കോതമംഗലം: സാമൂഹിക വിരുദ്ധരുടെ ശല്യം കൊണ്ട് പൊറുതിമുട്ടുകയാണ് നാല് വര്‍ഷത്തിലേറെയായി ചലന ശേഷി നഷ്ടപ്പെട്ട് പരസഹായമില്ലാതെ തിരിഞ്ഞുകിടക്കാന്‍ പോലുമാവാത്ത അവസ്ഥയില്‍ കഴിയുന്ന അവിവിവാഹിതയും 24 കാരിയുമായ രജനി ലക്ഷ്മി. കിടക്കുന്ന മുറിയുടെ ജനാലയുടെ അരികിലെത്തി അശ്ലീലം പറയുന്നവരോട് മറുത്തെന്തെങ്കിലും പറഞ്ഞാല്‍ മണ്ണുവാരിയെറിയുന്ന അവസ്ഥ. പിതാവ് നേരത്തെ മരിച്ച രജിനിക്ക് ഒപ്പം ഇപ്പോള്‍ കൂട്ടിനുള്ളത് 50 പിന്നിട്ട-ഹൃദ്രോഗിയായ മാതാവ് അമ്മിണി മാത്രമാണ്. താമസിക്കുന്നതാവട്ടെ കൊച്ചി-ധനുഷ്കോടി ദേശീയപാതയില്‍ വായനശാലപ്പടിയില്‍ നിന്നും മൂന്ന് കിലോ മീറ്ററോളം അകലെ ഇരുട്ടുകാവ് ക്ഷേത്രത്തിന് സമീപം നാലേക്കര്‍ സ്ഥലത്തെ ഒറ്റപ്പെട്ട വീട്ടിലും. ഈ വാടക വീട്ടില്‍ സ്വസ്ഥമായി ഉറങ്ങിയിട്ട് ഏറെ നാളുകളേറെയായെന്നെന്നാണ് നിസ്സഹായതയോടെ ഇവര്‍ പറയുന്നത്. സാമൂഹിക വിരുദ്ധരെ ഭയന്ന് മകള്‍ക്ക് നേരാംവണ്ണം പ്രാഥമിക കൃത്യങ്ങള്‍ നടത്താനോ വസ്ത്രംമാറ്റി ദേഹത്ത് തൈലം പുരട്ടുന്നതിനോ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് അമ്മിണി പറയുന്നു. മച്ചിട്ട വീടിന്റെ മുന്‍വശത്തെ മുറിയിലാണ്…
Read More