ഇലോണ്‍ മസ്ക് തങ്ങള്‍ക്ക് പണം തരാനുണ്ട് എന്ന ആരോപണവുമായി ട്വിറ്റര്‍ മുന്‍ സി.ഇ.ഒ. പരാഗ് അഗര്‍വാളും മുന്‍ ലീഗല്‍ ഫിനാഷ്യല്‍ ഉദ്യോഗസ്ഥരും രംഗത്ത്. മസ്ക് തങ്ങള്‍ക്ക് 8.2 കോടി രൂപയിലേറെ തരാനുണ്ട് എന്നാണ് ഇവരുടെ ആരോപണം. ട്വിറ്റര്‍ ഏറ്റെടുത്തതിന് തൊട്ടുപിന്നാലെ പരാഗ് അഗര്‍വാളിനെയും സ്ഥാപനത്തിലെ ചില ഉന്നത ഉദ്യോഗസ്ഥരേയും മസ്ക് പുറത്താക്കിയിരുന്നു. ഈ സാഹചര്യത്തില്‍, ട്വിറ്ററിന്റെ ചുമതല ഉണ്ടായിരുന്ന സമയത്ത് കമ്പനിയുടെ കോടതി വ്യവഹാരങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കുമായി 8.2 കോടി രൂപ തങ്ങള്‍ക്ക് ചിലവായിട്ടുണ്ടെന്നും നിയമപരമായി അത് തിരികെ തരാന്‍ ട്വിറ്ററിന് ബാധ്യതയുണ്ടെന്നുമാണ് ഇവര്‍ പരാതിയില്‍ പറയുന്നത്.
Read More