കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പ് ഉത്സവം കൊടിയിറങ്ങിയപ്പോള്‍ സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലുടനീളം അവശേഷിക്കുന്നത് അയ്യായിരം ടണ്‍ മാലിന്യമെന്നു ശുചിത്വമിഷന്. ഈ മാസം 20നു മുന്‍പ് സംസ്കരിക്കാന്‍ പാകത്തിനു നീക്കംചെയ്തില്ലെങ്കില്‍ അതിലേക്കു ചെലവാകുന്ന തുക അതാതു പാര്‍ട്ടികളില്‍നിന്ന് ഈടാക്കുമെന്ന് തദ്ദേശസ്ഥാപനങ്ങളുടെ മുന്നറിയിപ്പ്. ഇലക്ഷന് പ്രചാരണസാമഗ്രികള്‍ മരങ്ങളിലും പോസ്റ്റുകളിലും മതിലുകളിലുംനിന്ന് അഴിച്ച് വാഹനങ്ങളില്‍ കൊണ്ടുപോകുന്നതിലെ ചെലവും പാര്‍ട്ടികളില്‍നിന്ന് ഈടാക്കുമെന്നാണ് തദ്ദേശവകുപ്പിന്റെ ഉത്തരവ്.ഫ്ളക്സ്, ബോര്‍ഡ്, കൊടി, തോരണം, കുപ്പി, കപ്പ്, ഫോയില്‍ പാത്രങ്ങള്‍ എന്നിവ എന്നിങ്ങനെ മണ്ണില്‍ അലിഞ്ഞുചേരാത്ത മൂവായിരം ടണ്ണോളം നിരോധിത പ്ലാസ്റ്റിക്കാണു പരിസ്ഥിതിക്ക് ഏറ്റവും ആഘാതമായിരിക്കുന്നത്. തുണി, കടലാസ്, തടി, ഇരുമ്പ് തുടങ്ങിയ പല തരത്തില്‍ സംസ്കരിക്കാന്‍ സാധിക്കും. പിവിസി, നൈലോണ്‍, പോളിസ്റ്റര്‍ തുടങ്ങിയ പ്രചാരണസാമഗ്രികള്‍ ഒഴിവാക്കി പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ പ്രചാരണത്തിന് ഉപയോഗിക്കാന്‍ ഹരിത പ്രോട്ടോക്കോള്‍ ഇലക്ഷന് കമ്മീഷന് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കൂടുതല്‍ ഈടും മിഴിവും ലഭിക്കുന്ന പ്ലാസ്റ്റിക്…
Read MoreTag: parliament election 2024
‘വാക്കുകളിൽ ജാഗ്രത കാട്ടൂ’… ജഗനും നായിഡുവിനും ഇലക്ഷൻ കമ്മീഷന്റെ വിമർശനം
അമരാവതി: മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് വൈഎസ്ആർസിപി മേധാവിയും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിയെയും പ്രതിപക്ഷ നേതാവ് എൻ. ചന്ദ്രബാബു നായിഡുവിനെയും തെരഞ്ഞെടുപ്പ് കമ്മീഷൻ വിമർശിച്ചു. വാക്കുകളിൽ ജാഗ്രത പാലിക്കാൻ ഇരുവരോടും കമ്മീഷൻ നിർദേശിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടെ ഇരു നേതാക്കളും പരസ്പരം അപകീർത്തികരവും വ്യക്തിപരവുമായ ആരോപണങ്ങൾ നടത്തി മാതൃകാ പെരുമാറ്റച്ചട്ട വ്യവസ്ഥകൾ ലംഘിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷൻ കണ്ടെത്തിയിരുന്നു. എല്ലാ രാഷ്ട്രീയ നേതാക്കളും മാതൃകാ പെരുമാറ്റച്ചട്ട വ്യവസ്ഥകൾ പാലിക്കണമെന്ന് കമ്മീഷൻ പറഞ്ഞു.
Read Moreലോക്സഭാ തെരഞ്ഞെടുപ്പ്; മൂന്നാംഘട്ട പോളിംഗ് തുടങ്ങി; പ്രധാനമന്ത്രി അഹമ്മദാബാദിൽ വോട്ട് രേഖപ്പെടുത്തി
ന്യൂഡൽഹി: രാജ്യത്ത് ഏഴുഘട്ടമായി നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട പോളിംഗ് തുടങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തട്ടകമായ ഗുജറാത്തിലെ 25 സീറ്റിൽ ഉൾപ്പെടെ 93 മണ്ഡലങ്ങളാലാണ് ഇന്നു വിധിയെഴുത്ത്. പ്രധാനമന്ത്രി അഹമ്മദാബാദിലെ നിഷാൻ ഹയർസെക്കൻഡറി സ്കൂളിൽ വോട്ട് രേഖപ്പെടുത്തി. എല്ലാ വോട്ടർമാരും വോട്ട് രേഖപ്പെടുത്തണമെന്നു നരേന്ദ്രമോദി ആഹ്വാനം ചെയ്തു. ഉത്തർപ്രദേശിലെ വരാണസിയിലാണു നരേന്ദ്രമോദി മത്സരിക്കുന്നത്. അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്ന ജൂൺ ഒന്നിനാണു വരാണസിയിലെ വോട്ടെടുപ്പ്. ആഭ്യന്തരമന്ത്രി അമിത് ഷാ, മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, എൻസിപി (ശരദ്ചന്ദ്ര പവാർ) നേതാവ് സുപ്രിയ സുലെ, സമാജ്വാദി പാർട്ടി നേതാവ് ഡിംപിൾ യാദവ് എന്നിവരുൾപ്പെടെ നിരവധി പ്രമുഖർ മൂന്നാം ഘട്ടത്തിൽ മത്സരരംഗത്തുണ്ട്. 93 മണ്ഡലങ്ങളിലായി 17 കോടിയിലധികം വോട്ടർമാർ തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കും. മൂന്നാം ഘട്ടത്തിൽ 94 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. ബിജെപി…
Read More‘കോൺഗ്രസ് വന്നാൽ ഗോവധത്തിന് അനുമതി നൽകും’; കോൺഗ്രസും സഖ്യകക്ഷികളും രാജ്യത്തെ ഒറ്റിക്കൊടുത്ത് മോശം പ്രകടന പത്രികയുമായി വന്നിരിക്കുകയാണ്; യോഗി ആദിത്യനാഥ്
ലക്നോ: കോൺഗ്രസ് അധികാരത്തിൽ വന്നാൽ ഗോവധത്തിന് അനുമതി നൽകുമെന്നും ഗോമാംസം കഴിക്കുന്നവരെ പ്രോത്സാഹിപ്പിക്കുമെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു വിദ്വേഷ പരാമർശം. ഔറംഗസീബിന്റെ കാലത്ത് നിലവിലുണ്ടായിരുന്ന നികുതി സമ്പ്രദായം ഇന്ത്യാ സഖ്യം തിരികെ കൊണ്ടുവരുമെന്നും പരമ്പരാഗത സ്വത്തിന് നികുതി ഏർപ്പെടുത്തുമെന്നും യോഗി ആരോപിച്ചു. കോൺഗ്രസും സഖ്യകക്ഷികളും രാജ്യത്തെ ഒറ്റിക്കൊടുത്ത് മോശം പ്രകടന പത്രികയുമായി നിങ്ങളുടെ അടുത്ത് വന്നിരിക്കുകയാണെന്നും ആദിത്യനാഥ് പറഞ്ഞു. കോൺഗ്രസ് അധികാരത്തിലെത്തിയാൽ രാജ്യത്ത് ശരിഅത്ത് നിയമം നടപ്പാക്കുമെന്നും ജനങ്ങളുടെ സ്വത്ത് പുനർവിതരണം ചെയ്യുമെന്നും പ്രകടന പത്രികയിൽ പറഞ്ഞിട്ടുണ്ടെന്ന് യോഗി ആദിത്യനാഥ് നേരത്തെ ആരോപിച്ചിരുന്നു.
Read Moreമാലിന്യമുക്ത നവകേരളത്തിനായി നമുക്ക് അണിനിരക്കാം; ഇനി തെരഞ്ഞെടുപ്പ് പ്രചാരണ വസ്തുക്കൾ നീക്കം ചെയ്യുന്നതിലാവട്ടെ മത്സരം; എം. ബി. രാജേഷ്
തിരുവനന്തപുരം: പാർലമെന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാപിച്ച ഫ്ലക്സ് ബോർഡുകളും പോസ്റ്ററുകളും കൊടിതോരണങ്ങളും നീക്കം ചെയ്യാൻ നമുക്ക് ഒന്നിച്ച് കൈ കോർക്കാമെന്ന് മന്ത്രി എം. ബി. രാജേഷ്. അതാത് മുന്നണികള്‍ സ്ഥാപിച്ച പ്രചാരണ വസ്തുക്കൾ അവർ തന്നെ ഉടൻ നീക്കം ചെയ്ത് സഹകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ധർമ്മടം മണ്ഡലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സൃഷ്ടിച്ച മാതൃക, ഈ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥികള്‍ക്കും സ്വീകരിക്കാവുന്നതാണെന്നും അദ്ദേഹം അറിയിച്ചു. തെരഞ്ഞെടുപ്പ് ആവേശത്തിന്റെ ഭാഗമായി മുന്നണികള്‍ മത്സരിച്ചാണ് ബോർഡുകളും കൊടിതോരണങ്ങളും സ്ഥാപിച്ചത്. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇവയെല്ലാം ഉപയോഗശൂന്യമാവുകയും അക്ഷരാർഥത്തിൽ മാലിന്യമായിത്തീരുകയും ചെയ്തു. നാടിനെ മാലിന്യമുക്തമായി സൂക്ഷിക്കാനുള്ള ഇടപെടലുകൾക്ക് രാഷ്ട്രീയ പാർട്ടികളും സ്ഥാനാർഥികളും നേതൃത്വം നൽകുന്നത് ജനങ്ങൾക്കാകെ നല്ലൊരു സന്ദേശം നൽകുമെന്നും രാജേഷ് കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എം. ബി. രാജേഷിന്റെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… തെരഞ്ഞെടുപ്പിൽ…
Read More” ബിജെപിയിൽ പോകാൻ എന്റെ അച്ഛൻ കെ. കരുണാകരനല്ല’; 1973 മുതലുള്ള ചരിത്രമെല്ലാം താൻ വെളിപ്പെടുത്തും; പത്മജയ്ക്കെതിരേ ഉണ്ണിത്താൻ
കാസർഗോഡ്: തെരഞ്ഞെടുപ്പ് പ്രചാരണവേദിയിൽ തനിക്കെതിരേ രൂക്ഷവിമർശനം നടത്തിയ പത്മജാ വേണുഗോപാലിനെതിരേ ആഞ്ഞടിച്ച് കാസർഗോഡ് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ. പത്മജ താനുമായി പരസ്യ സംവാദത്തിന് തയാറായാൽ 1973 മുതലുള്ള ചരിത്രമെല്ലാം താൻ വെളിപ്പെടുത്താമെന്നും പിന്നെ പത്മജ പുറത്തിറങ്ങി നടക്കില്ലെന്നും ഉണ്ണിത്താൻ പറഞ്ഞു. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ആദ്യം ബിജെപിയിൽ ചേരുന്നത് രാജ്മോഹൻ ഉണ്ണിത്താനായിരിക്കുമെന്ന പത്മജയുടെ പ്രസ്താവനയ്ക്കുള്ള മറുപടിയായി തന്റെ അച്ഛൻ കെ.കരുണാകരനല്ലെന്ന് ഉണ്ണിത്താൻ പറഞ്ഞു. പത്മജയുടെ പൂർവകാല ചരിത്രം പുറത്തുവന്നാൽ കരുണാകരന്റെ ആത്മാവ് പോലും പൊറുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇ.പി. ജയരാജൻ പ്രകാശ് ജാവദേക്കറെ കണ്ടത് ആഗോളതാപനത്തെക്കുറിച്ചും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും ചർച്ച ചെയ്യാനായിരിക്കുമെന്നും ഉണ്ണിത്താൻ പറഞ്ഞു. തെരഞ്ഞെടുപ്പിൽ പയ്യന്നൂർ, കല്യാശേരി മണ്ഡലങ്ങളിൽ സിപിഎം വ്യാപകമായി കള്ളവോട്ടുകൾ ചെയ്തിട്ടുണ്ടെന്നും ബൂത്ത്പിടിത്തം നടത്തിയിട്ടുണ്ടെന്നും ഉണ്ണിത്താൻ പറഞ്ഞു. എന്നാൽ എത്ര കള്ളവോട്ട് നടന്നാലും ഒരു ലക്ഷം വോട്ടിനെങ്കിലും താൻ ജയിക്കുമെന്നാണ് പ്രതീക്ഷയെന്നും…
Read Moreകോണ്‍ഗ്രസിന്റെ ഉറച്ച സീറ്റുകളില്‍ തോറ്റയാളാണ് പ്രവചനം നടത്തുന്നത്; പത്മജ പ്രവചിച്ച് സമാധാനമടയട്ടെ; രൂക്ഷവിർശനവുമായി കെ.മുരളീധരന്
തൃശൂര്‍: കോണ്‍ഗ്രസിന്റെ ഉറച്ച സീറ്റുകളില്‍ തോറ്റയാളാണ് പ്രവചനം നടത്തുന്നത്. പത്മജ പ്രവചിച്ച് സമാധാനമടയട്ടെ. പത്മജ വേണുഗോപാലിനെതിരേ രൂക്ഷ വിമര്‍ശനവുമായി തൃശൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ.മുരളീധരന്. തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ഒന്നാമതെത്തുമെന്ന് പത്മജ പറഞ്ഞ പശ്ചാത്തലത്തിലായിരുന്നു മുരളീധരന്റെ പ്രതികരണം. ബിജെപി തൃശൂരില്‍ മൂന്നാം സ്ഥാനത്തേക്കു പോകണമെന്നാണ് തങ്ങളുടെ ആഗ്രഹം. എന്തെങ്കിലും കാരണവശാല്‍ അവര്‍ രണ്ടാം സ്ഥാനത്ത് വന്നാല്‍ അതിന് ഉത്തരവാദി മുഖ്യമന്ത്രിയായിരിക്കും. ക്രോസ് വോട്ടിംഗ് നടന്നിട്ടുണ്ട് എന്നത് യാഥാര്‍ഥ്യമാണ്. സിപിഎമ്മിലെ ഒരു വിഭാഗം ബിജെപിക്ക് വോട്ട് ചെയ്തിട്ടുണ്ട്. ഇവിടെ സിപിഎമ്മുകാരല്ല, ബിജെപിക്കാരാണ് കള്ളവോട്ട് ചെയ്തതെന്നും മുരളീധരന് ആരോപിച്ചു. വോട്ടിംഗ് വൈകിപ്പിക്കാന്‍ ശ്രമം നടന്നു. തൃശൂരില്‍ കോണ്‍ഗ്രസിന്റെ വോട്ടുകള്‍ ചെയ്യാതെ പോയിട്ടില്ലെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു.
Read Moreസമ്മതിദാനാവകാശം പാഴാക്കിയില്ല; കതിർമണ്ഡപത്തിൽനിന്ന് ബൂത്തിലേക്ക്…
മുഹമ്മ: വിവാഹം കഴിഞ്ഞ് വധൂവരന്മാര് പോളിംഗ് ബൂത്തിലേക്ക്. കഞ്ഞിക്കുഴി പഞ്ചായത്തിലാണ് ഈ അപൂര്‍വ കാഴ്ച. എസ്എന്‍ പുരം പുത്തന്‍വെളി വീട്ടില്‍ അനന്തുവിന്റെയും ചേര്‍ത്തല തെക്ക് മുരളീവം വീട്ടില്‍ മേഘനയുടെയും വിവാഹം വോട്ടെടുപ്പു ദിവസമായിരുന്നു. വധൂവരന്മാര് വിവാഹശേഷം വരന്റെ വീട്ടിലെത്തിയശേഷം വിവാഹവേഷത്തില്‍ ആദ്യം എത്തിയത് തൊട്ടടുത്തെ പോളിംഗ് ബൂത്തിലേക്കാണ്. കഞ്ഞിക്കുഴി പഞ്ചായത്ത് ഹാളിലെ പോളിംഗ് ബൂത്തില്‍ നല്ല തിരക്കായിരുന്നു. എന്നാല്‍, പോളിംഗ് ഉദ്യോഗസ്ഥരും വോട്ടര്‍മാരും വധൂവരന്മാര്ക്ക് പ്രത്യേക പരിഗണന നല്കി. വേഗം അനന്തു വോട്ട് ചെയ്തു. മേഘനയുടെ വോട്ട് രേഖപ്പെടുത്താന്‍ ചേര്‍ത്തല തെക്ക് അരീപറമ്പിലേ പോളിംഗ് ബൂത്തിലേക്ക് നീങ്ങി. പി.ജി. ഭദ്രന്റെയും ബിന്ദുവിന്റെയും മകനാണ് അനന്തു. കയര്‍ വ്യവസായിയാണ്. മുരളീധരന്റെയും ഗിരിജയുടെയും മകളാണ് മേഘന. സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണ്. മാന്നാര്‍: കതിര്‍മണ്ഡപത്തില്‍നിന്ന് വധൂവരന്മാര് നേരെയെത്തിയത് വോട്ട് ചെയ്യാന്‍ ബൂത്തിലേക്ക്. കുരട്ടിശേരി വിജയഭവനത്തില്‍ പി.വി. പ്രതാപന്റെയും ടി.…
Read Moreസ്വാതന്ത്ര്യസമരത്തിന്റെ കനൽവഴികൾ താണ്ടിയ തീക്ഷ്ണമായ അനുഭവങ്ങൾ; 103-ാം വയസിലും നേരിട്ടെത്തി വോട്ട് ചെയ്ത് ബേക്കർ സാഹിബ്
കായംകുളം: സ്വാതന്ത്ര്യസമരത്തിന്റെ കനൽവഴികൾ താണ്ടിയ തീക്ഷ്ണമായ അനുഭവങ്ങൾ നൽകിയ ആത്മസംതൃപ്തിയിൽ 103-ാം വയസിലും പോളിംഗ് ബൂത്തിൽ നേരിട്ടെത്തി വോട്ട് ചെയ്ത് സ്വാതന്ത്ര്യസമരസേനാനി കെ. ബേക്കർ സാഹിബ്. കായംകുളം പെരിങ്ങാല പടിപ്പുരയ്ക്കൽ സൗഹൃദം വീട്ടിൽ ബേക്കർ സാഹിബ് (103) ആണ് കായംകുളം നിയോജകമണ്ഡലത്തിലെ 86-ാം നമ്പർ പോളിംഗ് ബൂത്തായ പുള്ളിക്കണക്ക് എൻഎസ്എസ് ഹൈസ്കൂളിലാണ് പ്രായത്തിന്റെ അവശതകൾ മറന്ന് ഇളയ മകൻ മുബാറക്ക് ബേക്കറിനും പേരക്കുട്ടിക്കുമൊപ്പം ഇത്തവണയും നേരിട്ടെത്തി വോട്ട് രേഖപ്പെടുത്തിയത്. 1948 മുതൽ ബേക്കർ സാഹിബ് പോളിംഗ് ബൂത്തിൽ പോളിംഗ് ബൂത്തിൽ നേരിട്ടെത്തിയാണ് വോട്ട് ചെയ്യാറുള്ളത്. ഒരു തെരഞ്ഞെടുപ്പിൽ പോലും വോട്ട് മുടക്കിയിട്ടില്ല.1938ൽ വിദ്യാർഥിയായിരിക്കെ പതിനാറാം വയസിലാണ് ബേക്കർ സ്വാതന്ത്ര്യസമരത്തിൽ ആകൃഷ്ടനാകുന്നത്. 1942ൽ ക്വിറ്റ് ഇന്ത്യാസമരത്തിൽ സജീവമാകുകയും 1945ലും 1947ലും അറസ്റ്റിലാകുകയും രണ്ടു തവണയായി പന്ത്രണ്ടുമാസത്തോളം ജയിൽവാസം അനുഭവിക്കുകയും ചെയ്തു.ജയിലിൽ കടുത്ത മർദനങ്ങൾക്കും പീഡനങ്ങൾക്കും അദ്ദേഹം വിധേയനായി. സ്വാതന്ത്ര്യസമരത്തെ…
Read Moreലോക്സഭാ തെരഞ്ഞെടുപ്പ് രണ്ടാംഘട്ടം: ദേശീയതലത്തിൽ 63% പോളിംഗ്
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഇന്നലെ നടന്ന രണ്ടാം ഘട്ടത്തിൽ 63 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഇന്നലെ രാത്രി എട്ടുവരെയുള്ള കണക്കാണിത്. ഒരു സീറ്റിൽ തെരഞ്ഞെടുപ്പു നടന്ന ത്രിപുരയിലാണ് കൂടുതൽ പോളിംഗ്. 78.53 ശതമാനം. ഏറ്റവും കുറവ് പോളിംഗ് എട്ടു സീറ്റിൽ തെരഞ്ഞെടുപ്പ് നടന്ന ഉത്തർപ്രദേശിലാണ്; 53.71 ശതമാനം. എട്ടു സീറ്റിൽ തെരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയിലും 53.51 ശതമാനാണു പോളിംഗ്. 13 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 88 സീറ്റുകളിലേക്കായിരുന്നു ഇന്നലെ പോളിംഗ് നടന്നത്.
Read More