ഇതാദ്യമായി ഹോട്ട് ഫോട്ടോ ഷൂട്ടുമായി പാരീസ് ലക്ഷ്മി ! ഇടിവെട്ട് ചിത്രങ്ങള്‍ കാണാം…

ഫ്രാന്‍സില്‍ ജനിച്ച് മലയാളത്തിന്റെ മരുമകളായ താരമാണ് പാരീസ് ലക്ഷ്മി. ഉള്ളില്‍ നൃത്തത്തോടുള്ള അടങ്ങാത്ത അഭിനിവേശം കൊണ്ട് മലയാളമണ്ണില്‍ എത്തിയ താരം തന്റെ ജീവിത പങ്കാളിയെയും കണ്ടെത്തിയത് ഇവിടെനിന്നായിരുന്നു. കഥകളിയിലും നൃത്തത്തിലും പ്രശസ്തിയാര്‍ജ്ജിച്ച കലാകാരനായ സുനിലിനെ വിവാഹം കഴിച്ച് തന്റെ ജീവിതത്തില്‍ നൃത്തത്തിനുള്ള പ്രാധാന്യത്തെ കൂടുതല്‍ ഉറപ്പിക്കുകയാണ് ലക്ഷ്മി ചെയ്തത്. 2007ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമായ ബിഗ് ബി യില്‍ ഒരു ചെറിയ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് താരം വെള്ളിത്തിരയ്ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. അതിനുശേഷം യുവതലമുറ ഇരുകൈയും നീട്ടി സ്വീകരിച്ച ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രത്തില്‍ മലയാളികളുടെ ഹരമായി മാറിയ നിവിന്‍ പോളിയുടെ നായികയായി ലക്ഷ്മി അരങ്ങേറുകയുണ്ടായി. ചിത്രത്തില്‍ ഒരു നൃത്തം അഭ്യസിക്കുന്ന പെണ്‍കുട്ടിയുടെ വേഷമായിരുന്നു താരം കൈകാര്യം ചെയ്തിരുന്നത്. അഭിനയത്തിലും നൃത്തത്തിലും ഒരുപോലെ ശ്രദ്ധ കേന്ദ്രീകരിക്കുന്ന താരം മോഡലിംഗ് രംഗത്തും ഏറെ സജീവമാണ് സമൂഹമാധ്യമങ്ങളില്‍ സജീവമായ താരം പങ്കുവെക്കുന്ന…

Read More

സുനിലേട്ടനെ ആദ്യമായി കാണുന്നത് എന്റെ ഏഴാംവയസില്‍ ! ഞങ്ങളെ പരസ്പരം ബന്ധിപ്പിച്ചിരുന്ന എന്തോ ഒന്ന് ഞാന്‍ കുഞ്ഞായിരുന്നപ്പോഴേ ഉണ്ടായിരുന്നു. അത് തന്നെ വലുതായപ്പോഴും ഉണ്ടായി; പാരീസ് ലക്ഷ്മി മനസ്സു തുറക്കുന്നു…

ഭര്‍ത്താവ് സുനിലിനെ പരിചയപ്പെട്ടതും തുടര്‍ന്ന് ഇന്ത്യയുടെ മരുമകളായതിന്റെയും കഥ പറഞ്ഞ് നടി പാരീസ് ലക്ഷ്മി. ജനിച്ചത് തെക്കന്‍ ഫ്രാന്‍സിലായിരുന്നെങ്കിലും ലക്ഷ്മിയുടെയു മാതാപിതാക്കളുടെയും ഇഷ്ടസ്ഥലം ഇന്ത്യയായിരുന്നു. കഥകളി കലാകാരന്‍ പള്ളിപ്പുറം സുനിലിന്റെ ഭാര്യയായി കേരളത്തില്‍ സ്ഥിരതാമസമാക്കിയ ലക്ഷ്മി സിനിമകളിലും ഇപ്പോള്‍ സജീവമാണ്. വര്‍ഷങ്ങള്‍ നീണ്ട സൗഹൃദത്തിനു ശേഷമാണ് സുനിലിനെ വിവാഹം കഴിച്ചതെന്നും പാരീസ് ലക്ഷ്മി പറയുന്നു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടി ഇക്കാര്യം തുറന്നുപറഞ്ഞത്. ‘ആദ്യം കാണുമ്പോള്‍ എനിക്ക് ഏഴ് വയസും സുനിലേട്ടന് ഇരുപത്തിയൊന്നുമായിരുന്നു പ്രായം. ഫോര്‍ട്ട് കൊച്ചിയില്‍ കഥകളി അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. അച്ഛനും അമ്മയും കലാകാരന്മാരായിരുന്നു. അവര്‍ക്ക് ഞങ്ങള്‍ കുട്ടികള്‍ അത് കാണണമെന്നുണ്ടായിരുന്നു. അങ്ങനെ ആദ്യ ദിവസം വന്നു കണ്ടു. കഥകളി ഇഷ്ടമായി. രണ്ടാമത്തെ ദിവസം വന്നു. അങ്ങനെ എല്ലാ ദിവസവും വന്നു കാണുമായിരുന്നു. ഞങ്ങള്‍ എല്ലാ കലാകാരന്മാരുമായും സൗഹൃദത്തിലായി. പിന്നീടുള്ള വര്‍ഷങ്ങളിലും നാട്ടില്‍ വരുമ്പോള്‍…

Read More