എന്താണ് പാര്‍കൗര്‍ ! പ്രണവ് മോഹന്‍ലാലിന്റെ ആദിയില്‍ നിറഞ്ഞു നില്‍ക്കുന്ന പാര്‍കൗര്‍ അഭ്യാസം വന്നത് ഫ്രാന്‍സില്‍ നിന്ന്; ഈ സാഹസിക വിനോദത്തിന്റെ കഥ ഇങ്ങനെ…

പ്രണവ് മോഹന്‍ലാലിന്റെ ആദി പുറത്തിറങ്ങിയതോടെ മലയാളികള്‍ മുഴുവന്‍ ഇപ്പോള്‍ പാര്‍കൗര്‍ അഭ്യാസത്തിന്റെ പിന്നാലെയാണ്. മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത ഈ സാഹസിക വിനോദത്തെ കേരളീയര്‍ക്ക് പരിചയപ്പെടുത്തിക്കൊടുത്തത് ആദിയായിരിക്കും. ആദ്യമായാണ് ഒരു മലയാള സിനിമയില്‍ പാര്‍കൗര്‍ ഉപയോഗിക്കുന്നത്. 1980 കളുടെ തുടക്കത്തില്‍ റെയ്മണ്ട് ബെല്ല എന്ന ഫ്രാന്‍സുകാരനായ ഫയര്‍മാനാണ് ‘പാര്‍ക്കൗര്‍ ‘ എന്ന സാഹസികതയുടെ പിതാവ്. ഓട്ടവും ചാട്ടവും എല്ലാം കൂടി തിളങ്ങിയ കുട്ടിക്കാലത്തെ പിടിച്ചാകിട്ടാത്ത ഓടിപ്പാച്ചിലുണ്ടല്ലോ അതിന്റെ അഴകാര്‍ന്നതും മിഴിവാര്‍ന്നതും സാഹസികവുമായ രൂപവുമാണ് പാര്‍കൗര്‍. ‘പ്രതിസന്ധികളെ തരണം ചെയ്ത് കഴിവതും വേഗത്തില്‍ ലക്ഷ്യത്തില്‍ എത്തുക’ എന്നതാണ് പാര്‍കൗറിന്റെ അടിസ്ഥാന തത്വം. ഓട്ടവും, ചാട്ടവും, ലാന്‍ഡിങ്ങ്, റോളിങ്ങ് തുടങ്ങിയ ബേസിക് രീതികള്‍ മാത്രമായിരുന്ന പാര്‍ക്കൗര്‍ ഇപ്പോള്‍ 35 ഓളം ചലന രീതിയില്‍ എത്തി നില്‍ക്കുന്നു. റെയ്മണ്ടിന്റെ ഈ ആശയം പതുക്കെ പതുക്കെ വളര്‍ന്നു. അദ്ദേഹം ചെറിയ ഗ്രൂപ്പുകള്‍ ആയി പരീശീലനം…

Read More