മികച്ച സിനിമയ്ക്കുള്ള ഓസ്‌കാര്‍ നേടുന്ന ആദ്യ ഇംഗ്ലീഷ് ഇതരഭാഷാ ചിത്രമായി ചരിത്രം സൃഷ്ടിച്ച ദക്ഷിണ കൊറിയന്‍ ചിത്രം പാരസൈറ്റിനെ കോടതി കയറ്റാന്‍ 1999 ല്‍ പുറത്തിറങ്ങിയ ‘മിന്‍സാര കണ്ണാ’ എന്ന വിജയ് ചിത്രത്തിന്റെ നിര്‍മാതാവ് പിഎല്‍ തേനപ്പന്‍. ഇരു ചിത്രങ്ങളും തമ്മില്‍ സാമ്യമുണ്ടെന്ന വാദം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഒരു വീട്ടിലേക്ക് മറ്റൊരു കുടുംബത്തിലെ മുഴുവന്‍ അംഗങ്ങളും വിവിധ ജോലിക്കായി കയറിപ്പറ്റുന്നതായിരുന്നു സാമ്യമായി ചൂണ്ടിക്കാട്ടപ്പെട്ടത്. ഇതിന്റെ പശ്ചാത്തലത്തില്‍ ‘മിന്‍സാര കണ്ണാ’യുടെ നിര്‍മ്മാതാവ് പിഎല്‍ തേനപ്പന്‍ ആരാധകരുടെ വാദത്തെ പിന്തുണച്ചുകൊണ്ട് ‘ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പാരസൈറ്റി’ന്റെ അണിയറപ്രവര്‍ത്തകര്‍ക്കെതിരെ കേസ് കൊടുക്കാന്‍ ഒരുങ്ങുകയാണ്. 2019ല്‍ ലോകശ്രദ്ധ പിടിച്ചു പറ്റിയ ചിത്രമായിരുന്നു പാരസൈറ്റ്. കാന്‍ ചലച്ചിത്ര മേളയില്‍ പാം ഡി ഓര്‍ സ്വന്തമാക്കിയായിരുന്നു ഓസ്‌കാര്‍ വേദിയിലേക്കുള്ള വരവ്. മികച്ച ചിത്രം, സംവിധായകന്‍, തിരക്കഥ, അന്യഭാഷാ ചിത്രം…
Read MoreTag: parasite
ഓസ്‌കാര്‍ വേദിയില്‍ തരംഗമായ പാരസൈറ്റ് വിജയ് ചിത്രത്തിന്റെ കോപ്പിയടിയോ ? ആരാധകരുടെ സംശയങ്ങള്‍ ഇങ്ങനെ…
ഓസ്‌കര്‍ പുരസ്‌കാര വേദിയില്‍ ചരിത്രം സൃഷ്ടിച്ച ദക്ഷിണ കൊറിയന്‍ ചിത്രം പാരസൈറ്റിന് പ്രചോദനമായത് ഇളയ ദളപതി വിജയ്‌യുടെ ചിത്രമോ ? ഓസ്‌കര്‍ വേദിയില്‍ മികച്ച സിനിമയ്ക്കും സംവിധായകനുമടക്കം നാലു പുരസ്‌കാരങ്ങളാണ് പാരസൈറ്റ് നേടിയത്. ഓസ്‌കറിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇംഗ്ലീഷ് ഇതര ഭാഷാ ചിത്രം മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം കരസ്ഥമാക്കുന്നത്. എന്നാല്‍ പാരസൈറ്റ് തരംഗമായതിനു പിന്നാലെ ട്വിറ്ററടക്കമുള്ള സാമൂഹിക മാധ്യമങ്ങളിലാണ് വിജയ് സിനിമയുടെ കോപ്പിയടിയാണ് ഇതെന്ന തരത്തില്‍ വാദങ്ങള്‍ ഉയര്‍ന്നത്. 1999 ല്‍ പുറത്തിറങ്ങിയ മിന്‍സാര കണ്ണ എന്ന ചിത്രത്തിന് പാരസൈറ്റുമായി സാമ്യമുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. കെ.എസ് രവികുമാറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വിജയും മോണിക്ക കാസ്റ്റലിനോയുമാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തിയത്. ധനികയായ ഇന്ദിര ദേവിയുടെ (ഖുശ്ബു) വീട്ടില്‍ ബോഡിഗാര്‍ഡായി ജോലി ചെയ്യുന്ന കണ്ണന്‍ (വിജയ്) എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ പ്രമേയം. തന്റെ പ്രണയത്തില്‍ വിജയം…
Read More