എം.സുരേഷ് ബാബു മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ഓരോ ഗുണ്ടാ ആക്രമണ വാർത്തകൾക്കൊപ്പവും പതിവായി കാണുന്ന വാചകമാണ് പ്രതി നിരവധി കേസുകളിൽ പ്രതിയാണെന്നുള്ളത്. കൊലക്കുറ്റമുൾപ്പെടെ പല കേസുകളിലും പ്രതിയായവർ തന്നെ വീണ്ടും കൊലക്കത്തിയുമായി പട്ടാപ്പകൽ ആരെയും പേടിക്കാതെ വിലസുന്നു. നിരവധി കേസുകളിൽ പ്രതിപ്പട്ടികയിൽ വന്നിട്ടും ഇവർക്കു വീണ്ടും അക്രമപ്രവർത്തനങ്ങളിൽ ഏർപ്പെടാൻ കഴിയുന്നുവെന്നതു പൊതുജനത്തെ അലോസരപ്പെടുത്തുകയും ഭയപ്പെടുത്തുകയും ചെയ്യുന്നു. നിയമസംവിധാനങ്ങളെ വെല്ലുവിളിക്കാൻ എങ്ങനെയാണ് ഇവർക്കു കരുത്ത് കിട്ടുന്നത്. ഒട്ടകം രാജേഷിന്റെ കൂട്ടുകാർപോത്തൻകോട് സുധീഷ് വധക്കേസിൽ പിടിയിലായ രണ്ടാം പ്രതി ഒട്ടകം രാജേഷിന്റെ കാര്യം തന്നെയെടുക്കുക. വിവിധ സ്റ്റേഷനുകളിലായി 28 ലേറെ കേസുകളാണ് ഒട്ടകം രാജേഷിന്റെ പേരിലുള്ളത്. ഇതിൽ പന്ത്രണ്ടോളം കേസുകൾ ചിറയിൻകീഴ് പോലീസ് സ്റ്റേഷൻ പരിധിയിലാണ്. ചില കേസുകളിൽ കുറച്ചു ദിവസങ്ങൾ റിമാൻഡിൽ കഴിഞ്ഞു എന്നതൊഴിച്ചാൽ ഇതുവരെയും ഒരു കേസിലും ശിക്ഷിക്കപ്പെട്ടില്ല. വധശ്രമം, വധഭീഷണി, അടിപിടി തുടങ്ങിയ കേസുകളിൽ പ്രതിയായ ഒരാൾ…
Read More