ബംഗളൂരു: ലോക്സഭാ തെരഞ്ഞെടുപ്പിൽ കർണാടകയിൽ കോൺഗ്രസിന് വൻ മുന്നേറ്റമുണ്ടാകുമെന്നു സർവേ പ്രവചനം. 15 മുതൽ 17 സീറ്റ് വരെ കോൺഗ്രസിന് കിട്ടുമെന്നാണ് ലോക്പോൾ സർവേ പ്രവചനം. ബിജെപിക്ക് 11 മുതൽ 13 സീറ്റ് വരെ കിട്ടാമെന്നും സർവേ ഫലം. 28 സീറ്റാണ് കർണാടകയിലുള്ളത്. കഴിഞ്ഞ കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലം കൃത്യമായി പ്രവചിച്ച ഏജൻസിയാണ് ലോക്പോൾ. തെലങ്കാനയിലും കോൺഗ്രസ് വൻ നേട്ടമുണ്ടാക്കുമെന്നും ലോക്പോൾ പ്രവചിക്കുന്നു. 13 മുതൽ 15 സീറ്റ് വരെ കോൺഗ്രസിനു ലഭിക്കാം. ബിആർഎസ് ഒരു സീറ്റിലൊതുങ്ങും. അല്ലെങ്കിൽ അതുമുണ്ടാകില്ല. ബിജെപിക്ക് 2 മുതൽ 3 സീറ്റ് വരെ കിട്ടുമെന്നാണ് പ്രവചനം. 17 സീറ്റാണ് തെലങ്കാനയിലുള്ളത്. അതേസമയം, സർവേ ഫലത്തിൽ ബിജെപിക്ക് ആശങ്കയില്ലെന്ന് കർണാടക ബിജെപി അധ്യക്ഷൻ പറഞ്ഞു. സംസ്ഥാനത്തെ ബിജെപി-ജെഡിഎസ് സഖ്യം പരസ്പരം സഹായിക്കും. വലിയ വാഗ്ദാനങ്ങൾ നൽകിയാണ് കോൺഗ്രസ് അധികാരത്തിലെത്തിയത്.
Read MoreTag: parliament election 2024
വാഗ്ദാനങ്ങൾ പാലിച്ചില്ല; നാഗാലാൻഡിലെ ആറ് ജില്ലകളിൽ ആരും വോട്ട് ചെയ്തില്ല
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ നാഗാലാൻഡിലെ ആറ് ജില്ലകളിൽ ആരും വോട്ട് ചെയ്തില്ല. സര്‍ക്കാർ വാഗ്ദാനം പാലിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു വോട്ടര്‍മാരുടെ തെരഞ്ഞെടുപ്പ് ബഹിഷ്കരണം. ഈസ്റ്റേണ്‍ നാഗാലന്‍ഡ് പീപ്പിള്‍ ഓര്‍ഗനൈസേഷനാണ് ബഹിഷ്കരണത്തിന് ആഹ്വാനം ചെയ്തത്. ആറ് ജില്ലകളിലായി നാലു ലക്ഷത്തിലധികം വോട്ടർമാരാണുള്ളത്. ഉച്ചയ്ക്ക് ഒന്നുവരെ ആറ് ജില്ലകളിലും പോളിംഗ് രേഖപ്പെടുത്തിയില്ല. ഈസ്റ്റേൺ നാഗാലാൻഡ് പീപ്പിൾസ് ഓർഗനൈസേഷൻ 2010 മുതൽ പ്രത്യേക സംസ്ഥാന പദവി ആവശ്യപ്പെടുന്നുണ്ട്. മോൺ, തുൻസാംഗ്, ലോംഗ്ലെംഗ്, കിഫിർ, ഷാമതോർ, നോക്ലാക് എന്നീ ആറ് ജില്ലകൾ ഉൾപ്പെടുന്ന പ്രദേശം എല്ലാ മേഖലകളിലും അവഗണിക്കപ്പെട്ടിരിക്കുകയാണെന്നും അതുകൊണ്ടുതന്നെ വികസനത്തിനു പ്രത്യേക സംസ്ഥാനം വേണമെന്നും അവർ ആവശ്യപ്പെടുന്നു. നാഗാലാൻഡിലെ ഏഴ് ആദിവാസി സംഘടനകൾ ഉൾപ്പെടുന്നതാണ് ഈസ്റ്റേൺ നാഗാലാൻഡ് പീപ്പിൾസ് ഓർഗനൈസേഷൻ. ഒരു ലോക്സഭാ സീറ്റാണ് നാഗാലാൻഡിലുള്ളത്. തെരഞ്ഞെടുപ്പ് പ്രക്രിയ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തതിന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഈസ്റ്റേണ്‍ നാഗാലന്‍ഡ് പീപ്പിള്‍ ഓര്ഗനൈസേഷന്…
Read Moreഅടിച്ചും തിരിച്ചടിച്ചും മുന്നണികൾ; പരസ്യ പ്രചാരണം അവസാനിക്കാൻ നാലു ദിവസങ്ങൾ മാത്രം; അമ്പുകളും ഒളിയമ്പുകളുമായി പോര്‍ക്കളം നിറയുന്നു
തിരുവനന്തപുരം: തെരഞ്ഞെടുപ്പു പരസ്യ പ്രചാരണം സംസ്ഥാനത്തു സമാപിക്കാന്‍ ഇനി നാലു ദിനം മാത്രം ശേഷിക്കേ വോട്ടുറപ്പിക്കാനുള്ള അവസാനഘട്ട തന്ത്രങ്ങളിലേക്കു കടന്നിരിക്കുകയാണ് മൂന്നു മുന്നണികളും. അടിക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കിയാണ് വോട്ട് ഉറപ്പിക്കാനുള്ള പോര്‍ക്കളത്തില്‍ ഇടതു- വലതു മുന്നണികളും ദേശീയ ജനാധിപത്യ സഖ്യവും പോരാടുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിന് എത്തിയ ദേശീയ നേതാക്കള്‍ പോലും കേരളത്തിലെ നേതാക്കള്‍ക്കെതിരേ എതിരേ എയ്യുന്ന അമ്പുകളും ഒളിയമ്പുകളും പോര്‍ക്കളം നിറയ്ക്കുന്നു.ആരോപണ- പ്രത്യാരോപണങ്ങളില്‍ അഴിമതിയും ധൂര്‍ത്തും വികസന മുരടിപ്പും ഭൂരിപക്ഷ- ന്യൂനപക്ഷ വര്‍ഗീയതയുമൊക്കെ കളം നിറയുമ്പോൾ തേരു തെളിക്കാന്‍ മുന്നണിപ്പോരാളികളായി നേതാക്കളുണ്ട്. ഇടതു മുന്നണിക്കു വേണ്ടി മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ഇടതു മുന്നണി കണ്‍വീനര്‍ ഇ.പി. ജയരാജനുമൊക്കെ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ മുന്‍ നിരയില്‍ നില്ക്കുമ്പോൾ യുഡിഎഫില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെപിസിസി ആക്ടിംഗ് പ്രസിഡന്റ്…
Read Moreജനാധിപത്യ പുനഃസ്ഥാപനത്തിന് യുഡിഎഫിന് വോട്ട് ചെയ്യണം; അനീതികൾ മാത്രം നടപ്പാക്കുന്ന സംസ്ഥാന ഭരണകൂടത്തിന് എതിരേയുമുള്ള ജനവിധിയായിരിക്കണം ഈ തെരഞ്ഞെടുപ്പിൽ ഉണ്ടാകേണ്ടതെന്ന് സാഹിത്യകാരന്മാർ
തിരുവനന്തപുരം: ജനാധിപത്യ പുനഃസ്ഥാപനത്തിന് യുഡിഎഫിന് വോട്ട് ചെയ്യണമെന്ന് പ്രമുഖ എഴുത്തുകാരും സാഹിത്യകാരന്മാരും അഭ്യർഥിച്ചു. രാജ്യത്തിന്റെ ഭരണഘടനയും ജനാധിപത്യവും മതനിരപേക്ഷതയും ബഹുസ്വരതയും ജനങ്ങളുടെ സമാധാന ജീവിതവും മോദി ഭരണകൂടത്തിൽ കടുത്ത വെല്ലുവിളി നേരിടുന്നു. അഴിമതിയും സ്വജനപക്ഷപാതവും ധൂർത്തുമാണ് സംസ്ഥാന സർക്കാരിന്റെ മുഖമുദ്ര. സാധാരണക്കാരെ ബാധിക്കുന്ന ഗുരുതര വിഷയങ്ങൾക്ക് പരിഹാരം കാണാനോ അതിനെ അഭിമുഖീകരിക്കാനോ സംസ്ഥാന സർക്കാർ തയാറാകുന്നില്ല. ജനാധിപത്യ മതേതര മൂല്യങ്ങൾ ചവിട്ടിയരച്ച് പ്രകൃതിവിഭവങ്ങളും പൊതുമേഖലാസന്പത്തും കോർപറേറ്റുകൾക്ക് കൈമാറുന്ന മോദി ഭരണകൂടത്തിനെതിരായും അനീതികൾ മാത്രം നടപ്പാക്കുന്ന സംസ്ഥാന ഭരണകൂടത്തിന് എതിരേയുമുള്ള ജനവിധിയായിരിക്കണം ഈ തെരഞ്ഞെടുപ്പിൽ ഉണ്ടാകേണ്ടതെന്നു എഴുത്തുകാർ ആവശ്യപ്പെടുന്നു. എം.എൻ. കാരശേരി, കല്പറ്റ നാരായണൻ, എൻ.പി. ചെക്കുട്ടി, പി. സുരേന്ദ്രൻ, എം.പി. മത്തായി, കെ. അരവിന്ദാക്ഷൻ, ആസാദ്, എൻ.വി. ബാലകൃഷ്ണൻ, സി.ആർ. നീലകണ്ഠൻ, എസ്.പി. രവി, ടി.വി.രാജൻ, വി.എം. മാർസൻ, ശ്രീവാസവൻ നായർ തുടങ്ങിയവരാണ് യുഡിഎഫിന് വോട്ട് ചെയ്യണമെന്ന…
Read Moreതെരഞ്ഞെടുപ്പ് പ്രചാരണം; പ്രിയങ്കാ ഗാന്ധി ഇന്ന് കേരളത്തിൽ
തിരുവനന്തപുരം: യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണത്തിനായി എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ഇന്ന് കേരളത്തിലെത്തു. മൂന്ന് സ്ഥാനാര്‍ഥികള്‍ക്കായാണ് പ്രിയങ്ക പ്രചാരണം നടത്തുക. രാവിലെ 11.30ന് പ്രിയങ്കാ ഗാന്ധി പ്രത്യേക വിമാനത്തില്‍ കൊച്ചിയില്‍ എത്തും. തുടർന്ന് ഹെലികോപ്റ്ററിൽ തൃശൂരിലേക്ക് പോകും. തൃശൂർ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി കെ. മുരളീധരൻ, ചാലക്കുടി മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ബെന്നി ബഹനാൻ എന്നിവർക്കായാണ് രാവിലെ പ്രചാരണം നടത്തുക. തുടർന്ന് ഉച്ചയ്ക്കു ശേഷം പത്തനംതിട്ട മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിക്കായി സംഘടിപ്പിക്കുന്ന പൊതു സമ്മേളനത്തിൽ പ്രിയങ്ക പങ്കെടുക്കും. പിന്നീട് 3.40ന് തിരുവനന്തപുരത്തേക്ക് മടങ്ങും.
Read Moreലോക്സഭാ തെരഞ്ഞെടുപ്പ്; സൈബർ ആക്രമണത്തി നെതിരേ കർശന നടപടിയുമായി പോലീസ്
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ കർശന നടപടിയുമായി പോലീസ്. എല്ലാ സാമൂഹ്യമാധ്യമങ്ങളും 24 മണിക്കൂറും കര്‍ശന നിരീക്ഷണത്തിലായിരിക്കുമെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നല്കി. ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിലൂടെ സൈബര്‍ ആക്രമണം അടക്കമുള്ള കുറ്റങ്ങള്‍ ചെയ്തവര്‍ക്കെതിരെ സംസ്ഥാനത്ത് ഇതുവരെ 42 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി കേരള പൊലീസ് വ്യക്തമാക്കി. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, ഇലക്ട്രോണിക് വോട്ടിംഗ് മെഷീനെതിരെയും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിദ്വേഷം ഉളവാക്കുന്ന തരത്തിലും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കല്‍ എന്നിവയാണ് കേസെടുക്കാന്‍ കാരണമായ മറ്റു കുറ്റങ്ങള്‍. സമൂഹത്തില്‍ വിദ്വേഷവും സ്പര്‍ധയും വളര്‍ത്തുന്ന തരത്തിലുള്ള ഇത്തരം സന്ദേശങ്ങള്‍ നിർമിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നവര്‍ക്കെതിരെയും അവ പങ്കുവയ്ക്കുന്നവര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്നും കേരള പോലീസ് മുന്നറിയിപ്പ് നൽകുന്നു.
Read Moreകൊല്ലത്ത് യുഡിഎഫ് സ്ഥാനാർഥിയുടെ ചിഹ്നത്തിന് തെളിച്ചമില്ലെന്നു പരാതി
കൊല്ലം : ലോക്സഭ തെരഞ്ഞെടുപ്പിന്റെ വോട്ടിങ് മെഷീനിൽ ബാലറ്റ് സെറ്റ് ചെയ്തു ബാലറ്റ് യൂണിറ്റ് കമ്മീഷൻ ചെയ്യുന്ന നടപടി യു ഡി എഫ് എതിർപ്പിനെ തുടർന്ന് നിർത്തിവച്ചു. കൊല്ലം നിയോജകമണ്ഡലത്തിലെ ബാലറ്റ് സെറ്റിങ് സെന്റ് അലോഷ്യസ് സ്കൂളിൽ നടക്കുമ്പോഴാണ് യു ഡി എഫ് പ്രതിനിധികൾ ബാലറ്റിലെ യു ഡി എഫ് സ്ഥാനാർഥി എൻ കെ പ്രേമചന്ദ്രന്റെ ചിഹ്നം മൺവെട്ടിയും മൺകോരികയും മറ്റ് ചിഹ്നങ്ങളെ അപേക്ഷിച്ചു ചെറുതായിട്ടും തെളിച്ചം കുറച്ചുമാണ് അച്ചടിച്ചിരിക്കുന്നത് എന്ന് ആക്ഷേപം ഉന്നയിച്ച് സെറ്റിംഗ് പ്രക്രിയ ബഹിഷ്കരിച്ചത്. വിവരം അറിഞ്ഞു തെരഞ്ഞെടുപ്പ് നിരീക്ഷകൻ അരവിന്ദ് പാൽ സിംഗ് സന്തു സ്കൂളിൽ എത്തി. തുടർന്ന് കൊല്ലം ലോക്സഭാ മണ്ഡലത്തിലെ 7 നിയോജക മണ്ഡലത്തിലും ബാലറ്റ് സെറ്റിംഗ് നിർത്തി വയ്ക്കാൻ തീരുമാനിച്ചു.
Read Moreജനാധിപത്യത്തിന്റെ ഏറ്റവും വലിയ ഉത്സവത്തിനാണ് തുടക്കമുണ്ടാകുന്നത്; ഓരോ വോട്ടും, ഓരോ ശബ്ദവും പ്രധാനം; പ്രധാനമന്ത്രി
ന്യൂഡൽഹി: ലോകസഭാ തെരഞ്ഞെടുപ്പില്‍ എല്ലാ വോട്ടർമാരോടും സമ്മതിദാന അവകാശം വിനിയോഗിക്കണമെന്ന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓരോ വോട്ടും, ഓരോ ശബ്ദവും പ്രധാനമാണ്. റെക്കോഡ് പോളിംഗ് രേഖപ്പെടുത്താൻ അഭ്യർഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ഉത്സവത്തിനാണ് തുടക്കമുണ്ടാകുന്നത്. യുവാക്കളും ആദ്യമായി വോട്ടുചെയ്യുന്നവരും വോട്ടവകാശം വിനിയോഗിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. വോട്ട് ചെയ്യാന്‍ വിവിധ ഭാഷകളില്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തിട്ടുണ്ട്. അതേസമയം, തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിട്ടുണ്ടെന്നും രണ്ട് വര്‍ഷം നീണ്ട തയ്യാറെടുപ്പാണ് ഇതിനായി നടന്നതെന്നും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷര്‍ ചൂണ്ടിക്കാണിച്ചു.
Read More“മലയാള സംസ്കാരം ഇന്ത്യയുടെ സൗന്ദര്യം’’; ഇനി വരുമ്പോൾ മുണ്ടും ഷര്‍ട്ടും ധരിച്ചെത്തും; രാഹുൽ ഗാന്ധി
കോട്ടയം: മലയാളിയുടെ സങ്കടവും സന്തോഷവും സംസ്കാരവും എല്ലാം ചേർന്നതാണു മലയാളമെന്നു രാഹുൽ ഗാന്ധി. യുഡിഎഫ് സംഗമവേദിയിലെ ബൊക്കെ എടുത്ത് ഉയർത്തിയ രാഹുൽ ഓരോ പൂവും വ്യത്യസ്തമാണെന്നും അത് ഇന്ത്യപോലെയാണെന്നു പറഞ്ഞു. ഒറ്റയ്ക്കു നിൽക്കുമ്പോൾ ഉള്ളതിനേക്കാൾ ഭംഗിയാണ് കൂട്ടമായി നിൽക്കുമ്പോൾ. ഒരു കൂട്ടം പൂക്കളിൽനിന്ന് ഒരു തരം പൂക്കൾ മാത്രം മതിയെന്നാണ് ആർഎസ്എസ് പറയുന്നത്. തമിഴ്നാട്ടിലെ ദോശ ഇഷ്ടമാണെന്ന് പറഞ്ഞ പ്രധാനമന്ത്രി കേരളത്തിലെ ദോശയും മനസിലാക്കണം. ഈ വ്യത്യസ്തത മാറ്റാൻ ഒരിക്കലും കഴിയില്ലെന്നും പ്രധാനമന്ത്രി വെറുതെ സമയം കളയുകയാണെന്നും രാഹുൽ കൂട്ടിച്ചേർത്തു. ഇനി സമ്മേളനത്തിനെത്തുമ്പോള്‍ മുണ്ടും ഷര്‍ട്ടും ധരിച്ചെത്തുമെന്ന് രാഹുല്‍ ഗാന്ധി. സമ്മേളനത്തിനെത്തിയ എല്ലാവരും മുണ്ടും ഷര്‍ട്ടുമാണ് ധരിച്ചിരിക്കുന്നത്. ഞാന്‍ മാത്രമാണ് ടീഷര്‍ട്ടും പാന്റും ധരിച്ചിരിക്കുന്നത്. അതിനാലാണ് അടുത്ത തവണ വരുമ്പോൾ വേഷത്തില്‍ മാറ്റം വരുത്തുന്നത്. വളരെ ദൂരെനിന്നാണ് കേരളത്തെ മുമ്പ് നോക്കിക്കണ്ടിരുന്നത് എന്നാല്‍ ഇപ്പോള്‍ കേരളത്തില്‍നിന്നുള്ള ഒരു…
Read Moreതെരഞ്ഞെടുപ്പിന് ആവേശം പകരാൻ രാഹുൽ ഗാന്ധി ഇന്ന് കോട്ടയത്ത്; വമ്പിച്ച സ്വീകരണം നൽകാൻ ടൗണിലേക്ക് കോൺഗ്രസ് പ്രവർത്തകരുടെ ഒഴുക്ക്
കോട്ടയം: തെരഞ്ഞെടുപ്പു പ്രചാരണത്തിൽ യുഡിഎഫിന് ആവേശം പകര്‍ന്ന് രാഹുല്‍ഗാന്ധി ഇന്നു കോട്ടയത്ത്. വൈകുന്നേരം നാലിനു തിരുനക്കര ബസ് സ്റ്റാന്‍ഡ് മൈതാനത്തു നടക്കുന്ന പൊതുസമ്മേളനത്തില്‍ രാഹുല്‍ പ്രസംഗിക്കും. കോട്ടയത്തെ യുഡിഎഫ് സ്ഥാനാര്‍ഥി കെ. ഫ്രാന്‍സിസ് ജോര്‍ജ്, മാവേലിക്കര സ്ഥാനാര്‍ഥി കൊടിക്കുന്നില്‍ സുരേഷ്, പത്തനംതിട്ട സ്ഥാനാര്‍ഥി ആന്റോ ആന്റണി എന്നിവരെക്കൂടാതെ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, പി.ജെ. ജോസഫ്, എം.എം. ഹസൻ തുടങ്ങിയ നേതാക്കളും വേദിയിലുണ്ടാകും. ഉച്ചകഴിഞ്ഞ് 3.50ന് നാഗമ്പടം നെഹ്റു സ്റ്റേഡിയത്തില്‍ ഹെലികോപ്റ്ററില്‍ എത്തുന്ന രാഹുല്‍ ഗാന്ധി ശാസ്ത്രി റോഡ് വഴി സെന്‍ട്രല്‍ ജംഗ്ഷനിലേക്കും ഇവിടെനിന്നു ഗാന്ധിസ്ക്വയര്‍ വഴി സമ്മേളന വേദിയിലേക്കെത്തും. പ്രചാരണത്തിനു ആവേശം പകരാന്‍ എത്തുന്ന രാഹുല്‍ ഗാന്ധിയെ സ്വീകരിക്കാനും സമ്മേളത്തില്‍ പങ്കെടുക്കാനും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോട്ടയത്തേക്ക് എത്തിത്തുടങ്ങി. എല്ലാ നിയോജക മണ്ഡലങ്ങളില്‍ നിന്നും പ്രത്യേക വാഹനങ്ങള്‍ യുഡിഎഫ് ഇലക്ഷന് കമ്മറ്റി ക്രമീകരിച്ചിട്ടുണ്ട്. കഴിഞ്ഞ നിയമസഭ…
Read More