പാരീസ്: പുരുഷ-വനിതാ 20 കിലോമീറ്റർ നടത്തത്തോടെ ഇന്നലെ ആരംഭിച്ച പാരീസ് ഒളിന്പിക്സ് അത്ലറ്റിക്സ് പോരാട്ടങ്ങൾക്ക് ഇന്നു ചൂടേറും. വനിതാ 100 മീറ്റർ ഹീറ്റ്സ് ഉൾപ്പെടെയുള്ള തീപ്പൊരി പോരാട്ടങ്ങൾ ഇന്നു നടക്കും. ടോക്കിയോ 2020 ഒളിന്പിക്സിൽ വനിതാ വിഭാഗം 100 മീറ്റർ വെങ്കല മെഡൽ ജേതാവായ ജമൈക്കയുടെ ഷെറിക്ക ജാക്സണ് ഇത്തവണ 100 മീറ്റർ പോരാട്ടവേദിയിലില്ല. പരിക്കിനെത്തുടർന്ന് വിശ്രമത്തിലായിരുന്ന ഷെറിക്ക, 200 മീറ്ററിൽ മാത്രം ശ്രദ്ധകേന്ദ്രീകരിക്കാനാണ് 100 മീറ്ററിൽനിന്ന് വിട്ടുനിൽക്കുന്നത്. കോച്ചിന്റെ നിർദേശമനുസരിച്ചാണ് തീരുമാനമെന്ന് ഷെറിക്ക വ്യക്തമാക്കി. വനിതാ 100 മീറ്റർ ഹീറ്റ്സ് ഇന്ത്യൻ സമയം ഇന്നുച്ചകഴിഞ്ഞ് 3.20നാണ് ആരംഭിക്കുക. അതിനു മുന്‍പ് 2.05 മുതൽ പ്രിലിമിനറി റൗണ്ട് അരങ്ങേറും. സെമി ഫൈനൽ നാളെയും ഫൈനൽ ഞായർ പുലർച്ചെ 12.50നുമാണ്. പുരുഷ 100 മീറ്ററിന്റെ പ്രാഥമിക റൗണ്ടും ഹീറ്റ്സും നാളെ നടക്കും. പുരുഷ 100 മീറ്റർ ഫൈനൽ തിങ്കൾ…
Read MoreTag: paris olympics 2024
മെഡലെന്ന ലക്ഷ്യത്തിലേക്ക് ലക്ഷ്യ സെൻ; പി.വി. സിന്ധു പുറത്ത്
പാരീസ്: ബാഡ്മിന്റണിലൂടെ മെഡൽ ലക്ഷ്യമിട്ട ഇന്ത്യക്ക് ആശ്വാസവും നിരാശയും. ഇന്ത്യൻ താരങ്ങൾ ഏറ്റുമുട്ടിയ പുരുഷ സിംഗിൾസ് പ്രീക്വാർട്ടറിൽ മലയാളി താരം എച്ച്.എസ്. പ്രണോയിയെ കീഴടക്കി ലക്ഷ്യ സെൻ ക്വാർട്ടറിൽ പ്രവേശിച്ചു. സെമിയിൽ എത്തിയാൽ വെങ്കല മെഡൽ ഉറപ്പിക്കാം. പുരുഷ സിംഗിൾസിൽ ലക്ഷ്യ സെന്നിന് ഒരു ജയം അകലെ മെഡൽ ഉറപ്പാണ്. പ്രീക്വാർട്ടറിൽ എച്ച്.എസ്. പ്രണോയിയെ നേരിട്ടുള്ള ഗെയിമിനാണ് ലക്ഷ്യ തകർത്തത്. 21-12, 21-6 എന്ന സ്കോറിൽ ലക്ഷ്യക്കു മുന്നിൽ പ്രണോയ് അടിയറവുപറഞ്ഞു. ഇന്നു നടക്കുന്ന ക്വാർട്ടർ ഫൈനലിൽ ചൈനീസ് തായ്പേയിയുടെ ചൗ ടീൻ ചെന്നാണ് ലക്ഷ്യയുടെ എതിരാളി. ഇന്ത്യൻ സമയം ഇന്നു വൈകുന്നേരം 6.30നാണ് ക്വാർട്ടർ പോരാട്ടം. അതേസമയം, സെമിയിലെത്തി മെഡൽ ഉറപ്പിക്കാൻ തയാറെടുത്ത ഇന്ത്യൻ പുരുഷ ഡബിൾസ് സഖ്യമായ സാത്വിക്സായ്രാജ് – ചിരാഗ് ഷെട്ടി പുറത്തായത് തിരിച്ചടിയായി. ആദ്യ ഗെയിം സ്വന്തമാക്കിയശേഷമായിരുന്നു സാത്വിക്-ചിരാഗ് സഖ്യം ക്വാർട്ടറിൽ…
Read Moreഇടിച്ചിട്ട് നിഷാന്ത് ദേവ് ക്വാർട്ടറിൽ
പാരീസ്: പാരീസ് ഒളിന്പിക്സ് ബോക്സിംഗിൽ ഇന്ത്യയുടെ നിഷാന്ത് ദേവ് ക്വാർട്ടറിൽ. പുരുഷന്മാരുടെ 71 കിലോഗ്രാം വിഭാഗത്തിൽ നിഷാന്ത് 3-2ന് ഇക്വഡോറിന്റെ ഹൊസെ ഗബ്രിയേൽ റോഡ്രിഗസിനെ തോൽപ്പിച്ചു. സെമിയിലെത്തിയാൽ മെഡൽ ഉറപ്പിക്കാം. വനിതകളിൽ ലവ്ലിന ബോർഗോഹെയ്നും ക്വാർട്ടറിലെത്തിയിട്ടുണ്ട്.
Read Moreമെഡലെന്ന സ്വപ്നം സ്വപ്നിൽ വെടിവച്ചിട്ടു; പാരീസിൽ മൂന്നാമത്തെ മെഡലും സ്വന്തമാക്കി ഇന്ത്യ
പാരിസ്: പാരീസ് ഒളിംപിക്സിൽ ഇന്ത്യയ്ക്ക് മൂന്നാം മെഡൽ. 50 മീറ്റർ റൈഫിൾ 3 പൊസിഷനിൽ ഇന്ത്യയുടെ സ്വപ്നിൽ കുശാലെ വെങ്കലം സ്വന്തമാക്കി. 451.4 പോയിന്റോടെയാണ് ഇന്ത്യൻ താരത്തിന്റെ നേട്ടം. ചൈനയുടെ യുകുൻ ലിയു സ്വർണം നേടിയപ്പോൾ യുക്രെയ്ൻ താരം സെർഹി കുലിഷ് വെള്ളി കരസ്ഥമാക്കി. ആദ്യ രണ്ട് പൊസിഷനുകളിലും അഞ്ചാം സ്ഥാനത്തായിരുന്നു സ്വപ്നില്‍ മൂന്നാം പൊസിഷനിലാണ് മൂന്നാം സ്ഥാനത്തേക്ക് കയറിയത്. പാരിസിൽ ഇന്ത്യയുടെ ഇതുവരെയുള്ള മെഡലുകളെല്ലാം ഷൂട്ടിംഗ് റേഞ്ചിൽ നിന്നാണ്. നേരത്തെ, 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ മനു ഭാകര്‍ വ്യക്തിഗത പോരാട്ടത്തിലും മനു- സരബ്ജോത് സിംഗ് സഖ്യം ഇതേ ഇനത്തില്‍ മിക്സഡ് പോരാട്ടത്തിലുമാണ് ഇന്ത്യക്കായി വെങ്കലം നേടിയത്.
Read Moreപാരീസ് ഒളിമ്പിക്സിൽ ഇന്ത്യൻ താരങ്ങൾ മുന്നോട്ട്
പാരീസ്: ഷൂട്ടിംഗിൽ വീണ്ടും മെഡൽ പ്രതീക്ഷയുമായി ഇന്ത്യ. പുരുഷന്മാരുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷൻസ് ഇനത്തിൽ സ്വപ്നിൽ കുസാലെ ഫൈനലിൽ പ്രവേശിച്ചു. യോഗ്യതാ റൗണ്ടിൽ 590 പോയിന്റുമായി ഏഴാം സ്ഥാനത്തായാണ് ഫൈനലിൽ കടന്നത്. ഇന്ന് ഉച്ചയ്ക്ക് ഒന്നിനാണ് ഫൈനൽ. ഇതേ ഇനത്തിൽ മത്സരിച്ച ഐശ്വരി പ്രതാപിന് 11-ാം സ്ഥാനത്തെത്താനേ സാധിച്ചുള്ളൂ. ഫൈനലില്‍ പ്രവേശിച്ച എട്ടുപേരില്‍ കുസാലെയ്ക്ക് ഒരു തവണ പോലും പെര്‍ഫെക്ട് പോയിന്റായ 100 പോയിന്റ് നേടാനായില്ല. എന്നാല്‍ സ്ഥിരത പുലര്‍ത്തിയ ഇന്ത്യന്‍ ഷൂട്ടര്‍ മൂന്നു തവണ 99 ഉം, രണ്ടു തവണ 98 നേടി. അവസാന സീരിസിലെ 97 ആണ് ഏറ്റവും കുറഞ്ഞത്. ഇന്ത്യ ഇതുവരെ 2024 പാരീസ് ഒളിന്പിക്സിൽ രണ്ടു വെങ്കല മെഡൽ നേടിക്കഴിഞ്ഞു. രണ്ടും ഷൂട്ടിംഗിലൂടെയായിരുന്നു. ആദ്യ വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റളിൽ മനു ഭാകർ ആദ്യ മെഡൽ സമ്മാനിച്ചു.…
Read Moreസെയ്ൻ നദിയിൽ മത്സരങ്ങൾ നടത്തി
പാരീസ്: സെയ്ൻ നദിയിൽ പാരീസ് ഒളിന്പിക്സിലെ പുരുഷന്മാരുടെയും വനിതകളുടെയും ട്രയാത്തലണിലെ നീന്തൽ മത്സരങ്ങൾ നടത്തി. നദിയിലെ മലിനീകരണത്തിന്റെ തോത് സംബന്ധിച്ച് ആഴ്ചകൾ നീണ്ട ആശങ്കകൾക്കാണ് വിരാമമായത്. നദിയിലെ മലിനീകരണ തോത് അപകടകരമായ രീതിയിൽ ഉയർന്നതിനെത്തുടർന്ന ചൊവ്വാഴ്ച നടക്കേണ്ട പുരുഷന്മാരുടെ നീന്തൽ മത്സരങ്ങൾ മാറ്റിവച്ചിരുന്നു. ജല പരിശോധനയിൽ ജലത്തിലെ അപകടകാരികളായ ബാക്ടീരികളുടെ അളവിൽ കുറവുകണ്ടെത്തിയാൽ മത്സരങ്ങൾ ഇന്നലെ നടത്താനാ യിരുന്നു തീരുമാനം. പരിശോധനാഫലം അനുകൂലമായതോടെ സംഘാടകർക്ക് ആശ്വാസമായി. മത്സരങ്ങൾ നടത്തുകയും ചെയ്തു. ഇന്നലെ തന്നെയാണു വനിതകളുടെ മത്സരങ്ങളും ക്രമീകരിച്ചത്. ഇതിനാൽ ആദ്യം വനിതകളുടെ നീന്തലും തുടർന്നു പുരുഷന്മാരുടെ മത്സരവും നടത്തി. ഇന്നലെയും മത്സരങ്ങൾ നടന്നിരുന്നില്ലെങ്കിൽ ജലം ശുദ്ധിയാകുന്നതുവരെ കാത്തിരിക്കേണ്ട അവസ്ഥ സംഘാടകർക്കുണ്ടായേനേ. വെള്ളിയാഴ്ചയാണ് നീന്തൽ മത്സരങ്ങൾ നടത്തേണ്ട അവസാന ദിവസം.
Read Moreമെഡൽ നേടിയാൽ കോളടിച്ചു
ഒരു ഒളിന്പിക് മെഡൽ എന്നത് ഏതൊരു കായികതാരത്തിന്റെയും സ്വപ്നമാണ്. 2024 പാരീസ് ഒളിന്പിക്സ് പുരോഗമിക്കുകയാണ്, ഇതിനകംതന്നെ ഡസൻ കണക്കിന് മെഡലുകൾ വിതരണം ചെയ്തുകഴിഞ്ഞു. ഒളിന്പിക്സ് പുരോഗമിക്കുന്പോൾ മെഡൽ നേടിയവരും നേടാനിരിക്കുന്നവരും ആവേശത്തിലാണ്. ജേതാക്കൾക്ക് മെഡലിനൊപ്പം ലഭിക്കുന്നത് ഒളിന്പിക്സ് ഭാഗ്യചിഹ്നത്തിന്റെ ഒരു പാവ, കായികമേളയുടെ ഒൗദ്യോഗിക പോസ്റ്റർ എന്നിവ മാത്രമാണ്. എന്നാൽ മികച്ച പ്രകടനം നടത്തുന്ന ചില കായികതാരങ്ങൾക്ക് ചെറിയ പ്രതിഫലവും ഉൾപ്പെടുത്തുന്നതിനാലാണ് ഇതിനെ രഹസ്യപ്പെട്ടി എന്നു വിളിക്കുന്നത്. മെഡലുകൾ നേടുന്നവർക്ക് അന്താരാഷ്ട്ര ഒളിന്പിക് കമ്മിറ്റി സമ്മാനത്തുക നൽകുന്നില്ലെങ്കിലും അവരെ കാത്തിരിക്കുന്നത് വലിയ സാന്പത്തിക പാരിതോഷികങ്ങളാണ്. പല രാജ്യങ്ങളും തങ്ങളുടെ കായികതാരങ്ങൾക്കായി മെഡൽ ബോണസായി വൻ തുകയാണ് പാരിതോഷികത്തിനായി നീക്കിവച്ചിരിക്കുന്നത്. ഇന്ത്യയെ പ്രതിനിധീകരിച്ച് മെഡൽ നേടുന്നവർക്കു രാജ്യം നൽകുന്ന തുകയ്ക്കൊപ്പം സംസ്ഥാനങ്ങളും വൻ തുക സമ്മാനിക്കുന്നുണ്ട്. പല രാജ്യങ്ങളിലെയും ദേശീയ ഒളിന്പിക് കമ്മിറ്റികളും സ്പോർട്സ് അസോസിയേഷനുകളും നേരത്തേ തന്നെ…
Read Moreപൊരുതി നിന്നു, ഹോക്കിയിൽ ഇന്ത്യക്കു സമനില
പാരീസ്: 2024 പാരീസ് ഒളിന്പിക്സ് പുരുഷ ഹോക്കിയിൽ ഇന്ത്യ സമനില പൊരുതി സ്വന്തമാക്കി. മത്സരം അവസാനിക്കാൻ ഒരു മിനിറ്റും 54 സെക്കൻഡും മാത്രം ബാക്കിനിൽക്കേയായിരുന്നു അർജന്റീനയ്ക്ക് എതിരായ ഇന്ത്യയുടെ സമനില ഗോൾ. ഇതോടെ പൂൾ ബിയിൽനിന്ന് ക്വാർട്ടർ ഫൈനൽ പ്രതീക്ഷ ഇന്ത്യ സജീവമാക്കി നിലനിർത്തി. മത്സരത്തിന്റെ 22-ാം മിനിറ്റിൽ ലൂക്കാസ് മാർട്ടിനെസിന്റെ ഗോളിൽ അർജന്റീന മുന്നിൽ. ഗോൾ കീപ്പർ പി.ആർ. ശ്രീജേഷ് പന്തു തടയാനായി തന്റെ വലതു കൈ നീട്ടിയെങ്കിലും ഫലമുണ്ടായില്ല. വലയുടെ വലത് കോണിൽ പന്തെത്തി. ആദ്യപകുതിയിൽ ഗോൾ മടക്കാൻ ഇന്ത്യക്കു സാധിച്ചില്ല. രണ്ടാം പകുതിയിലും അർജന്റീനയുടെ പ്രതിരോധം കടുകട്ടിയായി തുടർന്നു. എന്നാൽ, 59-ാം മിനിറ്റിൽ ക്യാപ്റ്റൻ ഹർമൻപ്രീത് സിംഗ് ഇന്ത്യക്കു സമനില സമ്മാനിച്ച ഗോൾ നേടി. അതോടെ ഇന്ത്യയുടെ ശ്വാസം നേരേവീണു. പൂൾ ബിയിലെ ആദ്യമത്സരത്തിൽ ഇന്ത്യ 3-2നു ന്യൂസിലൻഡിനെ കീഴടക്കിയപ്പോഴും ഹർമൻപ്രീത്…
Read Moreടെന്നീസില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് രോഹന് ബൊപ്പണ്ണ
പാരീസ്: ഇന്ത്യയുടെ ടെന്നീസ് താരം രോഹന് ബൊപ്പണ്ണ വിരമിക്കല്‍ പ്രഖ്യാപിച്ചു. ഒളിമ്പിക്സിലെ തോല്‍വിക്കു പിന്നാലെയാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. പുരുഷ ഡബിള്‍സ് ഓപ്പണിംഗ് റൗണ്ടില്‍ ഫ്രാന്‍സിന്റെ എഡ്വാര്‍ഡ് റോജര്‍ വാസെലിന്‍-ജെല്‍ മോന്ഫില്സിനോട് ബൊപ്പണ്ണ-ശ്രീറാം ബാലാജി സഖ്യം പരാജയപ്പെട്ടിരുന്നു. തുടര്‍ന്നാണ് ബൊപ്പണ്ണയുടെ വിരമിക്കല്‍ പ്രഖ്യാപനം. പാരീസ് ഒളിമ്പിക്സിലെ മത്സരം രാജ്യത്തിനായുള്ള തന്റെ അവസാന മത്സരമാണെന്ന് ബൊപ്പണ്ണ വ്യക്തമാക്കി. ഇത് തീര്‍ച്ചയായും രാജ്യത്തിനായുള്ള അവസാന മത്സരമായി മാറും. ഞാന്‍ ഇപ്പോള്‍ എത്തിനില്‍ക്കുന്ന ഇടംതന്നെ വലിയ ബോണസാണ്. രണ്ട് പതിറ്റാണ്ടോളം ഇന്ത്യയെ പ്രതിനിധാനം ചെയ്യാനാവുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. 2002 ല്‍ അരങ്ങേറ്റം കുറിച്ച എനിക്ക് ഇപ്പോഴും ഇന്ത്യയെ പ്രതിനിധാനം ചെയ്യാനാവുന്നു. അതില്‍ അങ്ങേയറ്റത്തെ അഭിമാനമുണ്ടെന്ന് ബൊപ്പണ്ണ പറഞ്ഞു. പുരുഷ ഡബിള്‍സ് ഓപ്പണിംഗ് റൗണ്ടില്‍ ഫ്രാന്‍സിന്റെ എഡ്വാര്‍ഡ് റോജര്‍ വാസെലിന്‍-ജെല്‍ മോന്ഫില്സിനോട് ബൊപ്പണ്ണ-ശ്രീറാം ബാലാജി സഖ്യം പരാജയപ്പെട്ടിരുന്നു. തുടര്‍ന്നാണ് ബൊപ്പണ്ണയുടെ വിരമിക്കല്‍ പ്രഖ്യാപനം.…
Read Moreഷൂട്ടിങ്ങിൽ വീണ്ടും മെഡൽ പ്രതീക്ഷ; മനു ഭാകറും സരബ്ജോത് സിംഗും ഇന്ന് ഇറങ്ങും
പാരീസ്: ഒളിന്പിക്സ് ഷൂട്ടിങ്ങിൽ ഇന്ത്യയ്ക്കു വീണ്ടും മെഡൽ പ്രതീക്ഷ. 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ടീം ഇനത്തിൽ വെങ്കല പോരാട്ടത്തിന് മനു ഭാകറും സരബ്ജോത് സിംഗ് സഖ്യം യോഗ്യത നേടി. ഒരു പോയിന്റ് വ്യത്യാസത്തിലാണ് ഇന്ത്യൻ താരങ്ങൾക്ക് സ്വർണ മെഡൽ പോരാട്ടം നഷ്ടമായത്. യോഗ്യതാ റൗണ്ടിൽ ഇന്ത്യൻ സഖ്യം മൂന്നാം സ്ഥാനത്താണു ഫിനിഷ് ചെയ്തത്. വെങ്കല മെഡലിനായുള്ള മത്സരത്തിൽ ദക്ഷിണകൊറിയയാണ് ഇന്ത്യൻ താരങ്ങളുടെ എതിരാളികൾ. ഒ യെ ജിന്നും ലീ വോൻ ഹോയും ഇന്ത്യൻ താരങ്ങൾക്കെതിരെ മത്സരിക്കും. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നിനാണ് വെങ്കല മെഡൽ പോരാട്ടം. വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൽ ഷൂട്ടിംഗിൽ മനു ഭാകർ ഇന്ത്യയ്ക്കായി വെങ്കല മെഡൽ നേടിയിരുന്നു.
Read More