കേരള മുഖ്യമന്ത്രി പിണറായി വിജയന് തമിഴ്നാട്ടില്‍ വലിയ ഫാന്‍സാണുള്ളത്. കാരണം മുല്ലപ്പെരിയാര്‍ വിഷയത്തിലുള്‍പ്പെടെ സ്വീകരിച്ച തമിഴ് അനുകൂല നിലപാടാണ് പിണറായിക്ക് തമിഴ്നാട്ടില്‍ ഫാന്‍സിനെ ഉണ്ടാക്കിയത്. ‘കേരളത്തിന് സുരക്ഷ തമിഴ്നാടിന് വെള്ളം’ എന്നതായിരുന്നു അധികാരത്തിലേറുമ്പോള്‍ പിണറായിയുടെ മുദ്രാവാക്യം. അതില്‍ കേരളത്തിന്റെ സുരക്ഷ അവിടെ നിക്കട്ടെ, ‘തമിഴ്നാടിന് വെള്ളം’ എന്ന കാര്യം പിണറായി കൃത്യമായി പാലിക്കുന്നുണ്ട്. അതിന് ദൃഷ്ടാന്തമാണ് തമിഴ്നാടിന്റെ ആവശ്യങ്ങള്‍ക്കു വഴങ്ങി ഇപ്പോള്‍ പറമ്പിക്കുളം-ആളിയാര്‍ കരാര്‍ പുതുക്കുന്നത്. എന്തായാലും കരാര്‍ പുതുക്കുന്നതോടെ കൊച്ചി ശവപ്പറമ്പാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നിലവിലുള്ള വ്യവസായങ്ങള്‍ പോലും കൊച്ചി വിടുമെന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്. കൊച്ചി നഗരത്തിലെ കുടിവെള്ളക്ഷാമം മൂലം ഇപ്പോള്‍തന്നെ പല സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം പ്രതിസന്ധിയിലാണ്. ഇന്‍ഫോ പാര്‍ക്കില്‍ വിവിധ കമ്പനികള്‍ അടച്ചുപൂട്ടിത്തുടങ്ങി. സംസ്ഥാനത്തേക്കു നിക്ഷേപം ആകര്‍ഷിക്കാന്‍ ‘അസന്റ്’ പോലുള്ള പരിപാടികള്‍ സര്‍ക്കാര്‍ സംഘടിപ്പിക്കുമ്പോഴാണു ജലക്ഷാമം അതിനു വിലങ്ങുതടിയാകുന്നത്. ഇടമലയാറില്‍ ആവശ്യത്തിന് വെള്ളമില്ലെന്നത് കൊച്ചിയിലെ…
Read More