പാരിസ്: ഗുസ്തിയിൽ ഒരു സ്വർണ മെഡൽ പ്രതീക്ഷിച്ച ഇന്ത്യയ്ക്ക് അപ്രതീക്ഷിത തിരിച്ചടി. വനിതകളുടെ ഫ്രീസ്റ്റൈൽ 50 കിലോഗ്രാം വിഭാഗത്തിൽ ഫൈനലിൽ കടന്ന വിനേഷ് ഫോഗട്ടിന് മെഡൽ നഷ്ടമായേക്കും. ഭാര പരിശോധനയിൽ പരാജയപ്പെട്ടതോടെയാണിത്. ഇന്ന് രാവിലെ നടന്ന ഭാരപരിശോധനയില്‍ വിനേഷ് ഫോഗട്ടിന് അനുവദനീയമായ ഭാരപരിധിയെക്കാള്‍ 100 ഗ്രാം കൂടുതലാണെന്ന് കണ്ടെത്തി. ഒളിംപിക് ഗുസ്തിയിലെ നിയമപ്രകാരം വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയേക്കുമെന്നും വെള്ളിമെഡലിനു പോലും അർഹതയുണ്ടാകില്ലെന്നുമാണ് വിവരം. ഇന്നു രാത്രി നടക്കേണ്ടിയിരുന്ന ഫൈനലില്‍ അമേരിക്കയുടെ സാറാ ഹില്‍ഡ്ബ്രാണ്ടുമായിട്ടാണ് ഏറ്റുമുട്ടേണ്ടിയിരുന്നത്. ഒളിമ്പിക്സ് ഗുസ്തി ഫൈനലില്‍ കടക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന ചരിത്രനേട്ടത്തില്‍ നില്‍ക്കെയാണ് മെഡലിനരികെ ഫോഗട്ടിന് അയോഗ്യത വന്നിരിക്കുന്നത്.
Read MoreTag: paris olympics 2024
വിമർശനങ്ങളെയും പരിഹാസത്തെയും ചാന്പ്യനെയും മലർത്തിയടിച്ച് വിനേഷ് ഫൈനലിൽ
പാരീസ്: 33-ാം ഒളിന്പിക്സിൽ ഇന്ത്യയുടെ ഏറ്റവും വലിയ അഭിമാന പോരാട്ടമായിരുന്നു ഇന്നലെ ഗോദയിൽ വിനേഷ് ഫോഗട്ട് നടത്തിയത്. അതും നിലവിലെ ഒളിന്പിക് ചാന്പ്യനെ അട്ടിമറിച്ചുള്ള അദ്ഭുത മുന്നേറ്റം. ഇന്ത്യയുടെ അഭിമാനപോരാട്ടമെന്നതു ഭാരത സ്ത്രീകളുടെ എന്നു പറഞ്ഞാൽ തെറ്റില്ല. കാരണം, ഗുസ്തി ഫെഡറേഷൻ പ്രസിഡന്റും ബിജെപി എംപിയുമായിരുന്ന ബ്രിജ്ഭൂഷൻ സിംഗിനെതിരായ ലൈംഗിക ആരോപണത്തെത്തുടർന്നു സമരത്തിനു നേതൃത്വം നൽകിയവരിൽ പ്രധാനിയായിരുന്നു വിനേഷ് ഫോഗട്ട്. രാഷ്ട്രീയമായി സോഷ്യൽ മീഡിയകളിലൂടെ വ്യക്തിഹത്യക്കു പാത്രമാകേണ്ടിവന്ന അതേ വിനേഷ് ഫോഗട്ട് പാരീസ് ഒളിന്പിക്സ് വനിതാ ഗുസ്തിയിൽ നിലവിലെ ചാന്പ്യനായ ജപ്പാന്റെ യുയി സുസാകിയെ മലർത്തിയടിച്ചു. അതും 2-0നു പിന്നിൽനിന്നശേഷം. വിമർശനവും പരിഹാസവും ഒറ്റപ്പെടുത്തലും നടത്തിയവരെയെല്ലാം ഗോദയിൽ തോൽപ്പിച്ചതിന്റെ പ്രതികാരമായിരുന്നു ഇന്നലെ പാരീസിൽ കണ്ടത്. വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തി പ്രീക്വാർട്ടറിൽ ലോക ഒന്നാം റാങ്കുകാരിയും നിലവിലെ ഒളിന്പിക്സ് സ്വർണമെഡൽ ജേതാവും നാലുതവണ ലോക ചാന്പ്യനുമായ…
Read Moreഒരേറിൽ ഫൈനൽ ടിക്കറ്റ് സ്വന്തമാക്കി നീരജ്; ഇനിയു ള്ള ദൂരം സ്വർണത്തിലേക്ക്
ഒളിന്പിക് അത്ലറ്റിക്സ് ചരിത്രത്തിൽ ഇന്ത്യക്കായി ഏക മെഡൽ നേടിയ നീരജ് ചോപ്രയിലുള്ള രാജ്യത്തിന്റെ വിശ്വാസം ഒന്നുകൂടി ബലപ്പെട്ടു. നീരജ്, നീ രാജ്യമെന്നുള്ള വിശ്വാസം അരക്കിട്ടുറപ്പിച്ച് 2024 പാരീസ് ഒളിന്പിക്സ് പുരുഷ ജാവലിൻത്രോയിൽ അദ്ദേഹം ഫൈനലിൽ. പ്രതീക്ഷാഭാരം പ്രകടനത്തിനു തിളക്കംവർധിപ്പിക്കുമെന്നു കാണിച്ചായിരുന്നു നീരജ് ചോപ്രയുടെ ഫൈനൽ പ്രവേശം. 2020 ടോക്കിയോ ഒളിന്പിക്സിൽ സ്വർണത്തിലേക്കു ജാവലിൻ പായിച്ച നീരജ് ചോപ്ര, പാരീസിൽ യോഗ്യതാ റൗണ്ടിൽ ഏറ്റവും മികച്ച ദൂരം കുറിച്ചെന്നതും ശ്രദ്ധേയം. അതും ഒരേയൊരു ഏറിൽ. യോഗ്യതാ റൗണ്ടിലെ ആദ്യ ഏറിൽത്തന്നെ 89.34 മീറ്റർ ജാവലിൻ പായിച്ചാണ് നീരജ് ഫൈനൽ ടിക്കറ്റ് കരസ്ഥമാക്കിയത്. 84 മീറ്ററായിരുന്നു ഫൈനൽ യോഗ്യത നേടാൻ വേണ്ടിയിരുന്നത്. ഗ്രൂപ്പ് ബിയിൽ മത്സരിച്ച നീരജ് ചോപ്ര, ആദ്യ ശ്രമത്തിൽത്തന്നെ 89.34 മീറ്റർ ദൂരം കുറിച്ച് രാജകീയമായി ഫൈനലിലേക്കു മാർച്ചു ചെയ്തു. അതേസമയം, ഗ്രൂപ്പ് എയിൽ മത്സരിച്ച ഇന്ത്യയുടെ…
Read Moreഫൈനൽ മോഹം ജർമനി തകർത്തു; ഹോക്കിയിൽ ഇന്ത്യയ്ക്കിനി വെങ്കലപ്പോരാട്ടം
പാരീസ്: 44 വർഷത്തിനുശേഷം ഒളിന്പിക് ഹോക്കി ഫൈനലിൽ പ്രവേശിക്കാമെന്ന ഇന്ത്യൻ മോഹങ്ങൾ ജർമനി തകർത്തു. പുരുഷന്മാരുടെ സെമി ഫൈനൽ പോരാട്ടത്തിൽ ജർമനി 3-2ന് ഇന്ത്യയെ തോൽപ്പിച്ചു. ഇന്ത്യ വെങ്കല മെഡൽ മത്സരത്തിൽ സ്പെയിനിനെ നേരിടും. നാളെയാണ് മത്സരം. ആവേശകരമായ സെമിയിലെ ആദ്യ ക്വാർട്ടറിൽ ഹർമൻപ്രീത് സിംഗ് ഇന്ത്യയെ മുന്നിലെത്തിച്ചു. രണ്ടാം ക്വാർട്ടറിൽ ഗോണ്‍സാലോ പീലറ്റ് ജർമനിക്കു സമനില നൽകി. ആദ്യ പകുതി തീരുംമുന്‍പ് ക്രിസ്റ്റഫർ റൂഹർ പെനാൽറ്റി സ്ട്രോക്കിലൂടെ ജർമനിക്കു ലീഡ് നൽകി. മൂന്നാം ക്വാർട്ടറിൽ സുഖ്ജീത് സിംഗ് ഇന്ത്യക്ക് സമനില നൽകി. അവസാന ക്വാർട്ടറിൽ ജർമനിയുടെ ആക്രമണങ്ങൾ ഗോൾകീപ്പർ പി.ആർ. ശ്രീജേഷ് തടഞ്ഞുനിർത്തി.കളി തീരാൻ ഏതാനും മിനിറ്റുകൾ ബാ ക്കിയുള്ളപ്പോൾ മാർകോ മിൽറ്റ്കൗ ജർമനിയുടെ ജയം ഉറപ്പിച്ചു.
Read Moreനീരജ് ചോപ്ര യോഗ്യതാ റൗണ്ടിൽ ഇന്നിറങ്ങും
പാരീസിൽനിന്ന് ആൽവിൻ ടോം കല്ലുപുര നൂറ്റിനാൽപ്പതു കോടിയിലധികം വരുന്ന ഇന്ത്യക്കാരുടെ കണ്ണുകൾ ഇന്നൊരാളിലേക്കു ചുരുങ്ങും, നീരജ് ചോപ്ര എന്ന ജാവലിൻ ത്രോക്കാരനു നേർക്ക്. നീരജ്, നീയാണ് ഞങ്ങളുടെ രാജ്യമെന്നു മനസിൽ കോറിയിട്ട്, കണ്ണുനട്ടുള്ള ഇരിപ്പ്. 2020 ടോക്കിയോ ഒളിന്പിക്സിൽ പുരുഷ ജാവലിൻ ത്രോയിലൂടെ ഇന്ത്യക്കു ചരിത്ര സ്വർണം സമ്മാനിച്ച നീരജ് ചോപ്ര ഇന്നു ഫീൽഡിലിറങ്ങും. യോഗ്യതാ റൗണ്ട് ഗ്രൂപ്പ് ബിയിലാണ് നീരജ് ചോപ്ര മത്സരിക്കുന്നത്. ഗ്രൂപ്പ് ബി യോഗ്യതാ റൗണ്ട് ഇന്ത്യൻ സമയം ഇന്നുച്ചകഴിഞ്ഞ് 3.20 മുതൽ നടക്കും. ഇന്ത്യയെ പ്രതിനിധീകരിച്ച് കിഷോർ ജെന്നയും ജാവലിൻത്രോയിൽ മത്സരിക്കുന്നുണ്ട്. ഗ്രൂപ്പ് എയിലാണ് കിഷോർ ജെന്ന യോഗ്യതാ റൗണ്ടിൽ പോരാടുക. ഉച്ചകഴിഞ്ഞ് 1.50 മുതലാണ് ഗ്രൂപ്പ് എ മത്സരം. ടിടിയിൽ പ്രീക്വാർട്ടർ വനിതാ ടീം ഇനത്തിൽ ക്വാർട്ടറിൽ പ്രവേശിച്ചതിനു പിന്നാലെ പുരുഷ വിഭാഗത്തിലും അവസാന എട്ടിൽ കടക്കാനുള്ള ശ്രമവുമായി…
Read Moreഅമേരിക്കയുടെ 20 വർഷത്തെ കാത്തിരിപ്പിന് വിരാമം; വേഗരാജാവ് നോഹ് ലൈൽ
പാരീസ്: ചരിത്രത്തിലെ ഏറ്റവും മികച്ച പുരുഷ 100 മീറ്റർ ഫൈനൽ എന്ന റിക്കാർഡ് കുറിച്ച് പാരീസ് ഒളിന്പിക്സിന്റെ വേഗരാജാവിനെ നിശ്ചയിച്ചു. അതും സെക്കൻഡിന്റെ ആയിരത്തിലംശത്തിന്റെ വ്യത്യാസത്തിൽ. ഫോട്ടോഫിനിഷിലൂടെ 2024 പാരീസ് ഒളിന്പിക്സ് പുരുഷ 100 മീറ്ററിൽ അമേരിക്കയുടെ നോഹ് ലൈൽസ് വേഗകിരീടം സ്വന്തമാക്കി. 0.005 സെക്കൻഡിന്റെ വ്യത്യാസത്തിൽ ലൈൽസ് സ്വർണത്തിൽ മുത്തമിട്ടു. ജമൈക്കയുടെ കിഷൻ തോംസണിനെയാണ് ലൈൽസ് ഫോട്ടോഫിനിഷിലൂടെ പിന്തള്ളിയത്. ഫൈനലിൽ മത്സരിച്ച എട്ടു താരങ്ങളും 10 സെക്കൻഡിൽ താഴെ ഫിനിഷ് ചെയ്ത ആദ്യ ഒളിന്പിക് ഫൈനലായിരുന്നു. ഔദ്യോഗിക കണക്കിൽ 9.79 സെക്കൻഡിലാണ് നോഹ് ലൈൽസും കിഷൻ തോംസണും ഫിനിഷിംഗ് ലൈൻ തൊട്ടത്. സ്വർണം ആർക്കെന്നു നിശ്ചയിക്കാനായി ഫോട്ടോഫിനിഷ് ആവശ്യമായതോടെ നോഹ് ലൈൽസ് 9.784 സെക്കൻഡുമായി ജേതാവായി. കിഷൻ തോംസണിന്റെ സമയം 9.789 സെക്കൻഡായിരുന്നു. അമേരിക്കയുടെ ഫ്രെഡ് കെർലി 9.81 സെക്കൻഡുമായി വെങ്കലം സ്വന്തമാക്കി. ലൈൽസ് x…
Read Moreചരിത്രം തിരുത്തി പോള്‍വോള്‍ട്ടില്‍ ഡുപ്ലാന്റിസിന്റെ മായാജാലം
പാരിസ്: പാരീസ് ഒളിമ്പിക്സില്‍ പോള്‍വോള്‍ട്ടില്‍ സ്വീഡന്റെ അര്‍മാന്‍ഡ് ഡുപ്ലാന്റിസിന് ലോക റിക്കാര്‍ഡോടെ സ്വര്‍ണം. വിജയത്തിലേക്ക് കുതിച്ചുയർന്നത് 6.25 മീറ്റര്‍ ഉയരം താണ്ടി. ഏപ്രിലില്‍ സിയാമെന്‍ ഡയമണ്ട് ലീഗില്‍ അദ്ദേഹം കുറിച്ച 6.24 മീറ്റര്‍ ആണ് പാരീസില്‍ മറികടന്നത്. ഫൈനലിലെ മൂന്നാമത്തെയും അവസാനത്തെയുമായ ശ്രമത്തിലാണ് ഡുപ്ലാന്റിസ് ചരിത്രം തിരുത്തിക്കുറിച്ചത്. രണ്ട് തവണ ലോക ചാമ്പ്യനായ ഡുപ്ലാന്റിസ്, ഇത് ഒമ്പതാം തവണയാണ് ലോക റിക്കാര്‍ഡ് തിരുത്തിക്കുറിക്കുന്നത്. 1952-1956 ലെ അമേരിക്കന്‍ ബോബ് റിച്ചാര്‍ഡ്സിന് ശേഷം തുടര്‍ച്ചയായി ഒളിമ്പിക് പോള്‍വോള്‍ട്ട് കിരീടങ്ങള്‍ നേടുന്ന ആദ്യ വ്യക്തികൂടിയാണ് അദ്ദേഹം. മത്സരത്തില്‍ അമേരിക്കയുടെ സാം കെന്‍ഡ്രിക്സ് വെള്ളിയും ഗ്രീസിന്റെ ഇമ്മാനുവില്‍ കരാലിസ് വെങ്കലവും നേടി. അതേ സമയം, 2020 ടോക്കിയോ ഒളിന്പിക്സില്‍ പുരുഷ ജാവലിന്‍ ത്രോയിലൂടെ ഇന്ത്യക്ക് ചരിത്ര സ്വര്‍ണം സമ്മാനിച്ച നീരജ് ചോപ്ര ഇന്നു ഫീല്‍ഡിലിറങ്ങും. യോഗ്യതാ റൗണ്ട് ഗ്രൂപ്പ് ബിയിലാണ് നീരജ്…
Read Moreപാരീസിൽ സ്വപ്നം പൂവണിഞ്ഞു; സ്വർണമെഡൽ സ്വന്തമാക്കി ജോക്കോ
പാരീസ്: ഒളിന്പിക് സ്വർണമെഡൽ എന്ന നൊവാക് ജോക്കോവിച്ചിന്റെ സ്വപ്നം പാരീസിൽ പൂവണിഞ്ഞു. സെർബിയൻ ടെന്നീസ് താരം ജോക്കോവിച്ചിന്റെ അഞ്ചാമത്തെ ഒളിന്പിക്സിലാണ് സ്വർണമെഡൽ. 2008 ബെയ്ജിംഗ് ഒളിന്പിക്സിൽ നേടിയ വെങ്കലമാണ് ഇതിനുമുന്പുള്ള മെഡൽ നേട്ടം. പുരുഷ സിംഗിൾസ് ഫൈനലിൽ ജോക്കോവിച്ച് നേരിട്ടുള്ള സെറ്റുകൾക്ക് സ്പെയിനിന്റെ കാർലോസ് അൽകരാസിനെ തോല്പിച്ചു, 7-6(7-3), 7-6(7-2). സിംഗിൾസിൽ ഗോൾഡൻ സ്ലാം (നാലു ഗ്രാൻസ്ലാം, ഒളിന്പിക്സ് സ്വർണം) നേടുന്ന അഞ്ചാത്തെ താരമാണ് ജോക്കോവനിച്ച്. റാഫേൽ നദാൽ, സെറീന വില്യംസ്, ആന്ദ്രെ അഗാസി, സ്റ്റെഫി ഗ്രഫ് എന്നിവരാണ് മുന്‍പ് ഈ നേട്ടം സ്വന്തമാക്കിയവർ. ഒളിന്പിക്സ് സ്വർണം നേടുന്ന ഏറ്റവും പ്രായം കൂടിയ സിംഗിൾസ് താരമെന്ന റിക്കാർഡും മുപ്പത്തിയേഴുകാരൻ കുറിച്ചു.
Read Moreസ്വർണമെന്ന ലക്ഷ്യയുടെ മോഹം തകർന്നു; ഇനി ലക്ഷ്യം വെങ്കലം
പാരീസ്: ലക്ഷ്യ സെന്നിലൂടെ ബാഡ്മിന്റണിൽ ഒരു സ്വർണമെന്ന ഇന്ത്യൻ മോഹങ്ങൾ തകർന്നു. പാരീസ് ഒളിന്പിക്സ് പുരുഷ സിംഗിൾസ് സെമി ഫൈനലിൽ ഇന്ത്യൻ താരത്തെ നിലവിലെ സ്വർണമെഡൽ ജേതാവ് ഡെൻമാർക്കിന്റെ വിക്ടർ ആക്സെൽസെൻ നേരിട്ടുള്ള ഗെയിമുകൾക്കു തോൽപ്പിച്ചു. 22-20, 21-14നാണ് സെന്നിന്റെ തോൽവി. പരാജയപ്പെട്ടെങ്കിലും ഇന്ത്യൻ താരത്തിന് മെഡലുമായി മടങ്ങാൻ അവസരമുണ്ട്. വെങ്കലമെഡൽ മത്സരത്തിൽ സെൻ മലേഷ്യയുടെ ലീ സി ജിയയെ നേരിടും. ഇന്ന് വൈകുന്നേരം ആറിനാണ് വെങ്കലമെഡൽ പോരാട്ടം.
Read Moreസ്വർണം തന്നെ ലക്ഷ്യം; സെമിയില്‍ ഇന്ത്യ ജര്‍മനിയെ നേരിടും
പാരീസ്: ഒളിമ്പിക്സ് പുരുഷന്മാരുടെ ഹോക്കി സെമിഫൈനലില്‍ ഇന്ത്യ ജര്‍മനിയെ നേരിടും. ചൊവ്വാഴ്ച ഇന്ത്യന്‍ സമയം രാത്രി 10.30 നാണ് മത്സരം. ടോക്യോ ഒളിമ്പിക്സില്‍ വെങ്കല്‍ മെഡല്‍ നേടിയ ടീം ഇന്ത്യ ഇത്തവണ സ്വര്‍ണം തന്നെയാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ ദിവസം നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രിട്ടനെ തോല്‍പ്പിച്ചാണ് ഇന്ത്യ സെമിയിലെത്തിയത്. ഗോള്‍കീപ്പര്‍ പി.ആര്.ശ്രീജേഷ് മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ക്വാര്‍ട്ടറില്‍ അര്‍ജന്റീനയെ പരാജയപ്പെടുത്തിയാണ് ജര്‍മനി സെമിയിലെത്തിയത്. രണ്ടനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ജയം.
Read More