പൃഥിരാജും പാര്‍വതിയും പ്രധാനവേഷത്തിലെത്തിയ റോഷ്‌നി ദിനകര്‍ ചിത്രം മൈസ്‌റ്റോറിയ്‌ക്കെതിരേ കടുത്ത സൈബര്‍ ആക്രമണമാണ് നടക്കുന്നത്. ഈ സാഹചര്യത്തില്‍ പാര്‍വതിയെ ആക്ഷേപിക്കുന്ന ഫാന്‍സിനെതിരേ അതിരൂക്ഷ വിമര്‍ശവുമായി രംഗത്തെത്തിയിരിക്കുകയാണ് യുവ സംവിധായകന്‍ വി.സി അഭിലാഷ്. 18 കോടി മുടക്കി ലിസ്ബണില്‍ ഷൂട്ട് ചെയ്ത ചിത്രം മോശമായിരുന്നെങ്കില്‍ അതാണ് പറയേണ്ടതെന്നും അതിനു പകരം ലിപ്ലോക്ക് ചെയ്തതിന്റെ പേരില്‍ നായികയെ അഴിഞ്ഞാട്ടക്കാരിയാക്കുകയല്ല വേണ്ടതെന്നും അഭിലാഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ തുറന്നടിക്കുന്നു. ഒരു ലിപ് ലോക്കിന്റെ പേരില്‍ നായികയെ അഴിഞ്ഞാട്ടക്കാരിയെന്നും മറ്റും പറഞ്ഞ് വ്യക്തിപരമായി അധിക്ഷേപിക്കുന്നവരെ ഫാന്‍സ് എന്നു വിളിക്കാന്‍ കഴിയില്ലെന്നും ഞരമ്പുരോഗികളാണെന്നും അഭിലാഷ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ആളൊരുക്കം എന്ന ശ്രദ്ധേയ ചിത്രത്തിന്റെ സംവിധായകനാണ് വി.സി. അഭിലാഷ്. ഇത്തരത്തിലുള്ളവര്‍ സിനിമാ വ്യവസായം തകര്‍ക്കുമെന്നും, ഈ ഞരമ്പുരോഗികള്‍ വിജയിപ്പിച്ച ഏതെങ്കിലും ഒരു സിനിമ ഇന്നോളമുണ്ടായിട്ടുണ്ടോ എന്നും അഭിലാഷ് ചോദ്യം ഉയര്‍ത്തുന്നു. ഫാന്‍സ് അസോസിയേഷനുകളുടെ നേതാക്കള്‍…
Read MoreTag: parvathy menon
ആ സിനിമകളില്‍ അഭിനയിക്കില്ലെന്ന് പ്രതിജ്ഞയെടുക്കാന്‍ നിങ്ങള്‍ക്ക് ചങ്കൂറ്റമുണ്ടോ? പുരുഷന്മാരെ ആകര്‍ഷിക്കാന്‍ സെക്‌സ് സീനില്‍ അഭിനയിക്കാറില്ലേ ? പാര്‍വതിയോട് സന്തോഷ് പണ്ഡിറ്റ്
നടി പാര്‍വതിയും അവരുടെ പ്രസ്താവനകളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചൂടേറിയ ചര്‍ച്ചാ വിഷയം. കസബയിലെ മമ്മൂട്ടി കഥാപാത്രത്തിനെതിരായി നടി നടത്തിയ പരാമര്‍ശം വന്‍വിവാദമായി. സിനിമയെ സിനിമയായി കാണാന്‍ നടി പഠിക്കണമെന്നാണ് ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെടുന്നത്. ഇപ്പോഴിതാ പാര്‍വ്വതിയുടെ പരമാര്‍ശത്തോട് സന്തോഷ് പണ്ഡിറ്റും പ്രതികരിച്ചിരിയ്ക്കുന്നു. പേര് പരാമര്‍ശിക്കാതെയാണ് പണ്ഡിറ്റ് ഫേസ്ബുക്കിലൂടെ പാര്‍വ്വതിക്ക് മറുപടി നല്‍കിയിരിക്കുന്നത്. സിനിമ എന്നത് ഒരു വ്യവസായമാണെന്നും അതിന് വേണ്ടി എന്തും ചെയ്യാം എന്നുമാണ് പണ്ഡിറ്റ് പറയുന്നത്. ഒരു പ്രമുഖ നടി ഒരു പ്രമുഖ ചലച്ചിത്ര മേളക്കിടയില്‍ ഒരു പ്രമുഖ നടന്റെ ഒരു പ്രമുഖ സിനിമയിലെ ചില സംഭാഷണങ്ങള്‍ സ്ത്രീ വിരുദ്ധമാണ് എന്നു അഭിപ്രായപ്പെട്ടല്ലോ…. യഥാര്‍ത്ഥത്തില്‍ ഇവിടെ റിലീസാകുന്ന ഭൂരിഭാഗം സിനിമകളിലേയും തിരക്കഥ, സംവിധാനം, നിര്‍മാണം, എല്ലാം ആണുങ്ങളാകും. അപ്പോള്‍ അവര്‍ ഒരു സ്ത്രീയെ എങ്ങനെ കാണുവാന്‍ ആഗ്രഹിക്കുന്നുവോ അതു പോലെയാകും സ്ത്രീകളെ ചിത്രീകരിക്കുക.…
Read More