തിരുവനന്തപുരം: കണ്ണൂരിൽ യുഡിഎഫ് വൻഭൂരിപക്ഷത്തിൽ ജയിക്കാൻ കാരണം സിപിഎം വോട്ടുകൾ കൂടി ലഭിച്ചതു കൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ധർമ്മടം, പയ്യന്നൂർ പോലുള്ള സിപിഎം കോട്ടകളിൽ സിപിഎമ്മിന്റെ വോട്ടുകൾ കൂട്ടത്തോടെ കോൺഗ്രസിലേക്ക് ഒഴുകിയെന്നും വി.ഡി. സതീശൻ ഒരു മാധ്യമത്തോടു സംസാരിക്കവെ പറഞ്ഞു. കോൺഗ്രസ് സംഘടന സംവിധാനം നേരത്തേക്കാൾ പലയിടങ്ങളിലും മെച്ചപ്പെട്ടുവെങ്കിലും എന്തുചെയ്താലും അനങ്ങാത്ത സ്ഥലങ്ങളും സംസ്ഥാനത്തുണ്ട്. രണ്ടുവട്ടം തോറ്റിട്ടും സുരേഷ് ഗോപി അഞ്ച് വര്‍ഷം തൃശൂർ വിട്ട് പോകാഞ്ഞത് വോട്ടർമാരെ സുരേഷ് ഗോപിയിലേക്ക് അടുപ്പിച്ചോയെന്ന് പരിശോധിക്കണം. പറവൂരിൽ തോറ്റപ്പോൾ താനും ഇതുപോലെയാണ് എംഎൽഎ സ്ഥാനത്തേക്ക് എത്തിയത്. കെ.മുരളീധരനുണ്ടെങ്കിലേ കോൺഗ്രസിന്റെ നേതൃത്വം പൂർണാകൂ. ഏതുവിധേനയും കെ.മുരളീധരനെ നേതൃത്വത്തിൽ സജീവമാക്കുമെന്നും വി.ഡി.സതീശൻ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ ഡിഎൻഎ പരിശോധിക്കണമെന്ന് പറഞ്ഞ പി.വി.അൻവറിനെ മുഖ്യമന്ത്രി തള്ളിപ്പറയുമെന്നാണ് താൻ പ്രതീക്ഷിച്ചത്. താനായിരുന്നു ആ സ്ഥാനത്തെങ്കിൽ അൻവറിനെ ശാസിച്ചേനെ. അയാൾക്ക് വേണ്ടി മാപ്പ് പറഞ്ഞേനെ.…
Read MoreTag: parliament election 2024
എം.പി. വിൻസന്റ് വേണുഗോപാലിനുവേണ്ടി പ്രചാരണത്തിനു പോയ സംഭവം; കെപിസിസിക്ക് പരാതി നൽകാനൊരുങ്ങി മുരളിപക്ഷം
തൃശൂർ: തൃശൂർ ലോക്സഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി കെ.മുരളീധരന്റെ പ്രചരണത്തിനു രംഗത്തിറങ്ങാതെ എം.പി.വിൻസന്റ് കെ.സി.വേണുഗോപാലിന്റെ പ്രചരണത്തിനുവേണ്ടി ആലപ്പുഴയ്ക്കു പോയത് തൃശൂർ കോണ്‍ഗ്രസിനകത്ത് വീണ്ടും മുരളി അനുകൂലപക്ഷം ചർച്ചയാക്കുന്നു. എം.പി.വിൻസന്റ് മുരളിക്കു വേണ്ടി അധികമൊന്നും രംഗത്തിറങ്ങിയിട്ടില്ലെന്നും വിൻസന്റും കൂട്ടരും അതേസമയം കെ.സിക്കുവേണ്ടി പ്രവർത്തിക്കാൻ ആലപ്പുഴയ്ക്കു പോയത് എന്തിനാണെന്ന് എല്ലാവർക്കും മനസിലാകുമെന്നും മുരളിപക്ഷക്കാർ പറയുന്നു. തോൽവിക്കു ശേഷം തൃശൂരിൽ എം.പി.വിൻസന്റിനെതിരേ ഉയരുന്ന ശക്തമായ പ്രതിഷേധത്തിനു പിന്നാലെ വിൻസന്റ് വേണുഗോപാലിനു വേണ്ടി പ്രചരണത്തിനു പോയതും പ്രതിഷേധക്കാർ നേതൃത്വത്തിനെതിരെയുള്ള ആയുധമാക്കുകയാണ്. തൃശൂരിൽ തോറ്റതിനെത്തുടർന്ന് ഡിസിസി നേതൃത്വത്തോടും നേതാക്കളോടും മുരളി ശക്തമായ ഭാഷയിൽ പ്രതികരിച്ചിരുന്നു. കെ.സി. വേണുഗോപാലിന്റെ ഏറ്റവും അടുത്തയാളായ എം.പി.വിൻസന്റ് തൃശൂർ യുഡിഎഫ് കണ്‍വീനറായിരിക്കെയാണ് തൃശൂർ ലോക്സഭമണ്ഡലത്തിലെ സ്ഥാനാർഥിക്കു വേണ്ടി പ്രചരണത്തിനു നിൽക്കാതെ ആലപ്പുഴയ്ക്കു പോയത്. മുരളിയുടെ തോൽവി കെപിസിസി നേതൃത്വം അന്വേഷിക്കുന്പോൾ ആലപ്പുഴയ്ക്ക് വിൻസന്റ് പ്രചരണത്തിനു പോയതും മുരളി അനുകൂലികൾ നേതൃത്വത്തിനെതിരേ…
Read Moreബിജെപിയുടെ വോട്ടുപോലും നാടുമായി ഒരു ബന്ധവുമില്ലാത്ത അനിലിന് കിട്ടിയില്ല; മലയാളത്തില്‍ പ്രസംഗിക്കാനും അറിയില്ല; രൂക്ഷ വിമർശനവുമായി പി.സി. ജോർജ്
കോട്ടയം: പത്തനംതിട്ടയിലെ ബിജെപി. സ്ഥാനാര്‍ഥി അനില്‍ കെ. ആന്റണിയുടെ പരാജയത്തില്‍ രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവ് പി.സി. ജോര്‍ജ്. നാടുമായി ഒരു ബന്ധവുമില്ലാത്തയാളാണ് അനിലെന്നും ബിജെപിയുടെ വോട്ട് പോലും അദ്ദേഹത്തിന് കിട്ടിയില്ലെന്നും ജോര്‍ജ് പറഞ്ഞു. ‘അയാള്‍ക്ക് ഉണ്ടാക്കാവുന്നതില്‍ ഏറ്റവും വലിയ ഓളമാണ് ഇപ്പൊ ഉണ്ടാക്കിയത്. ഇതില്‍ കൂടുതല്‍ പറ്റില്ല. കാരണം നാടുമായി ഒരുബന്ധവുമില്ല. പാര്‍ട്ടി നേതൃത്വം പ്രഖ്യാപിച്ചിട്ട് വന്നതാണെന്നേ ഉള്ളൂ. ബിജെപിയുടെ വോട്ട് പോലും വീണില്ല. തൃശൂരെങ്ങനെയാ സുരേഷ് ഗോപി വോട്ട് നേടിയത്? അയാളവിടെ പോയങ്ങ് കിടക്കുകയാ. നാടുമായിട്ടുള്ള ബന്ധം. എല്ലാ പ്രശ്നങ്ങളിലും ഇടപെട്ട്, എല്ലാവരുമായും ബന്ധം സ്ഥാപിച്ചു.’ -ജോര്‍ജ് പറഞ്ഞു. ‘അനില്‍ ആന്റണിയെ ഞാന്‍ ആദ്യമായി അറിയുന്നത് ഇവിടെ വന്നിട്ടാണ്. അതിന് മുമ്പ് അറിയില്ല. സ്ഥാനാര്‍ഥി നിര്‍ണയം പാളിപ്പോയി. കെ. സുരേന്ദ്രനോ രമേശോ കുമ്മനം രാജശേഖരനോ ശ്രീധരന്‍പിള്ളയോ നിന്നിരുന്നെങ്കില്‍ ഇവിടെ ബിജെപി വിജയിച്ചേനെ. ഇയാളെ ആളുകള്‍ക്ക് അറിയില്ല.…
Read Moreഇടതു മുന്നണി തിരുത്തേണ്ടതെല്ലാം തിരുത്തണം; ആരുടെയും മാനസികാവസ്ഥ നോക്കിയിട്ട് കാര്യമില്ലെന്ന് സി. ദിവാകരൻ
തിരുവനന്തപുരം: ഇടതുമുന്നണിക്ക് ലോക്സഭ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയേറ്റ പശ്ചാത്തലത്തിൽ മുന്നണിയിൽ തിരുത്തൽ ആവശ്യപ്പെട്ട് മുതിര്‍ന്ന സിപിഐ നേതാവ് സി. ദിവാകരൻ. തെരഞ്ഞെടുപ്പിന് മുമ്പ് ഹോംവര്‍ക്ക് നടന്നിട്ടുണ്ടോയെന്ന് സംശയമുണ്ടെന്ന് അഭിപ്രായപ്പെട്ട സി. ദിവാകരൻ തിരുത്തേണ്ടതെല്ലാം തിരുത്തണമെന്നും ആവശ്യപ്പെട്ടു. ഇങ്ങനെ ഇനി മുന്നോട്ടുപോകാൻ പറ്റില്ല. ഇടതുമുന്നണിയിൽ ആവശ്യമായ തിരുത്തല്‍ വേണം. നേതൃനിരയില്‍ വലിയ അഴിച്ചുപണി ആവശ്യമാണ്. പുതുതലമുറയാണ് ഇത്തവണ വലിയ ശക്തിയായി വന്നിട്ടുള്ളത്. അത് തിരിച്ചറിഞ്ഞുള്ള മാറ്റം ഉണ്ടാകണം. യുവാക്കളെ നേതൃനിരയിലേക്ക് കൊണ്ടുവരണം. അതിന് ആരുടെയും മാനസികാവസ്ഥ നോക്കിയിട്ട് കാര്യമില്ലെന്നും സി. ദിവാകരൻ പറഞ്ഞു. തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറിനെ വിലകുറച്ചു കണ്ടതാണ് എല്‍ഡിഎഫിന് തിരിച്ചടിയായത്.എവിടെ നിന്നോ വന്ന ഒരാൾ എന്ന രീതിയിൽ കണ്ടു. തലസ്ഥാനത് മുന്നൊരുക്കം ഉണ്ടായില്ല. തൃശൂരില്‍ ബിജെപിക്ക് കോണ്‍ഗ്രസ് വോട്ടുകളാണ് ലഭിച്ചതെന്നും സി. ദിവാകരൻ അഭിപ്രായപ്പെട്ടു. അതേസമയം ഇടതു മുന്നണിക്കേറ്റ കനത്ത തിരിച്ചടിയിൽ അണികളും…
Read Moreവല്ലാത്ത ചോർച്ചയായിപ്പോയി..! ഇടതു കേന്ദ്രങ്ങളിൽ ബിജെപിക്കു വോട്ട് കൂടി; കണ്ണൂരിൽ തോൽവി പഠിക്കാൻ സിപിഎം പാർട്ടി വീടുകളിലേക്ക്
കണ്ണൂർ: തോൽവി പഠിക്കാൻ സിപിഎം പാർട്ടി പ്രവർത്തകരുടെ വീടുകളിലേക്ക്. കണ്ണൂരിലെ സിപിഎമ്മിന്റെ പാര്‍ട്ടി കോട്ടകളില്‍ യുഡിഎഫ് നടത്തിയ തേരോട്ടത്തിനൊപ്പം ബിജെപിക്കും മുന്നേറ്റമുണ്ടായത് സിപിഎമ്മിനെ ഞെട്ടിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റിനുശേഷം കീഴ്ഘടകങ്ങളില്‍ നടക്കുന്ന പാര്‍ട്ടി തെരഞ്ഞെടുപ്പ് വിലയിരുത്തല്‍ കണ്വന്ഷനുകൾക്കുശേഷമായിരിക്കും പാർട്ടി കുടുംബങ്ങളിലേക്ക് നേതാക്കൾ എത്തുക. 2019തിലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ സിപിഎം കേന്ദ്രങ്ങളിലടക്കം സമാനമായ വോട്ടുചോർച്ചയുണ്ടായിരുന്നു. അന്നും തോൽവി പരിശോധിക്കാൻ പാർട്ടി അംഗങ്ങളുടെ വീടുകളിൽ നേതാക്കൾ സന്ദർശനം നടത്തിയിരുന്നു. എന്നാൽ, ഭരണത്തിൽ മാറ്റം വേണമെന്നായിരുന്നു കിട്ടിയ റിപ്പോർട്ട്. ഈ റിപ്പോർട്ട് സംസ്ഥാന കമ്മിറ്റിക്ക് സമർപ്പിച്ചിട്ടും നടപടിയുണ്ടായില്ല. കണ്ണൂരിലെ ഇടതു കേന്ദ്രങ്ങളിൽ ബിജെപിക്ക് വോട്ടുവർധിച്ചെന്ന് സിപിഎം ജില്ലാ സെക്രട്ടറിയും എൽഡിഎഫ് സ്ഥാനാർഥിയുമായിരുന്ന എം.വി. ജയരാജൻ മാധ്യമങ്ങൾക്ക് ഇന്ന് രാവിലെ നല്കിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. സിപിഎമ്മിലെ വോട്ട് ബിജെപിയിലേക്കു പോയിട്ടുണ്ടെങ്കിൽ അതു പരിശോധിക്കും. ബിജെപി വിജയിച്ചില്ലെങ്കിലും ഇടതുപക്ഷത്തിന്റെ ചില കേന്ദ്രങ്ങളിൽ ബിജെപിയുടെ വോട്ട് വർധിച്ചിട്ടുണ്ട്.…
Read Moreചരിത്ര വിജയക്കൊടിയുമായി സുരേഷ്ഗോപി ഡൽഹിക്ക്; ചാണകമെന്ന് വിളിച്ചവർക്ക് മുന്നിലേക്ക് തൃശൂരിന്റെ എംപിയുടെ തിരിച്ചുവരവ് കേന്ദ്രമന്ത്രിയായെന്ന് സൂചന
തൃശൂർ: മിന്നുന്ന വിജയവുമായി സുരേഷ്ഗോപി ഇന്ന് ഉച്ചയ്ക്ക് ഡൽഹിക്ക് പറക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഇന്നുതന്നെ കൂടിക്കാഴ്ചയുണ്ടാകുമെന്നാണ് സൂചന. പുതിയ കേന്ദ്രമന്ത്രിസഭയിൽ സുരേഷ്ഗോപിക്ക് സ്ഥാനമുണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. കാബിനറ്റ് പദവി ലഭിക്കുമെന്നും അഭ്യൂഹമുണ്ട്. അമിത് ഷാ നേരിട്ട് കാര്യങ്ങൾ കൈകാര്യം ചെയ്ത തൃശൂരിൽ മുക്കാൽ ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിന് കരുത്തരായ ഇടതുവലതു സ്ഥാനാർഥികളെ തറപറ്റിച്ച് ബിജെപിക്ക് ചരിത്രവിജയം നേടിക്കൊടുത്ത സുരേഷ്ഗോപിക്ക് പ്രധാനപ്പെട്ട വകുപ്പു തന്നെ നൽകണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ ശക്തമാണ്. തെരഞ്ഞെടുപ്പു പ്രചാരണവേളയിൽ തൃശൂരിനൊരു കേന്ദ്രമന്ത്രിയെന്ന മോദിയുടെ ഗാരണ്ടി യാഥാർഥ്യമാകുമെന്നാണ് ഡൽഹിയിൽനിന്നുള്ള സൂചനകളും. ഇന്നുച്ചയ്ക്ക് ഡൽഹിക്കു പോകുന്ന തൃശൂരിന്റെ എംപി തിരിച്ചുവരുന്നത് കേന്ദ്രമന്ത്രിയായിട്ടാകും. സുരേഷ്ഗോപി കേന്ദ്രമന്ത്രിയാകുമെന്ന് ബിജെപി നേതാവ് വി. മുരളീധരനും വ്യക്തമാക്കിയിട്ടുണ്ട്.
Read Moreഭരണ വിരുദ്ധ വികാരം ജനങ്ങളിൽ പ്രവർത്തിച്ചു; തോൽവിയുടെ കാരണങ്ങൾ എണ്ണിപ്പറഞ്ഞ് പിണറായിയുടെ ഭരണത്തെ വിമർശിച്ച് കെ.ടി.ജലീൽ
തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്റെ ഭരണ വിരുദ്ധ വികാരം അടിസ്ഥാന ജനങ്ങളിൽ പ്രവർത്തിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് കനത്ത തിരിച്ചടി ലഭിക്കാനുള്ള കാരണം തുറന്ന് പറഞ്ഞ് കെ.ടി. ജലീൽ എംഎൽഎ. കുതി വർധനവും ക്ഷേമ പ്രവർത്തനങ്ങൾക്കടക്കമുള്ള സാമ്പത്തിക ആനുകൂല്യങ്ങൾ നൽകാത്തതും തിരിച്ചടിയായെന്ന് ജലീൽ പറഞ്ഞു. താഴെക്കിടയിലുള്ള വോട്ടർമാരെ പോലെ തന്നെ മധ്യവർഗത്തെയും സ്വാധീനിക്കാൻ കഴിഞ്ഞില്ല. പാർലമെന്റിൽ ഇടതുപക്ഷത്തിന്റെ പ്രസക്തി ന്യൂനപക്ഷങ്ങളെ ബോധ്യപ്പെടുത്താൻ കഴിഞ്ഞില്ലെന്നും അദ്ദേഹം വിമർശിച്ചു. ചില പോലീസ് ഉദ്യോഗസ്ഥരുടെ വഴിവിട്ട പെരുമാറ്റവും തിരിച്ചടിയായി. തീരുമാനങ്ങൾ നടപ്പിലാക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് കാലതാമസം വന്നു. എന്നാൽ ഇക്കാര്യങ്ങളെല്ലാം ഇടതുപക്ഷം മുടിനാരിഴകീറി വിലയിരുത്തുമെന്ന് ജലീൽ പറഞ്ഞു. അവസാനത്തെ തെരഞ്ഞെടുപ്പല്ല കഴിഞ്ഞത്. 2025 ൽ തദ്ദേശ തെരഞ്ഞെടുപ്പുണ്ട്. 2026-ൽ നിയമസഭാ തെരഞ്ഞെടുപ്പും വരാനിരിക്കുന്നുവെന്ന് ജലീൽ വ്യക്തമാക്കി. തോൽവിയിൽ മനംചത്തിരിക്കേണ്ടവരല്ല ഇടതുപക്ഷ പ്രവർത്തകർ. പാവപ്പെട്ടവരുടെ ഉന്നതിക്ക് വേണ്ടി പോരാടാൻ രൂപീകൃതമായ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് അധികാര ലബ്ധിയും…
Read Moreപരാജയകാരണം പരിശോധിച്ച് തിരുത്തൽ വരുത്തും: തോമസ് ഐസക്
പത്തനംതിട്ട: എല്‍ഡിഎഫിന് ഉണ്ടായ തിരിച്ചടിയുടെ കാരണം പരിശോധിച്ച് ആവശ്യമായ തിരുത്തലുകള്‍ വരുത്തുമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗവും പത്തനംതിട്ടയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായിരുന്ന ഡോ.ടി.എം. തോമസ് ഐസക്. 2019ലും ഒരു സീറ്റ് മാത്രം ലഭിച്ച മുന്നണിയാണ് എല്‍ഡിഎഫ്. എന്നാല്‍ അതുകഴിഞ്ഞ് വന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ റിക്കാര്‍ഡ് ഭൂരിപക്ഷത്തോടെ തുടര്‍ഭരണത്തില്‍ എത്താനും കഴിഞ്ഞു. പത്തനംതിട്ടയില്‍ പോള്‍ ചെയ്ത വോട്ടും വോട്ടിംഗ് ശതമാനവും കുറഞ്ഞിട്ടും യുഡിഎഫ് കൂടുതല്‍ ഭൂരിപക്ഷത്തോടെ ജയിച്ച സാഹചര്യമാണ്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ടിംഗ് ശതമാനം കുറവായിരുന്നു. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ടിംഗ് ശതമാനം വീണ്ടും ഉയര്‍ന്നു. എന്നാല്‍ 2019നേക്കാള്‍ മൂന്ന് ശതമാനത്തോളം കുറവുണ്ടെന്ന് ഐസക് ചൂണ്ടിക്കാട്ടി.
Read Moreസുരേഷ്ഗോപിക്ക് അഭിനന്ദനവുമായി നടന് സലിംകുമാര്‍; രാഷ്ട്രീയമായി വ്യത്യസ്ത ചേരിയാണെങ്കിലും എങ്കിലും വ്യക്തിപരമായി സന്തോഷം
കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ സുരേഷ് ഗോപിക്ക് അഭിനന്ദനവുമായി നടന് സലിംകുമാര്‍. രാഷ്ട്രീയമായി വ്യത്യസ്ത ചേരിയിലാണെങ്കിലും വ്യക്തിപരമായി സുരേഷ് ഗോപിയുടെ വിജയത്തില്‍ സന്തോഷമെന്നാണ് സലിംകുമാര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. “രാഷ്ട്രീയമായി വ്യത്യസ്ത ചേരിയിലാണെങ്കിലും വ്യക്തി പരമായി അങ്ങയുടെ വിജയത്തില്‍ സന്തോഷിക്കുന്നു അഭിനന്ദനങ്ങള്‍ സുരേഷേട്ടാ’, എന്നാണ് സലിംകുമാര്‍ കുറിച്ചത്. ഷാഫി പറമ്പില്‍, കെ. സുധാകരന്, കെ.സി. വേണുഗോപാല്‍ തുടങ്ങിയവര്‍ക്കും സലിം കുമാര്‍ ആശംസ അറിയിച്ചിട്ടുണ്ട്.
Read Moreകേരളത്തില്‍നിന്ന് ലോക്സഭയിലേക്ക് വനിതകളില്ല; 67 വര്‍ഷത്തിനിടെ കേരളത്തില്‍ നിന്നുണ്ടായത് ഒന്‍പത് വനിതാ എംപിമാര്‍; മൂന്നു തവണ എംപിയായത് സുശീല ഗോപാലന്
കൊച്ചി: 18-ാം ലോക്സഭയിലേക്ക് ഇത്തവണ കേരളത്തില്‍നിന്ന് വനിതാ പ്രാതിനിധ്യം ഇല്ല. 20 മണ്ഡലങ്ങളില്‍നിന്നും വിജയിച്ചത് പുരുഷന്മാര് മാത്രമാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍നിന്ന് 11 വനിതാ സ്ഥാനാര്‍ഥികളാണ് മത്സര രംഗത്ത് ഉണ്ടായിരുന്നത്. കെ.കെ. ശൈലജ (വടകര-സിപിഎം), കെ.ജെ. ഷൈന്‍ (എറണാകുളം- സിപിഎം); ആനി രാജ (വയനാട്- സിപിഐ), രമ്യ ഹരിദാസ് (ആലത്തൂര്‍- കോണ്‍ഗ്രസ്); ശോഭാ സുരേന്ദ്രന് (ആലപ്പുഴ- ബിജെപി), നിവേദിതാ സുബ്രഹ്മണ്യന് (പൊന്നാനി- ബിജെപി), ടി.എന്‍. സരസു (ആലത്തൂര്‍- ബിജെപി), എം.എല്‍. അശ്വിനി (കാസര്‍കോട്- ബിജെപി), സംഗീത വിശ്വനാഥന് (ഇടുക്കി- ബിഡിജെഎസ്). 20 നിയോജകമണ്ഡലങ്ങളിലുമായി മൂന്നു മുന്നണികള്‍ മത്സരിപ്പിച്ച ഒമ്പതു സ്ഥാനാര്‍ഥികള്‍ക്കു പുറമേ തിരുവനന്തപുരത്തെ എസ്യുസിഐ സ്ഥാനാര്‍ഥി എസ്. മിനി, കൊല്ലത്തെ എസ്യുസിഐ സ്ഥാനാര്‍ഥി ട്വിങ്കിള്‍ പ്രഭാകരന് എന്നിവരാണ് മറ്റു രണ്ടുപേര്‍. എന്നാല്‍ ഇന്നലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ഒരു വനിതയ്ക്കുപോലും വിജയിക്കാനായില്ല. കഴിഞ്ഞ തവണ വിജയിച്ച ഏക…
Read More