രാവിലെ ഏഴുവരെ കിടന്ന് ഉറങ്ങിയപ്പോയതാണ് ആരും തെറ്റിദ്ധരിക്കരുത് ! മരണവാര്‍ത്തയോട് പരേഷ് റാവലിന്റെ പ്രതികരണം ഇങ്ങനെ…

കോവിഡ് വ്യാപനം രൂക്ഷമായതിനു പിന്നാലെ നിരവധി ജീവനുകളാണ് ദിവസേന നഷ്ടപ്പെടുന്നത്. നിരവധി സെലിബ്രിറ്റികള്‍ ഇതിനോടകം മരണത്തിനു കീഴടങ്ങി. ഇതോടൊപ്പം സോഷ്യല്‍ മീഡിയയില്‍ വ്യാജ മരണവാര്‍ത്തകളും നിറയുന്നുണ്ട്. ഇപ്പോള്‍ തന്റെ മരണവാര്‍ത്തയോട് രസകരമായി പ്രതികരിച്ചിരിക്കുകയാണ് ബോളിവുഡ് നടന്‍ പരേഷ് റാവല്‍. കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന പരേഷ് റാവല്‍ വെള്ളിയാഴ്ച രാവിലെ ഏഴു മണിക്ക് മരിച്ചു എന്നായിരുന്നു വാര്‍ത്ത. ഇത് പങ്കുവെച്ചുകൊണ്ടാണ് താരം പ്രതികരണം കുറിച്ചത്. തെറ്റിദ്ധരിപ്പിച്ചതിന് ക്ഷമിക്കണം, രാവിലെ ഏഴു മണിവരെ ഞാന്‍ ഉറങ്ങിപ്പോയതാണ് എന്നായിരുന്നു പരേഷിന്റെ കുറിപ്പ്. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പാണ് പരേഷ് റാവലിന് കോവിഡ് പോസിറ്റീവായത്. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ട്വീറ്റ്. നിരവധി ആരാധകരാണ് താരത്തിന്റെ പോസ്റ്റിന് താഴെ വ്യാജ വാര്‍ത്തകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി എത്തുന്നത്. ഈ വാര്‍ത്തയ്ക്കെതിരെ നിയമനടപടി സ്വീകരിക്കണം എന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്. നേരത്തെ സീരിയല്‍ താരം മുകേഷ് ഖന്നയ്ക്കെതിരെയും വ്യാജ മരണവാര്‍ത്ത…

Read More