കൊച്ചി: പോളിംഗ് ഡ്യൂട്ടിക്ക് ഹാജരാകാത്ത ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത് ജോലിക്കു നിയോഗിക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ്. നേരത്തേ ആരോഗ്യപരമായ കാരണങ്ങളാൽ പോളിംഗ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാകുന്നതിനുള്ള അപേക്ഷകൾ സ്വീകരിച്ചിരുന്നു. അപേക്ഷകൾ പരിഗണിച്ച് അർഹരായവരെ ഒഴിവാക്കി. ഇതിനു ശേഷം പോളിംഗ് ഡ്യൂട്ടി നിശ്ചയിച്ച് നൽകിയിട്ടുള്ളവരെ ഒരു കാരണവശാലും ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കില്ലെന്നും ഡ്യൂട്ടിക്ക് ഹാജരാകാത്തവരെ അറസ്റ്റ് ചെയ്ത് ജോലിക്ക് നിയോഗിക്കുമെന്നും കളക്ടർ അറിയിച്ചു.
Read MoreTag: parliament election 2024
വെള്ളപ്പൊക്കം; യുഎഇയിൽ വാഹന ഇൻഷ്വറൻസ് നിരക്കുകൾ വർധിച്ചേക്കും
അബുദാബി: കഴിഞ്ഞയാഴ്ചത്തെ റിക്കാർഡ് മഴയെത്തുടർന്ന് യുഎഇയിലെ മോട്ടോർ, പ്രോപ്പർട്ടി ഇൻഷ്വറൻസ് നിരക്കുകൾ വർധിച്ചേക്കുമെന്നു റിപ്പോർട്ട്. കഴിഞ്ഞ 16ന് യുഎഇയിൽ ഒറ്റ ദിവസം കൊണ്ട് ഒരു വർഷത്തെ മഴയാണു ലഭിച്ചത്. വെള്ളപ്പൊക്കത്തെത്തുടർന്നു പല വാഹനയാത്രികരും തങ്ങളുടെ വാഹനങ്ങൾ തെരുവുകളിൽ ഉപേക്ഷിക്കാൻ നിർബന്ധിതരായി. മഴവെള്ളം താമസക്കാരുടെ വീടുകളിലേക്ക് ഇരച്ചുകയറുകയും നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്തു. വെള്ളപ്പൊക്കം കണക്കിലെടുത്ത് മോട്ടോർ പോളിസികൾക്കായി റൗണ്ട് നിരക്ക് വർധന പ്രതീക്ഷിക്കുന്നതായി എസ് ആൻഡ് പി ഗ്ലോബൽ റേറ്റിംഗിന്റെ റിപ്പോർട്ടിൽ പറയുന്നു.
Read Moreറാലിക്കിടെ ബിജെപി സ്ഥാനാര്‍ഥിയെ കെട്ടിപ്പിടിച്ചു; വനിതാ എഎസ്ഐക്ക് സസ്പെന്ഷന്
ഹൈദരാബാദ്: ലോക്സഭ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ ബിജെപി സ്ഥാനാര്‍ഥിയെ ആലിംഗനം ചെയ്തതിന് വനിതാ എഎസ്ഐക്ക് സസ്പെന്ഷന്. ഹൈദരാബാദ് ലോക്സഭ സീറ്റിലെ ബിജെപി സ്ഥാനാര്‍ഥി കോംപെല്ലാ മാധവി ലതയ്ക്ക് തെരഞ്ഞെടുപ്പ് റാലിക്കിടെ ഔദ്യോഗിക കുപ്പായത്തില്‍ ഹസ്തദാനവും ആലിംഗനവും നല്‍കിയതിനു സൈദാബാദ് പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടറായ ഉമാ ദേവിക്കെതിരേയാണു നടപടിയുണ്ടായത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ കൃത്യവിലോപം കാട്ടി എന്നതാണ് ഉമാ ദേവിക്കെതിരേയുള്ള കുറ്റം. റാലി നടക്കുന്നതിനിടെ എഎസ്ഐ ഉമാ ദേവി ബിജെപി സ്ഥാനാര്‍ഥിയായ കോംപെല്ലാ മാധവി ലതയുടെ അടുത്തെത്തി ഹസ്തദാനം ചെയ്തശേഷം കെട്ടിപ്പിടിക്കുകയായിരുന്നു. ആലിംഗനം ചെയ്തശേഷം ഇരുവരും ചിരിച്ചുകൊണ്ട് കുറച്ചുസമയം സംസാരിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഉമാ ദേവിക്കെതിരേ വകുപ്പുതല അന്വേഷണം പ്രഖ്യാപിക്കുകയും നടപടിയെടുക്കുകയുമായിരുന്നു. എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദിന്‍ ഒവൈസിക്കെതിരേയാണ് ഹൈദരാബാദില്‍ കോംപെല്ലാ മാധവി ലത മത്സരിക്കുന്നത്. ബിആര്‍എസിന്റെ ഗദ്ദം ശ്രീനിവാസ് യാദവ് ആണ് മണ്ഡലത്തിലെ മറ്റൊരു…
Read More“സ്ത്രീകളുടെ പോരാട്ടം ബിജെപിക്കു മനസിലാവില്ല”; പ്രിയങ്ക ഗാന്ധി
ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താലിമാല പരാമർശത്തിനെതിരേ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. തങ്ങളുടെ പാർട്ടി 55 വർഷമായി രാജ്യം ഭരിച്ചിട്ടുണ്ടെന്നും ജനങ്ങളുടെ സ്വത്തുക്കൾ തട്ടിയെടുത്തിട്ടില്ലെന്നും പ്രിയങ്ക പറഞ്ഞു. തന്റെ കുടുംബത്തിലെ സ്ത്രീകൾ എങ്ങനെയാണ് രാജ്യത്തിന് വേണ്ടി ത്യാഗം ചെയ്തതെന്നും പ്രിയങ്ക വിവരിച്ചു.”കഴിഞ്ഞ രണ്ടു ദിവസമായി കോൺഗ്രസ് നിങ്ങളുടെ താലിയും സ്വർണവും തട്ടിയെടുക്കാൻ ആഗ്രഹിക്കുന്നുവെന്നു മോദി പറയുന്നു, കോൺഗ്രസ് സർക്കാർ 55 വർഷം അധികാരത്തിലുണ്ടായിരുന്നു. ആരെങ്കിലും നിങ്ങളുടെ താലി തട്ടിയെടുത്തോ? ബംഗളൂരുവിൽ ഒരു റാലിയിൽ പ്രസംഗിക്കവേ പ്രിയങ്ക ഗാന്ധി ചോദിച്ചു. യുദ്ധകാലത്ത് ഇന്ദിരാഗാന്ധി തന്റെ സ്വർണം രാജ്യത്തിന് നൽകി. എന്റെ അമ്മയുടെ മംഗളസൂത്രം രാജ്യത്തിന് വേണ്ടി ബലിയർപ്പിക്കപ്പെട്ടതാണ്. സ്ത്രീകളുടെ പോരാട്ടം ബിജെപിക്കാർക്കു മനസിലാക്കാൻ കഴിയില്ല എന്നതാണു സത്യം- പ്രിയങ്ക വികാരഭരിതയായി പറഞ്ഞു.
Read Moreകമ്പമലയിൽ വീണ്ടും മാവോയിസ്റ്റുകൾ; വോട്ട് ചെയ്യരുതെന്ന് ആഹ്വാനം
കോഴിക്കോട്: മാനന്തവാടി കമ്പമലയിൽ വീണ്ടും മാവോയിസ്റ്റുകൾ എത്തി. ഇന്നു രാവിലെ 6.15ന് തലപ്പുഴ കമ്പമലയിലെത്തിയ മാവോയിസ്റ്റുകൾ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തു. 20 മിനിറ്റോളം തൊഴിലാളികളുമായി സംസാരിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. നാല് പുരുഷന്മാരാണ് സംഘത്തിലുണ്ടായിരുന്നതെന്നാണു വിവരം. മാവോയിസ്റ്റ് നേതാവ് സി.പി. മൊയ്തീനും സംഘത്തിലുണ്ടായിരുന്നതായും രണ്ടുപേരുടെ കൈയിൽ ആയുധങ്ങൾ ഉണ്ടായിരുന്നെന്നും നാട്ടുകാർ പറഞ്ഞു. രണ്ട് പേര് പാടിയിലേക്ക് ഇറങ്ങിവരികയും മറ്റ് രണ്ട് പേര് മുകളില്‍ കാത്തു നില്ക്കു കയുമാണ് ചെയ്തത്. തൊഴിലാളികൾ താമസിക്കുന്ന പാടിയോടു ചേർന്ന കവലയിലാണു മാവോയിസ്റ്റുകളെത്തിയത്. പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. മുൻപ് ഇവിടെ മാവോയിസ്റ്റുകൾ എത്തി സിസിടിവി തകർക്കുകയും പാർട്ടി ഓഫീസുകള്‍ ആക്രമിക്കുകയും ചെയ്തിരുന്നു.
Read Moreനരേന്ദ്ര മോദിക്കു വർഗീയഭ്രാന്താണെന്ന് എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: ഇടതുപക്ഷത്തിന്റെ ശക്തി ഈ തെരഞ്ഞെടുപ്പിൽ വർധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കേന്ദ്രത്തിൽ മതേതര സർക്കാർ അധികാരത്തിൽ വരും. സാമുദായിക സംഘടനകൾ എൽഡിഎഫിന് പരസ്യ പിന്തുണ നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഈ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് പുതിയ ചരിത്രം നേടും. നരേന്ദ്രമോദിക്ക് വർഗീയഭ്രാന്താണ്. മോദി പച്ചയായ വർഗീയത പറയുകയാണ്. സംസ്ഥാനത്ത് ബിജെപി രണ്ടാം സ്ഥാനത്ത് പോലും വരില്ല. ബിജെപിയെ ശക്തമായി എതിർക്കുകയും നേരിടുകയും ചെയ്യുന്നത് എൽഡിഎഫാണെന്നും എം. വി. ഗോവിന്ദ്രൻ പറഞ്ഞു. എകെജി സെന്ററിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
Read Moreചാർട്ടേർഡ് ഫ്ലൈറ്റുകളൊരുക്കി സന്നദ്ധ സംഘടനകൾ; വോട്ട് ചെയ്യാൻ പറന്നിറങ്ങി പ്രവാസികൾ
തലശേരി: ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ പറന്നിറങ്ങി പ്രവാസികൾ. ഇതുവരെ അഞ്ച് ചാർട്ടേർഡ് ഫ്ലൈറ്റുകളിൽ പ്രവാസി വോട്ടർമാർ നാട്ടിൽ എത്തിക്കഴിഞ്ഞു. യുഎഇയിലെ ദുബായ്, അബുദാബി, അജ്മാൻ, റാസൽഖൈമ, ഷാർജ എന്നീ എമിറേറ്റ്സുകളിൽനിന്നും ഖത്തർ, സൗദ്യ അറേബ്യ എന്നീ നാടുകളിൽ നിന്നുമാണ് പ്രവാസികൾ വോട്ട് രേഖപ്പെടുത്താനായി കൂടുതലായി എത്തിയത്. യുഡിഎഫ്-എഡിഎഫ് മുന്നണികളുടെ സാംസ്കാരിക-സന്നദ്ധ സംഘടനകളാണ് ചാർട്ടേർഡ് വിമാനങ്ങളിൽ വോട്ടർമാരെ നാട്ടിലെത്തിക്കുന്നത്. സ്ഥാനാർഥി പ്രഖ്യാപനം നടന്ന ഉടൻ തന്നെ പ്രവാസി വോട്ടർമാരെ നാട്ടിലെത്തിക്കാനുള്ള ഒരുക്കങ്ങൾ ഇരുമുന്നണികളും ആരംഭിച്ചിരുന്നു. സ്വന്തമായ നിലയിൽ നേരത്തെത്തന്നെ കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്ത് നാട്ടിലേക്ക് തിരിക്കുന്ന പ്രവാസികളും ഏറെയാണ്. ഓരോ സ്ഥാപനങ്ങളിലയും ജീവനക്കാരായ വോട്ടർമാർക്ക് വോട്ട് ചെയ്യാൻ നാട്ടിലേക്ക് വരുന്നതിനായി ലീവ് ലഭ്യമാക്കാൻ പോലും ഇരു മുന്നണികളിലെയും നേതാക്കൾ ഇടപെട്ടിരുന്നു. വടകര മണ്ഡലത്തിൽ മാത്രം 20,000 പ്രവാസികൾ വോട്ട് രേഖപ്പെടുത്താൻ എത്തുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.…
Read Moreകൊട്ടിക്കലാശത്തിന് രാഹുൽ ഗാന്ധിയില്ല; മലബാറില്‍ ആവേശം കുറയ്ക്കുമോ എന്ന് ആശങ്ക
കോഴിക്കോട്: സംസ്ഥാനത്തു പരസ്യപ്രചാരണം നാളെ അവസാനിക്കാനിരിക്കേ രാഹുൽ ഗാന്ധിയുടെ അഭാവം മലബാറില്‍ ആവേശം കുറയ്ക്കുമോ എന്ന ആശങ്കയിൽ യുഡിഎഫ്. വയനാട്ടില്‍ രാഹുല്‍ഗാന്ധി നല്ല ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന കാര്യത്തില്‍ സംശയമേതുമില്ലെങ്കിലും ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന കോഴിക്കോട്, വടകര, കണ്ണൂര്‍ മണ്ഡലങ്ങളില്‍ അതല്ല അവസ്ഥ. അതുകൊണ്ടുതന്നെ അവസാനഘട്ടത്തിൽ രാഹുൽ ഗാന്ധിയുടെ വരവും അതു സൃഷ്ടിക്കുന്ന ആവേശവും യുഡിഎഫ് വൃത്തങ്ങള്‍ ഏറെ ആഗ്രഹിച്ചിരുന്നു. അപ്രതീക്ഷിതമായുണ്ടായ ആരോഗ്യപ്രശ്നങ്ങളാലാണു രാഹുലിന്റെ കൊട്ടിക്കലാശ പ്രചാരണങ്ങൾ ഇല്ലാതായത്. വയനാട്ടിൽ ഇന്നും നാളെയുമായി മൂന്നു സ്ഥലത്തായിരുന്നു രാഹുലിന്റെ അവസാനഘട്ട പ്രചാരണം വച്ചിരുന്നത്. മൂന്നിടത്തും രാഹുൽ എത്താനിടയില്ല. മലബാറിൽ അദ്ദേഹം പ്രചാരണം നടത്തിയെങ്കിലും ഒടുവിലത്തെ സാന്നിധ്യം ഇല്ലാത്തതാണു യുഡിഎഫിനു നിരാശ ഉണ്ടാക്കുന്നത്. കഴിഞ്ഞ തവണയുണ്ടായ രാഹുല്‍ തരംഗം കേരളത്തിലുടനീളം യുഡിഎഫിനു തുണയായിരുന്നു. ഇരുപതിൽ 19 സീറ്റും ലഭിക്കുകയും ചെയ്തു. ഇത്തവണ 20 സീറ്റും പ്രതീക്ഷിക്കുന്നുണ്ടെങ്കിലും രാഹുൽ ഇഫക്ട് എത്രത്തോളമുണ്ടെന്ന കാര്യത്തിൽ…
Read Moreചിഹ്നങ്ങൾ മാറിമറിഞ്ഞെങ്കിലും മാറ്റമില്ലാതെ സിപിഐയുടെ അരിവാളും ധാന്യക്കതിരും
കണ്ണൂർ: രാജ്യത്തെ പ്രഥമ തെരഞ്ഞെടുപ്പ് മുതൽ ഇപ്പോൾ നടക്കുന്ന തെരഞ്ഞെടുപ്പിൽ വരെ ചിഹ്നം മാറാത്ത ഏക പാർട്ടിയെന്ന ഖ്യാതി സിപിഐക്ക് സ്വന്തം. 1952ൽ നടന്ന പ്രഥമ തെരഞ്ഞെടുപ്പ് മുതലിങ്ങോട്ട് ഏഴു പതിറ്റാണ്ടിലേറെയായി ഏറ്റവും കൂടുതൽ തെരഞ്ഞെടുപ്പ് നേരിട്ട ചിഹ്നമാണ് സിപിഐയുടെ അരിവാളും ധാന്യക്കതിരും. അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായിരുന്നു അരിവാളും നെൽക്കതിരും 1964ൽ കൽക്കത്ത തീസിസിനെ തുടർന്ന് സിപിഐയിൽ നിന്ന് ഭിന്നിച്ച് ഒരു വിഭാഗം സിപിഎം രൂപീകരിച്ചുവെങ്കിലും അരിവാളും നെൽക്കതിരും സിപിഐക്ക് തന്നെ ലഭിച്ചു. പൊതുവെ അരിവാളും ധാന്യക്കതിരുമെന്നാണ് ചിഹ്നത്തെ വിളിക്കാറെങ്കിലും ഉത്തരേന്ത്യയിൽ പ്രാദേശികമായി അരിവാളും ഗോതന്പും അരിവാളും ചോളവും എന്നു പറയാറുണ്ട്. ദക്ഷിണേന്ത്യയിലാകട്ടെ അരിവാളും നെൽക്കതിരെന്നുമാണ് പറയാറ്. കാലത്തിനൊപ്പം ചില പാർട്ടികളുടെ ചിഹ്നങ്ങളും മാറി. പലപ്പോഴും പാർട്ടികളിലെ പിളർപ്പ്, പാർട്ടികളുടെ ദേശീയാംഗീകാരം നഷ്ടപ്പെട്ടതിലൂടെ ഒരു പാർട്ടിയുടെ ചിഹ്നം മറ്റൊരു പാർട്ടിക്ക് കിട്ടുന്ന സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്.…
Read Moreശ്രീനാരായണ ഗുരുവിന്റെ പേരിൽ ഒരു രൂപയ്ക്ക് ഉച്ചഭക്ഷണം,മന്നത്ത് പദ്മാനഭന്റെ പേരിൽ അരൂരിൽ 2000 കോടി രൂപയുടെ ഡിജിറ്റൽ പാർക്ക്; വികസന രേഖയുമായി ശോഭാ സുരേന്ദ്രൻ
കായംകുളം: ആലപ്പുഴ പാർലമെന്റ് എൻഡിഎ സ്ഥാനാർഥി ശോഭ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് വികസന രേഖ പുറത്തിറക്കി. വിശദമായ പഠനത്തിനുശേഷം ആലപ്പുഴയുടെ മനസറിഞ്ഞു തയാറാക്കിയതാണ് വികസനരേഖയെന്ന് കോയമ്പത്തൂർ എംഎൽഎയും മഹിളാ മോർച്ച ദേശീയ അധ്യക്ഷയുമായ വാനതി ശ്രീനിവാസൻ വികസനരേഖയുടെ പ്രകാശനം നിർവഹിക്കുകയായിരുന്നു അവർ. നാടിന്റെയും ജനതയുടെയും മനസറിഞ്ഞവർക്കു മാത്രമേ ജനങ്ങളുടെ ആവശ്യങ്ങൾ ഉൾക്കൊണ്ടതും സാധ്യമാക്കാൻ സാധിക്കുന്നതുമായ കാര്യങ്ങൾ ഉൾക്കൊള്ളാൻ സാധിക്കൂ. സ്ത്രീകളുടെ ഉന്നമനത്തിനായി വസ്ത്ര നിർമാണ പാർക്കും കോളജ് വിദ്യാഭ്യാസത്തിനു പെൺകുട്ടികൾക്ക് 25,000 രൂപയുടെ സ്കോളർ ഷിപ്പ്, തീരദേശത്തിന്റെ വികസനത്തിനായി 30,000 കോടി രൂപയുടെ പാക്കേജ്, മന്നത്ത് പദ്മാനഭന്റെ പേരിൽ അരൂരിൽ 2000 കോടി രൂപയുടെ മൾട്ടി കോംപ്ലക്സ് ഡിജിറ്റൽ പാർക്ക്, ശ്രീനാരായണ ഗുരുവിന്റെ പേരിൽ ഒരു രൂപയ്ക്ക് ഉച്ചഭക്ഷണം തുടങ്ങി ആലപ്പുഴയുടെ സമഗ്രവികസനത്തിനുള്ള മാസ്റ്റർ പ്ലാൻ ആണ് വികസന രേഖയിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും ആലപ്പുഴയുടെ ഹൃദയം കീഴടക്കാൻ സാധിച്ച ശോഭ…
Read More