തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ട വോട്ടിംഗ് നടക്കുന്ന ഇന്ന് കേരളത്തിലെ നേതാക്കൾ ഉൾപ്പെടെയുള്ള പല പ്രമുഖരും രാവിലെ തന്നെ വോട്ടു രേഖപ്പെടുത്താനെത്തി. മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബസമേതം രാവിലെ 8നു തന്നെ വീടിനടുത്തുള്ള പോളിംഗ് സ്റ്റേഷനിലെ 161-ാം ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. വിവിഐപി പരിരക്ഷയൊന്നുമില്ലാതെയാണ് മുഖ്യമന്ത്രി വോട്ട് രേഖപ്പെടുത്താനെത്തിയത്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്, മുസ്ളിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവരും രാവിലെ തന്നെ വോട്ട് ചെയ്യാനെത്തിയ പ്രമുഖരിൽപ്പെടുന്നു. പറവൂര്‍ കേസരി ബാലകൃഷ്ണ മെമ്മോറിയല്‍ കോളേജില്‍ 109-ാം ബൂത്തിലാണ് സതീശന് വോട്ടുരേഖപ്പെടുത്തിയത്. ശിഹാബ് തങ്ങള്‍ ബൂത്തിലെ ആദ്യ വോട്ടറായാണ് വോട്ട് ചെയ്തത്. ലീഗ് നേതാവ് കുഞ്ഞാലികുട്ടി, പത്തനംതിട്ട എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ഐസക്, രാജ്മോഹന്‍ ഉണ്ണിത്താൻ എന്നിവരും രാവിലെതന്നെ തങ്ങളുടെ വോട്ടുചെയ്തു. ഷാഫി പറന്പിൽ, എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജൻ എന്നിവരും രാവിലെ…
Read MoreTag: parliament election 2024
തെരഞ്ഞെടുപ്പ് ആവശ്യങ്ങള്ക്കെത്തിച്ച ബസിന്റെ ചില്ല് തകര്‍ത്തു; കണ്ണൂര്‍ സ്വദേശി പോലീസ് നിരീക്ഷണത്തില്‍
കൊച്ചി: തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി എത്തിച്ച ബസിന്റെ ചില്ല് അടിച്ചുത്തകര്‍ത്ത സംഭവത്തില്‍ കണ്ണൂര്‍ സ്വദേശി എറണാകുളം സെന്‍ട്രല്‍ പോലീസിന്റെ നിരീക്ഷണത്തില്‍. മുമ്പ് ബസ് ജീവനക്കാരനായിരുന്ന ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തു. എറണാകുളം മറൈന്‍ഡ്രൈവിലെ ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്വകാര്യ ബസിന്റെ ചില്ലുകളാണ് തകര്‍ത്തത്. കഴിഞ്ഞ ദിവസവും സമാനമായ ആക്രമണം ബസിന് നേരെയുണ്ടായിരുന്നുവെന്ന് ബസ് ഉടമകള്‍ പറഞ്ഞു. ഇതിന്റെ തുടര്‍ച്ചയാണ് രണ്ടാമത്തെ ആക്രമണവും. ചൊവ്വാഴ്ച വൈകിട്ട് വൈറ്റില മൊബിലിറ്റി ഹബ്ബില്‍ പാര്‍ക്ക് ചെയ്തിരുന്നപ്പോഴാണ് ആദ്യ സംഭവമുണ്ടായത്. രാത്രി 10 ഓടെ ബസില്‍ അതിക്രമിച്ച് കയറി ചില്ല് അടിച്ച് തകര്‍ക്കുകയായിരുന്നു. ഈ സംഭവത്തില്‍ മരട് പോലീസ് കേസെടുത്തിരുന്നു. ബസ് അറ്റകുറ്റപ്പണികള്‍ നടത്തിയ ശേഷം തെരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി മറൈന്‍ഡ്രൈവില്‍ ബുധനാഴ്ച എത്തിച്ചപ്പോഴായിരുന്നു രണ്ടാമത്തെ സംഭവം. പോലീസ് അന്വേഷണം നടത്തി വരുന്നു.
Read Moreപ്രകാശ് ജാവദേക്കറെ ഇപി കണ്ടത് മുഖ്യമന്ത്രിയുടെ അറിവോടെ; കൂട്ടുപ്രതിയെ തള്ളിയത് പിടിക്കുമെന്ന് മനസിലായപ്പോളെന്ന് വി.ഡി. സതീശന്
കൊച്ചി: പ്രകാശ് ജാവദേക്കറെ ഇ.പി. ജയരാജന് കണ്ടത് മുഖ്യമന്ത്രിയുടെ അനുവാദത്തോടെയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. ജാവദേക്കര്‍ കേന്ദ്രമന്ത്രിയല്ല, ബിജെപി നേതാവ് മാത്രമാണ്. കേരളത്തിലെ ബിജെപിയുടെ ചുമതലയുള്ള ജാവേദക്കറെ മുഖ്യമന്ത്രി എന്തിനാണ് കണ്ടത് ? ഇപിയുടെ മകന്റെ വീട്ടില്‍ എന്താണ് ജാവദേക്കര്‍ പോയത് ? മുഖ്യമന്ത്രിയുടെ അറിവോടെയുള്ള ബന്ധമാണ്. പിടിക്കുമെന്ന് മനസിലായപ്പോള്‍ കൂട്ടുപ്രതിയെ തള്ളിപറയുകയാണ് ഉണ്ടായതെന്ന സതീശന് കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രധാനപ്പെട്ട തെരഞ്ഞെടുപ്പാണിത്. നമ്മുടെ രാജ്യം ജീവിക്കണോ മരിക്കണമോയെന്ന ചോദ്യം ഉയരുന്ന തെരഞ്ഞെടുപ്പാണ്. നമ്മുടെ ഇന്ത്യ ജീവിക്കണമെന്നാണ് ഉത്തരം കൊടുക്കുന്നതെങ്കില്‍ ഈ വര്‍ഗീയ ഫാസിസ്റ്റ് ഗവൺമെന്റിനെ താഴെയിറക്കി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ദേശീയ തലത്തില്‍ സര്‍ക്കാര്‍ ഉണ്ടാകണമെന്ന് രാജ്യത്ത് ബഹുഭൂരിപക്ഷം ആളുകളും ആഗ്രഹിക്കുന്ന സമയം കൂടിയാണിത്. നിശബ്ദമായൊരു തരംഗം രാജ്യത്ത് എല്ലായിടത്തും ഉണ്ടെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. കേരളത്തില്‍ അത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് എതിരായ…
Read More1202 സ്ഥാനാര്‍ഥികൾ, 15.88 കോടി വോട്ടര്‍മാർ, 1.67 ലക്ഷം പോളിംഗ് ബൂത്തുകൾ; ആവേശത്തോടെ രണ്ടാം ഘട്ടം
ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ ഇന്ന് വോട്ടെടുപ്പ് നടക്കുന്നത് 88 മണ്ഡലങ്ങളില്‍. 13 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളുമാണ് ഇന്ന് പോളിംഗ് ബൂത്തിലെത്തുന്നത്. ഇവയില്‍ 73 എണ്ണം ജനറല്‍ പാര്‍ലമെന്റ് മണ്ഡലങ്ങളും 6 എണ്ണം ഷെഡ്യൂള്‍ഡ് ട്രൈബ്സ് മണ്ഡലങ്ങളും 9 എണ്ണം ഷെഡ്യൂള്‍ഡ് കാസ്റ്റ് മണ്ഡലങ്ങളുമാണ്. 15.88 കോടി വോട്ടര്‍മാരും 1202 സ്ഥാനാര്‍ഥികളും 1.67 ലക്ഷം പോളിംഗ് ബൂത്തുകളുമാണ് രണ്ടാംഘട്ട ലോക്സഭ തെരഞ്ഞെടുപ്പിലുള്ളത്. രണ്ടാംഘട്ട ലോക്സഭ തെരഞ്ഞെടുപ്പില്‍ 15.88 കോടി വോട്ടര്‍മാരാണ് പോളിംഗ് ബൂത്തിലെത്തുന്നത്. ഇതില്‍ 8.08 കോടിയാളുകള്‍ പുരുഷന്മാരും 7.8 കോടിയാളുകള്‍ വനിതകളും 5929 പേര് ട്രാന്സ്ജന്ഡറുകളുമാണ്. 34.8 ലക്ഷം കന്നി വോട്ടര്‍മാരാണ് രണ്ടാംഘട്ട തെരഞ്ഞെടുപ്പിന്റെ വോട്ടര്‍ പട്ടികയിലുണ്ട്. 20-29 വയസ് പ്രായപരിധിയിലുള്ള 3.28 കോടി യുവ വോട്ടര്‍മാരും 85 വയസിലധികം പ്രായമുള്ള 14.78 ലക്ഷം വോട്ടര്‍മാരും രണ്ടാംഘട്ടത്തിന്റെ പ്രത്യേകതയാണ്. 100 വയസിന് മുകളിലുള്ള 42226…
Read Moreസംസ്ഥാനത്ത് വോട്ടിംഗ് ആരംഭിച്ചു; പലയിടത്തും വോട്ടിംഗ് യന്ത്രം തകരാറിലായി
തിരുവനന്തപുരം: സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ തന്നെ പ്രമുഖ നേതാക്കളും സ്ഥാനാർഥികളും വോട്ട് രേഖപ്പെടുത്തി. വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. വോട്ടർമാരുടെ നീണ്ടനിരയാണ് ബൂത്തുകളിൽ കാണപ്പെടുന്നത്. അതേസമയം വോട്ടിംഗ് യന്ത്രം തകരാറിലായതിനാൽ പലയിടത്തും വോട്ടിംഗ് തടസപ്പെട്ടു. തിരുവനന്തപുരം മണ്ഡലത്തിലെ നെയ്യാറ്റിൻകരയിൽ അഞ്ചിടത്ത് തകരാറുണ്ടായി. കണ്ണൂരിൽ നാലിടത്ത് വോട്ടിംഗ് യന്ത്രം തകരാറിലായി. പത്തനംതിട്ടയിൽ നാല് ബൂത്തുകളിലും വടകര മണ്ഡലത്തിൽ വാണിമേലിൽ രണ്ട് ബൂത്തുകളിലും യന്ത്രം തകരാറിലായി. ഫറോക്ക് വെസ്റ്റ് നല്ലൂരിൽ വോട്ടിംഗ് തടസപ്പെട്ടു. വടകര മാക്കൂൽപീടിക 110-ാം നമ്പർ ബൂത്തിലും പാലക്കാട് പിരിയാരി 123-ാം നമ്പർ ബൂത്തിലും പോളിംഗ് തുടങ്ങാനായില്ല. കോഴിക്കോട് നെടുങ്ങോട്ടൂർ ബൂത്ത് 84ൽ വോട്ടിംഗ് യന്ത്രം തകരാറിലായി. കണ്ണൂർ ലോക്സഭ മണ്ഡലത്തിലെ പരിയാരം പഞ്ചായത്ത് ഇരിങ്ങൽ യു പി സ്കൂൾ 17 ബൂത്തിൽ വോട്ടിംഗ് യന്ത്രം പണിമുടക്കി. മലപ്പുറം ലോക്സഭാ മണ്ഡലത്തിൽ കൊണ്ടോട്ടി…
Read Moreവോട്ട് ചെയ്യാൻ തിരിച്ചറിയൽ രേഖയായി റേഷൻ കാർഡ് സ്വീകരിക്കില്ല ; വോട്ട് ചെയ്യാൻ വേണ്ട 13 തിരിച്ചറിയൽ രേഖകൾ ഏതെല്ലാം…
തിരുവനന്തപുരം: നാളെ വോട്ട് ചെയ്യാനായി പോളിംഗ് ബൂത്തിൽ എത്തുമ്പോൾ പ്രധാന തിരിച്ചറിയൽ രേഖയായി ഉപയോഗിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡാണ്. കാർഡ് കൈവശമില്ലാത്തവർക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ച ഫോട്ടോ പതിച്ച മറ്റ് 12 അംഗീകൃത തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് വോട്ട് ചെയ്യാം. • ആധാർ കാർഡ് •എംഎൻആർഇജിഎ തൊഴിൽ കാർഡ്(ദേശീയ തൊഴിലുറപ്പ് പദ്ധതി ജോബ് കാർഡ്) • ബാങ്ക്/പോസ്റ്റ് ഓഫീസ് നൽകുന്ന ഫോട്ടോ സഹിതമുള്ള പാസ്ബുക്കുകൾ • തൊഴിൽ മന്ത്രാലയത്തിന്റെ ആരോഗ്യ ഇൻഷുറൻസ് സ്മാർട്ട് കാർഡ് • ഡ്രൈവിംഗ് ലൈസൻസ് • പാൻ കാർഡ് • ദേശീയ ജനസംഖ്യാ രജിസ്റ്ററിന് കീഴിൽ രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ നൽകുന്ന സ്മാർട്ട് കാർഡ് • ഇന്ത്യൻ പാസ്പോർട്ട് • ഫോട്ടോ സഹിതമുള്ള പെൻഷൻ രേഖ • കേന്ദ്ര, സംസ്ഥാന ജീവനക്കാർ, പൊതുമേഖല സ്ഥാപനങ്ങൾ, പബ്ലിക്ക്…
Read Moreതെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലെ പോലീസുകാർ ചോദിക്കുന്നു: ഞങ്ങളുടെ അലവൻസ് എവിടെ?
കണ്ണൂർ: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന പോലീസുകാർക്കു മാത്രം അലവൻസ് അനുവദിക്കുന്നില്ലെന്ന് പരാതി. പണം അനുവദിക്കണമെന്ന് സർക്കാർ ഉത്തരവുണ്ടായിട്ടും പോലീസുകാർക്ക് ഇതുവരെ പണം ലഭിച്ചിട്ടില്ല. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോലീസ് ഡിപ്പാർട്ട്മെന്റിന് സർക്കാർ 13 കോടി രൂപ അനുവദിച്ചിരുന്നു. ഡ്യൂട്ടിയിലുള്ള പോലീസുകാർക്ക് ഭക്ഷണ അലവൻസായി പ്രതിദിനം 250 രൂപയാണ് അനുവദിക്കുന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്എസ്ടി, എസ്എസ്ടി ചെക്ക്പോസ്റ്റ്, ഫ്ലൈയിംഗ് സ്ക്വാഡ്, ആന്റി ഡിഫൈസ്മെന്റ് സ്ക്വാഡ് എന്നീ സ്ക്വാഡുകളിലാണു പോലീസുകാർ ജോലി ചെയ്യുന്നത്. എന്നാൽ, ഈ സ്ക്വാഡിൽ പ്രവർത്തിക്കുന്ന പോലീസുകാർ ഒഴികെയുള്ളവർക്ക് ഭക്ഷണ അലവൻസ് അനുവദിക്കണമെന്നാണ് പുതിയ ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്. ഈ ഉത്തരവിനെതിരേ വ്യാപക പ്രതിഷേധമാണ്. എന്നാൽ, പോലീസുകാർക്കുള്ള പണം പോലീസ് ഡിപ്പാർട്ട്മെന്റിന് കൈമാറിയിട്ടുണ്ടെന്നും അവരാണ് പോലീസുകാർക്ക് പണം അനുവദിക്കേണ്ടതെന്നുമാണ് വിശദീകരണം. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാർക്ക് പ്രതിദിനം 600 രൂപയാണ് അനുവദിച്ചിരിക്കുന്നത്.
Read Moreകേരളം നാളെ വിധിയെഴുതുന്നു; 2.77 കോടി വോട്ടർമാർ നാളെ ബൂത്തിലേക്ക്; വോട്ടെടുപ്പ് നാളെ രാവിലെ ഏഴു മുതൽ വൈകുന്നേരം ആറു വരെ
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടമായ നാളെ കേരളവും വിധിയെഴുതും. സംസ്ഥാനത്തെ 20 ലോക്സഭാ മണ്ഡലങ്ങളിലായി 2.77 കോടി വോട്ടർമാരാണ് നാളെ വിധിയെഴുതുന്നത്. കേരളമടക്കം 12 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും നാളെ വോട്ടെടുപ്പ് നടക്കും. രാജ്യത്ത് ആകെ 88 ലോക്സഭാ മണ്ഡലങ്ങളിലാണു രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ്. കേരളത്തിൽ 194 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. 39 ദിവസം നീണ്ടു നിന്ന പരസ്യ പ്രചാരണം ഇന്നലെ സമാപിച്ചതോടെ ഇന്ന് നിശബ്ദ പ്രചാരണത്തിന്റെയും കൂട്ടലിന്റെയും കിഴിക്കലിന്റെയും ദിനരാത്രങ്ങൾ. നാളെ രാവിലെ ഏഴു മുതൽ വൈകുന്നേരം ആറു വരെയാണ് വോട്ടെടുപ്പ്. വോട്ടിംഗ് ശതമാനം 80 ശതമാനമായി ഉയർത്താനുള്ള നീക്കമാണ് തെരഞ്ഞെടുപ്പ് കമ്മീഷനും നടത്തുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ 77.67 ശതമാനമായിരുന്നു കേരളത്തിൽ പോളിംഗ്. സംഘർഷ സാധ്യത കണക്കിലെടുത്തു തിരുവനന്തപുരം, തൃശൂർ, കാസർഗോഡ്, പത്തനംതിട്ട ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നലെ വൈകീട്ട്…
Read Moreതെരഞ്ഞെടുപ്പ് ചൂടിൽ കോട്ടയം; പോളിംഗ് സാമഗ്രികളുടെ വിതരണം ആരംഭിച്ചു
കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്നു രാവിലെ എട്ടു മുതല്‍ നിയമസഭാ മണ്ഡലങ്ങളിലെ കേന്ദ്രങ്ങളില്‍ ആരംഭിച്ചു. പാലാ- സെന്റ് വിന്‍സെന്റ് പബ്ലിക് സ്കൂള്‍, കടുത്തുരുത്തി- കുറവിലങ്ങാട് ദേവമാതാ കോളജ്, വൈക്കം- എസ്എംഎസ്എന്‍ എച്ച്എസ്എസ്, ഏറ്റുമാനൂര്‍- സെന്റ് അലോഷ്യസ് എച്ച്എസ്എസ് അതിരമ്പുഴ, കോട്ടയം- എംഡി സെമിനാരി എച്ച്എസ്എസ്, പുതുപ്പള്ളി- ബേക്കര്‍ മെമോറിയല്‍ ഗേള്‍സ് എച്ച്എസ്എസ് കോട്ടയം, ചങ്ങനാശേരി (മാവേലിക്കര മണ്ഡലം) എസ്ബിഎച്ച്എസ്എസ് ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി (പത്തനംതിട്ട മണ്ഡലം) സെന്റ് ഡൊമനിക്സ് എച്ച്എസ്എസ് കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ (പത്തനംതിട്ട മണ്ഡലം) സെന്റ് ഡൊമനിക്സ് കോളജ് കാഞ്ഞിരപ്പള്ളി. എന്നിവിടങ്ങളാണ് വിതരണ കേന്ദ്രങ്ങള്‍. പുലര്‍ച്ചെ തന്നെ ഇവിടെ ഉന്നത ഉദ്യോഗസ്ഥരെത്തി. രാവിലെ 11ന് പോളിംഗ് ബൂത്തിലേക്കുള്ള വാഹനങ്ങള്‍ ഉദ്യോഗസ്ഥരുമായി പുറപ്പെട്ടു. ബൂത്തുകളിലെത്തിയ ഉദ്യോഗസ്ഥര്‍ ബൂത്ത് ഒരുക്കുന്ന തിരിക്കലാണ്. 1,198 വോട്ടിംഗ് വിവി പാറ്റ് യന്ത്രങ്ങളാണ് വോട്ടെടുപ്പിന് ആവശ്യമുള്ളത്. 1,468 ബാലറ്റ് യൂണിറ്റുകളും…
Read Moreവെറൈറ്റിയല്ലേ… ബൂത്തുകളിൽ സ്വാഗതമേകാൻ കോട്ടയം ഡൂഡിൽ
കോട്ടയം: ജില്ലയിലെ പോളിംഗ് ബൂത്തിൽ സ്വാഗതമേകാൻ കോട്ടയം ഡൂഡിലുകൾ. വിവിധ പോളിംഗ് സ്റ്റേഷനുകളിലാണു സ്വാഗതവും നെയിം ബോര്‍ഡുകളുമായി ചിത്രരചനാവൈഭവം തുളുമ്പുന്ന കോട്ടയം ഡൂഡിലുകള്‍ നിറഞ്ഞുനില്ക്കുന്നത്. പത്തനാപുരം സ്വദേശിയും ചിത്രകാരിയുമായ ശിൽപ അതുലാണു ഡൂഡിലുകളുടെ വര. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ വി. വിഗ്നേശ്വരിയുടെ താത്പര്യപ്രകാരമാണു പോളിംഗ് ബൂത്തിൽ സ്ഥാപിക്കാനുള്ള പോസ്റ്ററുകൾ വരച്ചത്. ഫേസ്ബുക്കിൽ ശില്പയുടെ ഡൂഡിലുകള്‍ കണ്ടാണു കളക്ടർ ഇക്കാര്യം ആവശ്യപ്പെട്ടത്. സ്വാഗതം ചെയ്തുള്ള ഡൂഡില്‍ പോസ്റ്ററിനൊപ്പം പ്രവേശനം, സമ്മതിദായകകേന്ദ്രം, സഹായകേന്ദ്രം, കാത്തിരിപ്പ് കേന്ദ്രം, ശൗചാലയം, കുടിവെള്ളം, പുറത്തേക്ക് എന്നിങ്ങനെയുള്ള ദിശാസൂചകങ്ങൾക്കൊപ്പം കോട്ടയത്തിന്റെ സവിശേഷതകളും വരച്ചുചേര്‍ത്തിട്ടുണ്ട്. ജില്ലയിലെ പ്രധാന സ്ഥലങ്ങളും വിനോദസഞ്ചാരകേന്ദ്രങ്ങളും ദേവാലയങ്ങളും പൈതൃകകേന്ദ്രങ്ങളും ജില്ലയുടെ സവിശേഷതകളായ കായലും കരിമീനും കളക് ട്രേറ്റും മീനച്ചിലാറും തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് പങ്കാളിത്തം ഉറപ്പിക്കുന്നതിനായി തെരഞ്ഞെടുത്ത കഥാപാത്രം കോട്ടയം കുഞ്ഞച്ചനുമെല്ലാം നിറഞ്ഞുനില്‍ക്കുന്നുണ്ട് ഡൂഡിലില്‍. ഈ പോസ്റ്ററുകള്‍ ജില്ലയിലെ വിവിധ നിയമസഭാ…
Read More