പ്രവാസികള്‍ക്ക് പാസ്പോര്ട്ടില് വീസ പതിച്ച് നല്‍കുന്നത് അവസാനിപ്പിച്ച് യുഎഇ. മെയ് 16 മുതല്‍ പുതിയ നിയമം പ്രാബല്യത്തിലായിരിക്കുകയാണ്. ഇനി എമിറേറ്റ്സ് ഐഡിയിലായിരിക്കും വീസ. ദുബായ് ഒഴികെയുള്ള എമിറേറ്റുകള്‍ പ്രത്യേക എമിറേറ്റ്സ് ഐഡി ഇഷ്യു/പുതുക്കല്‍ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി ഫെഡറല്‍ അതോറിറ്റി ഓഫ് ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി) പ്രഖ്യാപിച്ചു. റസിഡന്‍സിയും ഐഡിയും നല്‍കുന്നതിനോ പുതുക്കുന്നതിനോ ഉള്ള അപേക്ഷകളിലോ അഭ്യര്‍ഥനകളിലോ ഏകീകൃത ഫോം സേവനങ്ങള്‍ ഉപയോഗിക്കും. യുഎഇയില്‍ താമസിക്കുന്ന വിദേശികള്‍ക്ക് നല്കുന്ന എമിറേറ്റ്സ് ഐഡി കാര്‍ഡ് ഇപ്പോള്‍ അവരുടെ താമസം തെളിയിക്കുന്നതിനുള്ള ബദലായി പ്രവര്‍ത്തിക്കുന്നു. യുഎഇയില്‍ താമസിക്കുന്ന വിദേശികള്‍ക്ക് നല്കുന്ന എമിറേറ്റ്സ് ഐഡി കാര്‍ഡിന്റെ പുതിയ രൂപത്തില്‍ എല്ലാം ഉള്‍പ്പെടുന്നു. ഇതിനകം ഒട്ടേറെ പേര്‍ക്ക് എമിറേറ്റ്സ് ഐഡിയില്‍ വീസ പതിച്ച് ലഭിച്ചിട്ടുണ്ട്. ഈ മാസം 11 മുതലാണ് ഈ നിയമം പ്രാബല്യത്തില്‍ വന്നത്. റസിഡന്‍സി…
Read MoreTag: passport
അറക്കുന്നതിനു മുമ്പുള്ള വെള്ളം നല്കലോ ഇത് ? സ്ത്രീകള്‍ക്ക് പാസ്പോര്‍ട്ട് നല്‍കാനൊരുങ്ങി താലിബാന്; ഒരു ദിവസം കൊണ്ടു നല്‍കുന്നത് 6000 പാസ്പോര്ട്ടുകള്…
താലിബാന് മനംമാറ്റം സംഭവിച്ചോയെന്ന് ഈ വാര്‍ത്ത കേള്‍ക്കുമ്പോള്‍ തോന്നും. പൗരന്മാര്ക്കുള്ള പാസ്പോര്‍ട്ട് വിതരണം അഫ്ഗാനിസ്ഥാനില്‍ പുനരാരംഭിച്ചതായുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഓഗസ്റ്റില്‍ താലിബാന് രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിന് മുമ്പുതന്നെ ഈ പ്രക്രിയ മന്ദഗതിയിലാകാന്‍ തുടങ്ങിയിരുന്നു. ഒരു ദിവസം 5,000 മുതല്‍ 6,000 വരെ പാസ്പോര്ട്ടുകള് നല്‍കാനാണ് ലക്ഷ്യമിടുന്നതെന്നാണ് പാസ്പോര്‍ട്ട് ഓഫീസിന്റെ ആക്ടിംഗ് ഹെഡ് ആലം ഗുല്‍ ഹഖാനി പറയുന്നത്. സ്ത്രീകള്‍ക്കും പാസ്പോര്‍ട്ട് നല്‍കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.സ്ത്രീകളുടെ അപേക്ഷ പരിശോധിക്കാന്‍ സ്ത്രീകളെ തന്നെ നിയോഗിക്കുമെന്നും ആലം ഗുല്‍ ഹഖാനി പറഞ്ഞു. നിലവില്‍ പാസ്പോര്‍ട്ടിനായി 100,000 അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. ഇതില്‍ 25,000 അപേക്ഷകളിലാണ് ഇപ്പോള്‍ തീരുമാനമെടുത്തത്. ശേഷിക്കുന്ന അപേക്ഷകളിലും തീരുമാനം ഉടനുണ്ടാവും. താലിബാനെ ഭയന്ന് നിരവധിപേര്‍ രാജ്യം വിടാന്‍ ഒരുങ്ങിനില്‍ക്കുകയാണ്. പാസ്പോര്‍ട്ട് ലഭിക്കാത്തതിനാല്‍ ഇവരുടെ യാത്ര തടസപ്പെട്ടിരിക്കുകയാണ്. പാസ്പോര്‍ട്ട് ലഭിച്ചാലും ഇവരുടെ മോഹം നടക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.…
Read Moreപാസ്പോര്‍ട്ട് എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ച സംഭവം ! നിയമനടപടിയുമായി മുമ്പോട്ടു നീങ്ങാനൊരുങ്ങി മണിക്കുട്ടനും കുടുംബവും…
നടന് മണിക്കുട്ടന്റെ പാസ്പോര്‍ട്ട് എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തില്‍ നിയമനടപടികളുമായി മുന്നോട്ടു നീങ്ങാനൊരുങ്ങി താരത്തിന്റെ കുടുംബം. സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് മണിക്കുട്ടന്റെ പ്രായം എഡിറ്റ് ചെയ്തുള്ള പാസ്പോര്‍ട്ടിന്റെ ചിത്രം പ്രചരിക്കുന്നത്. പാസ്പോര്ട്ടില് നടന് 39 വയസ്സ് പ്രായമുണ്ടെന്ന രീതിയില്‍ എഡിറ്റ് ചെയ്താണ് ചിത്രം പ്രചരിക്കുന്നത്. ഇതിനെതിരേ മണിക്കുട്ടന്റെ സുഹൃത്തും നടി ശരണ്യയുടെ ഭര്‍ത്താവുമായ അരവിന്ദ് കൃഷ്ണന് രംഗത്തെത്തി. ഔദ്യോഗിക ഐഡി കാര്‍ഡ് ആയ പാസ്പോര്‍ട്ട് എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതില്‍ മണിക്കുട്ടന്റെ കുടുംബം നിയമപരമായി നീങ്ങുമെന്ന് അരവിന്ദ് കൃഷ്ണന് പറഞ്ഞു. മണിക്കുട്ടന്റെ യഥാര്‍ഥ പാസ്പോര്‍ട്ടിന്റെയും വ്യാജന്റെയും ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ടായിരുന്നു അരവിന്ദ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. അരവിന്ദ് കൃഷണന്റെ വാക്കുകള്‍ ഇങ്ങനെ… രാവിലെ മുതല്‍ കിടന്നു കറങ്ങുന്ന ഒരു ഫോര്‍വേഡ് ആണ് മണിക്കുട്ടന്റെ പാസ്പോര്‍ട്ട് എന്നും പറഞ്ഞുള്ള പോസ്റ്റ്. ഫോട്ടോഷോപ്പ് ഒക്കെ ചെയ്യുമ്പോ വൃത്തിക്കു ചെയ്യണം കേട്ടോ.. ഒറിജിനല്‍ ഡേറ്റ്…
Read More