയില്‍ കുതിച്ചുയര്‍ന്നിരിക്കുകയാണ്. 40 ശതമാനത്തോളം വിലവര്‍ധനവാണ് പാരസെറ്റമോളിന് ഉണ്ടായിരിക്കുന്നത്. ചൈനയിലെ വ്യവസായിക രംഗം കൊറോണ ബാധയെ തുടര്‍ന്ന് മന്ദഗതിയിലായതാണ് അസംസ്കൃത വസ്തുക്കള്‍ക്ക് ഉള്‍പ്പടെ ചൈനയെ ആശ്രയിക്കുന്ന ഇന്ത്യയ്ക്കും കനത്ത തിരിച്ചടിയായത്. വൈറസ് ബാധയെത്തുടര്‍ന്ന് ചൈനയുടെ വ്യവസായ രംഗം അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. കൊറോണ ചരക്കുനീക്കത്തെയും ദോഷകരമായി ബാധിച്ചതിനാല്‍ മൊബൈല്‍ ഫോണുകള്‍ മുതല്‍ മരുന്നുകള്‍ വരെയുള്ളവയുടെ ഉത്പാദനത്തില്‍ വലിയ ഇടിവിന് കാരണമായിരിക്കുകയാണ്. ഇതിനെത്തുടര്‍ന്നാണ് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന വേദനസംഹാരിയായ പാരസെറ്റമോളിന്റെ വില ഇന്ത്യയില്‍ 40% ഉയര്‍ന്നത്. വിവിധതരം ബാക്ടീരിയ അണുബാധകള്‍ ചികിത്സിക്കുന്നതിനായി ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കായ അസിട്രോമിസൈനിന്റെ വില ഉയര്‍ന്നത് 70 ശതമാനത്തോളമാണെന്നാണ് റിപ്പോര്‍ട്ട്. ചൈന ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ പ്രവര്‍ത്തനം താറുമാറായത് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാവുകയാണ്.
Read More