പാരീസ്: പാരീസ് ഒളിന്പിക്സിൽ ചരിത്രം കുറിച്ച് മനു ഭാകർ. വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റളിൽ മനു ഭാകർ വെങ്കല മെഡലിൽ മുത്തമിട്ടു. പാരീസിൽ ഇന്ത്യ നേടുന്ന ആദ്യത്തേതും ഒളിന്പിക്സിൽ ഒരു ഇന്ത്യൻ വനിതാ ഷൂട്ടറുടെ ആദ്യ മെഡലുമാണിത്. 221.7 പോയിന്റുമായാണ് മനു ഭാകർ വെങ്കലത്തിൽ മുത്തമിട്ടത്. ഫൈനലിലേക്കുള്ള യോഗ്യതാ റൗണ്ടിലും ഇന്ത്യയുടെ യുവതാരം മൂന്നാം സ്ഥാനത്തായിരുന്നു. ഫൈനലിന്റെ തുടക്കം മുതലേ മൂന്നാം സ്ഥാനം നിലനിർത്താൻ മനുവിനായി. കൊറിയയ്ക്കാണ് സ്വർണവും വെള്ളിയും. 12 വർഷത്തിനുശേഷമാണ് ഒളിന്പിക്്സ് ഷൂട്ടിംഗിൽ ഇന്ത്യ മെഡൽ നേടുന്നത്. 2012 ലണ്ടൻ ഒളിന്പിക്സിലാണ് ഇന്ത്യ അവസാനമായി ഷൂട്ടിംഗിൽ മെഡൽ നേടിയത്. അന്ന് റാപ്പിഡ് ഫയർ പിസ്റ്റളിൽ വിജയ് കുമാർ വെള്ളിയും 10 മീറ്റർ എയർ റൈഫിളിൽ ഗഗൻ നാരംഗ് വെങ്കലവും നേടി. ഇതിനുശേഷം ഇന്ത്യ ഷൂട്ടിംഗിൽ നേടുന്ന ആദ്യ മെഡലാണ് ഇരുപത്തിരണ്ടുകാരിയിലൂടെ സ്വന്തമാക്കിയത്. അഞ്ചാമത്തെ…
Read MoreTag: paris olympics 2024
അന്ന് അഭയമായത് കൊച്ചി; മനു ഭാക്കറിന്റെ കണ്ണുനീരിന്റെ ഉപ്പറിഞ്ഞ ചെറായി കടപ്പുറം
പാരീസ് ഒളിമ്പിക്സില്‍ ഷൂട്ടിംഗിൽ വെങ്കല മെഡൽ നേട്ടവുമായി രാജ്യത്തിന്റെ അഭിമാനമായി മാറിയ മനു ഭാക്കര്‍ എന്ന ഹരിയാനക്കാരിക്ക് പറയാനുണ്ട്, ഇങ്ങ് കേരളത്തിലെ കൊച്ചു ഗ്രാമമായ ചെറായിയുമായുള്ള ചെറിയൊരു ബന്ധത്തിന്റെ കഥ. കഴിഞ്ഞ ടോക്കിയോ ഒളിമ്പിക്സില്‍ തോക്ക് ചതിച്ചപ്പോൾ തോറ്റ് മടങ്ങേണ്ടിവന്നതിന്റെ നിരാശയില്‍ നിന്ന് കരകയറാന്‍ മനു ഭാക്കര്‍ അഭയം തേടിയത് ചെറായി കടപ്പുറമായിരുന്നു. എല്ലാം നഷ്ടപ്പെട്ടെന്ന ചിന്തയുമായി ഇനിയെന്തെന്ന് ആലോചിച്ചിരുന്ന അന്നത്തെ 18 കാരിയുടെ മനോവിഷമം മാറ്റി മനോധൈര്യം പകർന്നത് ഈ കടപ്പുറമായിരുന്നു. യൂത്ത് ഒളിമ്പിക്സിലും ഷൂട്ടിംഗ് ലോകകപ്പിലുമെല്ലാം സ്വര്‍ണം നേടിയപ്പോള്‍ ഒളിമ്പിക്സ് ഒരു മെഡല്‍ നേടണമെന്നതായിരുന്നു മനുവിന്റെ ഏറ്റവും വലിയ സ്വപ്നം. ടോക്കിയോ ഒളിമ്പിക്സില്‍ എല്ലാ ശുഭമായി നീങ്ങിയപ്പോഴാണ് തോക്ക് പിഴച്ച് പരാജയത്തിന്റെ കയ്പുനീര് കുടിക്കേണ്ടിവന്നത്. മനുവിന് അത് നല്കിയ നിരാശ ചെറുതായിരുന്നില്ല. അങ്ങനെയാണ് ആശ്വാസം തേടി അവര്‍ ചെറായി കടപ്പുറത്ത് എത്തിയത്. അന്ന് 25…
Read Moreപാരീസിൽ മലയാളീസ് ഫ്രം ഇന്ത്യ; ഹോക്കിയിൽ ഇന്ത്യയുടെ ആദ്യപോരാളി ന്യൂസിലൻഡ്
പാരീസ്: 33-ാം ഒളിന്പിക്സിന്റെ ഔദ്യോഗിക ഉദ്ഘാടനത്തിനുശേഷമുള്ള ആദ്യദിനത്തിൽ ഇന്ത്യക്കായി മലയാളികൾ കളത്തിൽ. 117 അംഗ ഇന്ത്യൻ സംഘത്തിൽ ഏഴ് മലയാളികളാണുള്ളത്. അതിൽ ഹോക്കി ഗോൾ കീപ്പർ പി.ആർ. ശ്രീജേഷ്, ബാഡ്മിന്റണ്‍ താരം എച്ച്.എസ്. പ്രണോയ് എന്നിവർ കളത്തിലിറങ്ങും. ടോക്കിയോ ഒളിന്പിക്സിൽ വെങ്കലം നേടിയ ഇന്ത്യൻ പുരുഷ ഹോക്കി ടീം പൂൾ ബിയിൽ തങ്ങളുടെ ആദ്യ മത്സരത്തിനു തയാറായിക്കഴിഞ്ഞു. ന്യൂസിലൻഡാണ് ഇന്ത്യയുടെ എതിരാളികൾ. ഇന്ത്യൻ സമയം രാത്രി ഒന്‍പതിനാണ് ഇന്ത്യ x ന്യൂസിലൻഡ് ഹോക്കി പോരാട്ടം. 1980നുശേഷം ഇന്ത്യക്കു ഹോക്കിയിലൂടെ ആദ്യമായി ഒളിന്പിക് മെഡൽ ലഭിച്ചത് 2021ൽ നടന്ന ടോക്കിയോ ഒളിന്പിക്സിലൂടെയായിരുന്നു. പി.ആർ. ശ്രീജേഷിന്റെ അവസാന ടൂർണമെന്റാണ് 2024 ഒളിന്പിക്സ്. പുരുഷ ബാഡ്മിന്റണ്‍ സിംഗിൾസ് ഗ്രൂപ്പ് ഘട്ടത്തിലെ പോരാട്ടത്തിനാണ് പ്രണോയ് കളത്തിലെത്തുന്നത്. നിലവിലെ ഷെഡ്യൂൾ അനുസരിച്ച് ഇന്ത്യയുടെ ബാഡ്മിന്റണ്‍ മത്സരങ്ങൾ ഇന്നു മുതൽ ആരംഭിക്കും. പ്രണോയിയുടെ മത്സരം നാളെ…
Read Moreപാരീസോളം… സെയ്ൻ ഓളപ്പരപ്പിൽ 2024 പാരീസ് ഒളിന്പിക്സിനു വർണാഭമായ തുടക്കം
അട്ടിമറിശ്രമവും തിമിർത്തു പെയ്ത മഴയും അതിജീവിച്ച് പാരീസ് ഒളിന്പിക്സിനു വർണാഭമായ തുടക്കം. ചരിത്രത്തിൽ ആദ്യമായി ഒളിന്പിക്സിന്റെ ഉദ്ഘാടനം സ്റ്റേഡിയത്തിനു പുറത്തുവച്ച് അരങ്ങേറിയതായിരുന്നു പാരീസ് ലോകത്തിനു സമ്മാനിച്ച കൗതുകം. സെയ്ൻ നദിയിലൂടെ നൂറോളം ബോട്ടുകളിൽ പതിനായിരത്തിൽ അധികം കായികതാരങ്ങൾ ഓളപ്പരപ്പിനൊപ്പമെത്തിയത് കായിക ലോകത്തിനു പുതിയ അനുഭവം സമ്മാനിച്ചു. ഈഫലിനു മുന്നിലായുള്ള ട്രൊക്കദേരോ ഉദ്യാനത്തിൽവച്ച് ഒളിന്പിക്സ് ദീപം തെളിഞ്ഞു. അതോടെ 33-ാം ലോക കായിക പോരാട്ടത്തിന്റെ ആവേശദിനങ്ങൾക്കു തുടക്കമായി… ഔദ്യോഗിക ഉദ്ഘാടനത്തിനു മണിക്കൂറുകൾ മുന്‍പ് ഫ്രഞ്ച് ട്രെയിൻ സിസ്റ്റത്തെ (എസ്എൻസിഎഫ്) തകിടം മറിച്ച് ആക്രമണം നടന്നു. വൈദ്യുത ലൈനുകൾക്ക് തീവയ്ക്കുകയും തകർക്കുകയും ചെയ്ത് എസ്എൻസിഎഫ് പൂർണമായി സ്തംഭിപ്പിച്ചു. എട്ടു ലക്ഷത്തോളം ആളുകളാണ് ഇതോടെ റെയിൽ സ്റ്റേഷനുകളിൽ കുടുങ്ങിയത്. പാരീസ് ഒളിന്പിക്സിന്റെ ഔദ്യോഗിക ഉദ്ഘാടനത്തലേന്നു രാത്രിയായിരുന്നു സംഭവം. ഇതോടെ നഗരത്തിൽ സുരക്ഷ വർധിപ്പിച്ചു. ഈഫൽ ടവർ ഉൾപ്പെടെ പാരീസിന്റെ സാംസ്കാരികപൈതൃകം പ്രതിഫലിപ്പിക്കുന്നതായിരുന്നു…
Read Moreഒളിമ്പിക് ഫുട്ബോൾ; അർജന്റീന ഫിഫയ്ക്കു പരാതി നൽകി
പാരീസ്: ഒളിന്പിക് ഫുട്ബോളിൽ മൊറോക്കോയ്ക്കെതിരേ ബുധനാഴ്ച നടന്ന ഉദ്ഘാടന മത്സരത്തിലെ അനിഷ്ട സംഭവങ്ങളിൽ രാജ്യാന്തര ഫുട്ബോൾ ഫെഡറേഷന് പരാതി നൽകി അർജന്റീന ഫുട്ബോൾ അസോസിയേഷൻ. ഒന്നിനെതിരേ രണ്ട് ഗോളുകൾക്ക് മൊറോക്കോ മുന്നിട്ടുനിൽക്കേ 16 മിനിറ്റ് ഇഞ്ചുറി ടൈം അനുവദിച്ച മത്സരത്തിന്റെ അവസാന നിമിഷം അർജന്റീന ക്രിസ്റ്റ്യൻ മെദിനയുടെ ഗോളിൽ സമനില ഗോൾ നേടി. ഇതിനു പിന്നാലെ മൊറോക്കൻ കാണികൾ മൈതാനത്തേക്കിറങ്ങി അക്രമാസക്തരായതോടെ റഫറി മത്സരം നിർത്തിവച്ചു. ഒന്നര മണിക്കൂറിന് ശേഷം വിഎആർ പരിശോധനയിൽ റഫറി അർജന്റീനയുടെ രണ്ടാം ഗോൾ ഓഫ് സൈഡാണെന്ന് വിധിച്ചു റദ്ദാക്കി. രണ്ട് മണിക്കൂർ കഴിഞ്ഞ് കാണികളെ സ്റ്റേഡിയത്തിൽ നിന്ന് ഒഴിപ്പിച്ചശേഷം മത്സര പുനരാരംഭിച്ചു. മൂന്നു മിനിറ്റും 15 സെക്കൻഡുമാണ് പിന്നീട് മത്സരം നടത്തിയത്. ഈ സമയത്ത് ഗോൾ നേടാൻ അർജന്റീനയ്ക്ക് സാധിച്ചില്ല.
Read Moreപാരീസ് ഒളിമ്പിക്സ്; അന്പെയ്ത്തിൽ ഇന്ത്യ ക്വാർട്ടറിൽ
പാരീസ്: പാരീസ് ഒളിന്പിക്സിന്റെ ഉദ്ഘാടന ചടങ്ങുകൾക്കു മുന്‍പേ ഇന്ത്യക്കു നേട്ടം. ഇന്നലെ നടന്ന പുരുഷ-വനിതാ റാങ്കിംഗ് യോഗ്യതാ റൗണ്ടിൽ ഇന്ത്യ ക്വാർട്ടറിലെത്തി. നാലാം സ്ഥാനക്കാരായാണ് വനിതകൾ (1986 പോയിന്റ്) ക്വാർട്ടറിലെത്തിയത്. 2013 പോയിന്റുമായി മൂന്നാം സ്ഥാനക്കാരായി ഇന്ത്യൻ പുരുഷ ടീം ക്വാർട്ടറിലെത്തി. നാലാം ഒളിന്പിക്സിൽ പങ്കെടുക്കുന്ന ദീപിക കുമാരി, ഭജൻ കൗർ, അങ്കിത ഭക്ത് എന്നിവരാണ് വ്യക്തിഗത ഇനത്തിൽ യോഗ്യതാ റൗണ്ടിൽ മത്സരിച്ചത്. ഈ പ്രകടനമികവിൽ ഇവരുടെ ടീം റാങ്കിംഗും മെച്ചപ്പെട്ടു. അങ്കിത (666 പോയിന്റ്) 11-ാം സ്ഥാനത്തും ദീപിക (658 പോയിന്റ്) 23-ാമതും ഭജൻ കൗർ (659 പോയിന്റ്) 22-ാം സ്ഥാനത്തുമെത്തി. വനിതകളിൽ കൊറിയയുടെ ലിം സിഹിയോൻ വ്യക്തിഗതയിൽ 12 റൗണ്ട് പൂർത്തിയാക്കിയപ്പോൾ 694 പോയിന്റുമായി ലോക റിക്കാർഡും സ്ഥാപിച്ചു. പുരുഷന്മാരുടെ ടീമിൽ 681 പോയിന്റുമായി നാലാം സ്ഥാ നം നേടിയ ധീരജ് ബൊമ്മദേവര തിളങ്ങി,…
Read More