പാരീസിനോടുള്ള പ്യാരുമായി ഇന്ത്യൻ ടീം ഒളിന്പിക്സ് പോരാട്ടം അവസാനിപ്പിച്ചു തിരികെ നാട്ടിലേക്ക്… ശുഭദിനങ്ങളല്ലായിരുന്നെങ്കിലും ഉള്ളതുകൊണ്ട് സന്തോഷത്തോടെ 2024 ഒളിന്പിക്സ് പോരാട്ടം ഇന്ത്യ അവസാനിപ്പിച്ചു, 2028 ലോസ് ആഞ്ചലസ് ഒളിന്പിക്സിൽ കൂടുതൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാമെന്ന ശുഭപ്രതീക്ഷയുമായി… പകരക്കാരുൾപ്പെടെ 117 അംഗങ്ങളുമായാണ് ഇന്ത്യ 33-ാം ഒളിന്പിക്സിനായി പാരീസിൽ എത്തിയത്. ഒരു വെള്ളി, അഞ്ച് വെങ്കലം എന്നിങ്ങനെ ആറു മെഡലേ പാരീസിൽ ഇന്ത്യക്കു നേടാനായുള്ളൂ. എന്നാൽ, ഹോക്കിയിൽ ഇന്ത്യ വെങ്കലം നിലനിർത്തിയതും വനിതാ ഷൂട്ടിംഗ് താരം മനു ഭാകറിന്റെ ഇരട്ട മെഡലും അത്ലറ്റിക്സിൽ നീരജ് ചോപ്രയുടെ വെള്ളിയുമാണ് പാരീസിൽ ഇന്ത്യയുടെ ശ്രദ്ധേയ നേട്ടം. പിഴച്ചത് എവിടെ ഒളിന്പിക് ചരിത്രത്തിൽ ഒരു എഡിഷനിലെ മെഡൽ നേട്ടം രണ്ടക്കത്തിൽ എത്തിക്കാമെന്ന പ്രതീക്ഷയിലായിരുന്നു ഇന്ത്യ. എന്നാൽ, ഇന്ത്യ മെഡൽ പ്രതീക്ഷിച്ച പലയിനങ്ങളിലും തിരിച്ചടി നേരിട്ടു. അതിൽ ഏറ്റവും ഹൃദഭേദകമായത് വനിതാ 50 കിലോഗ്രാം ഫ്രീസ്റ്റൈൽ…
Read MoreTag: paris olympics 2024
പാരീസ് ഒളിന്പിക്സിനു വർണാഭമായ സമാപനം; ഇനി ലോസ് ആഞ്ചലസിൽ
പത്തൊന്‍പതു ദിനരാത്രങ്ങളുടെ ലോക കായിക മാമാങ്കത്തിനു കൊടിയിറങ്ങി, നാലു വർഷത്തിനുശേഷം അമേരിക്കയിലെ ലോസ് ആഞ്ചലസിൽ കാണാമെന്ന ആശംസയുമായി. അതെ, 2024 പാരീസ് ഒളിന്പിക്സിനു വർണാഭമായ സമാപനം. ജൂലൈ 24ന് ആരംഭിച്ച് ഇന്ത്യൻ സമയം ഇന്നലെ രാത്രി 11.30നു നടന്ന സമാപന സമ്മേളനത്തോടെയാണ് 33-ാം ഒളിന്പിക്സിനു തിരശീല വീണത്. പാരീസിനു പുറമേ 16 ഫ്രഞ്ച് നഗരങ്ങളും ഒളിന്പിക്സിനു വേദിയായി. 32 കായിക ഇനങ്ങളിലായി 329 മത്സരങ്ങളാണ് നടന്നത്. റെഫ്യൂജി ഒളിന്പിക് ടീമടക്കം 206 വ്യത്യസ്ത പതാകയ്ക്കു കീഴിലുള്ളവർ പാരീസ് ഒളിന്പിക്സിനെത്തി. 10,714 താരങ്ങളാണ് ഫ്രഞ്ചു മണ്ണിൽ ഒളിന്പിക് മെഡലിനായി പോരാടിയത്. ഒരു വെള്ളിയും അഞ്ചു വെങ്കലവുമായി ആറു മെഡലാണ് ഇന്ത്യയുടെ സന്പാദ്യം. 40 സ്വർണം, 44 വെള്ളി, 42 വെങ്കലം എന്നിങ്ങനെ 126 മെഡലുമായി അമേരിക്ക ഓവറോൾ ചാന്പ്യൻപട്ടം നിലനിർത്തി. 40 സ്വർണം, 27 വെള്ളി, 24 വെങ്കലം…
Read Moreപാരീസിൽ ചരിത്രം കുറിച്ച് പതിനാറുകാരന് ക്വിന്‍സി വില്‍സണ്‍
2024 പാരീസ് ഒളിമ്പിക്സില്‍ അമേരിക്കന്‍ ചരിത്രം കുറിച്ച് പതിനാറുകാരനായ ക്വിന്‍സി വില്‍സണ്‍. അമേരിക്കയുടെ ഒളിമ്പിക് ചരിത്രത്തില്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ ഇറങ്ങുന്ന ഏറ്റവും പ്രായം കുറഞ്ഞ അത്ലറ്റ് എന്ന റിക്കാര്‍ഡ് ക്വിന്‍സി സ്വന്തമാക്കി. ഇന്നലെ പുരുഷ 4×400 മീറ്റര്‍ റിലേയില്‍ അമേരിക്കയ്ക്കുവേണ്ടി ബാറ്റണേന്തിയതോടെയാണ് ക്വിന്‍സി ചരിത്രത്താളില്‍ ഇടംപിടിച്ചത്. 128 വര്‍ഷമായി ഒളിമ്പിക് ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ അമേരിക്ക പങ്കെടുക്കുന്നുണ്ട്. ഇതാദ്യമായാണ് ഒരു പതിനാറുകാരന് അമേരിക്കയെ പ്രതിനിധീകരിച്ച് ഒളിമ്പിക്സില്‍ മത്സരിച്ചത്. 1964 ടോക്കിയോ ഒളിമ്പിക്സില്‍ മധ്യദൂര ഓട്ടക്കാരനായ ജിം റ്യൂണ്‍ 17-ാം വയസില്‍ ഇറങ്ങിയതായിരുന്നു ഇതുവരെയുള്ള അമേരിക്കന്‍ റിക്കാര്‍ഡ്. അമേരിക്കയുടെ ഒളിമ്പിക് ടീമിലുള്‍പ്പെടുന്ന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അത്ലറ്റ് എന്ന നേട്ടത്തോടെയാണ് ക്വിന്‍സി പാരീസിലെത്തിയത്. റിലേ ടീമിലായിരുന്നു ക്വിന്‍സ്. മിക്സഡ് 4×400 മീറ്റര്‍ റിലേയില്‍ ക്വിന്‍സിക്ക് ഇടം ലഭിച്ചില്ല. എന്നാല്‍, ഇന്നലെ നടന്ന പുരുഷ 4×400 മീറ്റര്‍…
Read Moreപുരുഷ ഫ്രീ സ്റ്റൈൽ ഗുസ്തിയിൽ അമൻ ഷെഹ്റാവത്തിന് വെങ്കലം
ഒടുവിൽ ഗുസ്തി പിടിച്ച് ഇന്ത്യ പാരീസിൽ മെഡൽ സ്വന്തമാക്കി. 33-ാം ഒളിമ്പിക് പുരുഷ ഫ്രീ സ്റ്റൈൽ ഗുസ്തിയിൽ ഇന്ത്യക്കുവേണ്ടി ഇരുപത്തിയെന്നുകാരനായ അമൻ ഷെഹ്റാവത് വെങ്കലമെഡൽ സ്വന്തമാക്കി. പാരീസ് ഒളിമ്പിക്സിൽ ഇന്ത്യയുടെ അഞ്ചാം വെങ്കല മെഡലാണ്. നീരജ് ചോപ്ര പുരുഷ ജാവലിൽത്രോയിലൂടെ സ്വന്തമാക്കിയ വെള്ളി മെഡൽ ഉൾപ്പെടെ പാരീസിൽ ഇന്ത്യയുടെ ആകെ മെഡൽനേട്ടം ഇതോടെ ആറായി. വനിതാ ഗുസ്തി ഫൈനലിനു മുമ്പ് വിനേഷ് ഫോഗട്ടിന്റെ അയോഗ്യതയിലൂടെ ഗോദയിൽ കണ്ണീരണിഞ്ഞ ഇന്ത്യക്ക് ആശ്വാസമേകുന്നതാണ് അമന്റെ വെങ്കലം. വെങ്കല മെഡൽ പോരാട്ടത്തിൽ പ്യൂട്ടോ റിക്കയുടെ ഡാർവിൻ ക്രൂസിനെ 13 – 5 എന്ന വ്യത്യസത്തിൽ മലർത്തിയടിച്ചാണ് അമൻ ഇന്ത്യൻ പതാക പാരീസിലെ ഗോദയിൽ പാറിച്ചത്. മത്സരത്തിൽ ആദ്യ പോയിന്റ് ക്രൂസായിരുന്നു നേടിയത്. നാളെ കൊടിയിറക്കം 33-ാം ഒളിമ്പിക്സിനു നാളെ കൊടിയിറക്കം. ഇന്ത്യക്കിന്ന് വനിതാ ഗോള്‍ഫ്, ഗുസ്തി മത്സങ്ങളുണ്ട്. നാളെ ഇന്ത്യന്‍ സമയം…
Read More“നീയാണു ഞങ്ങളുടെ ഗോൾഡ് മെഡൽ”; വിനേഷിനു പിന്തുണയുമായി താരനിര
പാരീസ് ഒളിന്പിക്സ് ഗുസ്തിയിൽ ഫൈനലിലെത്തിയശേഷം അപ്രതീക്ഷിതമായി അയോഗ്യത നേരിടേണ്ടി വന്ന വിനേഷ് ഫോഗട്ടിന് പിന്തുണയുമായി താരനിരയും. നിങ്ങൾ തനിച്ചല്ല എന്നും ഒപ്പം ഇന്ത്യ എന്ന വലിയൊരു ശക്തി ഉണ്ടെന്ന് ഓർക്കണമെന്നു നടി സാമന്ത റൂത്ത് പ്രഭു സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു. എല്ലാ ഉയർച്ചയിലും താഴ്ച്ചയിലും എപ്പോഴും നിങ്ങളോടൊപ്പം നിൽക്കുമെന്നും നടി കുറിപ്പിൽ അറിയിച്ചു. ചില സമയങ്ങളിൽ, ഏറ്റവും പ്രതിരോധശേഷിയുള്ള വ്യക്തികൾ ഏറ്റവും കഠിനമായ പ്രതിബന്ധങ്ങളെ അഭിമുഖീകരിക്കേണ്ടിവരുന്നു. നിങ്ങൾ തനിച്ചല്ല, വലിയൊരു ശക്തി നിങ്ങളെ കാണുന്നുണ്ടെന്ന് ഓർമിക്കുക. ബുദ്ധിമുട്ടുകൾക്കിടയിലും നിലനിൽക്കാനുള്ള നിങ്ങളുടെ ശ്രദ്ധേയമായ കഴിവ് തീർച്ചയായും പ്രശംസനീയമാണ്. നിങ്ങളുടെ എല്ലാ ഉയർച്ചയിലും താഴ്ച്ചയിലും ഞങ്ങൾ എപ്പോഴും നിങ്ങളോടൊപ്പം നിൽക്കും- സാമന്ത കുറിച്ചു. നിരവധി പേരാണ് വിനേഷിന് പിന്തുണയറിയിച്ച് സോഷ്യൽ മീഡിയയിലൂടെ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. ഓർക്കുക, ഏറ്റവും കഠിനമായ വീഴ്ചകളിൽ നിന്നുപോലും ചാമ്പ്യന്മാർ ഉയർന്നുവരുന്നു. നിങ്ങളാണ് യഥാർഥ പോരാളി,…
Read More114 കിലോഗ്രാമിനു മുന്നിൽ ചാനു മുട്ടുകുത്തി; ഒരു കിലോയിൽ മെഡൽ നഷ്ടം
പാരീസ്: വനിതളുടെ ഗുസ്തിയിൽ വിനേഷ് ഫോഗട്ടിന് അനുവദനീയമാതിലും 100 ഗ്രാം തൂക്കം കൂടിയതിൽ ഉറച്ച മെഡൽ നഷ്ടമായതിനു പിന്നാലെ മീരബായി ചാനുവിന്റെ മെഡൽ നഷ്ടവും നേരിയ തൂക്ക വ്യത്യാസത്തിൽ. ചാനുവിന്റെ മെഡൽ നഷ്ടം ഒരു കിലോ കൂടി ഉയർത്താൻ സാധിക്കാത്തതിനെത്തുടർന്നാണ്. വനിതകളുടെ 49 കിലോഗ്രാം ഭാരോദ്വഹനത്തിലാണ് ഒരു കിലോ വ്യത്യാസത്തിൽ വെങ്കലം നഷ്ടമായത്. ടോക്കിയോ ഒളിന്പിക്സിൽ വെള്ളി നേടിയ മീരാബായിക്ക് ഒരു കിലോ വ്യത്യാസത്തിലാണ് വെങ്കലം നഷ്ടമായത്. ആകെ 199 കിലോഗ്രാമുമായി താരം നാലാം സ്ഥാനത്തായി. വെങ്കലം കിട്ടിയ തായ്ലൻഡിന്റെ സുരോദ്ചന ഖാംബൗ 200 കിലോഗ്രാമാണ് ആകെ ഉയർത്തിയത്. ചാനുവും ഖാംബൗവും സ്നാച്ചിൽ 88 കിലോഗ്രാം ഉയർത്തി ഒപ്പത്തിനൊപ്പമായിരുന്നു. എന്നാൽ ക്ലീൻ ആൻഡ് ജെർക്ക് റൗണ്ടിൽ തായ് താരം 112 കിലോഗ്രാം ഉയർത്തിയപ്പോൾ ചാനുവിന് 111 കിലോഗ്രാം ഉയർത്താനേ സാധിച്ചുള്ളൂ. അവസാന ശ്രമത്തിൽ 114 കിലോഗ്രാം ഉയർത്താനുള്ള…
Read Moreഒളിന്പിക് ഹോക്കിയിൽ ഇന്ത്യക്കു വെങ്കലം; തുടർച്ചയായി മെഡൽ നേടുന്നത് 52 വർഷത്തിന് ശേഷം
പാരീസ്: 2024 ഒളിന്പിക്സിലും ഇന്ത്യൻ പുരുഷ ഹോക്കി ടീം വെങ്കലമെഡൽ നിലനിർത്തി. വെങ്കലത്തിനായുള്ള ആവേശകരമായ പോരാട്ടത്തിൽ ഇന്ത്യ 2-1ന് സ്പെയിനിനെ തോൽപ്പിച്ചു. മലയാളി ഗോൾകീപ്പർ പി.ആർ. ശ്രീജേഷിന്റെ പ്രകടനമാണ് ഇന്ത്യക്കു വിജയം സമ്മാനിച്ചത്. ഒളിന്പിക്സോടെ വിരമിക്കുന്ന ശ്രീജേഷ് ഗോൾ വലയ്ക്കു മുന്നിൽ അസാമാന്യപ്രകടനമാണ് നടത്തിയത്. ക്യാപ്റ്റൻ ഹർമൻപ്രീത് സിംഗാണ് ഇന്ത്യയുടെ രണ്ടു ഗോളും നേടിയത്. 52 വർഷത്തിനുശേഷം 52 വർഷത്തിനുശേഷം ആദ്യമായാണ് ഇന്ത്യ ഹോക്കിയിൽ തുടർച്ചയായി മെഡൽ നേടുന്നത്. മൂന്നു വർഷം മുന്‍പ് നടന്ന 2020 ടോക്കിയോ ഒളിന്പിക്സിലും ഇന്ത്യ വെങ്കലം നേടി. 1948 ലണ്ടൻ ഒളിന്പിക്സ് മുതൽ 1972 മ്യൂണിക് ഒളിന്പിക്സ് വരെ തുടച്ചയായ ഏഴ് ഒളിന്പിക്സിൽ ഇന്ത്യ മെഡൽ നേടി. ഇതിനു മുന്‍പ് 1928 ആംസ്റ്റർഡാം ഒളിന്പിക്സ് മുതൽ 1936 ഒളിന്പിക്സ് വരെ തുടർച്ചയായി ഹാട്രിക് സ്വർണമെഡൽ നേട്ടം കൈവരിച്ചു. ഒളിന്പിക് ഹോക്കിയിൽ എട്ട്…
Read Moreരണ്ട് ഒളിന്പിക് മെഡലുള്ള ആദ്യ മലയാളി എന്ന ചരിത്രവുമായി ശ്രീജേഷ് ഹോക്കിയിൽനിന്നു വിരമിച്ചു
ഇന്ത്യൻ പുരുഷ ഹോക്കിയിൽ ഇതിഹാസങ്ങളുടെ പട്ടിയിൽ തന്റെ പേരുചേർത്ത് മലയാളശ്രീയായ പി.ആർ. ശ്രീജേഷ് കളംവിട്ടു. 2024 പാരീസ് ഒളിന്പിക്സിൽ ഇന്ത്യയെ വെങ്കലത്തിലെത്തിച്ച് ശ്രീജേഷ് ഹോക്കിയിൽനിന്നു വിരമിച്ചു. പാരീസ് ഒളിന്പിക്സിനു മുന്‍പുതന്നെ മുപ്പത്താറുകാരനായ ശ്രീജേഷ് വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചിരുന്നു. ഒളിന്പിക്സായിരിക്കും തന്റെ അവസാന പോരാട്ടവേദിയെന്ന് കഴിഞ്ഞ മാസം 22നു സോഷ്യൽ മീഡിയയിൽ ശ്രീജേഷ് അറിയിച്ചു. ലോക ഹോക്കിയിലെ ഏറ്റവും മികച്ച ഗോൾകീപ്പറായി തെരഞ്ഞെടുക്കപ്പെട്ട താരമാണ് എറണാകുളം കിഴക്കന്പലം സ്വദേശിയായ ശ്രീജേഷ്. പദ്മശ്രീ (2017), ഖേൽരത്ന (2021) പുരസ്കാരങ്ങൾ നൽകി രാജ്യം ശ്രീജേഷിനെ ആദരിച്ചിട്ടുണ്ട്. 2022ൽ ലോകത്തെ മികച്ച കായിക താരമായും തെരഞ്ഞെടുക്കപ്പെട്ടു. ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത് ഇന്ത്യൻ താരമാണ് ശ്രീജേഷ്. 18 വർഷം നീണ്ട കരിയർ 18 വർഷം നീണ്ട കരിയറിനാണ് 2024 പാരീസ് ഒളിന്പിക്സോടെ ശ്രീജേഷ് വിരാമമിട്ടത്. തിരുവനന്തപുരം ജി.വി. രാജ സ്കൂളിലൂടെ ആരംഭിച്ച കരിയറിന്…
Read Moreഭാരം കുറയ്ക്കാൻ രക്തം ഊറ്റി, മുടി മുറിച്ചു ആവിയിൽ പുഴുങ്ങി! എന്നിട്ടും 100 ഗ്രാമിൽ അയോഗ്യത
വനിതാ 50 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയുടെ സെമി ഫൈനലിനുശേഷം അനുവദിക്കപ്പെട്ടതിലും വിനേഷ് ഫോഗട്ടിനു 2.7 കിലോഗ്രാം വർധിച്ചതായി ടീം ക്യാന്പ് കണ്ടെത്തി. ഒളിന്പിക്സിൽ ഗുസ്തിയിലെ ഓരോ കാറ്റഗറി മത്സരങ്ങളും രണ്ടുദിനങ്ങളിലായാണ് നടക്കുന്നത്. ആദ്യദിനം പ്രീക്വാർട്ടർ, ക്വാർട്ടർ, സെമി പോരാട്ടങ്ങളും രണ്ടാംദിനം ഫൈനലും. ആദ്യദിനത്തിലെ മൂന്നു നോക്കൗട്ട് പോരാട്ടങ്ങളും കഴിഞ്ഞപ്പോൾ 52.7 കിലോയിലേക്ക് ഫോഗട്ടെത്തി. അതോടെ ഭാരം കുറയ്ക്കാനുള്ള തന്ത്രപ്പാടിലേക്ക് ഫോഗട്ടിന്റെ പരിശീലകരെത്തി. രാത്രിയിൽ ഉറക്കമിളച്ച് ശരീരഭാരം കുറയ്ക്കാനുള്ള നീക്കങ്ങൾ. രക്തം ഊറ്റിക്കളഞ്ഞും മുടി മുറിച്ചും ആവിയിൽ പുഴുങ്ങിയുമെല്ലാം ഭാരം കുറയ്ക്കാൻ നോക്കി. പ്രാദേശിക സമയം രാവിലെ 7.15ന് ഒളിന്പിക് അധികൃതർ നടത്തിയ പരിശോധനയിൽ എന്നിട്ടും 50.1 കിലോഗ്രാമായിരുന്നു വിനേഷിന്റെ തൂക്കം. തൂക്കം കുറയ്ക്കാൻ വെള്ളം, ഭക്ഷണം എന്നിവയെല്ലാം ത്യജിച്ചു നടത്തിയ കഠിനപ്രയോഗങ്ങൾ വിനേഷിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചു. നിർജലീകരണത്തെത്തുടർന്ന് ഗെയിംസ് വില്ലേജിലെ ക്ലിനിക്കിൽ പ്രവേശിപ്പിക്കേണ്ടിയും വന്നു. ഇന്ത്യൻ…
Read Moreഎന്റെ വിധി… അപ്പീൽ വിധിവരുംമുമ്പ് ഗുസ്തിയോട് വിടപറഞ്ഞ് വിനേഷ് ഫോഗട്ട്
െ പാരീസ്: ഒളിമ്പിക്സ് ഗുസ്തിയിൽ നിന്നും അയോഗ്യയാക്കിയതിന് പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്. ഇനി മത്സരിക്കാൻ ശക്തിയില്ലെന്നും ഗുസ്തിയോട് വിടപറയുകയാണെന്നും ഗുഡ്ബൈ റെസലിംഗ് എന്നും സമൂഹമാധ്യത്തിൽ കുറിച്ചാണ് വിനേഷ് ഫോഗട്ട് വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. സ്വപ്നങ്ങൾ തകർന്നു. ഇനി കരുത്ത് ബാക്കിയില്ല. എല്ലാവരും തന്നോടു ക്ഷമിക്കണമെന്നും വിനേഷ് വ്യക്തമാക്കി. ഗുസ്തി ഫൈനലിലെ അയോഗ്യതക്കെതിരെ വിനേഷ് ഫോഗട്ട് നൽകിയ അപ്പീലിൽ കായിക കോടതിയുടെ വിധി ഇന്ന് വരാനിരിക്കെയാണ് പ്രഖ്യാപനം. 50 കിലോ ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ സെമിയില്‍ ക്യൂബയുടെ യുസ്നെലിസ് ഗുസ്മാനെ പരാജയപ്പെടുത്തിയാണ് വിനേഷ് ഫൈനലില്‍ എത്തിയത്. എന്നാല്‍ ഭാര പരിശോധനയില്‍ 100 ഗ്രാം കൂടുതലാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അയോഗ്യയാക്കപ്പെടുകയായിരുന്നു.
Read More