പാരീസ്: പാരിസ് ഡയമണ്ട് ലീഗില്‍ മലയാളി താരം മുരളി ശ്രീശങ്കര്‍ ചരിത്രം കുറിച്ചു. പുരുഷവിഭാഗം ലോംഗ് ജംപില്‍ 8.09 മീറ്റര്‍ ചാടിയ ശ്രീശങ്കര്‍ മൂന്നാം സ്ഥാനവും വെങ്കലവും കരസ്ഥമാക്കി. ഇതോടെ നീരജ് ചോപ്രക്കും വികാസ് ഗൗഡയ്ക്കുംശേഷം ഡയമണ്ട് ലീഗില്‍ ആദ്യ മൂന്ന് സ്ഥാനം നേടുന്ന ഇന്ത്യന്‍ താരമായി ശ്രീശങ്കര്‍. ലോക മുന്‍നിര താരങ്ങള്‍ക്കൊപ്പം മത്സരിച്ചാണ് അദ്ദേഹം ഈ നേട്ടം കരസ്ഥമാക്കിയത്. മൂന്നാമത്തെ ചാട്ടത്തിലാണ് ശ്രീശങ്കര്‍ 8.09 മീറ്റര്‍ പിന്നിട്ടത്. ആദ്യ രണ്ട് ശ്രമങ്ങളില്‍ യഥാക്രമം 7.79 മീറ്റര്‍, 7.94 മീറ്റര്‍ എന്നിങ്ങനെയാണ് അദ്ദേഹം താണ്ടിയത്. ലോംഗ് ജംപില്‍ ഗ്രീസിന്റെ ഒളിംപിക് ചാംപ്യന്‍ മില്‍റ്റിയാഡിസ് ടെന്റഗ്ലോ ഒന്നാംസ്ഥാനവും സ്വിറ്റ്സര്‍ലന്‍ഡിന്റെ സൈമണ്‍ എഹമ്മര് രണ്ടാംസ്ഥാനവും നേടി. പാരിസില്‍ മത്സരിച്ച ഏക ഇന്ത്യന്‍ താരമാണ് ശ്രീശങ്കര്‍. കഴിഞ്ഞവര്‍ഷം ബര്‍മിംഗ്ഹാമില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ശ്രീശങ്കര്‍ വെള്ളി മെഡല്‍ സ്വന്തമാക്കിയിരുന്നു.
Read MoreTag: paris
ടീഷര്‍ട്ടും ഷോര്‍ട്സുമണിഞ്ഞ് റസ്റ്ററന്റില്‍ എത്തിയപ്പോള്‍ അവര്‍ പറഞ്ഞു ‘കടക്ക് പുറത്ത്’ ! പാരീസില്‍ വച്ചുണ്ടായ അനുഭവം തുറന്നു പറഞ്ഞ് നടി കനിഹ…
വ്യത്യസ്ഥമായ വേഷങ്ങള്‍ ചെയ്തതിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ നടിയാണ് കനിഹ. വിവാഹശേഷം സിനിമയില്‍ നിന്ന് അപ്രത്യക്ഷമാവുന്ന താരങ്ങളുടെ ഗണത്തില്‍ കനിഹയെ പെടുത്താനാവില്ല. ഭാഗ്യദേവത, പഴശ്ശിരാജ, സ്പിരിറ്റ് തുടങ്ങി നിരവധി വിജയ ചിത്രങ്ങളുടെ ഭാഗമായ കനിഹ മോഹന്‍ലാലിന്റെ ഇന്നലെ പുറത്തിറങ്ങിയ ഡ്രാമയിലും നായികയാവുന്നുണ്ട്. പുതിയ സിനിമയുടെ വിശേഷങ്ങള്‍ പങ്ക് വച്ച് വനിതയ്ക്ക് നല്കിയ അഭിമുഖത്തില്‍ തനിക്ക് പാരീസ് യാത്രയ്ക്കിടെ നേരിടേണ്ടി വന്ന അനുഭവമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. പാരീസ് യാത്രയ്ക്കിടെ ഞാനൊരു റസ്റ്ററന്റില്‍ ഭക്ഷണം കഴിക്കാനായി കയറി. വളരെ സിമ്പിളായ ഒരു കാഷ്വല്‍ ടീ ഷര്‍ട്ടും ഷോര്‍ട്സുമായിരുന്നു എന്റെ വേഷം. അവിടെയുണ്ടായിരുന്ന ബാക്കി ആളുകളെല്ലാം നല്ല രീതിയില്‍ വസ്ത്രം ധരിച്ചാണ് ഇരിക്കുന്നത്. എന്റെ വേഷം കണ്ടിട്ടാവാം എന്നെ അകത്തേയ്ക്ക് കയറ്റാന്‍ പോലും അവര്‍ കൂട്ടാക്കിയില്ല. ഇറങ്ങിപോകാന്‍ പറഞ്ഞ് അവര്‍ ചൂടായി.ഞാന്‍ ഒരു വിധം കഷ്ടപ്പെട്ട് അവരെ കാര്യം പറഞ്ഞ്…
Read Moreതനിയെ ഓടുന്ന കാറിനു പിന്നാലെ തനിയെ ഓടുന്ന ബൈക്കും ? ബൈക്ക് തനിയെ ഓടുന്ന വീഡിയോ വൈറലാവുന്നു
കൂടുതല്‍ സുരക്ഷിതത്വമുള്ള ഡ്രൈവറില്ലാ വാഹനങ്ങള്‍ വികസിപ്പിക്കുന്നതിന്റെ തിരക്കിലാണ് ലോകത്തുള്ള ഒട്ടുമിക്ക വാഹനകമ്പനികളും. ഗൂഗിള്‍ പുറത്തിറക്കിയ ഡ്രൈവറില്ലാ കാര്‍ വന്‍ വിപ്ലവമാണ് ഈ മേഖലയില്‍ സൃഷ്ടിച്ചത്. എന്നാല്‍ ഡ്രൈവറില്ലാ ഇരുചക്രവാഹനങ്ങള്‍ വന്നാലോ ? ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം ഡ്രൈവറില്ലാതെ ഓടുന്ന ബൈക്കാണ്. ആദ്യം ഇത് കൊള്ളാമല്ലോ ! എന്നു തോന്നിയാലും പിന്നീട് കാര്യങ്ങളറിയുമ്പോള്‍ അത്ര രസം തോന്നില്ല. പാരീസിലെ ഒരു ഹൈവേയില്‍ നിന്നു പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. റൈഡറില്ലാതെ ഹൈവേയിലൂടെയോടുന്ന ബൈക്കു കണ്ട് അമ്പരന്നെന്നാണ് വിഡിയോ പകര്‍ത്തിയ ആള് പറയുന്നത്. കൂടാതെ അടുത്തെങ്ങും അപകടം നടന്നതിന്റെ തെളിവുമുണ്ടായിരുന്നില്ല എന്നും വിഡിയോയില്‍ പറയുന്നുണ്ട്. എന്നാല്‍ ഒരു അപകടത്തിന്റെ ബാക്കിപത്രമാണ് തനിയെ സഞ്ചരിക്കുന്ന ബൈക്ക് എന്നാണ് പോലീസ് ഭാഷ്യം. ഹൈവേയിലൂടെ ക്രൂസ് കണ്ട്രോളില് വരികയായിരുന്ന റൈഡര്‍ അപകടത്തില്‍പെട്ടു മോട്ടോര്‍സൈക്കിളില്‍ നിന്നും തെറിച്ച് വീണെങ്കിലും, മോട്ടോര്‍സൈക്കിള്‍ യാത്ര…
Read More