മൃഗങ്ങളുമായുള്ള സഹവാസം മാനസിക സമ്മര്‍ദ്ദം കുറയ്ക്കുമെന്ന് മുമ്പേ തന്നെ തെളിഞ്ഞിട്ടുള്ളതാണ്. ഇപ്പോഴിതാ മാനസിക വെല്ലുവിളി നേരിടുന്ന രോഗികള്‍ക്ക് കൂട്ടിരിക്കാന്‍ മൃഗങ്ങളെ ഏര്‍പ്പാടാക്കിയിരിക്കുകയാണ് മെക്സിക്കോയിലെ ഒരു പൊതു ആശുപത്രി. മാനസിക രോഗങ്ങള്‍ക്കുള്ള ചികിത്സയിലാണ് മക്കാവു തത്ത മുതല്‍ സൈബീരിയന്‍ ഹസ്കി വരെയുള്ള പക്ഷി മൃഗാദികളുടെ സാന്നിദ്ധ്യം പ്രയോജനപ്പെടുത്തുന്നത്. ഒമ്പത് വയസ്സുള്ള അലെസിയ റാമോസ് എന്ന പെണ്‍കുട്ടിയുടെ ചികിത്സയ്ക്ക് ഇവയെ പ്രയോജനപ്പെടുത്തിയിരുന്നു. തന്റെ ഉത്കണ്ഠ കുറയ്ക്കാനും വികാരങ്ങളെ നിയന്ത്രിക്കാനും കൂടുതല്‍ ആശ്വാസം കണ്ടെത്താനും അതുവഴി ശ്രദ്ധ കേന്ദ്രീകരിക്കാനും ഈ ചികിത്സാ സമ്പ്രദായത്തിലൂടെ കഴിഞ്ഞതായി അലെസിയ പറഞ്ഞു. കുട്ടികളില്‍ ശ്രദ്ധക്കുറവ് ഉണ്ടാക്കുന്ന അറ്റന്ഷന് ഡെഫിസിറ്റ് ഹൈപ്പര്‍ആക്ടിവിറ്റി ഡിസോഡര്‍ (എഡിഎച്ച്ഡി) എന്ന രോഗത്തിന് ചികിത്സ തേടിയെത്തിയതാണ് അലെസിയ. നാഷണല്‍ സെന്റര്‍ ഫോര്‍ മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് പാലിയേറ്റീവ് കെയര്‍ എന്ന ആശുപത്രിയിലാണ് ഈ സൗകര്യമൊരുക്കിയിരിക്കുന്നത്. എട്ട് നായകളും ഇവിടെയുണ്ട്. ഒരു അപകടത്തില്‍ കണ്ണ്…
Read MoreTag: parrot
കുടുംബത്തിന്റെ വിഷമം അവസാനിപ്പിച്ച് സ്‌മോക്കി ഒടുവില്‍ വീട്ടില്‍ തിരിച്ചെത്തി ! ആ സ്‌നേഹപ്രകടനം കണ്ടു നിന്നവരുടെ പോലും കണ്ണു നിറച്ചു…
കുടുംബത്തെ ദിവസങ്ങളോളം വേദനയിലാഴ്ത്തിയ ശേഷം ഒടുവില്‍ സ്‌മോക്കി തിരിച്ചെത്തി. പെരിന്തല്‍മണ്ണ നാലകത്ത് ഹുസൈന്റെ കാണാതായ ആഫ്രിക്കന്‍ ഗ്രേ തത്തയാണ് പല കൈമറിഞ്ഞ് ഒടുവില്‍ വീട്ടുകാരുടെ സ്‌നേഹത്തിലേക്കു തിരിച്ചെത്തിയത്. കാണാതായ തത്തയ്ക്കു വേണ്ടി പ്രമുഖ പത്രങ്ങളില്‍ പരസ്യം നല്‍കുകയും സമീപപ്രദേശങ്ങളിലെല്ലാം അന്വേഷണം നടത്തുകയും ചെയ്തെങ്കിലും വിവരമൊന്നും ലഭിക്കാതെ കഴിയുകയായിരുന്നു ഹുസൈനും കുടുംബവും. ദിവസങ്ങളായി തത്തയെ അന്വേഷിച്ചലയുന്ന ഹുസൈനെ കുറിച്ച് കഴിഞ്ഞ ദിവസം പത്രത്തില്‍ വാര്‍ത്ത നല്‍കിയതാണ് തത്തയെ കണ്ടെത്താന്‍ സഹായകമായത്. മൂന്ന് വര്‍ഷം മുന്‍പ് കോയമ്പത്തൂരില്‍നിന്നു വാങ്ങിയ സ്‌മോക്കിയെ കഴിഞ്ഞദിവസം കൂടുതുറന്ന് ശുശ്രൂഷിക്കുന്നതിനിടയാണ് കാണാതായത്. പുറത്തേക്കു പറന്ന തത്തയെ അടുത്ത കെട്ടിടത്തിനു മുകളില്‍വച്ച് കാക്കക്കൂട്ടം ആക്രമിക്കുന്നതു കണ്ട ഇതര സംസ്ഥാനക്കാരായ തൊഴിലാളികള്‍ രക്ഷിച്ച് കൊണ്ടുപോവുകയായിരുന്നു. ഇവര്‍ തത്തയെ സംരക്ഷിച്ച് മറ്റൊരു തമിഴ്നാട് സ്വദേശിക്കു വിറ്റു. ഇയാളില്‍നിന്ന് ഇതൊന്നുമറിയാതെ ചീരട്ടമണ്ണ സ്വദേശി രാജേഷ് തത്തയെ വാങ്ങി. പത്ര വാര്‍ത്ത കണ്ട…
Read More