തിരുവനന്തപുരം: ജനവിധിയുടെ പാഠങ്ങള്‍ വിനയത്തോടെ ഉള്‍ക്കൊള്ളുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ഇടതുപക്ഷത്തിന്റെ യജമാനന്മാര് ജനങ്ങളാണ്. അവരുടെ വിലയിരുത്തലുകള്‍ക്ക് അതിന്റേതായ പ്രാധാന്യമുണ്ടെന്ന് ഇടതുപക്ഷത്തിന് അറിയാം. തെരഞ്ഞെടുപ്പ് ഫലം വിശദമായി പരിശോധിച്ച് പോരായ്മകള്‍ തിരുത്തി മുന്നോട്ടു പോകുകയും ചെയ്യും. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അക്കൗണ്ട് തുറക്കാന്‍ ആയി എന്നുള്ളതും, ഫാസിസ്റ്റ് രാഷ്ട്രീയം കൈയാളുന്ന ബിജെപിയുടെ വോട്ടു ശതമാനം ഗണ്യമായി വര്‍ധിച്ചു വെന്നതും നിസാരമായി കാണുന്നില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
Read MoreTag: parliament election 2024
എടാ മോനേ ‘കുട്ടിക്കളി’യല്ലിത്..! ഹൈബിക്കും ബെന്നിക്കും മുന്നിൽ കാലിടറി വീണ് ട്വന്റി20; കണക്കുകൾ പിഴച്ച് രണ്ടിടത്തും നാലാമത്
കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടത് വലത് മുന്നണികളെ വിറപ്പിക്കാൻ ഇക്കുറി കന്നി മത്സരത്തിനിറങ്ങിയ ട്വന്റി 20 മത്സരിച്ച രണ്ടിടത്തും നാലാം സ്ഥാനത്ത്. മുന്നണിസ്ഥാനാർഥികളുടെ ജയപരാജയത്തിൽ നിർണായകമാകുമെന്നു കരുതിയിരുന്ന ട്വന്റി 20 പക്ഷേ രണ്ടിടത്തും കാര്യമായ ചലനമുണ്ടാക്കിയില്ല. ട്വന്റി 20 യുടെ ശക്തികേന്ദ്രമെന്ന് അറിയപ്പെടുന്ന കുന്നത്തുനാട് ഉൾപ്പെടുന്ന ചാലക്കുടിയിലും എറണാകുളത്തുമാണ് പാർട്ടി മത്സരിച്ചത്. ചാലക്കുടിയിൽ അഡ്വ. ചാർളി പോളിനെ രംഗത്തിറക്കിയ ട്വന്റി -20 ക്ക് 105642 വോട്ടുകളാണു നേടാനായത്. രണ്ടു ലക്ഷത്തിലധികം വോട്ടുകൾ നേടാനാകുമെന്നായിരുന്നു പാർട്ടിയുടെ കണക്കുകൂട്ടൽ. യുഡിഎഫിന്റെ ശക്തികേന്ദ്രമായ ചാലക്കുടിയിൽ ബെന്നി ബെഹനാന്റെ ഭൂരിപക്ഷം കുറയ്ക്കാൻ ട്വന്റി 20 സമാഹരിച്ച വോട്ടുകൾ കാരണമായിട്ടുണ്ട്.
Read Moreതൃശൂരിൽ മുരളീധരന് കനത്ത പരാജയം; പ്രതാപനെയും ഡിസിസി പ്രസിഡന്റി ന്റെയും മതിൽ തേച്ചൊട്ടിച്ച് ഗ്രൂപ്പുകാർ; തൃശൂർ കോൺഗ്രസിൽ പൊട്ടിത്തെറി
തൃശൂര്‍; കെ. മുരളീധരന്റെ തോൽവിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ കടുത്തപോര്. മുന്‍ എംപി ടി.എന്‍. പ്രതാപനും തൃശൂര്‍ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരിനുമെതിരേ ഡിസിസി ഓഫീസ് മതിലില്‍ പോസ്റ്റര്‍. “ജോസ് വള്ളൂര്‍ രാജിവെക്കുക’, “പ്രതാപന് ഇനി വാര്‍ഡില്‍ പോലും സീറ്റില്ല’ എന്നിങ്ങനെ എഴുതിയ പോസ്റ്ററുകളാണ് മതിലില്‍ പതിച്ചിട്ടുള്ളത്. പിന്നാലെ പോസ്റ്റര്‍ നീക്കം ചെയ്തെങ്കിലും മുരളീധരന്റെ തോല്‍വിയോടെ തൃശൂര്‍ കോണ്‍ഗ്രസിലുണ്ടായ ഭിന്നതയാണ് മറനീക്കി പുറത്തുവരുന്നത്. തോല്‍വിയില്‍ മുരളീധരന് നേതൃത്വത്തിനെതിരേ നേരത്തെ രംഗത്തെത്തിയിരുന്നു. ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലമായിട്ടും നേതൃത്വം കാര്യമായി ഇടപെട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സുരേഷ് ഗോപിക്ക് വേണ്ടി പ്രചാരണം നടത്താന്‍ നിരവധി തവണ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.എസ്. സുനില്‍ കുമാറിനായി മുഖ്യമന്ത്രി പിണറായി വിജയനും എത്തി. എന്നാല്‍ തനിക്ക് വേണ്ടി ആരും വന്നില്ല. വടകരയില്‍ തന്നെ മത്സരിച്ചിരുന്നുവെങ്കില്‍ താന്‍ വിജയിക്കുമായിരുന്നുവെന്നും കുരുതിക്ക്…
Read Moreമന്ത്രിസഭയുണ്ടാക്കിയാലും ബിജെപി വിയർക്കും; രണ്ടോ മൂന്നോ ഘടകക്ഷികൾ മറുകണ്ടം ചാടിയാൽ…
എസ്. റൊമേഷ് കോഴിക്കോട്: എൻഡിഎ മുന്നണിക്ക് മുന്നൂറോളം സീറ്റുകൾ ലഭിച്ചാലും ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷമുണ്ടാകാനുള്ള സാധ്യതയില്ല. കേവല ഭൂരിപക്ഷത്തിന് 272 സീറ്റുകൾ വേണ്ടിടത്ത് ബിജെപിക്ക് 239 സീറ്റുകളിൽ മാത്രമാണു ലീഡ്. സർക്കാർ ഉണ്ടാക്കിയാലും സഖ്യകക്ഷികളെ തൃപ്തിപ്പെടുത്താതെ ബിജെപിക്ക് ഒറ്റയ്ക്ക് ഭരിക്കാൻ സാധ്യമല്ലെന്നു സാരം. രണ്ടോ മൂന്നോ ഘടകക്ഷികൾ മറുകണ്ടം ചാടിയാൽ മന്ത്രിസഭ താഴെ വീഴുകയും ചെയ്യും. സഖ്യകക്ഷികളായ ടിഡിപിയെയും ജെഡിയുവിനെയും ലോക്ജനശക്തിയെയും മഹാരാഷ്ട്രയിലെ ശിവസേന ഷിൻഡേ വിഭാഗത്തിനെയുമൊക്കെ ബിജെപിക്ക് ഇനി കണക്കിലെടുക്കേണ്ടിവരും. മോദിയുടെ അപ്രമാദിത്വം ഇനി നടക്കില്ലെന്നു സാരം. ആന്ധ്രയിൽ പതിനാറോളം സീറ്റിൽ മുന്നിട്ടു നിൽക്കുന്ന ചന്ദബാബു നായിഡുവും മഹാരാഷ്ട്രയിൽ ഷിൻഡെയും ബിഹാറിൽ നീതിഷ് കുമാറും ഒക്കെ വലിയ പ്രശ്നം ബിജെപിക്കു സൃഷ്ടിച്ചേക്കാം. ചന്ദ്രബാബു നായിഡുവും നീതിഷ് കുമാറുമൊക്കെ ബിജെപിയുടെ വർഗീയ പരാമർശങ്ങൾ ഒട്ടും ഇഷ്ടപ്പെടാത്ത നേതാക്കളാണ്. അതിനാൽതന്നെ പഴയപോലെ മോദിക്കും അമിത്ഷായ്ക്കും തങ്ങളുടെ തന്നിഷ്ടത്തിനു മുന്നോട്ടു…
Read Moreമോദിക്ക് ശകുനി ആയതും പ്രതിപക്ഷത്തിന് ഗുണമായതും ഇക്കാര്യങ്ങളോ?
ന്യൂഡൽഹി: ‘അബ് കി ബാര്‍ ചാര് സൗ പാര്’ ഇക്കൊല്ലം നാനൂറിനും മുകളിൽ എന്നായിരുന്നു ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ആപ്തവാക്യം. ജനങ്ങളെ തങ്ങളിലേക്ക് അടുപ്പിക്കാൻ പലവിധ തന്ത്രങ്ങൾ പയറ്റിയെങ്കിലും അവയിൽ മിക്കതും പാളിപ്പോയെന്നാണ് പുറത്ത് വരുന്ന ഫലങ്ങൾ വ്യക്തമാക്കുന്നത്. ബിജെപി വികസിത ഭാരതം, മോദി ഗാരന്റി എന്നിവയായിരുന്നു ആദ്യഘട്ട പ്രചരണത്തിലെ മുദ്രാവാക്യങ്ങൾ. എന്നാൽ രാജ്യം ഇന്നു വരെ കാണാത്ത തരത്തിലുള്ള വിദ്വേഷ പ്രസംഗം മോദിയുടെ പക്കൽ നിന്നുതന്നെ കേൾക്കാനിടയായത് തെരഞ്ഞെടുപ്പിൽ മോദിക്ക് ഏറ്റവും വലിയ വിനയായി മാറിയെന്ന് പറയാം. ഏപ്രില്‍ 21-ന് ബന്‍സ്വാരയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ മോദി നടത്തിയ മുസ്ലിം വിരുദ്ധ പരാമർശം സ്വന്തം കുഴി തോണ്ടിയെന്ന തെളിവ് ഇന്നത്തെ ഫലത്തിൽ പ്രതിഫലിച്ചു കാണാൻ സാധിക്കും. രാജ്യത്തിന്റെ സമ്പത്തിന്റെ പ്രഥമ അവകാശികള്‍ മുസ്ലിം സമുദായത്തൽപെട്ടവർക്കാണെന്ന് മുൻപ്രധാനമന്ത്രി മൻമോഹൻ സിംഗ് പറഞ്ഞെന്ന നിലപാടിൽ മോദി ഉറച്ച് നിന്നു.…
Read More20 സീറ്റിലും ജയിക്കുമെന്ന് ഉറപ്പിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ; സുരേഷ് ഗോപിക്ക് അഭിനയമാണു നല്ലതെന്ന് ഇ.പി. ജയരാജൻ
തിരുവനന്തപുരം: കേരളത്തിൽ 20 സീറ്റിലും യുഡിഎഫ് വിജയിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. ജനങ്ങൾ യുഡിഎഫിന് അനുകൂലമായ നിലപാടാണു സ്വീകരിച്ചിരിക്കുന്നതെന്നും എൽഡിഎഫിന്റെ അവകാശവാദങ്ങൾ വിജയിക്കില്ലെന്നും തിരുവഞ്ചൂർ പറഞ്ഞു. തൃശൂരിൽ സുരേഷ് ഗോപി ജയിക്കില്ല: ഇ.പി. ജയരാജൻതിരുവനന്തപുരം: തൃശൂരിൽ സുരേഷ് ഗോപി ജയിക്കില്ലെന്ന് എൽഡിഎഫ് കണ്‍വീനർ ഇ.പി. ജയരാജൻ. സുരേഷ് ഗോപിക്ക് സിനിമ അഭിനയമാണു നല്ലത്. ബിജെപിക്ക് കേരളത്തിൽ ഒരു സീറ്റും കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എക്സിറ്റ് പോൾ ഫലങ്ങൾ സിപിഎമ്മിനെതിരേയുള്ള അജണ്ടയാണെന്നും അദ്ദേഹം പറഞ്ഞു.
Read Moreലോക്സഭ തെരഞ്ഞെടുപ്പിന്റെ ഫലം വരാൻ മണിക്കൂറുകൾ മാത്രം; ശുഭപ്രതീക്ഷയിൽ ഇടതും വലതും; എക്സിറ്റ് പോൾ നൽകിയ ആത്മവിശ്വാസത്തിൽ എൻഡിഎ
തിരുവനന്തപുരം: രാജ്യം ഉറ്റ് നോക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഫലം വരാൻ ഒരു നാൾ ബാക്കിനിൽക്കെ സംസ്ഥാനത്ത് വിജയപ്രതീക്ഷയിൽ യുഡിഎഫും എൽഡിഎഫും. എക്സിറ്റ് പോളുകൾ നൽകിയ ആത്മവിശ്വാസത്തിലാണ് എൻഡിഎ.അതേസമയം ദേശീയ മാധ്യമങ്ങൾ നടത്തിയ എക്സിറ്റ് പോൾ ഫലപ്രവചനങ്ങളിൽ യുഡിഎഫിനും ബിജെപിക്കും നേട്ടം ഉണ്ടാക്കാൻ സാധിക്കുമെന്ന പ്രവചനങ്ങൾ കേരളത്തിലെ ഭരണമുന്നണിയായ എൽഡിഎഫിനെ ആശങ്കയിലാഴ്ത്തുന്നുമുണ്ട്. പതിനൊന്ന് സീറ്റുകൾ വരെ ലഭിക്കുമെന്ന കണക്ക് കൂട്ടലിലാണ് സിപിഎം നേതൃത്വം. എന്നാൽ എക്സിറ്റ് പോളുകൾ എൽഡിഎഫിന് ലഭിക്കാവുന്ന സീറ്റുകൾ സീറോ മുതൽ മൂന്ന് വരെയെന്നാണ് പ്രവചിച്ചിരിക്കുന്നത്. എക്സിറ്റ് പോൾ പ്രവചനങ്ങളെ എൽഡിഎഫ് തള്ളിക്കളയുകയാണ്. കേരളത്തിൽനിന്നു ലോക്സഭയിലേക്ക് ആദ്യമായി ബിജെപി അക്കൗണ്ട് തുറക്കുമെന്ന എക്സിറ്റ് പോൾ ഫലപ്രവചനങ്ങളിൽ ബിജെപി അണികളും നേതാക്കളും വൻ പ്രതീക്ഷയാണ് ഉയർത്തിയിരിക്കുന്നത്. മൂന്ന് സീറ്റ് വരെ കേരളത്തിൽ നിന്നും ബിജെപിക്ക് ലഭിക്കാൻ സാധ്യതയുണ്ടെന്ന് ചില ദേശീയമാധ്യമങ്ങൾ നടത്തിയ എക്സിറ്റ് പോളുകൾ പ്രവചിച്ചിരുന്നു. ബിജെപി…
Read Moreഎക്സിറ്റ് പോൾ ഫലത്തിലൂടെ കേരളത്തിൽ ബിജെപിയെ ജയിപ്പിക്കാം, ജനങ്ങളുടെ വോട്ട് കൊണ്ട് ബിജെപി ഒരിക്കലും ജയിക്കില്ല; പരിഹാസവുമായി എം. ബി രാജേഷ്
പാലക്കാട്: എക്സിറ്റ് പോൾ ഫലം വന്നതിനു പിന്നാലെ ബിജെപിയെ പരിഹസിച്ച് സംസ്ഥാന എക്സൈസ് വകുപ്പ് മന്ത്രി എം. ബി രാജേഷ്. എക്സിറ്റ് പോൾ ഫലത്തിലൂടെ കേരളത്തിൽ ബിജെപിയെ ജയിപ്പിക്കാം. എന്നാൽ ജനങ്ങളുടെ വോട്ട് കൊണ്ട് ബിജെപി ഒരിക്കലും ജയിക്കില്ലെന്ന് മന്ത്രി പരിഹസിച്ചു. അതേസമയം, ബാർ കോഴയിലും തന്റെ പ്രതികരണം അറിയിച്ചു. ബാർ കോഴയുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിന്റേത് തുരുമ്പിച്ച ആയുധമാണെന്ന് അദ്ദേഹം പറഞ്ഞു. ബാർ കോഴയില്‍ സർക്കാർ അന്വേഷണം പ്രഖ്യാപിക്കില്ലെന്ന് പ്രതിപക്ഷം കരുതി. ഒരു ദിവസം കൊണ്ട് കോഴ ആരോപണത്തിന്റെ മുന ഒടിഞ്ഞെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷം കുറച്ച് കൂടി നല്ല ആയുധങ്ങളുമായി വരട്ടെ അപ്പോൾ നോക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
Read Moreകോട്ടയത്തെ ഏഴു മണ്ഡലങ്ങളിലെയും വോട്ടെണ്ണല്‍ ഏഴിടങ്ങളിലായി ഒരേ സമയം; സുരക്ഷയ്ക്ക് കേന്ദ്രസേനയും; നാളെ മദ്യനിരോധനം
കോട്ടയം: നാളെ നടക്കുന്ന കോട്ടയം ലോക്സഭാ മണ്ഡലത്തിലെ വോട്ടെണ്ണലിനുള്ള ക്രമീകരണങ്ങള്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും വരണാധികാരിയുമായ ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി വിലയിരുത്തി. നാട്ടകത്തെ കോട്ടയം ഗവ.കോളജിലെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ഏഴു സ്ഥലങ്ങളിലായാണ് വോട്ടെണ്ണലിന് സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നിയോഗിച്ച പൊതുനിരീക്ഷകന്‍ മന്‍വേഷ് സിംഗ് സിദ്ദുവും വോട്ടെണ്ണല്‍ നിരീക്ഷിക്കുന്നതിനായി നിയോഗിച്ച നിരീക്ഷകരായ ഹെമിസ് നെഗി, ഐ. അമിത് കുമാര്‍ എന്നിവരും ജില്ലയിലെത്തി.നാളെ രാവിലെ എട്ടിന് വോട്ടെണ്ണല്‍ ആരംഭിക്കും. രാവിലെ 7.30ന് സ്ട്രോംഗ് റൂം തുറന്ന് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെത്തിക്കും. രാവിലെ എട്ടിന് പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിത്തുടങ്ങും. ഇതേസമയം തന്നെ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടെണ്ണലും ആരംഭിക്കും. ലോക്സഭ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പിറവം, പാലാ, കടുത്തുരുത്തി, വൈക്കം, ഏറ്റുമാനൂര്‍, കോട്ടയം, പുതുപ്പള്ളി എന്നീ ഏഴുമണ്ഡലങ്ങളിലെയും വോട്ടെണ്ണല്‍ ഏഴിടങ്ങളിലായി ഒരേ സമയം നടക്കും. സുരക്ഷയ്ക്ക്…
Read Moreജനവിധി ആർക്കൊപ്പം; വോട്ടെണ്ണലിന് ഇനി രണ്ടു നാൾ മാത്രം; എണ്ണുന്നത് 20 കേന്ദ്രങ്ങളിൽ
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് ഇനി രണ്ടു ദിവസം മാത്രം ശേഷിക്കേ സംസ്ഥാനത്തെ 20 കേന്ദ്രങ്ങളും സജ്ജമായി. ചൊവ്വാഴ്ച രാവിലെ എട്ടിന് ആദ്യം എണ്ണിത്തുടങ്ങുന്നത് തപാൽ ബാലറ്റുകളാണ്. തപാൽ വോട്ട് എണ്ണിത്തുടങ്ങി അരമണിക്കൂറിന് ശേഷമാണ് വോട്ടിംഗ് യന്ത്രത്തിലെ വോട്ടുകൾ എണ്ണിത്തുടങ്ങുകയെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. കൗണ്ടിംഗ് സൂപ്പർവൈസർമാർ, കൗണ്ടിംഗ് അസിസ്റ്റന്റുമാർ, മൈക്രോ ഒബ്സർവർമാർ, തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രതിനിധികൾ, നിരീക്ഷകർ, തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള സർക്കാർ ഉദ്യോഗസ്ഥർ, സ്ഥാനാർഥികൾ തെരഞ്ഞെടുപ്പ് ഏജന്റുമാർ എന്നിവർക്ക് മാത്രമാണ് വോട്ടെണ്ണൽ ഹാളിലേക്ക് പ്രവേശനം. കൗണ്ടിംഗ് ഏജന്റുമാർക്ക് സ്ഥാനാർഥിയുടെ പേരും നിർദിഷ്ട ടേബിൾ നന്പറും വ്യക്തമാക്കുന്ന ബാഡ്ജ് റിട്ടേണിംഗ് ഓഫീസർ നൽകും. വോട്ടെണ്ണൽ മുറിക്കുള്ളിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ നിരീക്ഷകനൊഴികെയുള്ളവർക്ക് മൊബൈൽ ഫോണ്‍ ഉപയോഗിക്കാനാകില്ല. ഓരോ അസംബ്ലി മണ്ഡലത്തിലെയും വോട്ട് എണ്ണാൻ ഓരോ ഹാൾ ഉണ്ടാകും. ഓരോ ഹാളിലും പരമാവധി 14 മേശകളുണ്ട്. ഓരോ…
Read More