കോഴിക്കോട്: താമരശേരി ചുരത്തില്‍ കണ്ടെയ്നര്‍ ലോറിക്ക് തീപിടിച്ചു. ലോറിയുടെ മുന്‍ഭാഗം കത്തിനശിച്ചു. ലോറിയില്‍നിന്നു പുക ഉയരുന്നതു കണ്ട് ഡ്രൈവര്‍ പുറത്തിറങ്ങിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇന്നു പുലര്‍ച്ചെ 5.15നാണ് സംഭവം. ഇതേത്തുടർ ന്നുണ്ടായ ഗതാഗതക്കരുക്ക് മണിക്കൂറു കളോളം നീണ്ടു.എറണാകുളത്തുനിന്ന് മാര്‍ബിള്‍ കയറ്റി സുല്‍ത്താന്‍ബത്തേരിയിലേക്ക് പോവുകയായിരുന്നു ലോറി. ചുരം രണ്ടാംവളവില്‍ ചിപ്പിലിത്തോടിനുടത്തുവച്ചാണ് മുന്‍ ഭാഗത്ത് പുക ഉയര്‍ന്നത്.ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്ന് കരുതുന്നു. ഇതു കണ്ട് പുറത്തിറങ്ങിയ ഡ്രൈവര്‍ ഉടനെ ഫയര്‍ ഫോഴ്സില്‍ വിവരം അറിയിച്ചു. മുക്കത്തുനിന്ന് രണ്ടു യൂണിറ്റ് ഫയര്‍ഫോഴ്സും കല്‍പ്പറ്റയില്‍നിന്ന് ഒരു യൂണിറ്റും എത്തി തീ അണച്ചു. ലോറി ചുരത്തില്‍നിന്ന് നീക്കാനുള്ള ശ്രമം നടക്കുകയാണ്. മുക്കത്തുനിന്ന് സ്റ്റേഷന് ഓഫീസര്‍ എം.എ.അബ്ദുള്‍ ഗഫൂര്‍, അസി. സ്റ്റേഷന് ഓഫീസര്‍മാരായ കെ. നാസര്‍,പി.അബ്ദുള്‍ ഷുക്കൂര്‍ എന്നിവരുടെ നേതൃത്വത്തിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. നിരവധി വിനോദ സഞ്ചാരികള്‍ വയനാട്ടിലേക്ക് പോകുന്ന സമയമാണിത്. അതുകൊണ്ടുതന്നെ ചുരത്തില്‍ ഗതാഗത…
Read MoreTag: pass
മുഹൂര്‍ത്ത സമയത്ത് തലപ്പാടിയില്‍ പാസ് കാത്ത് വധു ! ഒടുവില്‍ താലികെട്ട് നടത്തിയത് സന്ധ്യയ്ക്ക്; പിന്നീട് വധൂവരന്മാരെ നേരെ കൊണ്ടുപോയത് ക്വാറന്റൈനിലിലേക്ക്…
മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ നിര്‍ബന്ധമായും പാസെടുക്കണമെന്ന നിയമം വന്നതിനാല്‍ തിങ്കളാഴ്ച രാവിലെ പതിനൊന്നിനും പന്ത്രണ്ടിനും ഇടയിലുള്ള മുഹൂര്‍ത്തത്തില്‍ നടക്കേണ്ടുന്ന വിവാഹം നടന്നത് വൈകിട്ട് ആറരയോടെ. പി.എന്‍. പുഷ്പരാജന്‍ എന്ന കാസര്‍കോടുകാരനും മംഗളൂരു സ്വദേശിനിയായ കെ.വിമലയും തമ്മിലുള്ള വിവാഹമാണ് പാസ് കിട്ടാന്‍ കാലതാമസം നേരിട്ടതു മൂലം വൈകിയത്. മംഗളൂരുവില്‍നിന്ന് എത്തേണ്ടിയിരുന്ന വിമല തലപ്പാടി ചെക്ക്പോസ്റ്റില്‍ കുടുങ്ങിയതാണ് വിവാഹം വൈകാന്‍ കാരണമായത്. രാവിലെ ഏഴു മണി മുതല്‍ വൈകിട്ട് നാലു മണി വരെയാണ് വിമല ചെക്ക്പോസ്റ്റില്‍ കുടുങ്ങിയത്. ബദിയഡുക്കയിലെ, പുഷ്പരാജന്റെ വീടിനു സമീപത്തെ ക്ഷേത്രത്തിലായിരുന്നു വിവാഹം നടക്കാനിരുന്നത്. ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ നിലവില്‍ വന്നതോടെ വിമലയും അമ്മയും മാത്രം വിവാഹത്തിന് കാസര്‍കോട്ടേക്ക് വരാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ പാസിന് അപേക്ഷിച്ചു. വേറെ മാര്‍ഗങ്ങളൊന്നും ഇല്ലാതിരുന്നതിനാല്‍ മെഡിക്കല്‍ എമര്‍ജന്‍സി എന്ന കാരണം കാണിച്ചാണ് വിമല പാസിന് അപേക്ഷിച്ചത്. ചില…
Read More