കലാഭവന്‍ ഷാജോണ്‍ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച പരീത് പണ്ടാരി കഴിഞ്ഞ വര്‍ഷമാണ് പുറത്തിറങ്ങിയത്. സിനിമയെ പ്രശംസിച്ച് പ്രേക്ഷകന്‍ എഴുതിയ കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. നടന്‍ ഷാജോണ്‍ കുറിപ്പിന് മറുപടിയെഴുതിയതോടെ പ്രേക്ഷകനും താരമായി. എന്നാല്‍ ഈ കുറിപ്പിനെ പരിഹസിച്ച് പോസ്റ്റിന് താഴെ വിമര്‍ശകന്‍ രംഗത്തെത്തി. 2018ലെ ആദ്യ കോമഡി എന്നായിരുന്നു ഈ കുറിപ്പിനെപ്പറ്റി കുറിച്ചത്. ഇതിന് താഴെ ചുട്ടമറുപടിയുമായി പരീത് പണ്ടാരിയുടെ സംവിധായകനായ ഗഫൂര്‍ ഇല്യാസ് എത്തി. ‘പ്രിയ സുഹൃത്തേ ഞാന്‍ ആ സിനിമയുടെ സംവിധായകനാണ്. താങ്കള്‍ ആ സിനിമ കണ്ടതാണോ? കണ്ടിട്ടാണോ കോമഡിയാണെന്ന് തോന്നിയത്. കണ്ടിട്ടും കോമഡിയാണെന്ന് ഫീല്‍ ചെയ്തതെങ്കില്‍ കലാമൂല്യമുള്ള സിനിമ പ്രതീക്ഷിച്ച് കയറിയ താങ്കളോട് ഞങ്ങള്‍ നീതികേട് കാണിച്ചിരിക്കുന്നു. പകരം ടിക്കറ്റിന്റെ പൈസ തിരിച്ച് തന്നേക്കാമെന്നൊന്നും പറയുന്നില്ല. മലയാളത്തില്‍ വരാനിരിക്കുന്ന 101 കലാമൂല്യമുള്ള സിനിമകള്‍ കുടുംബസമേതം കാണാന്‍ ടിക്കറ്റ് ഓഫര്‍ ചെയ്യുന്നു. കാണാതെ ക്രൂശിക്കരുത്. വയറ്റില്‍…
Read More