കുമളി: ജില്ലയിൽ രണ്ട് മുന്നണികൾക്കും തമിഴ്നാട് തലൈവർ എം.കെ. സ്റ്റാലിനാണ് ഹീറോ. ജില്ലയിൽ തമിഴ്നാട് മുഖ്യന്റെ ഫോട്ടോയും ചേർത്തുള്ള ഇടത്,വലത് പോസ്റ്ററുകൾ വ്യാപകമായി നിരന്ന് കഴിഞ്ഞു. പ്രധാനമായും തോട്ടംമേഖലയിലാണ് പോസ്റ്റർ പോര്. ഡിഎംകെ വോട്ട് പെട്ടിയിലാക്കാനുള്ള മുന്നണികളുടെ തന്ത്രത്തിൽ ചിന്താക്കുഴപ്പത്തിലായിരിക്കുന്നത് വോട്ടർമാരാണ്. ഡിഎംകെ പിന്തുണ ആർക്കൊപ്പമെന്ന് വ്യക്തമല്ലെങ്കിലും പോസ്റ്ററുകൾക്ക് പഞ്ഞമില്ല. തമിഴ്നാട്ടിൽ ഡിഎംകെ കോണ്‍ഗ്രസ്, ഇടത് പാർട്ടി സഖ്യത്തിലാണ്. അതു കേരളത്തിലെത്തിയപ്പോഴാണ് പോസ്റ്ററിൽ ഡിഎംകെ എൽഡിഎഫിനൊപ്പമായിരിക്കുന്നത്. എ ഐഡിഎംകെ യുടെ പിന്തുണയും ഇരു മുന്നണികളും അവകാശപ്പെടുന്നുണ്ട. പാർട്ടിയിലെ പിളർപ്പിനെ തുടർന്ന് തമിഴ്നാട് മുൻ മുഖ്യമന്ത്രിയും ജയലളിതയുടെ വിശ്വസ്തനുമായിരുന്ന ഒ. പന്നീർസെൽവം തമിഴ്നാട്ടിൽ എൻഡി എ സഖ്യത്തിലാണ്.
Read MoreTag: parliament election 2024
48 മണിക്കൂർ ആള്‍ക്കൂട്ടവും റാലിയും വിലക്കി; ഉത്തരവുമായി ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി
കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു ക്രമസമാധാനപ്രശ്നങ്ങളും അനിഷ്ടസംഭവങ്ങളും ഒഴിവാക്കാന്‍ വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പുള്ള സമയപരിധിയില്‍ ജില്ലയില്‍ അനധികൃത ആള്‍ക്കൂട്ടം ചേരലും റാലി, ഘോഷയാത്ര തുടങ്ങിയവ നടത്തുന്നതും ഐപിസി 141ാം വകുപ്പ് പ്രകാരം നിരോധിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി ഉത്തരവായി. നിയമവിരുദ്ധമായ ലക്ഷ്യത്തോടുകൂടി അഞ്ചോ അതിലധികമോ ആളുകള്‍ ഒത്തുചേരുന്നതു വിലക്കുന്നതാണ് 141ാം വകുപ്പ്. വൈകുന്നേരം ആറു മുതല്‍ വിലക്കു ബാധകമാണ്. വോട്ടെടുപ്പ് അവസാനിക്കുന്നതിനു മുമ്പുള്ള 48 മണിക്കൂര്‍ സമയപരിധിയില്‍ തെരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി ഉച്ചഭാഷിണി അനുവദിക്കില്ല. വോട്ടെടുപ്പ് ദിനത്തില്‍ വരണാധികാരി അനുമതി നല്‍കിയിട്ടുള്ള വാഹനങ്ങള്‍ക്കു മാത്രമാണു സഞ്ചരിക്കാൻ അനുമതിയുള്ളത്. സ്ഥാനാര്‍ഥികള്‍ക്ക് തെരഞ്ഞെടുപ്പു പ്രചാരണത്തിനായി വരണാധികാരി അനുമതി നല്‍കിയിട്ടുള്ള വാഹനങ്ങള്‍ വോട്ടെടുപ്പ് ദിനത്തില്‍ ഓടാന്‍ പാടില്ല. പണം, മദ്യം, സമ്മാനങ്ങള്‍ എന്നിവയുടെ വിതരണം തടയാനും ക്രമസമാധാനപ്രശ്നങ്ങളും ബഹളങ്ങളും ഒഴിവാക്കാനും വേണ്ടിയാണിത്. ഇത്തരം അനധികൃത ഇടപാടുകള്‍…
Read Moreതരൂരിനെപ്പോലെ പൊട്ടിവീണയാളല്ല ഞാൻ; പന്ന്യൻ രവീന്ദ്രൻ
തിരുവനന്തപുരം: തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർഥി ശശി തരൂരിനെതിരേ വിമർശനവുമായി എൽഡിഎഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ. താൻ തരൂരിനെ പോലെ പൊട്ടി വീണതല്ലെന്നും ജനങ്ങൾക്കിടയിൽ ജീവിക്കുന്നയാളാണെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. 40 വർഷമായി ഞാൻ തിരുവനന്തപുരത്തുകാരനാണ്. പന്ന്യന്‍ എന്ത് ധൈര്യമെന്നാണ് തരൂർ ചോദിക്കുന്നത്. എനിക്കെന്താ ധൈര്യത്തിന് കുറവ്. ഞാൻ ഒന്നാം സ്ഥാനത്താണ്. രണ്ടാം സ്ഥാനത്തിന് വേണ്ടിയാണ് യുഡിഎഫ്-ബിജെപി മത്സരം. ഞാൻ പറഞ്ഞത് ഗ്രൗണ്ട് റിയാലിറ്റിയാണ്. കേരളത്തിൽ മത്സരം യുഡിഎഫും എൽഡിഎഫും തമ്മിലാണ്- പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. തിരുവനന്തപുരത്തെ മത്സരം ബിജെപിയും എൽഡിഎഫും തമ്മിലാണെന്നു പന്ന്യൻ രവീന്ദ്രൻ പറഞ്ഞതിൽ തെറ്റില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞിരുന്നു. പ്രചാരണം ശക്തമല്ലെന്ന മാധ്യമപ്രവചനങ്ങൾ എല്ലാം പൊളിവചനങ്ങളാണ്. ഇടതുപക്ഷം കേരളത്തിലെ എല്ലാവീടുകളിലും മൂന്ന് തവണ പോയി. ഇടതുപക്ഷത്തിന്റെ സർവേ ജനങ്ങളുടെ സർവേയാണെന്നും ബിനോയ് വിശ്വം പറഞ്ഞു.
Read Moreവോട്ട് നോട്ടയ്ക്ക്… മാറിമാറി ഭരിച്ചിട്ടും പട്ടയം നൽകുന്നകാര്യത്തിൽ അലംഭാവം; നോട്ടയിൽ നോട്ടമിടാനുള്ള കാരണം വ്യക്തമാക്കി വാത്തിക്കുടിയിലെ കർഷകർ
ചെറുതോണി: വാത്തിക്കുടിക്കാരുടെ വോട്ട് നോട്ടയ്ക്കെന്ന്. ഇടത്, വലത് മുന്നണികളെ മാറി മാറി ജയിപ്പിച്ചിട്ടുള്ള വാത്തിക്കുടിക്കാർ പട്ടയ വിഷയത്തിൽ ഉടക്കി നിൽക്കുകയാണ് ഇത്തവണ. ഉദ്യോഗസ്ഥരുടെ അലംഭാവത്തിൽ പട്ടയത്തിനായി ഏഴര പതിറ്റാണ്ടായി കാത്തിരിക്കുന്ന നിരവധി കർഷകരുള്ള പഞ്ചായത്താണ് വാത്തിക്കുടി. വാത്തിക്കുടിയുടെ തെരുവോരങ്ങളിൽ മലയോര മക്കൾക്ക് പട്ടയം ലഭിക്കാൻ ലോകാവസാനമാകണോഎന്ന ഫ്ലക്സ് സ്ഥാപിച്ചിരിക്കുന്നത് വർഷങ്ങളായി കാണാം. ഇരു മുന്നണിയെയും മാറി മാറി ജയിപ്പിച്ച് പാർലമെന്റിലും നിയമസഭയിലും എത്തിച്ചിട്ടും ഇവിടുത്തെ പട്ടയ പ്രശ്നത്തിൽ ഒരു മാറ്റവുമുണ്ടായിട്ടില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. ചുറ്റുവട്ടത്തുള്ള കർഷകർക്ക് പട്ടയം ലഭിച്ചിട്ടും വാത്തിക്കുടിയിലെ കർഷകർക്ക് പട്ടയം ലഭിച്ചിട്ടില്ല.ഇതാണ് നോട്ടയിൽ നോട്ടമിടാൻ കാരണം.
Read Moreഒരു തെരഞ്ഞെടുപ്പിലും അച്ഛൻ ടെൻഷനടിച്ചില്ല; എനിക്കും ടെൻഷനില്ല; അനിൽ ആന്റണി
തിരുവനന്തപുരം: ഒരു തെരഞ്ഞെടുപ്പിലും തന്റെ പിതാവ് എ.കെ.ആന്റണിക്ക് ടെൻഷൻ ഉണ്ടായിരുന്നില്ലെന്നും അതുപോലെ എനിക്കും ഒരു ടെൻഷനുമില്ലെന്നും പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർഥി അനിൽ ആന്റണി. മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി മൽസരിച്ചപ്പോൾ പോലും പിതാവ് എ.കെ.ആന്റണി ടെൻഷനടിച്ചിട്ടില്ലെന്നും അനിൽ ആന്റണി പറയുന്നു. ഇത്തവണ എൻഡിഎ പ്രവർത്തകരോടൊപ്പം പോയി വോട്ട് ചെയ്യുമെന്നും കുടുംബ സമേതം വോട്ട് ചെയ്യാൻ പോകില്ലെന്നും അനിൽ കൂട്ടിച്ചേർത്തു. പത്തനംതിട്ടയിൽ വിജയം ഉറപ്പാണെന്നും നാലര ലക്ഷം വോട്ടുകൾ നേടുമെന്നും അനിൽ ആന്റണി പറഞ്ഞു. മുന്‍ ധനമന്ത്രി ടി.എം.തോമസ് ഐസക്കാണ് പത്തനംതിട്ടയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. സിറ്റിംഗ് എംപികൂടിയായ ആന്റോ ആന്റണിയാണ് യുഡിഎഫ് സ്ഥാനാർഥി.
Read Moreകെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ ആയുധങ്ങള്‍; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വിട്ട് യുഡിഎഫ്; പ്രചാരണ ബോര്‍ഡുകള്‍ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം
പാലക്കാട്: കൊട്ടിക്കലാശം കഴിഞ്ഞു പോകുന്ന ആലത്തൂരിലെ എൽഡിഎഫ് സ്ഥാനാർഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തില്‍ നിന്നും വടിവാള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ കണ്ടെത്തിയെന്ന ആരോപണവുമായി യുഡിഎഫ്. വാഹനത്തില്‍ നിന്നും ആയുധങ്ങള്‍ എടുത്തു മാറ്റുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ഇവർ പുറത്ത് വിട്ടു. ചേലക്കര മണ്ഡലത്തില്‍ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. വാഹനത്തില്‍ നിന്നും ഇറങ്ങിയ ഒരാള്‍ വാഹനത്തിനുള്ളിൽ നിന്ന് ആയുധങ്ങൾ പുറത്തേക്ക് മാറ്റുന്നത് വീഡിയോയില്‍ കാണാം. അതേസമയം, പ്രചാരണ ബോര്‍ഡുകള്‍ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്നാണ് സിപിഎമ്മിന്റെ വിശദീകരണം. ദൃശ്യങ്ങളുടെ ആധികാരികത ഉള്‍പ്പെടെയുള്ള കാര്യങ്ങൾ പരിശോധിച്ചശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് ചേലക്കര പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ ഇതുവരെ പോലീസ് കേസെടുത്തിട്ടില്ല. അതേസമയം സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നതിനു ശേഷം ഇതിനെതിരേ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസ് രംഗത്തെത്തി. അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമാണിതെന്ന് അവർ ആരോപിച്ചു. എന്നാൽ ഇതിൽ വിശദീകരണവുമായി കെ. രാധാകൃഷ്ണനും…
Read Moreഇടതുപക്ഷ എംപിമാരാണ് നാടിന്റെ നാവായത്; ഇടതുണ്ടെങ്കിലേ നമ്മുടെ ഇന്ത്യയുള്ളൂ; പിണറായി വിജയൻ
തിരുവനന്തപുരം: കഴിഞ്ഞ പത്തു വർഷം രാജ്യത്തെ വരിഞ്ഞു മുറുക്കിയ വർഗീയതയേയും ഏകാധിപത്യപ്രവണതകളേയും വകഞ്ഞു മാറ്റി ലോകം ആദരിക്കുന്ന ജനാധിപത്യത്തിന്റെ മഹത്തായ ഇന്ത്യൻ പാരമ്പര്യത്തെ വീണ്ടെടുക്കാനുള്ള തെരഞ്ഞെടുപ്പാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അനുദിനം വളരുന്നുകൊണ്ടിരിക്കുന്ന അസമത്വത്തിന് അറുതി വരുത്തി കർഷകരുടേയും തൊഴിലാളികളുടേയും വിമോചനം സാധ്യമാക്കാനുള്ള അവസരമാണിതെന്നും പിണറായി പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലാണ് ഇക്കാര്യത്തെ കുറിച്ച് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം…കേരളത്തിൽ പതിനെട്ടാമത് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണ പരിപാടികൾ അവസാനിക്കുകയാണ്. രാജ്യം കണ്ട ഏറ്റവും വലിയ തെരഞ്ഞെടുപ്പാണ് ഇത്തവണ നടക്കുന്നത്. ആ അർഥത്തിൽ മാത്രമല്ല ഇതേറ്റവും വലിയ തെരഞ്ഞെടുപ്പാകുന്നത്. കഴിഞ്ഞ പത്തു വർഷം രാജ്യത്തെ വരിഞ്ഞു മുറുക്കിയ വർഗീയതയേയും ഏകാധിപത്യപ്രവണതകളേയും വകഞ്ഞു മാറ്റി ലോകം ആദരിക്കുന്ന ജനാധിപത്യത്തിന്റെ മഹത്തായ ഇന്ത്യൻ പാരമ്പര്യത്തെ വീണ്ടെടുക്കാനുള്ള തെരഞ്ഞെടുപ്പാണിത്. അതാണീ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം. അനുദിനം വളരുന്ന കൊടിയ അസമത്വത്തിന് അറുതി വരുത്തി…
Read Moreനീറ്റ് ആൻഡ് ക്ലീൻ; രാമക്ഷേത്രവും കർത്താർപൂർ ഇടനാഴിയും പരാമർശിച്ചത് മതം പറഞ്ഞ് വോട്ട് പിടിക്കുന്നുവെന്ന് പരിഗണിക്കാനാവില്ല; പ്രധാനമന്ത്രിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീൻ ചിറ്റ്
ന്യൂഡൽഹി: പ്രധാനമന്ത്രിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീൻ ചിറ്റ്. തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗത്തിലെ രാമക്ഷേത്രവും കർത്താർപൂർ ഇടനാഴിയും പരാമർശിച്ചതിൽ പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. മതത്തിന്റെ പേരിൽ വോട്ടു തേടിയതായി പരിഗണിക്കാൻ കഴിയില്ല. തന്റെ ഭരണ നേട്ടങ്ങൾ വിവരിക്കുക മാത്രമായിരുന്നു അദ്ദേഹം ചെയ്തത് എന്ന് കമ്മീഷൻ പറയുന്നു. കഴിഞ്ഞ ദിവസം ചേർന്ന കമ്മീഷന്റെ അവലോകനയോഗത്തിലാണ് ഈ വിലയിരുത്തൽ. ഇക്കാര്യം ഉടൻ പരാതിക്കാരനെ അറിയിക്കും.പ്രചാരണ റാലികളിൽ മോദി മതം പറഞ്ഞ് വോട്ട് പിടിക്കുന്നുവെന്ന പരാതി പരിഗണിക്കുകയായിരുന്നു കമ്മീഷൻ. ഏപ്രിൽ 9 ന് പിലിബിത്തിലെ റാലിയിൽ പ്രധാന മന്ത്രി നടത്തിയ പ്രസംഗത്തിനെതിരേ സുപ്രിം കോടതി അഭിഭാഷകൻ ആനന്ദ് .എസ്. ജോണ്ടാലെയാണ് പരാതി നൽകിയത്. അതേസമയം, രാജസ്ഥാനിലെ വിദ്വേഷ പ്രസംഗപരാതിയിൽ ഇതുവരെ കമ്മീഷൻ തീരുമാനം എടുത്തിട്ടില്ല.
Read Moreലോക്സഭാ തെരഞ്ഞെടുപ്പ്; സുരക്ഷയൊരുക്കാൻ 66,303 പോലീസുകാർ
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പു സുരക്ഷിതമാക്കാൻ 66,303 പോലീസുകാരെ നിയോഗിച്ചതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ. കേരള പോലീസിനെ കൂടാതെ കേന്ദ്രസേനയും വോട്ടെടുപ്പിനു സുരക്ഷ ഒരുക്കാനുണ്ട്. സംസ്ഥാനത്ത് 25,231 പോളിംഗ് ബൂത്തുകളാണുള്ളത്. എഡിജിപി എം.ആർ. അജിത്ത് കുമാറാണ് പോലീസ് നോഡൽ ഓഫീസർ. ഐജി (ഹെഡ് ക്വാർട്ടേഴ്സ്) ഹർഷിത അട്ടല്ലൂരി അസിസ്റ്റന്റ് നോഡൽ ഓഫീസറാണ്. ഇവരുടെ നേതൃത്വത്തിൽ 20 ജില്ലാ പോലീസ് മേധാവിമാരുടെ കീഴിൽ പോലീസ് ജില്ലകളെ 144 ഇലക്ഷൻ സബ് ഡിവിഷനുകളാക്കി. ഓരോന്നിന്റെയും ചുമതല ഡിവൈഎസ്പി അല്ലെങ്കിൽ എസ്പിമാർക്കാണ്. 183 ഡിവൈഎസ്പിമാർ, 100 ഇൻസ്പെക്ടർമാർ, 4,540 എസ്ഐ, എഎസ്ഐമാർ, 23,932 സീനിയർ സിവിൽ പോലീസ് ഓഫീസർമാർ, 2,874 ഹോം ഗാർഡുകൾ, 4,383 ആംഡ് പോലീസ് ബറ്റാലിയൻ അംഗങ്ങൾ, 24,327 എസ്പിഒമാർ എന്നിവരാണ് സുരക്ഷയൊരുക്കുന്നത്. കൂടാതെ 62 കന്പനി സിഎപിഎഫും(സെൻട്രൽ ആംഡ് പോലീസ് ഫോഴ്സ്) രംഗത്തുണ്ട്. പ്രശ്ന ബാധിതമാണെന്ന്…
Read Moreഅധികാരത്തിലെത്തിയാൽ കാർഷിക വായ്പകൾ എഴുതിത്തള്ളും; രാഹുൽ ഗാന്ധി
മുംബൈ: ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാൽ രാജ്യത്തെ എല്ലാ കർഷകരുടെയും കാർഷികവായ്പകൾ എഴുതിത്തള്ളുമെന്ന് രാഹുൽ ഗാന്ധി. ഇതു മാത്രമല്ല, വായ്പ എഴുതിത്തള്ളൽ ആവശ്യമായി വരുമ്പോഴെല്ലാം സർക്കാരിനെ ഉപദേശിക്കാൻ കർഷക കമ്മീഷൻ രൂപീകരിക്കുമെന്നും മഹാരാഷ്ട്രയിലെ അമരാവതിയിൽ നടന്ന പ്രചാരണറാലിയിൽ പ്രസംഗിക്കവെ രാഹുൽ പറഞ്ഞു. നീണ്ട കരഘോഷത്തോടെയാണ് റാലിയിൽ പങ്കെടുത്ത കർഷകർ രാഹുലിന്റെ പ്രഖ്യാപനത്തെ എതിരേറ്റത്. രാജ്യത്തെ കോടിക്കണക്കിനു ദരിദ്രകുടുംബങ്ങളെ ലക്ഷാധിപതികളാക്കുമെന്നും വീട്ടമ്മമാർക്കു പ്രതിവർഷം ലക്ഷം രൂപ നൽകുന്ന മഹാലക്ഷ്മി പദ്ധതി ആദ്യം നടപ്പാക്കുമെന്നും രാഹുൽ പറഞ്ഞു. രാജ്യത്തെ എല്ലാ ദരിദ്ര കുടുംബങ്ങളുടെയും പട്ടിക തയാറാക്കും. ഇപ്രകാരം തയാറാക്കുന്ന ഓരോ കുടുംബത്തില്‍നിന്നും ഓരോ സ്ത്രീയെ തെരഞ്ഞെടുക്കും. ഈ സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടിലേക്കായിരിക്കും പ്രതിമാസം 8,500 രൂപ തോതിൽ പ്രതിവർഷം ഒരു ലക്ഷം രൂപ നൽകുക. കുടുംബത്തിന് മുഴുവനും വേണ്ടിയാണ് ഈ തുക. -രാഹുൽ കൂട്ടിച്ചേർത്തു.
Read More