അന്പലപ്പുഴ: പറവൂരിൽ ബാറിലുണ്ടായ സംഘർഷത്തെ തുടർന്ന് നാലംഗ സംഘം യുവാവിനെ ഇടിച്ചും ചവിട്ടിയും അവശനാക്കി ജീവനോടെ കുഴിച്ചു മൂടിയെന്ന്് സൂചന. പോസ്റ്റുമോർട്ടത്തിലെ പ്രാഥമിക റിപ്പോർട്ടിൽ മണ്ണ് ശരീരത്തിനുള്ളിൽ നിന്നും കണ്ടെത്തിയതാണ് ജീവനോടെ കുഴിച്ചു മൂടി എന്ന നിഗമനത്തിലെത്താൻ കാരണം. ശ്വാസകോശത്തിലും ശരീരത്തിനുള്ളിലും മണ്ണിന്റെ അംശം കണ്ടെത്തിയിരുന്നു. വിശദമായ റിപ്പോർട്ട് ഏതാനും ദിവസങ്ങൾക്കു ശേഷമേ ലഭിക്കൂ. ശരീരമാസകലം ഏറ്റ ഇടിയുടെ ആഘാതത്തിൽ ചതവു മൂലം ആന്തരികാവയവങ്ങൾക്കും കേടു സംഭവിച്ചു. ബിയർ കുപ്പി ഉപയോഗിച്ചും, ഇഷ്ടിക ഉപയോഗിച്ചും മർദിച്ച പാടുകൾ ശരീരമാസകലം ഉണ്ട്. ക്രൂര മർദനത്താലാണ് മരിച്ചത്. കൊല്ലപ്പെട്ട മനുവിന്റെ മൃതദേഹം ഇൻക്വസ്റ്റ് തയ്യാറാക്കി ഇന്നലെ രാവിലെ 11.30 ഓടെ പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്ക് കൈമാറി. മനുവിന്റെ മാതാപിതാക്കൾ താമസിക്കുന്ന മണ്ണഞ്ചേരി പഞ്ചായത്ത് പതിനേഴാം വാർഡിൽ അന്പനാകുളങ്ങര മാച്ചനാട് കോളനിയിയിലെ വീട്ടുവളപ്പിൽ വൈകുന്നേരം നാലോടെ മൃതദേഹം സംസ്കരിച്ചു. കേസിൽ ഇതുവരെ…
Read More