ഹൈദരാബാദ്: രാമനവമി ഘോഷയാത്രയ്ക്കിടെ മുസ്ലിം പള്ളിയിലേക്കു സാങ്കൽപ്പിക അസ്ത്രം എയ്യുന്ന വിധത്തിൽ ആംഗ്യം കാട്ടിയ ഹൈദരാബാദ് ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി കൊമ്പെല്ലാ മാധവി ലതയ്ക്കെതിരേ കേസ്. വെള്ളത്തുണി കൊണ്ടു മൂടിയ മസ്ജിദിനുനേരേ അമ്പെയ്യുന്നപോലുള്ള സ്ഥാനാർഥിയുടെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വന്നതോടെ വ്യാപക വിമർശനം ഉയർന്നിരുന്നു. തുടർന്നു മാധവി ലത സമുഹമാധ്യമത്തിലൂടെ മാപ്പപേക്ഷ നടത്തി. പരാതിയെത്തുടർന്ന് ഇന്ത്യൻ ശിക്ഷാനിയമത്തിലെ 295എ (വാക്ക്, എഴുത്ത്, ചിഹ്നം, ഇമേജ് എന്നിവ ഉപയോഗിച്ച് ഏതെങ്കിലും വിഭാഗത്തിന്റെ വികാരങ്ങളെയോ മതവിശ്വാസങ്ങളെയോ മനഃപൂർവം വ്രണപ്പെടുത്തുക) ഉൾപ്പെടെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ലതയ്ക്കെതിരേ കേസെടുത്തത്.
Read MoreTag: parliament election 2024
പയ്യന്നൂരിലെ വീട്ടിലെ വോട്ടിലെ അട്ടിമറി; കളക്ടർക്കെതിരേ വോട്ടർ; തന്റെ സമ്മതത്തോടെയല്ല വോട്ട് രേഖപ്പെടുത്തിയതെന്നു വയോധികന്
പയ്യന്നൂര്‍: കാസർഗോഡ് ലോക്സഭാ മണ്ഡലത്തിലെ പയ്യന്നൂര്‍ നിയമസഭാ മണ്ഡലത്തില്‍ വീട്ടിലെ വോട്ട് സംവിധാനം ബാഹ്യശക്തികളിടപെട്ട് അട്ടിമറിച്ചതായി പരാതിയുയര്‍ന്ന സംഭവത്തില്‍ തന്റെ സമ്മതത്തോടെയല്ല വോട്ടു രേഖപ്പെടുത്തിയതെന്ന പരാതിയുമായി വയോധികനായ വോട്ടര്‍. സഹായി വോട്ടര്‍ ക്രമപ്രകാരമാണ് വോട്ടുചെയ്തതെന്ന ജില്ലാ കളക്ടറുടെ വെളിപ്പെടുത്തലിനെതിരേയാണ് മുഖ്യ വരണാധികാരിക്ക് വോട്ടര്‍ പരാതി നല്‍കിയത്. കോറോം വില്ലേജ് 54-ാം ബൂത്തില്‍ ക്രമനമ്പര്‍ 720ലെ വോട്ടര്‍ വി. മാധവന് വെളിച്ചപ്പാടാണ് പരാതി നല്‍കിയത്. 18ന് വൈകുന്നേരം മൂന്നരയോടെയാണ് പരാതിക്കിടയായ സംഭവം. 92 കാരനായ മാധവന് വെളിച്ചപ്പാടിന്റെ വോട്ടാണ് അദ്ദേഹത്തിന്റെ സമ്മതമില്ലാതെ ബാഹ്യശക്തികള്‍ ഇടപെട്ട് ചെയ്തതായി പരാതിയുയര്‍ന്നത്. തന്റെ മകനോ ബന്ധുക്കളോ ഉള്ളപ്പോള്‍ മാത്രം വോട്ട് ചെയ്താല്‍ മതിയെന്ന് താന്‍ ബിഎല്‍ഒയെ അറിയിച്ചിരുന്നതായി പരാതിയില്‍ പറയുന്നു. എന്നാല്‍, അവരാരുമില്ലാത്തപ്പോള് ബിഎല്‍ഒയും മറ്റു ചിലരും വന്ന് തന്റെ വിരലൊപ്പ് മാത്രം വാങ്ങിക്കുകയും പിന്നീട് പോവുകയുമാണുണ്ടായത്. തന്റെ സമ്മതത്തോടെയല്ല അവര്‍ വോട്ടുരേഖപ്പെടുത്തിയത്.ഈ…
Read Moreരാജീവ് ചന്ദ്രശേഖരന്റെ പരാതി; പോലീസ് നടപടി നിയമപരമായി നേരിടുമെന്ന് ശശി തരൂർ
തിരുവനന്തപുരം: തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥിയുടെ പരാതിയിൽ തനിക്കെതിരേ പോലീസ് കേസെടുത്ത നടപടിയെ നിയമപരമായി നേരിടുമെന്ന് യുഡിഎഫ് സ്ഥാനാർഥി ശശി തരൂര്‍. രാജീവ് ചന്ദ്രശേഖറിന് അതേ മാര്ഗമുള്ളെങ്കില് ആകട്ടെ. തോല്‍ക്കുമെന്നതിന്റെ തെളിവാണ് തനിക്കെതിരെ നൽകിയ കേസെന്നും തരൂർ പറഞ്ഞു. അതേസമയം ഇടതുപക്ഷം കളിക്കുന്നത് ആർക്കു വേണ്ടിയെന്ന് മനസിലാകുന്നില്ലെന്നും തരൂര്‍ കൂട്ടിച്ചേർത്തു.രാജീവ് ചന്ദ്രശേഖറിന്റെ പരാതിയിൽ തനിക്കെതിരേ തരൂർ വ്യാജ പ്രചാരണം നടത്തിയെന്നു ചൂണ്ടിക്കാട്ടി മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ നൽകിയ പരാതിയിലാണ് തരൂരിനെതിരെ കേസെടുത്തത്. തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർഥി മത സംഘടനകൾക്ക് പണം നൽകി വോട്ടു പിടിക്കുകയാണെന്ന് തരൂർ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ ആരോപിച്ചിരുന്നു. ഇതിനെതിരേ രാജീവ് ചന്ദ്രശേഖർ ഡിജിപിക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം സൈബർ പോലീസാണ് ശശി തരൂരിനെതിരേ കേസ് രജിസ്റ്റർ ചെയ്തത്. ആരോപണവുമായി ബന്ധപ്പെട്ട് തെളിവില്ല എന്നു…
Read Moreകാറിൽ രണ്ട് കോടി രൂപയുമായി ബിജെപി ഓഫീസ് സെക്രട്ടറി; വലയിൽ കുരുക്കി തെരഞ്ഞെടുപ്പ് സ്ക്വാഡ്
ബംഗളൂരു: കാറിൽ നിയമവിരുദ്ധമായി രണ്ടു കോടി രൂപ കൊണ്ടുപോകുന്നതിനിടെ ബിജെപി ഓഫീസ് സെക്രട്ടറിയടക്കം രണ്ടുപേർ പിടിയിൽ. ബിജെപി സംസ്ഥാന ഓഫീസിലെ സെക്രട്ടറി ലോകേഷ്, വേങ്കിടേഷ് പ്രസാദ്, ഗംഗാധർ എന്നിവരാണ് പിടിയിലായത്. കർണാടകയിലെ ചാംരാജ്പേട്ട് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായതെന്നു ചീഫ് ഇലക്ടറൽ ഓഫീസർ അറിയിച്ചു. പണം കണ്ടെത്തിയതിന് പിന്നാലെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. തുടർന്നു ബിജെപി ഭാരവാഹികളെ വിളിച്ചുവരുത്തി. പണത്തിന്റെ ഉറവിടം നിയമവിധേയമാണെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ ആദായനികുതി നിയമലംഘനമില്ലെന്ന് അവർ അറിയിച്ചു. എന്നാൽ, തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗനിർദേശം ലംഘിച്ചതിനും പണം ആർക്ക് കൊടുക്കാനായിരുന്നു എന്ന് വ്യക്തമാക്കാത്തതിനാലും ജനപ്രാതിനിധ്യ നിയമപ്രകാരം എഫ്ഐആർ രജിസ്റ്റർചെയ്തു.
Read Moreഈ പുഴയും കടന്ന് ജനാധിപത്യം; വോട്ടെട്ടുപ്പ് നടത്താന്‍ ബോട്ടില്‍ പുഴ കടന്ന് ഉദ്യോഗസ്ഥരെത്തുന്ന ഏക ബൂത്ത്
കടുത്തുരുത്തി: വാഹനം എത്താത്തതുമൂലം ബോട്ടില്‍ പുഴ കടന്ന് പോളിംഗ് ബൂത്തില്‍ വോട്ടെട്ടുപ്പ് നടത്താന്‍ ഉദ്യോഗസ്ഥരെത്തുന്ന വൈക്കം മണ്ഡലത്തിലെ ഏക ബൂത്താണ് മുണ്ടാര്‍. മുന്‍കാലങ്ങളില്‍ കല്ലറ മുണ്ടാറില്‍ ജനാധിപത്യം പുഴ കടന്നിരുന്നത് തോണിയിലായിരുന്നു. എന്നാല്‍ ഇക്കുറി മുണ്ടാറിലെ ബൂത്തില്‍ വോട്ടെടുപ്പിനായി പോളിംഗ് ഉദ്യോഗസ്ഥരെത്തുക ഹൗസ് ബോട്ടില്‍. മുണ്ടാറിലെ പോളിംഗ് ബൂത്തില്‍ വോട്ടിംഗ് മെഷീനടക്കമുള്ള തെരഞ്ഞെടുപ്പ് സാമഗ്രികളെത്തിക്കുന്നത് ഹൗസ് ബോട്ടിലാണ്. 26ന് നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ വൈക്കം നിയോജക മണ്ഡലത്തിലെ കല്ലറ പഞ്ചായത്ത് ഒന്നാം വാര്‍ഡായ മുണ്ടാര്‍ 48-ാം നമ്പര്‍ അങ്കണവാടിയില്‍ പ്രവര്‍ത്തിക്കുന്ന 137-ാം നമ്പര്‍ ബൂത്തിലേക്ക് പോളിംഗ് സാമഗ്രികളുമായി ഹൗസ് ബോട്ടിലാണ് ഉദ്യോഗസ്ഥരെത്തുക. 26ന് പോളിംഗ് അവസാനിച്ചു കഴിഞ്ഞാലും രേഖപ്പെടുത്തിയ രാജാധികാരവുമായി തിരികെ പോരുന്നതും ഹൗസ് ബോട്ടില്‍ തന്നെയാണ്. ജില്ലാ വരണാധികാരിയായ കളക്ടറുടെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് തോണിക്ക് പകരം ഉദ്യോഗസ്ഥരുടെ യാത്ര ഹൗസ് ബോട്ടിലാക്കിയത്. 25ന് ഉച്ചയ്ക്ക്…
Read Moreപിണറായിയുടെ പരാമർശം തരംതാണതും മൂന്നാംകിട രാഷ്ട്രീയക്കാരന്റെ ശൈലിയിലുമാണ്; കെ.സി. ജോസഫ്
തിരുവനന്തപുരം: രാഹുൽ ഗാന്ധിയെപ്പറ്റി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പരാമർശങ്ങൾ തരംതാണതും ഒരു മൂന്നാംകിട രാഷ്ട്രീയക്കാരന്റെ ശൈലിയിലുമാണെന്ന് മുൻ മന്ത്രിയും കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗവുമായ കെ.സി. ജോസഫ്. രാഹുൽ ഗാന്ധി ഇന്ത്യാ മുന്നണിയുടെ നേതാവാണെന്ന കാര്യം പിണറായി വിസ്മരിക്കരുത്. കേരളത്തിൽ മാർക്സിസ്റ്റ് പാർട്ടിയും ബിജെപി യും തമ്മിലുള്ള അന്തർധാരയുടെ പ്രതിഫലനമാണ് പിണറായിയോട് ബജെപി കാണിക്കുന്ന ഈ സൗമനസ്യമെന്നും ജോസഫ് പ്രസ്താവിച്ചു.
Read Moreഇന്ത്യ മുന്നണി അധികാരത്തിലെത്തിയാൽ സിഎഎയും അഗ്നിവീർ പദ്ധതിയും റദ്ദാക്കും: പി. ചിദംബരം
തിരുവനന്തപുരം: ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാൽ പൗരത്വ ഭേദഗതി നിയമം ഉൾപ്പെടെ ബിജെപി കൊണ്ടുവന്ന എല്ലാ കരിനിയമങ്ങളും റദ്ദാക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി തിരുവനന്തപുരത്തെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ഇന്ത്യ മുന്നണി അധികാരത്തിൽ വന്നാൽ അഞ്ച് നിയമങ്ങൾ പിൻവലിക്കും. അഗ്നിവീർ പദ്ധതിയും റദ്ദാക്കും. യുവാക്കളോടുള്ള ക്രൂരമായ തമാശയാണ് അഗ്നിവീർ. സൈനിക വിരുദ്ധ നടപടിയാണതെന്നും ചിദംബരം പറഞ്ഞു. നിയമങ്ങൾ പ്രതിപക്ഷ നേതാക്കൾക്കെതിരെ മാത്രം ഉപയോഗിക്കുന്നു എന്നും ബിജെപി കേന്ദ്ര ഏജൻസികളെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. പൗരത്വ നിയമത്തെ കുറിച്ച് കോൺഗ്രസ് പ്രകടനപത്രിയിൽ പരാമർശം ഇല്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണം തെറ്റാണെന്നും ചിദംബരം പറഞ്ഞു. 22-ാം പേജിൽ സിഎഎയുടെ കാര്യം പരാമർശിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
Read More‘കൂടപ്പിറപ്പിനെപ്പോലെ കൂടെ നിൽക്കുന്നവൻ, തുറന്ന വാഹനത്തിൽ നിറഞ്ഞ ചിരിയുമായി ഇതാ കടന്നുവരുന്നു’; നല്ല പരിചയമുള്ള ശബ്ദം; തിരിഞ്ഞ് നോക്കിയപ്പോളതാ ജീപ്പിൽ മൈക്കുമായി മന്ത്രി
ആലപ്പുഴ: തെരഞ്ഞെടുപ്പിന് ഇനി അഞ്ച് നാൾ മാത്രം ബാക്കി നിൽക്കെ ആലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രചരണമാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ആലപ്പുഴയിലെ എൽഡിഎഫ് സ്ഥാനാർഥി എ.എം.ആരിഫിന്റെ പൈലറ്റ് വാഹനത്തിൽ അനൗൺസ്മെന്റ് ചെയ്യുന്ന വ്യക്തിയാണ് ഇപ്പോൾ താരം. അത് മറ്റാരുമല്ല. കൃഷി മന്ത്രി പി. പ്രസാദ് ആണ്. മന്ത്രി പദത്തിൽ ആകുന്നതിനു മുൻപ് പല തവണ ഇതെല്ലാം ചെയ്തിട്ടുള്ളതിനാൽ പ്രസാദിന് ഇത് പുത്തരിയുള്ള കാര്യമല്ലെങ്കിലും കാഴ്ചക്കാരനും പ്രവർത്തകർക്കും വളരെയേറെ കൗതുകമുണർത്തുന്നതാണ് അദ്ദേഹത്തിന്റെ അനൗൺസ്മെന്റ്. ‘കൂടപ്പിറപ്പിനെപ്പോലെ കൂടെ നിൽക്കുന്നവൻ, തുറന്ന വാഹനത്തിൽ നിറഞ്ഞ ചിരിയുമായി ഇതാ കടന്നുവരുന്നു എന്ന് ആരിഫിനെ വിശേഷിപ്പിച്ചാണ് മന്ത്രിയുടെ അനൗൺസ്മെന്റ്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ചേർത്തല കെഎസ്ആർടിസി ബസ്സ്റ്റാൻഡിന് സമീപം സിപിഎം ഏരിയാ കമ്മറ്റി ഓഫീസ് അങ്കണത്തിൽ നിന്നായിരുന്നു ആരീഫിന്റെ റോഡ് ഷോ തുടങ്ങിയത്. ദേശീയ പാതയിൽ 11-ാം മൈയിലിൽ നിന്നാണ് മന്ത്രി അനൗൺസ്മെന്റ് വാഹനത്തിൽ കയറിയത്. സ്ഥാനാർഥിക്ക്…
Read Moreപ്രചാരണത്തിനിടെ എൻഡിഎ സ്ഥാനാർഥി ജി. കൃഷ്ണ കുമാറിന് കണ്ണിന് പരിക്കേറ്റു
കൊല്ലം: തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ സ്വീകരണത്തിനിടെ പ്രവർത്തകന്റെ കൈതട്ടി കൊല്ലം എൻഡിഎ സ്ഥാനാർഥി ജി. കൃഷ്ണ കുമാറിന് കണ്ണിന് പരിക്കേറ്റു. കുണ്ടറ മുളവന ചന്തമുക്കിൽ ശനിയാഴ്ച വൈകിട്ട് അഞ്ചിനാണ് അപകടമുണ്ടായത്. ഉടൻതന്നെ അദ്ദേഹത്തെ കുണ്ടറയിലെ സ്വകാര്യ കണ്ണാശുപത്രിയിൽ എത്തിച്ച് പ്രാഥമികശുശ്രൂഷ നൽകി. ഡോക്ടർ വിശ്രമം നിർദേശിച്ചെങ്കിലും ആശുപത്രിയിൽ നിന്ന് സ്ഥാനാർഥി വീണ്ടും പരിപാടികളിൽ പങ്കെടുത്തു. തനിക്കെതിരേ ഉണ്ടായത് ബോധപൂര്‍വമായ അക്രമണമാണെന്ന് കൃഷ്ണ കുമാർ പറഞ്ഞു. തിക്കും തിരക്കുമുണ്ടാക്കി ആരോ അപ്രതീക്ഷിതമായി കൂര്‍ത്ത എന്തോ വസ്തുകൊണ്ട് തന്നെ കണ്ണില്‍ കുത്തിയെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാരുടെ സ്ഥിരം പരിപാടിയാണെന്ന് അവിടെയുണ്ടായിരുന്നവര്‍ പറഞ്ഞിരുന്നുവെന്നും കൃഷ്ണകുമാര്‍ കൂട്ടിച്ചേര്‍ത്തു.
Read Moreവര്ഗീയവാദികളാക്കിയുള്ള പ്രചാരണത്തിനെതിരേ കേസ്
പയ്യന്നൂര്‍: മുസ്ലീം വോട്ടര്‍മാരേയും കാസര്‍ഗോഡ് തളങ്കര നിവാസികളേയും വര്ഗീയവാദികളാക്കിയുള്ള പ്രചരണത്തിനെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. പയ്യന്നൂര്‍ നിയോജക മണ്ഡലം മുസ്ലീം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ഷജീര്‍ ഇഖ്ബാലിന്റെ പരാതിയിലാണ് കേസ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ പ്രചരണവുമായി ബന്ധപ്പെട്ട് ലഹളയുണ്ടാക്കണമെന്ന ഉദ്ദേശത്തോടെ വിദ്വേഷജനകമായ വീഡിയോകള്‍ പ്രചരിപ്പിച്ചുവെന്ന പരാതിയിലാണ് പ്രചാരകര്‍ക്കെതിരെ പോലീസ് കേസെടുത്തത്. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി പുറത്തിറക്കിയ വീഡിയോ മൂന്ന് എംഎല്‍എമാരും സ്ഥാനാര്‍ഥിയും ഒരു ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമുള്‍പ്പെടെ ഷെയര്‍ ചെയ്തിരുന്നു. ഇതിനെതിരെ ഡിജിപിക്കും കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലാ പോലീസ് മേധാവികള്‍ക്കും പരാതി നല്‍കിയിരുന്നു.
Read More