മിമിക്രി രംഗത്തു നിന്നും സിനിമയിലേക്ക് എത്തി വിജയം കൈവരിച്ച താരങ്ങളിലൊരാളാണ് സാജു നവോദയ എന്ന പാഷാണം ഷാജി. മിനിസ്ക്രീനില്‍ നിന്നും സിനിമയിലേക്കും ചുവടുവെച്ച സാജു തുടര്‍ന്ന് കോമഡി വേഷങ്ങളിലൂടെ മലയാള സിനിമയുടെ അഭിവാജ്യ ഘടകമായി മാറുകയായിരുന്നു. അതേ സമയം ഏഷ്യാനെറ്റിലെ റിയാലിറ്റിഷോയായ ബിഗ് ബോസ് മലയാളം രണ്ടാം സീസണില്‍ പങ്കെടുത്തതോടെയാണ് സാജു നവോദയയെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ പുറത്തെത്തുന്നത്. കോവിഡ് ലോക്ക്ഡൗണ്‍ കാരണം ഷോ പാതി വഴിയില്‍ അവസാനിപ്പിക്കുകയായിരുന്നു. ബിഗ്ബോസില്‍ നിന്ന് വന്നതിന് ശേഷം ഭാര്യ രശ്മിയ്ക്കൊപ്പം ചേര്‍ന്ന് യൂട്യൂബ് ചാനലും സാജു നവോദയ തുടങ്ങിയിരുന്നു. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു എന്ന് പലപ്പോഴും സാജു തുറന്ന് പറഞ്ഞിട്ടുണ്ട്. വീട്ടുകാരുടെ സമ്മതം ഇല്ലാതിരുന്നതിനാല്‍ എടുക്കേണ്ടി വന്ന റിസ്ക്കുകളെ കുറിച്ചും രശ്മിയെ ഓട്ടോയില്‍ കടത്തി കൊണ്ടു പോയതിനെ കുറിച്ചുമെല്ലാം തുറന്നു പറയുകയാണ് സാജു ഇപ്പോള്‍. മലയാളത്തിന്റെ പ്രിയ ഗായകന് എംജി ശ്രീകുമാര്‍…
Read More