ഒഡീഷ: തെരഞ്ഞെടുപ്പ് ഫലം വരുന്ന ജൂൺ നാലു കഴിയുമ്പോൾ നവീൻ പട്നായിക് ഒഡീഷയുടെ മുൻ മുഖ്യമന്ത്രിയായി മാറുമെന്നു കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ. ഒഡീഷയിലെ ചാന്ദ്ബലിയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച് ബിജെപി ഒഡീഷയില്‍ സർക്കാർ രൂപീകരിക്കുമെന്ന് അമിത് ഷാ ആത്മവിശ്വാസം പ്രകടിപ്പിച്ചു. 147 സീറ്റുകളുള്ള ഒഡീഷ നിയമസഭയിൽ ബിജെപി 75ലധികം സീറ്റുകൾ നേടുമെന്നും 21 ലോക്സഭാ സീറ്റുകളിൽ 17 എണ്ണത്തിൽ വിജയിക്കുമെന്നും അമിത് ഷാ പറഞ്ഞു.
Read MoreTag: parliament election 2024
അഞ്ചാംനാൾ പെട്ടി പൊട്ടാനിരിക്കെ,തോമസ് ഐസക്കിന്റെ പോസ്റ്ററുകൾ ‘കെട്ടുപൊട്ടിക്കാതെ’ ആക്രിക്കടയിൽ; പന്തളത്തെ പോസ്റ്റർ കച്ചവടം വിവാദത്തിന്റെ പടികയറുന്നു
പന്തളം: പത്തനംതിട്ട ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ഡോ. തോമസ് ഐസക്കിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു തയാറാക്കിയ പോസ്റ്ററുകൾ കെട്ടുപൊട്ടിക്കാത്ത നിലയിൽ ആക്രിക്കടയിൽ തൂക്കിവിറ്റു. പ്രാദേശിക തലങ്ങളിൽ തെരഞ്ഞെടുപ്പ് പ്രചാരണാർഥം പാർട്ടിയുടെ മേൽഘടകങ്ങൾ നൽകിയ പോസ്റ്ററുകളാണ് പന്തളത്തെ ആക്രിക്കടയിൽ വിറ്റത്. മുട്ടാർ മുസ്ലിം പള്ളിക്ക് സമീപമുള്ള ആക്രിക്കടയിലാണ് നാലു കെട്ട് പോസ്റ്ററുകൾ വിറ്റിരിക്കുന്നത്. ഇതു സംബന്ധിച്ച് എന്തെങ്കിലും പറയാൻ കടയിലെ ജോലിക്കാർ വിസമ്മതിച്ചു. അടൂർ നിയോജകമണ്ഡലം പരിധിയിലെ പ്രദേശമാണ് പന്തളം. എൽഡിഎഫ് സ്ഥാനാർഥിയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് അടൂർ മണ്ഡലത്തിലെ ഉന്നതനേതാക്കൾ അടക്കമുള്ളവർക്കെതിരേ ആക്ഷേപം ഉയർന്നിരുന്നു. ഇതിനിടെയാണ് പോസ്റ്റർ കച്ചവടം. വിഭാഗീയത ഏറെ നിലനിൽക്കുന്ന പ്രദേശമാണ് പന്തളം. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവിയെത്തുടർന്ന് ഏരിയാ സെക്രട്ടറിയെ മാറ്റുകയും അടൂരിൽനിന്നുള്ള ഹർഷകുമാറിന് ചുമതല നൽകുകയും ചെയ്തിരുന്നു. താഴേത്തട്ടിൽ പ്രചാരണ പ്രവർത്തനത്തിൽ വീഴ്ചയുണ്ടായെന്ന വിമർശനം ജില്ലാ കമ്മിറ്റി യോഗത്തിലും ഉയർന്നിരുന്നു. അതിന്റെ പേരിൽ…
Read Moreബിജെപി മൂന്ന് സീറ്റുകള്‍ നേടും; അടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ; പത്തനംതിട്ടയിൽ അനിൽ ആന്റണി ജയിക്കുമെന്ന് പി.സി. ജോര്‍ജ്
കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പുഫലം പുറത്തുവരുമ്പോള്‍ കേരളത്തില്‍നിന്നു ബിജെപി മൂന്ന് സീറ്റുകള്‍ നേടുമെന്ന് പി.സി. ജോര്‍ജ്. പ്രസ് ക്ലബില്‍ സംസാരിക്കുകയായിരുന്നു പി.സി. ജോര്‍ജ്. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍ എന്നിവിടങ്ങളില്‍ ബിജെപി വിജയം നേടുമെന്നാണ് പ്രതീക്ഷ.നരേന്ദ്രമോദിതന്നെ അടുത്ത പ്രധാനമന്ത്രിയായി തുടരുമെന്നും 350നു മുകളില്‍ സീറ്റുകള്‍ ബിജെപി നേടുമെന്നും പി.സി. ജോര്‍ജ് പറഞ്ഞു. എല്‍ഡിഎഫ് മൂന്ന് സീറ്റും യുഡിഎഫ് പത്തിലധികം സീറ്റുകളും നേടുമെന്നും നാലിടങ്ങളില്‍ ഫലം പ്രവചനാതീതമാണെന്നും പി.സി. ജോര്‍ജ് പറഞ്ഞു.
Read Moreപ്രധാനമന്ത്രി മോദിയ്ക്കെതിരായ മത്സരത്തിന് പത്രിക സമര്‍പ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ല; പരാതിയുമായി കൊമേഡിയന്‍ ശ്യാം രംഗീല
ന്യൂഡൽഹി: ലോകസഭാ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കുന്നതിൽ നിന്ന് തന്നെ വിലക്കിയതായി കൊമേഡിയന്‍ ശ്യാം രംഗീല. പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരേ മത്സരിക്കുന്നതിനായാണ് ശ്യാം നാമനിര്‍ദേശ പത്രിക നല്കാന് എത്തിയത്. എന്നാൽ പത്രിക സമർപ്പണത്തിന് ഉദ്യോഗസ്ഥര്‍ തന്നെ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതിപ്പെട്ടിരിക്കുകയാണ് ശ്യാം രംഗീല. സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിപ്പിക്കാനാണ് അദ്ദേഹം ഉദ്ദേശിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനുകരിക്കുന്ന മോക്ക് വിഡിയോകളിലൂടെ ശ്രദ്ധേയനായ താരമാണ് ശ്യാം രംഗീല. ലോകസഭാ തെരഞ്ഞെടുപ്പിൽ താന്‍ പ്രധാനമന്ത്രിയ്ക്കെതിരേ മത്സരിക്കുമെന്ന് നേരത്തേ തന്നെ അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ശ്യാമിന്റെ നാമനിർദേശ പത്രിക സ്വീകരിക്കുന്നതിന് ഉദ്യോഗസ്ഥർ വിമുഖത കാട്ടുകയാണ്. തന്നെപ്പോലെ നിരവധി ആളുകളെ പ്രധാനമന്ത്രിയ്ക്കെതിരേ മത്സരിക്കുന്നതില്‍ നിന്ന് വാരണസിയിലെ ജില്ലാ മജിസ്ട്രേറ്റ് നിരുത്സാഹപ്പെടുത്തുന്നുണ്ടെന്നു ശ്യാം ആരോപിച്ചു. ഓഫിസിന്റെ പരിസരത്തുപോലും പ്രവേശിപ്പിക്കുന്നില്ലെന്നും ശ്യാം കൂട്ടിച്ചേർത്തു.
Read Moreമുപ്പതിനായിരത്തിലേറെ വോട്ടുകളുടെ മുന്‍തൂക്കം ചാഴികാടന്; കോട്ടയം എൽഡിഎഫിനൊപ്പമെന്ന് കേരള കോണ്‍ഗ്രസ്-എം
കോട്ടയം: കോട്ടയം ലോക്സഭാ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോമസ് ചാഴികാടന് വിജയസാധ്യതയെന്ന് കേരള കോണ്‍ഗ്രസ്-എം സ്റ്റിയറിംഗ് കമ്മിറ്റി. മുപ്പതിനായിരത്തിലേറെ വോട്ടുകളുടെ മുന്‍തൂക്കം ചാഴികാടന് ലഭിക്കുമെന്നാണ് ബൂത്ത്തല പോളിംഗ് കണക്കുകളുടെ അടിസ്ഥാനത്തിലെ അപഗ്രഥനം. ലീഡ് നിഗമനം ഇങ്ങനെ: പാലാ-8,500, കടുത്തുരുത്തി- 10,500, വൈക്കം-17,000, ഏറ്റുമാനൂര്‍-11,500.കോട്ടയം, പുതുപ്പള്ളി, പിറവം മണ്ഡലങ്ങളില്‍ യുഡിഎഫ് മേല്‍ക്കൈ നേടും. കോട്ടയം-4000-5000, പിറവം-5000-6000.ആകെയുള്ള 12.5 ലക്ഷം വോട്ടുകളില്‍ 8.5 ലക്ഷം വോട്ടുകളാണ് പോള്‍ ചെയ്തത്. 2019ല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.എന്‍. വാസവന് നേടിയത് 3.14 ലക്ഷം വോട്ടുകള്‍. അന്ന് കേരള കോണ്‍ഗ്രസ്-എം യുഡിഎഫ് മുന്നണിയിലായിരുന്നു. ഇടതു വോട്ടുകള്‍ക്കൊപ്പം ഇത്തവണ മാണി വിഭാഗം വോട്ടുകളും തോമസ് ചാഴികാടന് വ്യക്തിപരമായി ലഭിക്കുന്ന വോട്ടുകളും കൂട്ടിയാല്‍ എല്‍ഡിഎഫിന് വ്യക്തമായ മൂന്‍തൂക്കമുണ്ട്.ബിഡിജെഎസ് സ്ഥാനാര്‍ഥിക്ക് ബിജെപി വോട്ടുകള്‍ പൂര്‍ണമായി ലഭിക്കാന്‍ സാധ്യതയില്ല കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ നേടിയ 1.5 ലക്ഷത്തേക്കാള്‍ ഏറെ…
Read Moreനിങ്ങൾ വോട്ടു ചെയ്യാൻ എഎപിയുടെ ചിഹ്നം തെരഞ്ഞെടുത്താൽ എനിക്ക് ജയിലിലേക്ക് മടങ്ങേണ്ടിവരില്ല; വോട്ടഭ്യഥിച്ച് കേജരിവാൾ
ന്യൂഡൽഹി: ഞാൻ നിങ്ങൾക്കായി പ്രവർത്തിച്ചതിനാലാണ് അവർ എന്നെ ജയിലിലേക്ക് അയച്ചതെന്നും ജയിലിലേക്ക് മടങ്ങുന്നതിൽനിന്നു രക്ഷിക്കാനായി ലോക്സഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്ക് (എഎപി) വോട്ടുചെയ്യണമെന്നും അഭർഥിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ. 20 ദിവസത്തിനുശേഷം എനിക്ക് ജയിലിലേക്ക് മടങ്ങണം. നിങ്ങൾ വോട്ടു ചെയ്യാൻ എഎപിയുടെ ചിഹ്നം തെരഞ്ഞെടുത്താൽ എനിക്ക് ജയിലിലേക്ക് മടങ്ങേണ്ടിവരില്ല – ഡൽഹിയിൽ റോഡ് ഷോക്കിടെ കേജരിവാൾ പറഞ്ഞു. ഡൽഹി മദ്യനയക്കസിൽ ഇടക്കാല ജാമ്യത്തിൽ പുറത്തിറങ്ങിയ കേജരിവാൾ ബിജെപി സർക്കാരിനും നരേന്ദ്ര മോദിക്കുമെതിരേ കടുത്ത വിമർശനമാണ് ഉയർത്തുന്നത്. തന്റെ ജയിൽ വാസം തടയുന്നതിനായി വോട്ടർമാരോട് അദ്ദേഹം പ്രസംഗത്തിൽ സഹായം അഭ്യർഥിക്കുന്നു.
Read Moreഅടിച്ചാൽ തിരിച്ചടിക്കും… ക്യൂ നിൽക്കാൻ പറഞ്ഞ വോട്ടറുടെ മുഖത്തടിച്ച് എംഎൽഎ; തിരിച്ചടിച്ച് യുവാവ്
mഅമരാവതി: ആന്ധ്രാപ്രദേശില്‍ വോട്ടെടുപ്പിനിടെ പോളിംഗ് ബൂത്തില്‍ വരി നിന്ന യുവാവിനെ എംഎല്‍എ മര്‍ദിച്ചു. വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ എംഎല്‍എ ശിവകുമാറാണ് യുവാവിന്റെ മുഖത്ത് ആഞ്ഞടിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. പോളിംഗ് ബൂത്തില്‍ വരി നിന്ന ആളുകളെ മറികടന്ന് എംഎല്‍എ മുന്നോട്ട് പോയപ്പോള്‍ ഇവിടെയുണ്ടായിരുന്ന യുവാവ് ചോദ്യം ചെയ്തു. ഇതോടെ എംഎല്‍എ ഇയാളുടെ മുഖത്തടിച്ചു. പിന്നാലെ യുവാവും എംഎല്‍എയുടെ മുഖത്ത് തിരിച്ചടിച്ചു. ഇതേ തുടര്‍ന്ന് എംഎല്‍എയ്ക്ക് ഒപ്പമുണ്ടായിരുന്നവര്‍ യുവാവിനെ വളഞ്ഞിട്ട് മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മര്‍ദനമേറ്റ ആളുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമല്ല
Read Moreഇന്ത്യാ മുന്നണി അധികാരത്തിൽ വന്നാൽ അയോധ്യയിൽ ശുദ്ധികലശമെന്നു കോൺഗ്രസ്
മുംബൈ: ഇന്ത്യാ മുന്നണി അധികാരത്തിലെത്തിയാൽ അയോധ്യയിലെ രാമക്ഷേത്രത്തിൽ ശുദ്ധികലശം നടത്തുമെന്നു കോൺഗ്രസ് നേതാവ് നാനാ പട്ടോലെ. ക്ഷേത്രനിർമാണത്തിൽ ഗുരുതര പിഴവുകൾ വന്നതായി നാലു ശങ്കരാചാര്യന്മാരും ചൂണ്ടിക്കാണിച്ചിരുന്നതായി പട്ടോലെ പറഞ്ഞു. ശരിയായ രീതിയിലല്ല രാമക്ഷേത്രം നിർമിച്ചത്. ക്ഷേത്രം നിർമിക്കുമ്പോൾ പാലിക്കേണ്ട എല്ലാ മര്യാദകളും നരേന്ദ്ര മോദി തെറ്റിച്ചെന്നും നാനാ പട്ടോലെ വിമർശിച്ചു. രാമക്ഷേത്രം മുഴുവനായും പൂർത്തിയാവാതെയാണ് ഉദ്ഘാടനം നടത്തിയത്. ഇത് രാമനെ അപമാനിക്കലാണ്. ശങ്കരാചാര്യന്മാരെ കൊണ്ടുവന്നു പ്രതിവിധികൾ നടത്തി അയോധ്യ ക്ഷേത്രത്തെ സംശുദ്ധമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യാ മുന്നണിയുടെ സർക്കാർ അധികാരത്തിലെത്തിയാൽ രാമക്ഷേത്രത്തിന്റെ പണി പൂർത്തിയാക്കുമെന്നും പട്ടോലെ പറഞ്ഞു.
Read Moreആലപ്പുഴയിലെ എന്റെ തോൽവിക്കായി വി. മുരളീധരൻ പ്രവർത്തിച്ചു; ബിജെപി അവലോകനത്തിൽ പൊട്ടിത്തെറിച്ച് ശോഭ സുരേന്ദ്രൻ
തിരുവനന്തപുരം : ലോക്സഭ തെരഞ്ഞെടുപ്പ് അവലോകന യോഗത്തിൽ പങ്കെടുക്കാതെ പി.കെ. കൃഷ്ണദാസ് പക്ഷം. ഇന്നലെ ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കറുടെ സാന്നിധ്യത്തിൽ ചേർന്ന സംസ്ഥാന നേതൃയോഗത്തിൽ കൃഷ്ണദാസിനെക്കൂടാതെ എം.ടി. രമേശും എ.എൻ. രാധാകൃഷ്ണനും പങ്കെടുത്തില്ല. കേന്ദ്രമന്ത്രി വി. മുരളീധരനെതിരേ ശോഭ സുരേന്ദ്രൻ യോഗത്തിൽ വിമർശനം ഉന്നയിച്ചു. ആലപ്പുഴയിൽ സ്ഥാനാർഥിയായ തനിക്കെതിരേ മുരളീധരൻപ്രവർത്തിച്ചതായുള്ള വിവരം പാർട്ടി പ്രവർത്തകരിൽനിന്നു ലഭിച്ചുവെന്നായിരുന്നു ശോഭയുടെ ആരോപണം. എന്നാൽ കൂടുതൽ ചർച്ചയ്ക്കു പ്രകാശ് ജാവദേക്കർ അനുമതി നൽകിയില്ല. ഇടതുമുന്നണി കണ്‍വീനർ ഇ.പി. ജയരാജനെ ജാവദേക്കർ കണ്ട വിവാദം ചർച്ചയായില്ല. എന്നാൽ പാർട്ടി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങൾ വാർത്തയാകുന്നതിലുള്ള നീരസം അദ്ദേഹം യോഗത്തിൽ പ്രകടിപ്പിച്ചു.
Read Moreപത്മനാഭന്റെ മണ്ണിൽ താമരവിരിയും; 3.60 ലക്ഷം വോട്ട് പിടിച്ച് രാജീവ് ചന്ദ്രശേഖർ വിജയിക്കും; സുരേഷ് ഗോപിയുടെ വിജയത്തെക്കുറിച്ച് ബിജെപി പറഞ്ഞതിങ്ങനെ…
തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തു രണ്ടു സീറ്റുകൾ ലഭിക്കുമെന്നു ബിജെപി. തിരുവനന്തപുരത്തും തൃശൂരും വിജയിക്കുമെന്നാണ് ഇന്നലെ ചേർന്ന ബിജെപി സംസ്ഥാന നേതൃയോഗത്തിന്റെ വിലയിരുത്തൽ. പാർട്ടിക്കു 20 ശതമാനത്തിലേറെ വോട്ടും ലഭിക്കും. ആലപ്പുഴയിലും ആറ്റിങ്ങലിലും പത്തനംതിട്ടയിലും മികച്ച പ്രവർത്തനമാണു നടന്നത്. ഈ മണ്ഡലങ്ങളിൽ വിജയിക്കുമെന്ന വിലയിരുത്തലില്ലെങ്കിലും കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ കൂടുതൽ വോട്ട് ലഭിക്കുമെന്നാണു കണക്കുകൂട്ടൽ. മലബാർ മേഖലയിൽ മുസ്ലിം വോട്ടുകളിൽ കേന്ദ്രീകരണം ഉണ്ടായതായും സംസ്ഥാന നേതൃയോഗം വിലയിരുത്തി. തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖർ 12,000 വോട്ടിനു ജയിക്കുമെന്നാണ് ബൂത്തുതലം മുതലുള്ള കണക്കുകൾ പരിശോധിക്കുന്പോൾ ബിജെപി നേതൃത്വത്തിനു ലഭ്യമാകുന്നത്. സ്ഥാനാർഥി 3.60 ലക്ഷം വോട്ട് പിടിക്കുമെന്നാണു വിലയിരുത്തൽ. നേമത്ത് ഇരുപതിനായിരത്തിനും വട്ടിയൂർകാവിൽ 15,000ത്തിനും മുകളിൽ ലീഡാണു പ്രതീക്ഷ. കഴക്കൂട്ടത്തും തിരുവനന്തപുരം സെൻട്രലിലും ലീഡ് ചെയ്യും. ഡോ.ശശിതരൂർ രണ്ടാമത് എത്തുമെന്നാണു ബിജെപിയുടെ കണക്കുകൂട്ടൽ. നാലു ലക്ഷം വോട്ട് നേടി തൃശൂരിൽ സുരേഷ്…
Read More