ഋഷി തൃശൂർ: നല്ല നടപ്പുകാരനായിരുന്നു പാറമേക്കാവ് രാജേന്ദ്രൻ. എന്നുവെച്ചാൽ 76 വയസിനിടയ്ക്ക് രാജേന്ദ്രൻ ലോറിയിൽ ഒരിടത്തേക്കും പോയിട്ടില്ല. നടപ്പു തന്നെ നടപ്പ്. ഇത്രകാലം രാജേന്ദ്രൻ ജീവിച്ചതിന്റെ രഹസ്യവും ആ നടത്തം തന്നെ. ലോറിയിൽ കയറിയിട്ടില്ല എന്നേയുള്ളു, എന്നാൽ രാജേന്ദ്രൻ ട്രെയിനിൽ കയറിയിട്ടുണ്ട്. തൃശൂരിൽ നിന്നും അങ്ങ് ഇന്ത്യൻ തലസ്ഥാനം വരെയായിരുന്നു രാജേന്ദ്രന്റെ ട്രെയിൻ യാത്ര. 1982 ഡൽഹിയിൽ നടന്ന ഏഷ്യാഡിൽ പങ്കെടുക്കാൻ രാജേന്ദ്രൻ ട്രെയിനിൽ കയറി പോയിരുന്നു. ഏഷ്യാഡിൽ പങ്കെടുത്ത ആനകളിൽ ജീവിച്ചിരുന്ന ചുരുക്കം ചില ആനകളിൽ ഒന്നായിരുന്നു രാജേന്ദ്രൻ.കേരളത്തിന്റെ ആനത്തറവാട്ടിലെ ആന മുത്തച്ഛനാണിപ്പോൾ വിടവാങ്ങിയിരിക്കുന്നത്. രാജേന്ദ്രൻ കാണാത്ത പൂരപ്പറന്പുകളില്ലെന്ന് പറയാറുണ്ട്. തൃശൂർ പൂരത്തിൽ ഏറ്റവും കൂടുതൽ തവണ പങ്കെടുത്ത കൊന്പനായിരുന്നു പാറമേക്കാവ് രാജേന്ദ്രൻ. 12-ാം വയസിലാണ് രാജേന്ദ്രൻ പാറമേക്കാവിലേക്ക് എത്തപ്പെടുന്നത്. 1955ൽ അന്നത്തെ ക്ഷേത്രം മേൽശാന്തി വേണാട് പരമേശ്വരൻ നന്പൂതിരിയാണ് ഭക്തരിൽ നിന്ന് പിരിച്ചെടുത്ത 4800…
Read MoreTag: paramekkavu rajendran death
ഗജമുത്തച്ഛൻ പാറമേക്കാവ് രാജേന്ദ്രൻ ചരിഞ്ഞു; അന്ത്യാഞ്ജലിയർപ്പിക്കാൻ ആനപ്രേമികളുടെ തിരക്ക്
സ്വന്തം ലേഖകൻ തൃശൂർ: ആനകേരളത്തിന്റെ ഗജമുത്തച്ഛൻ എന്ന വിശേഷണമുള്ള കേരളത്തിലെ ഏറ്റവും പ്രായം കൂടിയ ആനയായ പാറമേക്കാവ് രാജേന്ദ്രൻ ചരിഞ്ഞു. 76 വയസായിരുന്നു. ഇന്നുപുലർച്ചെ പാറമേക്കാവ് ക്ഷേത്രത്തിന് പിന്നിലെ പറന്പിൽ വച്ചാണ് രാജേന്ദ്രൻ ചരിഞ്ഞത്. രാവിലെ പത്തുമണിയോടെ ജഡം കോടനാട്ടേക്ക് സംസ്കരിക്കാനായി കൊണ്ടുപോയി. പ്രായാധിക്യം മൂലം അവശനായി വിശ്രമത്തിലായിരുന്നു രാജേന്ദ്രൻ. രാജേന്ദ്രൻ ചരിഞ്ഞതറിഞ്ഞ് പുലർച്ചെ മുതൽ നിരവധി പേരാണ് അന്ത്യാഞ്ജലിയർപ്പിക്കാൻ എത്തിയത്. രാവിലെ ക്ഷേത്രദർശനത്തിനെത്തിയവർ ക്ഷേത്രം അടച്ചിട്ടത് കണ്ടപ്പോഴാണ് രാജേന്ദ്രൻ ചരിഞ്ഞതറിഞ്ഞത്.ഏറ്റവും കൂടുതൽ തവണ തൃശൂർ പൂരത്തിൽ പങ്കെടുത്ത ആനയെന്ന സവിശേഷതയും രാജേന്ദ്രനുണ്ട്.
Read More