ആലപ്പുഴ: ആലപ്പുഴ പാര്‍ലമെന്റ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ.സി. വേണുഗോപാലിന് വോട്ട് അഭ്യര്‍ഥിച്ചുകൊണ്ടുള്ള വിവാഹ ക്ഷണക്കത്ത് കൗതുകമുണര്‍ത്തി. ആലപ്പുഴ മുല്ലയ്ക്കല് വാര്‍ഡിലെ താഴകത്ത് വീട്ടില്‍ അബ്ദുള്‍ വഹീദിന്റെ മകന് വസീമിന്റെ വിവാഹ ക്ഷണക്കത്തിലാണ് കെസിയെ വിജയിപ്പിക്കാന്‍ ആവശ്യപ്പെടുന്നത്. രാഷ്ടീയപാര്‍ട്ടികളുടെ പേരിലും പ്രസ്ഥാനങ്ങളുടെ പേരിലും ധാരാളം വിവാഹക്ഷണക്കത്തുകള്‍ വന്നിട്ടുണ്ടെങ്കിലും ആദ്യമായാണ് ഒരു സ്ഥാനാര്‍ഥിയുടെ ഫോട്ടോ സഹിതം വോട്ടഭ്യര്‍ഥിച്ചുകൊണ്ട് ക്ഷണക്കത്ത് പുറത്തിറക്കിയിരിക്കുന്നത്. കല്ല്യാണം കൂടാന്‍ വിളിക്കുന്നതിനൊപ്പം പ്രിയപ്പെട്ട സ്ഥാനാര്‍ഥിക്ക് വോട്ടു ചെയ്യാന്‍ മറക്കല്ലേ എന്ന് ഓര്‍മപ്പെടുത്തുകയാണ് വസീമും വാപ്പ അബ്ദുള്‍ വഹീദും. മേയ് 19നാണ് വിവാഹം. ചുങ്കം വാര്‍ഡ് തടയില്‍ വീട്ടില്‍ നാസ് അബ്ദുള്ളയുടെ മകള്‍ ഫാത്തിമയാണ് വധു.
Read MoreTag: parliament election 2024
‘ലേറ്റായി വന്താലും ലേറ്റസ്റ്റായി വരുവേന്‍…’; ഒരു ജനപ്രതിനിധി എന്ന നിലയിൽ മമ്മുക്ക തന്ന സ്നേഹവാത്സല്യങ്ങള്‍ ചെറുതൊന്നുമല്ല’; ഹൈബി ഈഡന്
എറണാകുളം: ലോക്സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ മമ്മൂട്ടിയുടെ വസതിയിലെത്തി വോട്ടുതേടി ഹൈബി ഈഡൻ. നടൻ രമേശ് പിഷാരടിയും ഹൈബി കാണാനെത്തിയ സമയത്ത് മമ്മൂട്ടിയുടെ വസതിയില്‍ ഉണ്ടായിരുന്നു. മമ്മൂട്ടിയുമായി കൂടിക്കാഴ്ച നടത്തിയ ചിത്രങ്ങൾ ഹൈബി ഫേസ്ബുക്കിൽ പങ്കുവച്ചു. ഒരു തെരഞ്ഞെടുപ്പ് കാലത്ത് ആദ്യമായാണ് മമ്മുക്കയെ കാണാൻ ഇത്രയും വൈകി എത്തുന്നത്. ഒരു ജനപ്രതിനിധി എന്ന നിലയിലും വ്യക്തി എന്ന നിലയിലും എല്ലാക്കാലത്തും മമ്മുക്ക തന്ന സ്നേഹവാത്സല്യങ്ങൾ ചെറുതൊന്നുമല്ലന്ന് ഹൈബി ഈഡൻ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… ‘ലേറ്റായി വന്താലും ലേറ്റസ്റ്റായി വരുവേന്‍…’ആദ്യമായാണ് ഒരു തെരഞ്ഞെടുപ്പ് കാലത്ത് മമ്മുക്കയെ കാണാൻ ഇത്ര വൈകിയെത്തുന്നത്. ഒരു ജനപ്രതിനിധി എന്ന നിലയിലും വ്യക്തി എന്ന നിലയിലും എല്ലാക്കാലത്തും മമ്മുക്ക തന്ന സ്നേഹവാത്സല്യങ്ങൾ ചെറുതൊന്നുമല്ല.
Read Moreമദ്യവും പണവും ഒഴുക്കി വോട്ടർമാരെ സ്വാധീനിക്കലാണ് അടൂർ പ്രകാശിന്റെ രീതി; ഇക്കൊല്ലവും ആറ്റിങ്ങലിൽ അതുതന്നെ ചെയ്തു; വി. ജോയ്
ആറ്റിങ്ങൽ: യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശിനെതിരേ വിമർശനവുമായി എൽഡിഎഫ് സ്ഥാനാർഥി വി ജോയ്. പണവും മദ്യവും നൽകി വോട്ടർമാരെ സ്വാധീനിക്കുക എന്നതാണ് അടൂർ പ്രകാശിന്റെ സ്ഥിരം രീതിയാണ്. ഇക്കൊല്ലവും ആറ്റിങ്ങലിൽ അതുതന്നെയാണ് ചെയ്തതെന്ന് വി.ജോയ് ആരോപിച്ചു.തോൽവിയെ ഭയക്കുന്നതു മൂലമാണ് കള്ളവോട്ടുൾപ്പെടെയുള്ള ആരോപണങ്ങൾ അടൂർ പ്രകാശ് ഉന്നയിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയ ആരോപണമാണിതെന്നും ജോയ് കുറ്റപ്പെടുത്തി. വി. മുരളീധരനെതിരേയും ജോയ് ആരോപണം ഉന്നയിച്ചു. കേരളത്തിന്റെ വികസനത്തിനായി മുരളീധരൻ ഒന്നും തന്നെ ചെയ്തിട്ടില്ല. വോട്ട് നേടുന്നതിനു വേണ്ടിയാണ് മുരളീധരൻ തീരദേശ മേഖലക്ക് വാഗ്ദാനം നൽകുന്നത്. ഇത് സഭാ നേതൃത്വം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തീരദേശ മേഖലയിൽ ഉള്ളവർക്ക് സർക്കാരിനോട് ഉണ്ടായിരുന്ന വിരുദ്ധ മനോഭാവം മാറിയിട്ടുണ്ട്. മുതലപ്പൊഴിയിൽ 11 ഇന നിർദേശം ഉടൻ നടപ്പാക്കുമെന്നും ജോയ് അറിയിച്ചു. യുഡിഎഫും ബിജെപിയും വികസനത്തിന്റെ കാര്യത്തിൽ ബിഗ് സീറോ ആണെന്നും അദ്ദേഹം പരിഹസിച്ചു.
Read Moreഎതിരാളികളില്ലാത്ത ജയം! ലോക്സഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത് 35 പേർ
ന്യൂഡൽഹി: 1951 മുതൽ രാജ്യത്ത് ലോക്സഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത് 35 പേർ. ലോക്സഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ ബിജെപിക്കാരനാണ് മുകേഷ് ദലാൽ. ഇത്തവണ അരുണാചൽപ്രദേശ് നിയമസഭയിലേക്ക് പത്തു ബിജെപി സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2012ൽ സമാജ്വാദി പാർട്ടിയിലെ ഡിംപിൾ യാദവ് കനൗജ് മണ്ഡലത്തിൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഭർത്താവ് അഖിലേഷ് യാദവ് യുപി മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിലായിരുന്നു ഡിംപിൾ തെരഞ്ഞെടുക്കപ്പെട്ടത്. വൈ.ബി. ചവാൻ, ഫാറൂഖ് അബ്ദുള്ള, ഹരേ കൃഷ്ണ മഹ്താബ്, ടി.ടി. കൃഷ്ണമാചാരി, പി.എം. സയീദ്, എസ്.സി. ജാമീർ തുടങ്ങിയ പ്രമുഖർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എതിരില്ലാതെ ലോക്സഭയിലെത്തിയവരിൽ കോൺഗ്രസുകാരാണു മുന്നിൽ. സിക്കിം, ശ്രീനഗർ മണ്ഡലങ്ങളിൽനിന്ന് രണ്ടു തവണ സ്ഥാനാർഥികൾ എതിരില്ലാതെ ലോക്സഭയിലെത്തിയിട്ടുണ്ട്. ഒമ്പത് തവണ ഉപതെരഞ്ഞെടുപ്പിലാണ് എതിരില്ലാത്ത വിജയമുണ്ടായിട്ടുള്ളത്. 1957ൽ ഏഴു പേരും 1951ലും 1967ലും അഞ്ചു പേർ വീതവും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. 1989നു ശേഷം ആദ്യമായാണു…
Read Moreലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ആദ്യജയം; സൂറത്തിലെ സ്ഥാനാർഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു
സൂറത്ത്: ലോക്സഭാ തെരഞ്ഞെടുപ്പിൽ ആദ്യജയം കുറിച്ച് ബിജെപി. ഗുജറാത്തിലെ സൂറത്തിൽ ബിജെപി സ്ഥാനാർഥി മുകേഷ് ദലാൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. സൂറത്തിലെ കോൺഗ്രസ് സ്ഥാനാർഥി നിലേഷ് കുംഭാനിയുടെയും ഡമ്മി സ്ഥാനാർഥിയുടെയും പത്രിക ഞായറാഴ്ച തള്ളിയിരുന്നു. സ്ഥാനാർഥികളെ പിന്തുണച്ചുകൊണ്ടുള്ളവരുടെ ഒപ്പ് വ്യാജമാണെന്ന ആക്ഷേപത്തെത്തുടർന്നാണ് പത്രിക തള്ളിയത്. ഒപ്പ് തങ്ങളുടേതല്ലെന്ന് പിന്തുണച്ചവർ ജില്ലാ ഇലക്ഷൻ ഓഫീസറെ അറിയിക്കുകയായിരുന്നു. ബിഎസ്പി സ്ഥാനാർഥിയും മൂന്നു സ്വതന്ത്രരും ഇന്നലെ പത്രിക പിൻവലിച്ചതോടെ ദലാൽ എതിരില്ലാതെ ലോക്സഭയിലെത്തി. മേയ് ഏഴിനാണ് ഇവിടെ തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. 1989 മുതൽ ബിജെപി വിജയിക്കുന്ന മണ്ഡലമാണു സൂറത്ത്. 2014, 2019 തെരഞ്ഞെടുപ്പുകളിൽ ബിജെപിയിലെ ദർശന ജർദോഷ് അഞ്ചു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സൂറത്ത് ആദ്യതാമര സമ്മാനിച്ചുവെന്നായിരുന്നു ഗുജറാത്ത് ബിജെപി അധ്യക്ഷൻ സി.ആർ. പാട്ടീലിന്റെ പ്രതികരണം. ജനാധിപത്യം കടുത്ത ഭീഷണി നേരിടുകയാണെന്നു കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം…
Read Moreതന്റെ സല്‍പ്പേരിന് കളങ്കമുണ്ടാക്കുന്നതിനും രാഷ്ട്രീയ നേട്ടത്തിനും വേണ്ടി ആരോപണം ഉന്നയിക്കുന്നു; 24 മണിക്കൂറിനുള്ളില്‍ മാപ്പുപറയണം; ശൈലജയ്ക്ക് ഷാഫിയുടെ വക്കീല്‍ നോട്ടീസ്
കൊച്ചി: വടകരയിലെ എൽഡിഎഫ് സ്ഥാനാർഥി കെ.കെ. ശൈലജയ്ക്ക് യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന്റെ വക്കീൽ നോട്ടീസ്. തന്റെ സല്‍പ്പേരിന് കളങ്കമുണ്ടാക്കുന്നതിനും രാഷ്ട്രീയ നേട്ടത്തിനും വേണ്ടി ആരോപണം ഉന്നയിക്കുകയാണെന്നും നോട്ടീസില്‍ പറയുന്നു. ചെയ്യാത്ത കാര്യം സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്നും 24 മണിക്കൂറിനകം വാർത്താസമ്മേളനം വിളിച്ച് ആരോപണങ്ങൾ പിന്‍വലിച്ച് മാപ്പു പറഞ്ഞില്ലെങ്കിൽ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നാണ് ഷാഫി വ്യക്തമാക്കിയിട്ടുള്ളത്. താനും പാർട്ടി പ്രവർത്തകരും കൂടി എതിർ സ്ഥാനാർഥിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ ഉപയോഗിച്ചുള്ള അശ്ലീല വിഡിയോകൾ പ്രചരിപ്പിക്കുന്നെന്നാണ് ശൈലജ പറഞ്ഞിട്ടുള്ളതെന്ന് ഷാഫി വക്കീൽ നോട്ടിസിൽ പറയുന്നു. പാനൂർ ബോംബ് സ്ഫോടനം, പിപിഇ കിറ്റ് അഴിമതി എന്നിവയിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് ഷാഫിക്ക് എതിരായ ആരോപണത്തിന് പിന്നിൽ എന്നും വക്കീൽ നോട്ടീസിൽ പറയുന്നു. തന്റെ പ്രായമായ മാതാവിനെ പോലും സിപിഎം പ്രവർത്തകർ വെറുതെ വിടുന്നില്ല. അത്രയധികം സൈബർ ആക്രമണമാണ്…
Read Moreതൃശൂർ എടുക്കാൻ അനുവദിക്കാതെ എൽഡിഎഫ്; ഇന്നസെന്റിനൊപ്പമുള്ള സുരേഷ് ഗോപിയുടെ ഫ്ലക്സ് ബോർഡ് നീക്കി
തൃശൂർ: തൃശൂർ ലോക്സഭ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥിയായ സുരേഷ് ഗോപിയുടെയും അന്തരിച്ച നടൻ ഇന്നസെന്റിന്റെയും ചിത്രം പതിച്ച പ്രചാരണ ബോർഡ് നീക്കി. ഇന്നസെന്റിന്റെ ചിത്രം ദുരുപയോഗപ്പെടുത്തിയെന്ന് ആരോപിച്ച് എല്‍ഡിഎഫ് ജില്ലാ കളക്ടര്‍ക്കു പരാതി നല്‍കിയതിനു പിന്നാലെയാണ് ബോര്‍ഡ് നീക്കിയത്. തങ്ങളുടെ അനുവാദത്തോടെയല്ല ഫ്ലക്സ് ബോർഡ് സ്ഥാപിച്ചതെന്നും പാര്‍ട്ടിയുമായി ആലോചിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ഇന്നസെന്റിന്റെ കുടുംബം വ്യക്തമാക്കിയിരുന്നു. ഇരിങ്ങാലകുട ബസ് സ്റ്റാൻഡ് എകെപി റോഡിലെ ഒഴിഞ്ഞ പറമ്പിൽ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് എൽഡിഎഫ് സ്ഥാനാർഥി സുനില്‍കുമാറിന്റെയും ഇന്നസെന്റിന്റെയും ചിത്രമടങ്ങിയ ബോര്‍ഡാണ് ആദ്യം ഉയര്‍ന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം രാത്രി എന്‍ഡിഎ സ്ഥാനാർഥി സുരേഷ് ഗോപിയും ഇന്നസെന്റും ഒരുമിച്ചുള്ള ചിത്രം സഹിതം അവിടെ ബോര്‍ഡ് ഉയർന്നതോടെ സംഭവം വിവാദമാകുകയായിരുന്നു. എല്ലാത്തിനപ്പുറം സൗഹൃദം എന്നായിരുന്നു ബോർഡിൽ എഴുതിയിരുന്നത്. ഇതിനു പിന്നാലെ എൽഡിഎഫ് ഇരിങ്ങാലക്കുട മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി പി. മണി…
Read Moreഎല്ലാത്തിനപ്പുറം സൗഹൃദം..!ഇരിങ്ങാലക്കുടയിൽ ഇന്നസെന്റിനോട് ചേർന്ന് നിൽക്കുന്ന സുരേഷ് ഗോപി; നഗരത്തിലെ ഫ്ളക്സ് ബോർഡ് വിവാദത്തിലേക്ക്; നടപടി സ്വീകരിക്കുമെന്ന് സോണറ്റ്
തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേ തൃശൂരിൽ ഫ്ളക്സ് ബോർഡിന്റെ പേരിൽ വിവാദം. ഇരിങ്ങാലക്കുടയില്‍ അന്തരിച്ച നടൻ ഇന്നസെന്റിനൊപ്പം എൻഡിഎ സ്ഥാനാർഥിയുടെ ചിത്രമാണ് വിവാദത്തിൽപ്പെട്ടിരിക്കുന്നത്. ബസ് സ്റ്റാൻഡ് എകെപി റോഡിലെ ഒഴിഞ്ഞ പറമ്പിൽ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് എൽഡിഎഫ് സ്ഥാനാർഥി സുനില്‍കുമാറിന്റെ ബോര്‍ഡാണ് ആദ്യം ഉയര്‍ന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം രാത്രി എന്‍ഡിഎ സ്ഥാനാർഥി സുരേഷ് ഗോപിയും ഇന്നസെന്റും ഒരുമിച്ചുള്ള ചിത്രം സഹിതം അവിടെ ബോര്‍ഡ് ഉയർന്നതോടെ സംഭവം വിവാദമാകുകയായിരുന്നു. എല്ലാത്തിനപ്പുറം സൗഹൃദം എന്നായിരുന്നു ബോർഡിൽ എഴുതിയിരുന്നത്. തങ്ങളുടെ അനുവാദത്തോടെയല്ല ചിത്രം ഉപയോഗിച്ചതെന്ന് ഇന്നസെന്റിന്റെ കുടുംബം പ്രതികരിച്ചു. പാർട്ടിയുമായി ആലോചിച്ച് തുടർനടപടി സ്വീകരിക്കുമെന്നും ഇന്നസെന്റിന്റെ മകൻ സോണറ്റ് അറിയിച്ചു. ഇതിനു പിന്നാലെ എൽഡിഎഫ് ഇരിങ്ങാലക്കുട മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി പി. മണി ജില്ലാ കളക്ടർക്ക് പരാതി നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയ സുരേഷ് ഗോപിക്കെതിരെ…
Read Moreകൊട്ടിക്കയറി പ്രചാരണം, സജീവമായി വനിതകളും
പത്തനംതിട്ട: ലോക്സഭ തെരഞ്ഞെടുപ്പു പ്രചാരണം അവസാനഘട്ടത്തിലേക്ക്. പരസ്യപ്രചാരണം ബുധനാഴ്ച വൈകുന്നേരം അവസാനിക്കുമെന്നിരിക്കെ സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും തിരക്കിട്ട പ്രചാരണ പരിപാടികളിലാണ്. രണ്ടുമാസത്തോളം നീണ്ട പ്രചാരണ പ്രവര്‍ത്തനങ്ങളാണ് സമാപന ഘട്ടത്തിലേക്ക് എത്തുന്നത്. സ്ഥാനാര്‍ഥികളുടെ മണ്ഡല പര്യടന പരിപാടികള്‍ പൂര്‍ത്തിയായി വരുന്നു. ഒന്നും രണ്ടും ഘട്ടങ്ങളിലായി നിയമസഭ മണ്ഡലാടിസ്ഥാനത്തിലാണ് പര്യടനം നടന്നത്. ആദ്യഘട്ടത്തില്‍ എത്തപ്പെടാന്‍ കഴിയാതെ വന്ന സ്ഥലങ്ങളിലാണ് തുടര്‍ന്നുള്ള ഘട്ടങ്ങളില്‍ പര്യടനം നടത്തിയത്. ദേശീയ, സംസ്ഥാന നേതാക്കളുടെ സാന്നിധ്യം പ്രചാരണത്തെ ചൂടുപിടിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി, സിപിഎം അഖിലേന്ത്യ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തുടങ്ങിയവര്‍ പത്തനംതിട്ട മണ്ഡലത്തില്‍ പ്രചാരണത്തിനെത്തിയിരുന്നു. പതിവിനു വ്യത്യസ്തമായി വനിതാ പ്രവര്‍ത്തകരുടെ പങ്കാളിത്തം ഇത്തവണ തെരഞ്ഞെടുപ്പ് പ്രചാരണഘട്ടങ്ങളില്‍ മൂന്ന് മുന്നണികള്‍ക്കും ലഭിച്ചു. വനിതാ സംഗമം പരിപാടികള്‍ വരെ നടത്തിയായിരുന്നു പ്രചാരണം. സ്ക്വാഡ് പ്രവര്‍ത്തനങ്ങളിലും കുടുംബസംഗമങ്ങളിലും വനിതകള്‍ മുന്നിട്ടു നിന്നു. സ്ഥാനാര്‍ഥി സ്വീകരണ…
Read Moreകേരളത്തിൽ ഇടതിന് 18 സീറ്റ് വരെ ലഭിക്കും; നരേന്ദ്രമോദി ജീവിക്കുന്നത് സങ്കല്പ സ്വര്‍ഗത്തിലാണെന്ന് യച്ചൂരി
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തില്‍ ഇചതുമുന്നണിക്ക് 18 സീറ്റ് വരെ ലഭിക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ജനങ്ങളുടെ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് പറയുന്നതെന്നും 2004ലേതു പോലെ ഇടതുമുന്നണിക്ക് 18 സീറ്റ് വരെ കിട്ടുന്ന സ്ഥിതിയുണ്ടെന്നും യച്ചൂരി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെ അറസ്റ്റ് ചെയ്യാത്തതെന്തെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന ദൗര്‍ഭാഗ്യകരമാണ്. രാഹുൽ- പിണറായി വാക്പോര് ഇന്ത്യ മുന്നണിയെ ബാധിക്കില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി ജീവിക്കുന്നത് സങ്കല്പ സ്വര്‍ഗത്തിലായതിനാലാണ് കേരളത്തില്‍ രണ്ടക്ക സീറ്റ് കിട്ടുമെന്ന് പറയുന്നതെന്നും യെച്ചൂരി പരിഹസിച്ചു.
Read More