ഭക്ഷണം പാഴ്സലാക്കി വാങ്ങിയപ്പോള്‍ 40 പൈസ അധികം ഈടാക്കിയെന്നാരോപിച്ച് റസ്റ്ററന്റിനെതിരേ ഹര്‍ജി നല്കിയ ഉപഭോക്താവിന് 4000 രൂപ പിഴയിട്ട് കോടതി. ബംഗളൂരു സ്വദേശിയായ മൂര്‍ത്തിക്കാണ് ഉപഭോക്തൃ കോടതി പിഴ വിധിച്ചത്. പ്രശസ്തിക്കുവേണ്ടി കോടതിയുടെ സമയം പാഴാക്കിയെന്ന് വിലയിരുത്തിയാണ് ഹര്ജിക്കാരന് പിഴയിട്ടത്. 2021 മേയ് 21-ന് മൂര്‍ത്തി സെന്‍ട്രല്‍ സ്ട്രീറ്റിലെ റെസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം പാഴ്സല്‍ വാങ്ങി. 265 രൂപയുടെ ബില്ലാണ് നല്‍കിയത്. നിരക്ക് 264.60 രൂപയായിരുന്നു. ഇതേക്കുറിച്ച് ജീവനക്കാരോട് ചോദിച്ചിട്ട് തൃപ്തികരമായ മറുപടി ലഭിക്കാത്തതിനാല്‍ റസ്റ്ററന്റിനെതിരേ ഉപഭോക്തൃ കോടതിയില്‍ പരാതി നല്കി. ഒരു രൂപ നഷ്ടപരിഹാരം വേണമെന്നായിരുന്നു പരാതിക്കാരന്റെ ആവശ്യം. സംഭവം മാനസികാഘാതമുണ്ടാക്കിയെന്നും പരാതിയില്‍ പറഞ്ഞു. സര്‍ക്കാര്‍ നിയമപ്രകാരം 50 പൈസയില്‍ മുകളിലുള്ള തുക ഒരു രൂപയാക്കാമെന്ന് കോടതി വിലയിരുത്തി. തുടര്‍ന്നാണ് പരാതിക്കാരന് 4000 രൂപ പിഴ വിധിച്ചത്. 30 ദിവസത്തിനകം 2000 രൂപ റെസ്റ്റോറന്റിനും 2000…
Read MoreTag: parcel
ലോക്ക്ഡൗണിനിടയില്‍ വീട്ടില്‍ പോകാന്‍ ബൈക്ക് മോഷ്ടിച്ചു ! രണ്ടാഴ്ചയ്ക്കു ശേഷം ഉടമയ്ക്ക് ബൈക്ക് തിരികെ കിട്ടി; ഇതിനായി മുടക്കിയത് 1000 രൂപ…
കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ വീട്ടിലെത്താന്‍ പലരും പലവഴികളും സ്വീകരിക്കുന്ന കാഴ്ചയാണ് കണ്ടത്. അടുത്തുള്ള ഒരു വീട്ടിലെ ബൈക്ക് മോഷ്ടിച്ചാണ് വേളയില്‍ കോയമ്പത്തൂരിലെ ഒരു ചായക്കടയിലെ തൊഴിലാളി സ്ഥലംവിട്ടത്. കുടുംബത്തോടൊപ്പം ജന്മനാട്ടിലേക്ക് പോകുന്നതിനായിരുന്നു ഈ മോഷണം. രണ്ടാഴ്ച കഴിഞ്ഞ് ഉടമക്ക് ബൈക്ക് പാര്‍സലയച്ച് കൊടുക്കുകയും ചെയ്തു. പ്രാദേശിക പാര്‍സല്‍ കമ്പനി തങ്ങളുടെ ഓഫീസിലെത്താന്‍ ബൈക്ക് ഉടമയായ സുരേഷ് കുമാറിനോട് ആവശ്യപ്പെടുകയായിരുന്നു. അവിടെ എത്തിയപ്പോള്‍ രണ്ടാഴ്ച മുമ്പ് മോഷണം പോയ തന്റെ ഹീറോ ഹോണ്ട സ്പ്ലെന്‍ഡര്‍ ബൈക്ക് പാര്‍സല്‍ കമ്പനിയുടെ ഗോഡൗണില്‍ കിടക്കുന്നതാണ് കണ്ടത്. ബൈക്ക് മോഷണം പോയതിനെത്തുടര്‍ന്ന് സമീപ പ്രദേശത്തെ സിസിടിവി കാമറകള്‍ പരിശോധിച്ചപ്പോള്‍ പ്രദേശത്തുള്ള ഒരു ചായക്കടയിലെ ജീവനക്കാരനാണ് മോഷണം നടത്തിയതെന്ന് തിരിച്ചറിയുകയുമുണ്ടായി. അതേസമയം വാഹനം മോഷ്ടിച്ചയാള്‍ പേ അറ്റ് ഡെലിവറി അടിസ്ഥാനത്തിലാണ് പാര്‍സലയച്ചത്. കുമാറിന് തന്റെ വാഹനം തിരിച്ചുകിട്ടാന്‍ ആയിരം രൂപ പാര്‍സല്‍…
Read More